ചാലക്കുടി ദേശീയ പാതയില്‍ വന്‍ സ്വര്‍ണ്ണ കവര്‍ച്ച; ആഡംബരക്കാറിലൂടെ കടത്തിയ ഒരു കിലോ സ്വര്‍ണ്ണം തട്ടിയത് സാഹസിക അപകടത്തിലൂടെ

ചാലക്കുടി ദേശീയ പാതയില്‍ അപകടം ഉണ്ടാക്കി വന്‍ സ്വര്‍ണ്ണ കവര്‍ച്ച നടത്തിയതായി റിപ്പോർട്ടുകൾ. ആഡംബരക്കാറിലൂടെ കടത്തിയ ഒരു കിലോ സ്വര്‍ണം മറ്റൊരു കാറിലെത്തിയവർ അപകടമുണ്ടാക്കി കവരുകയായിരുന്നു.
നെടുമ്പാശ്ശേരിയിൽ നിന്നും കൊടുവള്ളിയിലേക്ക് കൊണ്ട് പോയ സ്വര്‍ണ്ണമാണ് കവര്‍ന്നത്. ഇന്നോവ കാറില്‍ എത്തിയ അഞ്ചഗ സംഘം സ്വര്‍ണ്ണം ഉണ്ടായിരുന്ന കാറിന്‍റെ പിന്നില്‍ ഇടിച്ച ശേഷം ഇന്നോവ കാറില്‍ വന്ന രണ്ട് പേര്‍ സ്വര്‍ണ്ണം ഉണ്ടായിരുന്ന കാറുമായി കടന്ന് കളയുകയിരുന്നു.
പിന്നീട് ആളൊഴിഞ്ഞ പറമ്പിൽ നിന്നും വണ്ടി കണ്ടെത്തി. കൊടുവള്ളി സ്വദേശികള്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha



























