സ്കൂള്‍ ശാസ്ത്രമേളയ്ക്കിടെ അഗ്നിപര്‍വ്വത മാതൃകയിൽ പൊട്ടിത്തെറി; അദ്ധ്യാപിക ഉൾപ്പടെ 52 പേര്‍ക്ക് പരിക്കേറ്റു

അങ്കമാലിയിൽ സ്കൂള്‍ ശാസ്ത്രമേളയ്ക്കിടെ ഉണ്ടായ അപകടത്തിൽ അദ്ധ്യാപിക ഉൾപ്പടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ശാസ്ത്രമേളയ്ക്കായി നിർമ്മിച്ചു പ്രദര്‍ശിപ്പിച്ച അഗ്നിപര്‍വ്വത മാതൃകയിൽ പൊട്ടിത്തെറി ഉണ്ടായതാണ് അപകടത്തിന് കാരണം.
അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂളില്‍ നടന്ന ശാസ്ത്രമേളയ്ക്കിടെയാണ് സംഭവം. ഒരു അധ്യാപിക ഉള്‍പ്പെടെ 52 പേര്‍ക്ക് പരിക്കേറ്റു. അതേസമയം ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
ശാസ്ത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ കുട്ടികള്‍ തന്നെയാണ് മാതൃകയുണ്ടാക്കിയത്. എന്നാൽ മാതൃകയില്‍ പൊട്ടിത്തെറി കാണിക്കാനായി വെടിമരുന്ന് ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. പൊട്ടിത്തെറിയില്‍ മാതൃകയില്‍ നിറച്ചിരുന്ന മണ്ണും കല്ലും മറ്റും ചിതറിത്തെറിച്ചാണ് അപകടം ഉണ്ടായത്. സ്ഥലത്ത് ബോംബ് സ്ക്വാഡും പൊലീസും ഡോഗ് സ്ക്വാഡും എത്തിയിട്ടുണ്ട്. ആശുപത്രിയില്‍ കഴിയുന്നവരെ ഇന്നസെന്‍റ് എംപി സന്ദര്‍ശിച്ചു.
https://www.facebook.com/Malayalivartha



























