വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന മാരുതി മോഷണം പോയി; പ്രതിയെ പിടികൂടിയത് പതിനാറു വര്‍ഷങ്ങൾക്ക് ശേഷം

പാലക്കാട് കാര്‍ മോഷണക്കേസിലെ പ്രതിയെ പതിനാറു വര്‍ഷത്തിനുശേഷം പിടികൂടി. എറണാകുളം തൃക്കാക്കര സ്വദേശി ജോണി (39)യാണ് പോലീസ് വലയിലാക്കിയത്.
തൃക്കാക്കരയില്നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഷൊര്‍ണൂര്‍ കവളപ്പാറ ദര്‍ശന വീട്ടില്‍ ചന്ദ്രശേഖരന്റെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന മാരുതി കാറാണ് 2002-ല്‍ മോഷണം പോയത്. കേസില്‍ മൂന്നു പ്രതികളുണ്ടായിരുന്നു. ഇതില്‍ ബിജു, ജോസ് എന്നിവരെ പോലീസ് പിടികൂടുകയും ഇവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു.
ഇപ്പോള്‍ പിടിയിലായ ജോണി കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണെന്നു പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha



























