പോത്തിനോട് ആരെങ്കിലും ഏത്തവാഴയ്ക്ക് തടം വെട്ടുന്നതിനെ കുറിച്ച് അഭിപ്രായം ചോദിക്കുമോ

കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകരോട് മോഹന്‍ലാല്‍ ചൂടായിരുന്നു. സമരത്തെ അവഹേളിക്കുന്ന തരത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പ്രതികരിച്ചത്. ഇത് അദ്ദേഹത്തിന്റെ ആരാധകര്‍ക്കിടയില്‍ വലിയ മാസ്സാണെന്ന രീതിയില്‍ പ്രചരിക്കുന്നുണ്ട്.പ്രളയ ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ കൊച്ചിയില്‍ വെല്ലിങ്ടണ്‍ ഐലന്റിലെ കളക്ഷന്‍ സെന്ററില്‍ എത്തിയപ്പോഴുള്ള ചോദ്യങ്ങള്‍ക്കാണ് മോഹന്‍ലാല്‍ ചൂടായത്.
എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയ പ്രതികരിക്കുകയാണ്. ഇത്രയും ഗൗരവമേറിയ വിഷയത്തില്‍ തീരെ ബോധമില്ലാത്ത പ്രസ്താവനയാണ് മോഹന്‍ലാലില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത് . രശ്മി നായരടക്കമുള്ളവര്‍ രൂക്ഷമായി മോഹന്‍ലാലിനെ വിമര്‍ശിച്ചിട്ടുണ്ട്.
. കന്യാസ്ത്രീകളുടെ സമരത്തെ കുറിച്ചൊക്കെ ആ സിനിമാ നടന്‍ മോഹന്‍ലാലിനോട് പോയി ചോദിച്ചവരെ വേണം അടിക്കാന്‍. പോത്തിനോട് ആരെങ്കിലും ഏത്തവാഴയ്ക്ക് തടം വെട്ടുന്നതിനെ കുറിച്ച് അഭിപ്രായം ചോദിക്കുമോ എന്നാണ് ഇവരുടെ ഫേസ്ബുക്ക് പോസ്റ്റ്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha



























