ഹോം വര്‍ക് നിരോധനം സിബിഎസ്ഇ സ്‌കൂളുകള്‍ക്കു മാത്രമല്ല രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും ബാധകമാണെന്ന് മദ്രാസ് ഹൈക്കോടതി

ഹോം വര്‍ക് നിരോധനം സിബിഎസ്ഇ സ്‌കൂളുകള്‍ക്കു മാത്രമല്ല രാജ്യത്തെ എല്ലാ ബോര്‍ഡുകള്‍ക്കും കീഴിലുള്ള സ്‌കൂളുകള്‍ക്കും ബാധകമാണെന്ന് മദ്രാസ് ഹൈക്കോടതി. കഴിഞ്ഞ മേയില്‍ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നതിനു തമിഴ്‌നാട് സര്‍ക്കാര്‍ നടപടിയെടുത്തോയെന്നു കോടതി ആരാഞ്ഞു. ഇല്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി. അഭിഭാഷകനായ എം. പുരുഷോത്തമന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഹോം വര്‍ക് നിരോധിച്ചത്.
ഹര്‍ജി ഇന്നലെ വീണ്ടും പരിഗണനയ്ക്കു വന്നപ്പോഴാണ് എല്ലാ സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമാണെന്നു വ്യക്തമാക്കിയത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തെഴുതിയതായി കേന്ദ്രത്തിനുവേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ജി. കാര്‍ത്തികേയന്‍ അറിയിച്ചു. ഒരു സംസ്ഥാനവും പ്രതികരണം അറിയിച്ചിട്ടില്ല.
എന്നാല്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇതു നടപ്പാക്കണമെന്നാവശ്യപ്പെടുന്ന വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്നു കോടതി അറിയിച്ചു.
https://www.facebook.com/Malayalivartha



























