ബിജെപി എംഎല്‍എ ഒ. രാജഗോപാലിനെ പ്രശംസിച്ച് മന്ത്രി എ.കെ ബാലന്‍; ഒ. രാജഗോപാല്‍ വിഎസിനെയും ഗൗരിയമ്മയെയും പോലെ'; ബിജെപി നേതാവിനെ പ്രശംസയാല്‍ വാരിപ്പുണര്‍ന്ന് മന്ത്രി എ.കെ ബാലന്‍

പാലക്കാട് ആലത്തൂരില്‍ രാജഗോപാലിന്റെ നവതി ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് മന്ത്രി ബാലന്‍ പ്രശംസകള്‍ കൊണ്ട് ബിജെപി നേതാവിനെ വാരിപ്പുണര്‍ന്നത്.നവതി ആഘോഷങ്ങളുടെ ഭാഗമായി ജന്മഗ്രാമമായ മണപ്പാടം കണ്ണന്നൂരിലെ ശ്രീ കാര്‍ത്ത്യായനി ഭഗവതി ക്ഷേത്രത്തില്‍ ഒ.രാജഗോപാല്‍ എട്ടുലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച നവതി സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു. ഒ. രാജഗോപാലും മന്ത്രിയും ചേര്‍ന്ന് ഫലവൃക്ഷത്തൈകളും നട്ടു. വി.എസ് അച്യുതാനന്ദനെയും കെ.ആര്‍ ഗൗരിയമ്മയെയും പോലെ പല കാരണങ്ങളാലും സമാദരണീയനായ രാഷ്ട്രീയ പ്രവര്‍ത്തകനാണ് ഒ. രാജഗോപാലെന്നായിരുന്നു ബാലന്റെ ആദ്യ പ്രശംസാ വാചകം. രാഷ്ട്രീയ വിമര്‍ശനം പക്വതയോടെ കൈകാര്യം ചെയ്യുന്ന അദ്ദേഹം വാക്കുകള്‍ കൊണ്ട് പോലും എതിരാളികളെ നോവിക്കാറില്ല.
ബിജെപിയുടെ ഏറ്റവും പ്രിയപ്പെട്ട ജനകീയ സ്ഥാനാര്‍ത്ഥിയായി പലവട്ടം മത്സരിച്ച് തോറ്റെങ്കിലും ആര്‍ക്കും പ്രവചിക്കാനാകാത്ത മത്സരത്തില്‍ വിജയിച്ചു. എക്കാലത്തും ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച അദ്ദേഹം സൗമ്യതയും വിനയവും കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തട്ടെയെന്നും ബാലന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























