Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

നീ വിളിക്കടീ...അവരെത്തുമ്പോൾ ഞാൻ പറയും നീ വിളിച്ചിട്ട് ഞാൻ വന്നതാ നിന്റെ കാമം തീർക്കാനെന്ന്!! കരണം നോക്കി ഒന്ന് പൊട്ടിച്ചപ്പോൾ ചത്ത ശവങ്ങളെപ്പോലെ കുറേയെപേർ ചുറ്റിലും: പക്ഷേ ആ നേരത്ത് പ്രതികരിക്കാന്‍ ഞാൻ അടക്കം തഴഞ്ഞിട്ടിരുന്ന കള്ളുകുടിച്ച് നടക്കുന്ന ആ സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളൂ...

16 SEPTEMBER 2018 10:11 AM IST
മലയാളി വാര്‍ത്ത

പത്തനംതിട്ട ടൗൺ ഹാളിന് സമീപം ഒരു യുവതിയക്ക് നേരെ നടന്ന ആക്രമണത്തെ ചെറുത്തുതോൽപ്പിക്കാൻ മുന്നിട്ടിറങ്ങിയത് മദ്യപിച്ച് തെരുവിൽ അലയുന്ന ഒരു സ്ത്രീ എന്ന് സമൂഹം മുദ്രകുത്തിയ ഒരു അമ്മയാണ്. ടൗൺഹാളിന് സമീപം ബസ് കാത്ത് നിൽക്കുമ്പോഴാണ് യുവതിക്ക് നേരെ ഒരാൾ അപമര്യാദയായി പെരുമാറിയത്. ആ സംഭവത്തെ കുറിച്ച് യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

കള്ളുകുടിച്ച് തെരുവിൽ നടക്കുന്ന സ്ത്രീയോട് ആർക്കും ഒരു അടുപ്പം തോന്നാൻ ഇടയില്ല. എന്നാൽ ഒരൊറ്റ ദിനം കൊണ്ട് മറ്റുള്ള സ്ത്രീകളെക്കാൾ അവർ ശരിയാണെന്ന് തോന്നിപ്പോയ ഒരു സംഭവം ഉണ്ടായി. 'ഞരമ്പന്മാർ' സ്ത്രീകൾക്ക്നേരെ എന്ത് അതിക്രമവും നടത്തുമ്പോൾ അത് കണ്ട് നിൽക്കുന്ന ജനക്കൂട്ടത്തിന് (സ്ത്രീകൾ ആണെങ്കിലും പുരുഷന്മാർ ആണെങ്കിലും) 'നല്ല നമസ്കാരം' നേർന്ന് നേരെ മാറ്ററിലേയ്ക്ക് കടക്കാം.

കഴിഞ്ഞദിവസം പത്തനംതിട്ട ടൗൺ ഹാളിനോട് ചേർന്നുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ സ്ത്രീകൾക്കായി അനുവദിച്ചിട്ടുള്ളിടത്ത് ഒരുപാട് സ്ത്രീകൾക്കിടയിൽ ഈ ഉള്ളവളും അങ്ങനെ ഇരിക്കുന്നു. അവിടേയ്ക്ക് എത്തി ഒറ്റനോട്ടത്തിൽ ഇത്തിരി വശപ്പിശകാണെന്ന് തോന്നിക്കുന്ന ഒരുത്തൻ ഏത് ക്ലാസിലാ, കോഴഞ്ചേരിക്ക് വണ്ടിയുണ്ടോ എന്നു തുടങ്ങി എന്തൊക്കെയോ തമിഴ് കലർന്ന മലയാളത്തിൽ ചോദിച്ചുകൊണ്ടേ ഇരുന്നു. വല്യ ശല്യമായി തോന്നാഞ്ഞതിനാൽ ഞാൻ ആഭാഗത്തേയ്ക്ക് നോക്കാൻ പോയില്ല.

ഒരു 5 മിനിട്ട് കഴിഞ്ഞപ്പോഴേയ്ക്കും ഞാനിരിക്കുന്നതിന് അഭിമുഖമായിരുന്ന് ഒരു സ്ക്കൂൾ കുട്ടിയെ നോക്കാനാരംഭിച്ചു. ഇത് കണ്ട ഞാനും മറ്റൊരു സ്ത്രീയും ആ ബസ് കോഴഞ്ചേരിക്കാനെന്ന് ഇവൻ എഴുന്നേറ്റ് പോകട്ടെ എന്ന് കരുതി ഉറക്കെ പറയുകയും ചെയ്തു. ബസ് വന്നതിനാൽ ആകുട്ടി പോയപ്പോഴേയ്ക്കും പിന്നെ എന്നെയായി നോട്ടം. ഉടൻ ഞാൻ ഇരിക്കുന്നിടത്ത് സ്ഥലം കിടന്നതിനാൽ നേരെ എന്റെ അടുത്തായി ഇരിക്കാൻ ശ്രമിച്ചപ്പോൾ മാറിയിരിക്കടോ അപ്പുറത്താണ് പുരുഷന്മാരുടെ സ്ഥലം എന്ന് കുറച്ച് ഉറക്കെത്തന്നെ ഞാൻ പറഞ്ഞു.

ഞാൻ ആണാണ് നീ പെണ്ണും എന്നും പറഞ്ഞ് ഇവൻ എന്നെ ചാരും എന്ന അവസ്ഥയായി. ഞാൻ ചാടി എഴുന്നേറ്റ് പോലീസിനെ വിളിക്കുമെന്ന് പറഞ്ഞ് ഫോൺ എടുത്തപ്പോഴേയ്ക്കു നീ വിളിക്കടീ എന്നും പറഞ്ഞ് അവൻ എനിക്ക് നേരെ എഴുന്നേറ്റു. ' പോലീസുവരട്ടെ നീ വിളിച്ചിട്ട് ഞാൻ വന്നതാ നിന്റെ കാമം തീർക്കാനെന്ന് വിളിച്ചതാണെന്ന്' എന്ന് തമിഴ്കലർന്ന മലയാളത്തിൽ കേട്ടതേ എനിക്കോർമ്മയുള്ളൂ എന്റെ സർവ്വശക്തിയുമെടുത്ത് അവന്റെ കരണം നോക്കി ഒന്നു കൊടുത്തു. അവൻ എന്റെമേൽ കൈയ്യോങ്ങുമോ എന്ന സംശയം ഉണ്ടായതിനാൽ എന്നെതൊട്ടാൽ നിന്റെ കരണമടിച്ച് ഇനിയും പൊട്ടിക്കും ഞാൻ എന്ന് പറഞ്ഞിട്ടും അവിടെനിന്ന 45പേരോളം അടങ്ങുന്ന സ്ത്രീ, പുരുഷന്മാർ നോക്കുകുത്തികളായി നിൽക്കുന്നതാണ് കണ്ടത്.

ടൗൺഹാളിൽ പ്രസ്ക്ലബിന്റെ പ്രോഗ്രാം നടക്കുന്നിടത്തുനിന്നും ഇതുകണ്ടുവന്ന ഒരു പത്രപ്രവർത്തകൻ ഓടി വരികയും സ്ത്രീകളെ ശല്യം ചെയ്യുന്നോടാ, എന്നും ചോദിച്ച് അവനെ വിരട്ടുകയും ചെയ്തു.(അത് അല്ലെങ്കിലും അങ്ങനെയാണ്, ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ തമ്മിൽ അറിയില്ലെങ്കിലും പ്രതികരിക്കാൻ നമ്മൾ ഒറ്റക്കെട്ടാണ്)

അപ്പോഴാണ് എന്നെ അതിശയിപ്പിച്ച് പത്തനംതിട്ടയിലും കോന്നിയിലും സ്ഥിരസാന്നിധ്യമായ, പേരറിയാത്ത കള്ളുകുടിച്ച് ബോധമില്ലാതെ നടക്കുന്നെന്ന് ഞാൻ ഉൾപ്പടെയുള്ള സമൂഹം അവഗണനയുടെ കൊടുമുടി കയറ്റി നിർത്തിയിരുന്ന ആ സ്ത്രീ എന്റെ അടുത്തേയ്ക്ക് ഓടി വന്നത്. എന്റെ മുന്നിൽ കയറിനിന്ന് അവനഭിമുഖമായിനിന്ന് നീ പെണ്ണുങ്ങളെ ശല്യം ചെയ്യുമോ, കൊച്ചിനെ നീ അടിക്കാൻ കൈപൊക്കുമോടാ എന്നൊക്കെചോദിച്ച് ഇട്ടിരുന്ന ചെരുപ്പ് എടുത്ത് അവന്റെ കരണത്തും പുറത്തുമായി അടിച്ചതും നിമിഷങ്ങൾക്കുള്ളിൽ കഴിഞ്ഞു. കള്ളുകുടിച്ചു നടക്കുന്നവരെ ഇഷ്ടമല്ലാത്ത എനിക്ക് ആ സ്ത്രീയോടുള്ള കാഴ്ചപ്പാടിൽ മാറ്റമുണ്ടാക്കാൻ ഈ സംഭവം കാരണമാവുകയാരുന്നു. ആണും പെണ്ണുമായി ധാരാളം ആളുകൾ അവിടെ ഉണ്ടായിട്ടും അവർക്കുതോന്നിയ പ്രതികരണശക്തി മറ്റാർക്കും ഉണ്ടാകാതെ പോയല്ലോ, അപ്പോൾ അവരാണ് ശരി.

ശ്ശോ അത് പറയാൻ മറന്നു, നിങ്ങൾ ഇപ്പോൾ മനസിൽ പറഞ്ഞിട്ടുണ്ടാകും എന്താ പോലീസിനെ അറിയിച്ചില്ലേ എന്ന്, നമ്മുടെ പോലീസ് സ്റ്റേഷനിൽ വിളിച്ച് 2 തവണ പറഞ്ഞു ടൗൺഹാളിനോട് ചേർന്ന വെയ്റ്റിംഗ് ഷെഡ്ഡിൽ ഒരു കള്ളുകുടിയൻ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നു എന്ന്. ഇത് പറഞ്ഞ് 2 തവണ വിളിച്ചപ്പോഴും മറുതലയ്ക്കലിൽ ഫോൺ അറ്റന്റ് ചെയ്ത സ്ത്രീ ശബ്ദം പറയുകയാണ് 'പിങ്ക് പോലീസ്' അവിടെങ്ങാനം ഉണ്ടോന്ന് നോക്കാൻ.

പട്ടാപ്പകൽ ഒരുത്തൻ പോലീസ്റ്റേഷന്റെ വെറും 200 മീറ്റർ അകലത്തിൽ കിടന്ന് അഴിഞ്ഞാടുമ്പോഴും സ്റ്റേഷനിൽനിന്ന് പറയുന്നു പിങ്ക് പോലീസിനെ തിരക്കിക്കോളാൻ. ഇതിനിടെ സുനിൽ ടീച്ചർ എന്നെ വിളിക്കുകയും ടീച്ചർ പോലീസിൽ വിളിച്ച് പറഞ്ഞെന്ന് എന്നോട് പറയുകയും ചെയ്തു. എന്തായാലും പോലീസെത്തി അവനെ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. അതുവരെ പത്തനംതിട്ടയിലെ പത്രപ്രവർത്തകരിൽ ചിലർ ഇതറിഞ്ഞ് എനിക്കൊപ്പം അത്രയും സമയം നിൽക്കുകയും ചെയ്തു.

അടിക്കുറിപ്പ്- എന്നെ ശല്യം ചെയ്താൽ അത് ആരായാലും എത്ര ജനങ്ങളുടെ മുന്നിൽ വച്ചായാലും കൊടുക്കേണ്ടത് സ്പോട്ടിൽ കൊടുത്തിട്ടേ ഇനി പോലീസിനെ വിളിക്കൂ. അല്ല പിന്നെ!!!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (7 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends