Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

കന്യാസ്ത്രീക്കായി പ്രാര്‍ത്ഥിച്ച് ബിഷപ്പിന്റെ അവാസന ട്രിക്ക്; ചുമതലകള്‍ പേരിന് ഒഴിഞ്ഞെങ്കിലും ഫ്രാങ്കോ എത്തുക ബിഷപ്പ് ഫ്രാങ്കോ ആയിത്തന്നെ: തിരിച്ചുവരുമെന്ന ഉറപ്പില്‍ ബിഷപ്പ് വണ്ടി കയറി; ബിഷപ്പിനെ പൂട്ടാനുറച്ച് കേരള പോലീസ്; കന്യാസ്ത്രീ സമരം ചൂടുപിടിക്കുന്നു: പത്തൊമ്പതാം തിയതി സഭയ്ക്കും ബിഷപ്പിനും നിര്‍ണായകം

16 SEPTEMBER 2018 10:34 AM IST
മലയാളി വാര്‍ത്ത

സ്വയം അത്ഭുതം പ്രവര്‍ത്തിച്ച് രക്ഷപെടാമെന്ന ധാരണയില്‍ ഫ്രാങ്കോ പറന്നിറങ്ങും. വിലങ്ങൊരുക്കി കേരള പോലീസും. തെളിവുകള്‍ പോലീസ് നിരത്തുമ്പോള്‍ ബിഷപ്പ് തിരിച്ച് പോകാന്‍ പാടുപെടും. വത്തിക്കാന്‍ കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ഇടപെട്ടതോടെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ രൂപതയുടെ ചുമതല ഒഴിഞ്ഞു. ജലന്ധര്‍ രൂപതയില്‍ ഇനി അഡ്മിനിസ്‌ട്രേറ്റിവ് ഭരണം. മൂന്നംഗ സമിതിയാണ് ഭരണം നടത്തുക. മൂന്ന് സഹവൈദികര്‍ക്ക് ബിഷപ്പ് ചുമതലകള്‍ കൈമാറിയതായി ഉത്തരവിറക്കി. ചുമതല കൈമാറുന്ന കാര്യം അറിയിച്ച് ബിഷപ്പ് രൂപതയിലെ വൈദികര്‍ക്ക് കത്തയച്ചു. ഫാ. മാത്യു കോക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള മൂന്ന് വൈദികര്‍ക്കാണ് രൂപതയുടെ ഭരണ ചുമതല.
ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള അന്വേഷണ സംഘത്തിന്റെ നോട്ടീസ് കിട്ടിയതോടെയാണ് നടപടി. രൂപതയുടെ ഭരണപരമായ പദവി മാത്രമാണ് ഒഴിഞ്ഞത്. ബിഷപ്പ് എന്ന നിലയിലുള്ള ആധ്യാത്മിക പദവി ഫ്രാങ്കോ മുളയ്ക്കലിനുണ്ടാവും. മോണ്‍സിഞ്ഞോര്‍ മാത്യു കോക്കണ്ടത്തിനെ ഫാ. ജോസഫ് തെക്കുംകാട്ടില്‍, ഫാ. സുബിന്‍ തെക്കേടത്ത് എന്നിവര്‍ സഹായിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ഒമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് വത്തിക്കാന്‍ ഇടപെടുമെന്ന റിപ്പോര്‍ട്ട് വരുന്നത്. അന്വേഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ട് വരുന്നത് വരെ സഭാ നേതൃത്വത്തില്‍ നിന്ന് ബിഷപ്പ് ഫ്രാങ്കോയെ മാറ്റി നിര്‍ത്തിയേക്കുമെന്ന് വിവരവുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് നാട്ടിലേക്ക് പോവുന്നതിന്റെ ഭാഗമായി സഹവൈദികര്‍ക്ക് ചുമതല കൈമാറുന്നതായി ബിഷപ്പ് ഫ്രാങ്കോയുടെ സര്‍ക്കുലര്‍ പുറത്തുവന്നത്.
കേരളത്തിലെ സഭാ നേതൃത്വത്തില്‍ നിന്ന് വത്തിക്കാന്‍ അടിയന്തരമായി വിവരങ്ങള്‍ തേടിയിട്ടുണ്ട്. സിബിസിഐ പ്രസിഡന്റ് ഒസ്വാള്‍ ഗ്രേഷ്യസാണ് വത്തിക്കാനെ വിവരങ്ങള്‍ അറിയിച്ചത്.
എല്ലാവരും തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നും ബിഷപ്പ് സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നുണ്ട്. എല്ലാം ദൈവത്തിനു കൈമാറുന്നുവെന്നും തനിക്കും പരാതിക്കാരിക്കും അവരെ പിന്തുണച്ച് സമരത്തിനിറങ്ങിയവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ മാത്രമേ അവരുടെ ഹൃദയത്തില്‍ മാറ്റമുണ്ടാവുകയും ദൈവത്തിന്റെ പ്രേരണയാല്‍ സത്യം വെളിപ്പെടുകയുള്ളുവെന്നും ബിഷപ്പ് സര്‍ക്കുലറില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (5 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (6 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (7 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (7 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (7 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (8 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (8 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (9 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (9 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (9 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (10 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (10 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (10 hours ago)

Malayali Vartha Recommends