കാമുകിയെ കൊണ്ട് വിളിപ്പിച്ച് വീട്ടിലെത്തിച്ചു... മദ്യത്തില്‍ മയക്കുമരുന്ന് ചേർത്ത് ആകാശിനെ കുടിപ്പിച്ചു; ബോധരഹിതനായപ്പോള്‍ കാമുകിയും കാമുകനും ചേർന്ന് ഷാള്‍ ഉപയോഗിച്ച് കൊലപ്പെടുത്തി; തലസ്ഥാനത്ത് നടന്ന കൊലപാതകത്തിൽ മൃതദേഹം ചുട്ടരിച്ചത് കന്യാകുമാരിയില്‍... കാമുകിയെ പിടികൂടിയപ്പോൾ പുറത്ത് വരുന്നത് ക്രൂരമായ കൊലപാതക കഥ ഇങ്ങനെ...

കഠിനകുളം സ്വദേശി ആകാശിനെയാണ് സുഹൃത്തുക്കള്‍ വിഷം കൊടുത്ത് കൊന്നശേഷം കന്യാകുമാരിയില്‍ കൊണ്ടുപോയി മൃതദേഹം ചുട്ടെരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയുടെ കാമുകിയെ ഷാഡോ പൊലീസ് പിടികൂടി. ഏപ്രില്‍ ഒന്നിനാണ് കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമം സ്‌റ്റേഷന്‍ പരിധിയില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിലെ ടാറ്റു ആയിരുന്നു ആളെ തിരിച്ചറിയാനുണ്ടായിരുന്ന ഏക അടയാളം. യുവാവ് മലയാളി ആണെന്ന സംശയത്തെ തുടര്‍ന്ന് തമിഴ്‌നാട് പൊലീസ് കേരളത്തിലെത്തി അന്വേഷണം നടത്തി.ഈ സമയത്താണ് ബൈക്ക് മോഷ്ടാവായ ആകാശിനെ തേടി സിറ്റി ഷാഡോ പൊലീസ് അന്വേഷണം തുടങ്ങുന്നത്.
ഇതിനിടയിലാണ് മറ്റൊരു ബൈക്ക് മോഷ്ടാവായ അനു അജുവും കാണാതായ ആകാശും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് മനസ്സിലാക്കിയത്. അനുവിന്റെ കാമുകി രേഷ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. മോഷണ മുതല്‍ പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ആകാശിനെ കൊലപ്പെടുത്തിയതെന്ന് രേഷ്മ പൊലീസിനോട് പറഞ്ഞു. അനുവിന്റെ വീട്ടില്‍ ആകാശിനെ വിളിച്ചുവരുത്തിയത് രേഷ്മയാണ്. അവിടെ വച്ച് ആകാശിന് മദ്യത്തില്‍ മയക്കുമരുന്ന് കൊടുത്തു.
ബോധരഹിതനായപ്പോള്‍ രേഷ്മയുടെ ഷോള്‍ ഉപയോഗിച്ച് കൊലപ്പെടുത്തി. അതിനുശേഷം മൃതദേഹം കാറില്‍ കന്യാകുമാരിയില്‍ കൊണ്ടുപോയി ചുട്ടരിച്ചുവെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ പി.പ്രകാശ് പറഞ്ഞു. ഒന്നാം പ്രതി അനുവിന്റെ അമ്മ അല്‍ഫോണ്‍സയ്ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതി അനു അജു ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മോഷണ മുതല്‍ പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ സഹൃത്തുക്കള്‍ കൊന്നു ചുട്ടെരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha



























