വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് മാനസികാസ്യാസ്ഥ്യമുള്ള യുവതി ട്രെയിനിനു മുന്നിൽ ചാടി മരിച്ചു... സംഭവം ബാലരാമപുരം

ഇന്നലെ ഉച്ചക്ക് 2.30 ഓടെയാണ് സംഭവം. ആലുവിള റെയിൽവേ ട്രാക്കിന് സമീപം യുവതി ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. തേമ്പാമുട്ടം ചാനൽപ്പാലം ശിവശ്രീഭവനിൽ മോഹനന്റെ ഭാര്യ പ്രീയ(42) ആണ് മരിച്ചത്. ശരീരഭാഗങ്ങൾ വേറിട്ടനിലയിലായിരുന്നു. ബാലരാമപുരം പൊലീസ് എത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. തിരുവനന്തപുരം നാഗർകോവിൽ പാസഞ്ചർ ട്രെയിൻ കടന്നുപോകുന്ന സമയത്താണ് സംഭവം നടക്കുന്നത്.
യുവതിക്ക് മാനസികാസ്യാസ്ഥ്യമുള്ളതായി ബന്ധു പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ട്രെയിൻ ഗതാഗതം അര മണിക്കൂറോളം തടസ്സപ്പെട്ടു.
https://www.facebook.com/Malayalivartha



























