അജ്ഞാത വാഹനമിടിച്ച് യുവതിക്കും,കുഞ്ഞിനും ദാരുണാന്ത്യം

എതിരെ വന്ന അജ്ഞാത വാഹനമിടിച്ച് യുവതിയും കുഞ്ഞും മരിച്ചു. ബംഗളൂരു ഹെബ്ബാള്‍ ലുംബിനി ഗാര്‍ഡനു സമീപമാണ് അപകടമുണ്ടായത്. കുന്താപുരം വന്ദ്‌സെയിലെ സുരേഖ (30), മകള്‍ ആരാധ്യ (മൂന്ന്) എന്നിവരാണ് മരിച്ചത്. ബംഗളൂരുവില്‍ ബേക്കറി നടത്തുന്ന രഘുവിന്റെ ഭാര്യയാണ് സുരേഖ.
പരിക്കേറ്റ രഘുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗണേശോത്സവത്തില്‍ പങ്കെടുത്ത് ബൈക്കില്‍ മടങ്ങവേ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം തിരിച്ചറിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha



























