ഉമ്മന്‍ ചാണ്ടിയെയും ഹസനെയും ജനങ്ങള്‍ വെറുക്കും; ആഞ്ഞടിച്ച് ടിഎച്ച് മുസ്തഫ...ഇരുവരും കരുണാകരനെതിരെ നടത്തിയ ഗൂഢാലോചനയാണ് ചാരക്കേസിന് പിന്നില്‍

ഉമ്മന്‍ ചാണ്ടിയും ഹസനും ഉള്‍പ്പെടെയുള്ളവര്‍ കരുണാകരനെതിരെ നടത്തിയ ഗൂഢാലോചനയാണ് ചാരക്കേസിന് പിന്നില്‍ എന്നും കരുണാകരനെ പുറത്താക്കി അധികാരം പിടിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ലക്ഷ്യമെന്നും ടി എച്ച് മുസ്തഫ പറഞ്ഞു. കരുണാകരനെ അപമാനിച്ചതിന് ഉമ്മന്‍ ചാണ്ടിയും ഹസനും ജനങ്ങളോട് മാപ്പ് പറയണം. ജനങ്ങള്‍ ഉമ്മന്‍ ചാണ്ടിയെയും ഹസനെയും വെറുക്കുമെന്നും ഉമ്മന്‍ ചാണ്ടിയുടെ മൗനം കുറ്റബോധം കൊണ്ടാണെന്നും മുസ്തഫ പറഞ്ഞു.
മുസ്ലീം ലീഗും കേരളാ കോണ്‍ഗ്രസും ഗൂഢാലോചനയില്‍ പങ്കാളികളാണ്. ഹസന്‍ അവസരവാദ രാഷ്ട്രീയത്തിന്റെ ആള്‍രൂപമാണ്. സ്വയം ആളാകാന്‍ എന്തും ചെയ്യുന്നവനാണ് ഹസന്‍. ഉമ്മന്‍ ചാണ്ടിക്ക് കരുണാകരനോട് വ്യക്തിവിരോധമുണ്ടായിരുന്നെന്നും മുസ്തഫ പറഞ്ഞു.
https://www.facebook.com/Malayalivartha



























