പ്രളയത്തില്‍ നശിച്ച ഭക്ഷ്യധാന്യങ്ങള്‍ സംസ്ഥാനത്തെ വിവിധ കടകളില്‍ എത്തിയെന്ന് പരാതി, ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന തുടങ്ങി

പ്രളയത്തില്‍ നശിച്ച ഭക്ഷ്യധാന്യങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിയെന്ന പരാതിയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന തുടങ്ങി. പ്രളയബാധിത പ്രദേശങ്ങളിലെ മൊത്ത വിതരണ കടകളിലും ഗോഡൗണുകളിലും മില്ലുകളിലും സൂക്ഷിച്ച ഭക്ഷ്യധാന്യങ്ങള്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വില്‍പനയ്‌ക്കെത്തിച്ചുവെന്നാണ് പരാതി. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടന്ന പരിശോധന വരും ദിവസങ്ങളിലും തുടരും.
കേടായ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ വെയിലില്‍ ഉണക്കിയാലും പൂപ്പല്‍ മാറില്ല. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് ഇത് സൃഷ്ടിക്കുക. ഇത്തരം ഭക്ഷ്യധാന്യങ്ങള്‍ പൊടിയാക്കിയും വിപണിയിലെത്താന്‍ സാധ്യതയുള്ളതിനാല്‍ അരിപ്പൊടി, ഗോതമ്പ് പൊടി ഉള്‍പ്പെടെയുള്ള ധാന്യപ്പൊടികളും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഭക്ഷ്യ സുരക്ഷാവകുപ്പ് എന്‍ഫോഴ്‌സ്മന്റെ് വിഭാഗം ജോയന്റ് കമീഷണര്‍ എ.കെ. മിനി പറഞ്ഞു.
സംശയം തോന്നുന്ന ഭക്ഷ്യധാന്യങ്ങളുടെ സാമ്പിള്‍ എടുത്ത് ലാബ് വഴി പരിശോധിക്കുകയാണ് ചെയ്യുന്നത്. സപ്ലൈകോ ഉള്‍പ്പെടെയുള്ള പൊതുവിതരണ കേന്ദ്രങ്ങളിലും പരിശോധന നടത്തുന്നുണ്ട്. പൂപ്പല്‍ ബാധിച്ച ഭക്ഷ്യ ധാന്യങ്ങള്‍ വില്‍പനയ്ക്ക് എത്താതിരിക്കാന്‍ കച്ചവടക്കാര്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha



























