Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

പ്രളയാനന്തര മാനസികാരോഗ്യ ദുരന്തനിവാരണം: ആശ്വാസമേകിയത് 1.85 ലക്ഷം പേര്‍ക്ക്, 661 ക്യാമ്പ് സന്ദര്‍ശനങ്ങളും 1,00,187 ഭവന സന്ദര്‍ശനങ്ങളും നടത്തി, ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രത്യേക മാനസികാരോഗ്യ പദ്ധതി

16 SEPTEMBER 2018 01:23 PM IST
മലയാളി വാര്‍ത്ത

പ്രളയാനന്തരമുണ്ടായ വിവിധ തരത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ 14 വരെയുള്ള കണക്കനുസരിച്ച് 1,85,538 പേര്‍ക്ക് സാമൂഹ്യ, മന:ശാസ്ത്ര ഇടപെടലുകളിലൂടെ സാന്ത്വനമേകാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. 10 ജില്ലകളിലായി 349 പരിശീലന പരിപാടികള്‍ വഴി ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ 16,671 പേര്‍ക്ക് മാനസികാരോഗ്യ ദുരന്തനിവാരണ പരിശീലനം നല്‍കിയാണ് ഇത് സാധ്യമാക്കിയത്. ഇവര്‍ 661 ക്യാമ്പ് സന്ദര്‍ശനങ്ങളും 1,00,187 ഭവന സന്ദര്‍ശനങ്ങളും നടത്തി. ഇതിനു പുറമേ കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമുള്ള 1525 പേര്‍ക്ക് മാനസികാരോഗ്യ ചികിത്സയും നല്‍കിയിട്ടുണ്ട്. ഇതിനായി 10 ജില്ലകളിലായി 120 ടീമുകള്‍ പ്രവര്‍ത്തിച്ച് വരുന്നു. ആശാ പ്രവര്‍ത്തകര്‍ പരിശീലനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൂടുതല്‍ ഭവന സന്ദര്‍ശനങ്ങള്‍ നടത്താനും അതുവഴി എല്ലാവര്‍ക്കും മാനസികാരോഗ്യ സേവനം ഉറപ്പുവരുത്തുവാനും കഴിയുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തുണ്ടായ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് ആഗസ്റ്റ് 18നാണ് എല്ലാ ജില്ലകളിലും മാനസികാരോഗ്യ ദുരന്ത നിവാരണ സംഘങ്ങള്‍ രൂപീകരിച്ചത്. ദുരന്തവുമായി ബന്ധപ്പെട്ട് ജില്ലകളിലെ മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഈ സംഘത്തിന്റെ കീഴില്‍ ഏകോപിപ്പിച്ചു. ആഗസ്റ്റ് 20ന് ഈ ടീമുകളെ വിപുലീകരിക്കുകയും ഓരോ ജില്ലയിലും ഒരു കോര്‍ ടീമും ഒന്നിലധികം ഇന്റര്‍വെന്‍ഷന്‍ ടീമുകളും രൂപീകരിക്കുകയുണ്ടായി. ജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുവാനും റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിക്കുവാനും യഥാസമയം അയയ്ക്കുവാനും കോര്‍ ടീമിനേയും ചുമതലപ്പെടുത്തി. ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് മാനസികാരോഗ്യ സേവനം ആവശ്യമുള്ളവരെ കണ്ടെത്തി നല്‍കുവാന്‍ ഇന്റര്‍വന്‍ഷന്‍ ടീമുകളെ ചുമതലപ്പെടുത്തി. ദുരന്തത്തില്‍പ്പെട്ട മറ്റുള്ളവര്‍ക്ക് ആശ്വാസം പകരുവാനും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുവാനും ഈ ടീമുകള്‍ ശ്രദ്ധിക്കുകയുണ്ടായി. ഇതില്‍തന്നെ കുട്ടികളുടെയും പ്രായമായവരുടെയും പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി വരുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉള്ളവര്‍ വീടുകളിലേക്ക് പോകുന്ന മുറയ്ക്ക് വീടുകള്‍ സന്ദര്‍ശിച്ചുള്ള സേവനങ്ങളും ഇന്റര്‍വെന്‍ഷന്‍ ടീമുകള്‍ തുടങ്ങുകയുണ്ടായി. ഇതിനോടൊപ്പം വനിതാ ശിശു വികസന വകുപ്പ് കണ്ടെത്തി നിംഹാന്‍സ് പരിശീലനം നല്‍കിയ കൗണ്‍സിലര്‍മാരെക്കൂടി ക്യാമ്പുകളും ഭവനങ്ങളും സന്ദര്‍ശിക്കുന്ന ടീമുകളില്‍ ഉള്‍പ്പെടുത്തി.

ഇതിന്റെ രണ്ടാം ഘട്ടത്തില്‍ പ്രവര്‍ത്തനങ്ങളെ വിപുലീകരിക്കുവാനും ഒരു സ്ഥിരം സംവിധാനം ആക്കുവാനുമാണ് ആശാ വര്‍ക്കര്‍മാരെക്കൂടി ഉള്‍പ്പെടുത്തിയത്. ഇതിന്റെ ഭാഗമായി ദുരന്തം ബാധിച്ച എല്ലാ പഞ്ചായത്തുകളുടെയും ആശമാര്‍ക്ക് പരിശീലനം നല്‍കി. ഇതിനോടൊപ്പം ദുരന്തം ബാധിച്ച ജനങ്ങളുമായി ഇടപഴകുന്ന ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാര്‍, മെമ്പര്‍മാര്‍ എന്നിവര്‍ക്ക് ജനങ്ങളുമായി ഇടപഴകുവാനും അവര്‍ പറയുന്നത് കേള്‍ക്കുവാനും അവര്‍ക്ക് ആശ്വാസം നല്‍കുവാനുള്ള പരിശീലനവും നല്‍കി വരുന്നു.

ദുരന്തം കാരണം ഉണ്ടായ മാനസിക പ്രശ്‌നങ്ങള്‍ ആഴ്ചകള്‍ കഴിഞ്ഞ് പ്രത്യക്ഷപെടാം എന്നുള്ളതുകൊണ്ടും ഉല്‍കണ്ഠ, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങള്‍ ദീര്‍ഘകാലം നിണ്ടുനില്‍ക്കാം എന്നുള്ളതുകൊണ്ടും ദുരന്ത ബാധിത പ്രദേശങ്ങളില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രത്യേക മാനസികാരോഗ്യ പദ്ധതി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (5 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (6 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (7 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (7 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (7 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (8 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (8 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (9 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (9 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (9 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (10 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (10 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (10 hours ago)

Malayali Vartha Recommends