Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ജീവനേക്കാൾ സ്നേഹിച്ച ഭാര്യയ്ക്ക് നാട്ടിൽ മറ്റൊരു കാമുകനുണ്ടെന്ന് സുഹൃത്ത് പറഞ്ഞ് വിശ്വസിപ്പിച്ചു; സമനില തെറ്റി നാട്ടിലെത്തിയപ്പോൾ വക വരുത്താൻ കാലന്റെ കത്തിയുമായി തക്കം പാർത്ത്, നിസ്കാര സമയത്ത് വീട്ടിലെത്തി ഭാര്യയുടെ വയറ് കുത്തി പിളർന്നു... സുഹൃത്തിന്റെ കുടുംബം കലക്കലിൽ നഷ്ടപ്പെട്ടത് ഭർത്താവിനെ മാത്രം മനസിൽകൊണ്ട് നടന്ന ഒരു വീട്ടമ്മയുടെ ഉയിര്

16 SEPTEMBER 2018 01:25 PM IST
മലയാളി വാര്‍ത്ത

അവധിക്ക് നാട്ടിലെത്തി കൊച്ചി എസ് ആര്‍ എം റോഡിന് സമീപം താമസിക്കുന്ന ഭാര്യയെ പ്രവാസി കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ മൊഴികൾ പുറത്ത്. ഇന്നലെ രാതി പത്ത് മണിയോടെയായിരുന്നു ഉള്ളാട്ടില്‍ വീട്ടില്‍ ഷീബ(35) കൊല്ലപ്പെട്ടത്. ഉമ്മ അഫ്‌സയോടൊപ്പമാണ് ഷീബ താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി നിസ്‌കാരസമയത്ത് വീട്ടിലെത്തിയ, ഷീബയുടെ ഭര്‍ത്താവ് ആലപ്പുഴ ലെജനത്ത് വാര്‍ഡില്‍ വെളിപ്പറമ്ബില്‍ വീട്ടില്‍ സഞ്ജു സുലാല്‍ സേട്ട് (39) ഷീബയെ കത്തികൊണ്ട് വെട്ടുകയായിരുന്നു. വയറിന് ആഴത്തില്‍ വെട്ടേറ്റ ഷീബയെ, നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

ഷീബയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉമ്മ അഫ്‌സയ്ക്കും വെട്ടേറ്റു. വയറിനും കൈയ്ക്കും കാലിനും പരിക്കേറ്റ അഫ്‌സ ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയിലെത്തിച്ച ശേഷമാണ് ഷീബ മരിച്ചത്.

വീട്ടിലേക്ക് ഓടിയെത്തിയ നാട്ടുകാരെക്കണ്ട് സഞ്ജു വീട്ടില്‍ നിന്നിറങ്ങിയോടി. എന്നാല്‍, വീടിന് സമീപത്തുനിന്ന് തന്നെ നാട്ടുകാരുടെ സഹായത്തോടെ എറണാകുളം നോര്‍ത്ത് പോലീസ് ഇയാളെ പിടികൂടി. ആക്രമണത്തിനിടെ സഞ്ജുവിന്റെ വലത് കൈപ്പത്തിക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ആദ്യം ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇയാള്‍ ഇപ്പോള്‍ പോലീസ് കാവലില്‍ എറണാകുളം സ്‌പെഷ്യലിസ്റ്റ്സ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഷീബയുടെ മൃതദേഹം ലൂര്‍ദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കറുകപ്പള്ളിയിലായിരുന്നു ഷീബ താമസിച്ചിരുന്നത്. ഭര്‍ത്താവ് സഞ്ജു ഗള്‍ഫിലായിരുന്നു. രണ്ട് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

'എനിക്ക് പറ്റിപ്പോയി... സുഹൃത്ത് പറഞ്ഞത് വിശ്വസിച്ചു...' - കൊലപാതക ശേഷം സഞ്ജുവിന്റെ വാക്കുകളാണ്. ഒരു പ്രശ്‌നവും ഈ കുടുംബത്തിലുണ്ടായിരുന്നില്ലെന്നാണ് കൊലപാതകം നടന്ന വീട് വാടകയ്ക്ക് എടുത്ത് കൊടുത്ത റഷീദ് പറയുന്നത്. സഞ്ജുവിന്റെ ഭാര്യയുടെ അമ്മയായ അഫ്‌സയ്ക്ക് വലിയ സ്‌നേഹമായിരുന്നു മരുമകനോട്. എന്ത് കാര്യവും മരുമകനോട് ചോദിച്ച്‌ ചെയ്യുന്നതായിരുന്നു രീതി.

ഷീബയുടെ സഹോദരന്റെ മകളുടെ വിവാഹം പോലും സഞ്ജു ഗള്‍ഫിലാണെന്ന് പറഞ്ഞ് നീട്ടി വെയ്ക്കാന്‍ അഫ്‌സ തയ്യാറായി. ഇതുപ്രകാരം സഞ്ജു ഗള്‍ഫില്‍ നിന്ന് നാട്ടില്‍ വന്ന സമയത്താണ് വിവാഹം നടത്തിയത്. ഇത്രയേറെ സ്‌നേഹമായിരുന്നു സഞ്ജുവിനോട് ഈ കുടുംബത്തിനുണ്ടായിരുന്നത്. ആ അമ്മയ്ക്ക് പോലും സഞ്ജുവിന്റെ ഒരു സമയത്തെ കൈയബദ്ധത്തില്‍ വെട്ടേറ്റു. ഈ വിവാഹത്തിനിടയില്‍ വെച്ചാണ് റഷീദ് സഞ്ജുവിനെ പരിചയപ്പെടുന്നത്.

അഞ്ച് വര്‍ഷം മുമ്ബാണ് റഷീദ്, അഫ്‌സയ്ക്ക് വീട് വാടകയ്ക്ക് എടുത്ത് നല്‍കിയത്. അന്നു മുതല്‍ അഫ്‌സയെയും കുടുംബത്തെയും അടുത്ത് അറിയാമായിരുന്നു. ഒരു പ്രശ്‌നവും ആ വീട്ടുകാരെയോ സംബന്ധിച്ച്‌ കേട്ടിട്ടില്ല. കൊല്ലപ്പെട്ട ഷീബയെക്കുറിച്ചും നാട്ടില്‍ നല്ല അഭിപ്രായയമായിരുന്നു എന്ന് റഷീദ് പറഞ്ഞു.

സഞ്ജു ഗള്‍ഫിലായിരുന്നു. മൂന്ന് ദിവസം മുമ്ബാണ് സഞ്ജു നാട്ടില്‍ എത്തിയത്. അവസാനം ഇരുവരും കാറില്‍ ഒരുമിച്ചിരിക്കുന്നതാണ് കണ്ടത്. വലിയ സന്തോഷത്തില്‍ തന്നെയായിരുന്നു സഞ്ജുവും ഷീബയും. ഇവര്‍ക്കിടയില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തോന്നിയില്ല. പിന്നെന്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല.

കൊലപാതകം നടക്കുമ്ബോള്‍ സഞ്ജുവിന്റെയും ഷീബയുടെയും മൂന്ന് മക്കളും ആലപ്പുഴയില്‍ അമ്മയെ അച്ഛന്‍ വെട്ടിക്കൊന്നതറിയാതെ കഴിയുകയായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (7 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends