അടച്ച് പൂട്ടിയിട്ട് സംരക്ഷിക്കാന്‍ ഇവരെന്താ പഴക്കൊലയോ കോഴിക്കുഞ്ഞുങ്ങളോ...; ഹോസ്റ്റലിലെ പെൺകുട്ടികളുടെ സമരത്തിന് പിന്തുണയുമായി കളക്ടര്‍ ബ്രോ

കോട്ടയം മെഡിക്കല്‍ കോളേജ് ലേഡീസ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ നേരത്തെ ഹോസ്റ്റലില്‍ കയറണമെന്നുള്ള ഉത്തരവിനെതിരെ നടത്തുന്ന സമരത്തിന് പിന്തുണയുമായി കളക്ടര്‍ പ്രശാന്ത് നായർ പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഒരേ അവകാശങ്ങളല്ലേ ഉള്ളതെന്നും അടച്ച് പൂട്ടിയിട്ട് സംരക്ഷിക്കാന്‍ ഇവരെന്താ പഴക്കൊലയോ കോഴിക്കുഞ്ഞുങ്ങളോ ആണോ എന്നും കളക്ടര്‍ ചോദിക്കുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പൊന്നും പണ്ടോം ബാങ്കില്‍ പൂട്ടി വയ്ക്കുന്ന പോലെ സുരക്ഷിതമാക്കി സൂക്ഷിക്കലാണ് സത്രീസുരക്ഷയെന്ന് കരുതുന്നവരുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഒരേ അവകാശങ്ങളല്ലേ? അടച്ച് പൂട്ടിയിട്ട് സംരക്ഷിക്കാന്‍ ഇവരെന്താ പഴക്കൊലയോ കോഴിക്കുഞ്ഞുങ്ങളോ? സ്ത്രീസുരക്ഷയെന്നാല്‍ പൊന്നും പണ്ടോം ബാങ്കില്‍ പൂട്ടി വെക്കുന്ന പോലെ സുരക്ഷിതമാക്കി വെക്കലാണെന്ന് ചിലര്‍ക്കെങ്കിലും ധാരണയുണ്ടെന്ന് മനസ്സിലായി. എന്നും അദ്ദേഹം ഫേസ് ബുക്കിൽ കുറിക്കുന്നു. "ഗിരൗ അപ്പ് കേരളം" എന്ന ഹാഷ് റ്റാഗോഡ് കൂടെയാണ് അദ്ദേഹം ഇത് പോസ്റ്റ് ചെയ്തിരുന്നത്
ഈ കഴിഞ്ഞ പതിനാലാം തിയതി ഷിംന അസീസ് എന്ന വ്യക്സ്തിയാണ് ഈ വാർത്ത പോസ്റ്റ് ചെയ്തത് അതിങ്ങനെ ആയിരുന്നു കോട്ടയം മെഡിക്കൽ കോളേജ് ലേഡീസ് ഹോസ്‌റ്റലിലെ പെൺകുട്ടികൾ ഏഴരക്ക് ഹോസ്‌റ്റലിൽ കയറി വാതിലടച്ച് സാക്ഷയിടണമെന്ന് ഉത്തരവ്. ഇതിൽ പ്രതിഷേധിച്ച് അവരിപ്പോൾ പുറത്തിറങ്ങിയിരുന്ന് സമരം ചെയ്യുകയാണ്. ഇതുവരെ തീരുമാനമൊന്നുമായിട്ടില്ലെന്ന് അറിയുന്നു. ഈ വാർത്തയ്‌ക്കുള്ള പ്രതികരണം എന്ന രീതിയിലായിരുന്നു കളക്ടര്‍രുടെ പ്രതികരണം.
ഇപ്പോഴും അപ്പോഴും അവർ തീരുമാനമെടുക്കാനുള്ള കഴിവും വിശേഷബുദ്ധിയുമുള്ള പ്രായപൂർത്തി എത്തിയവരാണ്. പിന്നെയെന്തിനാണ് പ്രഹസനമെന്നോണം അത്തരമൊരു വ്യത്യാസവും വേർതിരിവും? എന്നാണ് അദ്ദേഹം ചോദിക്കുന്നത് അവർ ചോദിക്കുന്നത് അവരുടെ അടിസ്‌ഥാന ആവശ്യമാണെന്നും അത് അവരുടെ ന്യായമായ അവകാശമാണെന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/Malayalivartha


























