വേലക്കാരി സ്നേഹത്തോടെ നൽകിയ ഭക്ഷണവും ജ്യൂസും കഴിച്ച ശേഷം വീട്ടിലെ എല്ലാപേരും അഗാധമായ മയക്കത്തിലേക്ക്... തമിഴ്നാട് സ്വദേശിയായ വീട്ടുവേലക്കാരി മാരിയമ്മയുടെ ബുദ്ധിയിൽ മലപ്പുറം തിരൂരിലെ വീട്ടിൽ നടന്നത് വൻകവർച്ച

ഞായറാഴ്ച രാവിലെ അയല്‍വീട്ടുകാര്‍ വന്നപ്പോള്‍ വാതിലുകള്‍ തുറന്നു കിടക്കുന്നതാണു കണ്ടത്. വീട്ടിനകത്തു ഖാലിദ് അലി, ഭാര്യ സൈനബ, മകള്‍ സഫീദ, മറ്റൊരു മകളുടെ കുട്ടി എന്നിവരെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. വേലക്കാരിയെ ഏര്‍പ്പാടാക്കി നല്‍കിയ തിരൂര്‍ പാന്‍ബസാറില്‍ താമസിക്കുന്ന മറ്റൊരു തമിഴ്നാട് സ്വദേശിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
നാട്ടുകാര്‍ ഇവരെ ആദ്യം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്കും തുടര്‍ന്നു മെഡിക്കല്‍ കോളജിലേക്കും മാറ്റി. മലപ്പുറം തിരൂര്‍ ആലിങ്ങലില്‍ ഭക്ഷണത്തിലും ജ്യൂസിലും വിഷം കലര്‍ത്തി വീട്ടുജോലിക്കാരി വന്‍ കവര്‍ച്ച നടത്തി. ആലിങ്ങല്‍ എടശ്ശേരി ഖാലിദ് അലിയുടെ വീട്ടിലാണു സംഭവം. തമിഴ്നാട് സ്വദേശിയായ വീട്ടുവേലക്കാരി മാരിയമ്മ തന്ന ജ്യൂസ് കഴിച്ചതിനെ തുടര്‍ന്നാണു മയക്കം ഉണ്ടായതെന്നു ബോധം തിരിച്ചുകിട്ടിയ സഫീദ പറഞ്ഞു. സ്വര്‍ണാഭരണങ്ങളും വീട്ടിലെ സാധനങ്ങളും നഷ്ടപ്പെട്ടു.
https://www.facebook.com/Malayalivartha


























