ഫ്രാങ്കോയെ പോലീസ് വിട്ടയച്ചു നാളെ ഹാജരാകാന്‍ നിര്‍ദ്ദേശം...ബിഷപ്പ് ഫ്രാങ്കോയ്ക്ക് നേരെ കരിങ്കൊടി; പ്രതിരോധിക്കാനാവാതെ പൊലീസ്

ബിഷപ്പിന് ഒരു ദിവസത്തെ ആശ്വാസം കൂടി. ഏഴു മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പിനെ പോലീസ് വിട്ടയിച്ചു. ഫ്രാങ്കോ കുറ്റക്കരാനെല്ലെന്ന നിലപാടില്‍ ഉറച്ചു നിന്നതോട പോലീസ് ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ച ബിഷപ്പ് ഫ്രാങ്കോയ്ക്ക് നേരെ കരിങ്കൊടി. തൃപ്പൂണിത്തുറയിലെ പൊലീസ് കേന്ദ്രത്തില്‍ നിന്നും കനത്ത സുരക്ഷയില്‍ പുറത്തേക്കിറങ്ങിയ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നേരെ എ.ഐ.വൈ.എഫ് പ്രവര്‍ത്തകരാണ് കരിങ്കൊടി വീശിയത്.
എ.ഐ.വൈ.എഫ് സംസ്ഥാന ഘടകം പീഡനത്തിന് ഇരയായ കന്യാസ്ത്രീക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ ബിഷപ്പിനെതിരെ പ്രതിഷേധം വ്യാപിപ്പിക്കുമെന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
കരിങ്കൊടികളുമായി മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ഒളിച്ചിരുന്ന ഇവര്‍ പൊലീസുകാരെ മറികടന്നു കൊണ്ട് ചാടിവീഴുകയായിരുന്നു. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും, ബിഷപ്പിനെ പൊലീസ് സംരക്ഷിക്കരുതെന്നും ഇവര്‍ മുദ്രാവാക്യം വിളിച്ചു. ബിഷപ്പിന്റെ കാര്‍ തടയാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും ഏറെ പണിപ്പെട്ടാണ് പൊലീസ് ബിഷപ്പിനെ പുറത്തെത്തിച്ചത്.
താന്‍ നിരപരാധിയാണെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആവര്‍ത്തിച്ചു. കോട്ടയം എസ്.പിയും വൈക്കം ഡിവൈഎസ്പിയും ചേര്‍ന്നാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്.figure class="op-interactive">
https://www.facebook.com/Malayalivartha
























