കേന്ദ്ര ആഭ്യന്തര വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബി. ആര്‍. ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സംഘം പ്രളയക്കെടുതി നാശനഷ്ടം വിലയിരുത്തുന്നതിന് ഇന്ന് കേരളത്തിലെത്തും; മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും മടക്കം

കേരളത്തിലെ പ്രളയദുരന്ത നാശനഷ്ടം വിലയിരുത്തുന്നതിന് കേന്ദ്ര സംഘം ഇന്ന് എത്തും. സംഘം നാളെ മുതല്‍ കേരളത്തിലെ ദുരന്ത ബാധിത മേഖലകള്‍ സന്ദര്‍ശിക്കും. കേന്ദ്ര ആഭ്യന്തര വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബി. ആര്‍. ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സംഘം ഈ മാസം 24 വരെ കേരളത്തിലുണ്ടാവും.കേരളത്തിന് നല്‍കേണ്ട അധിക സഹായത്തെ കുറിച്ച് സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തീരുമാനം. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും മടങ്ങുക.
https://www.facebook.com/Malayalivartha
























