വായില്‍ തോന്നിയത് പറഞ്ഞാല്‍ ഇങ്ങനിരിക്കും...ദേശീയ വനിത കമ്മീഷനെതിരെ ഹര്‍ജിയുമായെത്തിയ പി.സി ജോര്‍ജിനെ ഹൈക്കോടതി പായിച്ചു; 'നാളെ ഡല്‍ഹിയിലെത്തി വിശദീകരണം നല്‍കണം'

ബിഷപ്പിനെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീകളെ അപമാനിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ദേശീയ വനിതാ കമീഷന്‍ മുമ്പാകെ ഹാജരാകണമെന്ന ആവശ്യം തള്ളണമെന്നാവശ്യപ്പെട്ട് പി.സി ജോര്‍ജ് എം.എല്‍.എ രണ്ട് തവണ ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു.
കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ വിശദീകരണം തേടാതെ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് നിലനില്‍ക്കുന്നതല്ലെന്നും റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് പൂഞ്ഞാര്‍ എംഎല്‍എ കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ക്രിമിനല്‍ വകുപ്പ് ചേര്‍ത്ത് സമാന ഹര്‍ജി നല്‍കിയെങ്കിലും നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
തുടര്‍ന്നാണ് ഇന്ന് റിട്ട് ഹര്‍ജിയുമായി ജോര്‍ജ് വീണ്ടും കോടതിയെ സമീപിച്ചത്. എന്നാല്‍, കമീഷന്‍ മുമ്പാകെ ഹാജരായി വിശദീകരണം നല്‍കിയ ശേഷം കേസ് പരിഗണിക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഇതോടെയാണ് പിസി ജോര്‍ജ് ഹര്‍ജി പിന്‍വലിച്ചത്. ബിഷപ്പിന്റെ പീഡനത്തിനിരയായ കന്യാസ്ത്രീക്കും സമരം നടത്തുന്ന കന്യാസ്ത്രീകള്‍ക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് സെപ്തംബര്‍ 20ന് ദല്‍ഹിയിലെ കമ്മീഷന്‍ ആസ്ഥാനത്ത് ഹാജരായി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ നോട്ടീസ് അയച്ചിരുന്നു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha
























