തണ്ണിമത്തന്‍ മുറിച്ചപ്പോള്‍ ദുർഗന്ധത്തോടുകൂടി നുരയും പതയും പുറത്തേക്ക്... അത്ഭുത പ്രതിഭാസം കണ്ട് ഞെട്ടി വീട്ടുകാർ

കായംകുളത്തെ പൊലീസ് സ്റ്റേഷന് സമീപമുള്ള പഴക്കടയില്‍ നിന്ന് വാങ്ങിയ തണ്ണിമത്തനിലാണ് ഇങ്ങനെ കണ്ടത്.
തണ്ണിമത്തന്‍ മുറിച്ചപ്പോള്‍ അസഹ്യമായ ദുർഗന്ധത്തോടുകൂടി നുരയും പതയും പുറത്തേക്ക് ഒഴുകി. ഇലിപ്പക്കുളം സ്വദേശി സിദ്ദിക്ക് വാങ്ങിയ തണ്ണിമത്തനില്‍ നിന്നാണ് ഈ അത്ഭുത പ്രതിഭാസം. എന്തായാലും പഴക്കം മാറ്റാൻ രാസക്കൂട്ടുകൾ തണ്ണിമത്തനിൽ ചേർത്തിട്ടുണ്ടാകാം അതിനാലാകാം ഇത്തരമൊരു പ്രതിഭാസം തണ്ണിമത്തനിലുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha
























