ഇനി സ്‌കൂളില്‍ പോകാതെ കറങ്ങി നടക്കാമെന്നു വിചാരിക്കേണ്ട, നേര്‍വഴിക്ക് നയിക്കാന്‍ പോലീസുകാര്‍ പിന്നാലെ

സ്‌കൂളില്‍ പോകാതെ മുങ്ങിനടക്കുന്ന വിരുതന്മാരെ നേര്‍വഴിക്കു നയിക്കാനായി പൊലീസുകാര്‍ ഇനി പിന്നാലെ ഉണ്ടാവും. യൂണിഫോമില്‍ കറങ്ങിനടക്കുന്ന കുട്ടികളെ കണ്ടെത്തും. വിവരം വീട്ടിലെത്തി മാതാപിതാക്കളെ അറിയിക്കും. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സ്റ്റുഡന്റ്‌സ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 14ന് പദ്ധതിക്ക് തുടക്കമാവും. ഘട്ടം ഘട്ടമായി മറ്റു ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. കണ്ണൂര്‍ സ്‌റ്റേഷന്‍ പരിധിയിലെ 46 സ്‌കൂളുകളിലാണ് ആദ്യം നടപ്പാക്കുന്നത്.
ഓരോ സ്‌കൂളുകളിലെയും മുഖ്യ അദ്ധ്യാപകന്‍, അദ്ധ്യാപകര്‍, രക്ഷിതാക്കള്‍, വ്യാപാരികള്‍, ആട്ടോ െ്രെഡവര്‍മാര്‍, സ്‌കൂള്‍ ലീഡര്‍മാര്‍ എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു. സ്‌കൂളിലെയും വീട്ടിലെയും അന്തരീക്ഷം, മാതാപിതാക്കളുടെ പെരുമാറ്റം എന്നിവയെല്ലാം ഇവര്‍ ചോദിച്ചറിയും. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്കും പഠനവൈകല്യമുള്ളവര്‍ക്കും പ്രത്യേക ക്ലാസും മറ്റു നിര്‍ദ്ദേശങ്ങളും നല്‍കും. പഠനവൈകല്യം കാണിക്കുന്ന കുട്ടികള്‍ക്ക് കുടുംബശ്രീ മിഷന്റെ സ്‌നേഹിത വഴി കൗണ്‍സലിംഗ് നല്‍കും. കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ എല്ലാ ഞായറാഴ്ചയും പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ക്‌ളിനിക്കില്‍ ഇവര്‍ക്ക് ചികിത്സ നല്കും.
സംസ്ഥാനത്ത് കാണാതാവുന്ന കുട്ടികള്‍ മിക്കവാറും വീടുകളിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ കഴിയാത്തവരാണ് കൂടുതലും. വിവാഹബന്ധം വേര്‍പെടുത്തിയവരുടെ കുട്ടികളാണ് ഒളിച്ചോടിയവരില്‍ ഏറെയും. ട്ടാം ക്ലാസ് മുതല്‍ പ്‌ളസ് ടു തലം വരെയാണ് കുട്ടികള്‍ക്ക് കൂടുതല്‍ ശ്രദ്ധയും കരുതലും നല്‍കേണ്ടത്. ഇക്കാലയളവില്‍ നേര്‍വഴിക്കു നടത്താന്‍ കഴിഞ്ഞാല്‍ കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും എണ്ണത്തിലും കുറയ്ക്കാന്‍ കഴിയും
https://www.facebook.com/Malayalivartha






















