'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..

കേരളത്തില്‍ ലഹരി മാഫിയക്കെതിരെ പോലീസ് സംസ്ഥാന വ്യാപകമായി നടത്തുന്ന 'ഓപ്പറേഷന്‍ തൂഫാന്‍' എന്ന പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി, ഇടുക്കി ശാന്തന്‍പാറയില്‍ നിരോധിത ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി. കേരള ചരിത്രത്തിലാദ്യമായാണ് ലഹരി വില്‍പ്പന സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്.
കേരളത്തിലെ ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി മാറി 'ഓപ്പറേഷന്‍ തൂഫാന്‍'. ശാന്തന്‍പാറയില്‍ ലഹരിവസ്തുക്കളുടെ വിപണന കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന കട,
ജെ.സി.ബി ഉപയോഗിച്ച് പൂര്‍ണമായും പൊളിച്ചുനീക്കിയാണ് ശാന്തന്‍പാറ പൊലീസ് തങ്ങളുടെ അസാധാരണ നടപടിക്ക് തുടക്കമിട്ടത്. ഇതോടെ ലഹരിക്കടത്തുകാര്‍ക്കും മാഫിയാ സംഘങ്ങള്‍ക്കും വലിയ താക്കീതാണ് പൊലീസ് നല്‍കിയിരിക്കുന്നത്.ശാന്തന്‍പാറയിലും സമീപപ്രദേശമായ പൂപ്പാറയിലുമായിരുന്നു ഈ ലഹരി വില്‍പ്പന കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഈ പ്രദേശങ്ങളില്‍ ലഹരി മാഫിയയുടെ പ്രവര്‍ത്തനം വര്‍ദ്ധിച്ചുവരുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കര്‍ശന നടപടികളിലേക്ക് കടന്നത്. സംസ്ഥാനത്ത് ലഹരിയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെയാണ്
കേരള പോലീസ് 'ഓപ്പറേഷന്‍ തൂഫാന്‍' എന്ന പേരില്‍ കര്‍ശന പരിശോധനകളും റെയ്ഡുകളും നടത്തിവരുന്നത്.ലഹരി കടത്തുകാര്‍ക്കും വില്‍പ്പനക്കാര്‍ക്കുമെതിരെ ശക്തമായ നിയമനടപടികളാണ് സ്വീകരിക്കുന്നത്. പൂപ്പാറ ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന വഴിയോരക്കട കേന്ദ്രീകരിച്ച് വ്യാപകമായ ലഹരി വില്‍പന നടക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് ശാന്തന്‍പാറ ഇന്‍സ്പെക്ടര്‍ ശരത് ലാല്‍ എസിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം രംഗത്തിറങ്ങിയത്. പൂപ്പാറ മുടുക്കുടി സ്വദേശി ഈശ്വരന്‍ (47) നടത്തിയിരുന്ന കടയാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ തകര്‍ത്തു കളഞ്ഞത്.
നേരത്തെ ഈ കടയില്‍ നിന്ന് ലഹരിവസ്തുക്കള്‍ പിടികൂടിയിരുന്നെങ്കിലും, നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിക്കാന്‍ പ്രതി ശ്രമിച്ചിരുന്നു. കട ഒഴിയാന്‍ പൊലീസ് നോട്ടീസ് നല്‍കിയെങ്കിലും, ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ ഉത്തരവ് സമ്പാദിക്കാനാണ് പ്രതി ശ്രമിച്ചത്. എന്നാല്‍, ലഹരി മാഫിയകള്‍ക്ക് ഒത്താശ ചെയ്യുന്ന നിയമസംരക്ഷണം അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ശാന്തന്‍പാറ പൊലീസ്.പ്രതിയുടെ പഴയകാല ലഹരിക്കടത്ത് കേസുകളെക്കുറിച്ച് കൃത്യമായ തെളിവുകള്‍ സഹിതം പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.പ്രതി സ്ഥിരമായി ലഹരി വില്‍പന നടത്തുന്നയാളാണെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ പൊലീസിന് സാധിച്ചു.
ഇതോടെ മുന്‍ ഉത്തരവ് റദ്ദാക്കി കട പൊളിച്ചുനീക്കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു.ഈ നടപടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കര്‍ശനമായ നിര്‍ദ്ദേശങ്ങളുടെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
https://www.facebook.com/Malayalivartha























