Widgets Magazine
20
Jun / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മകനെ കാണാന്‍ എത്തിയത് മരിക്കുന്നതിന്റെ തലേന്നുമാത്രം; അവനെന്തിനിത് ചെയ്തതെന്ന് വിശ്വസിക്കാനാകുന്നില്ല... മികച്ച സാമ്പത്തികനിലയിലുള്ള കുടുംബം... ഇരട്ട സഹോദരന് ബസ് സര്‍വീസ്; മകന്റെ ക്രൂരത നടുക്കം വിട്ടുമാറാതെ അജാസിന്റെ കുടുംബം


മരണം വരെ ഒരു കുറവുമില്ലാതെ നോക്കാന്‍ എനിക്ക് കഴിയും!! നല്ല സ്‌നേഹവും സാധാരണ ജീവിതവും ഇഷ്ടപ്പെടുന്ന ഒരു വധുവിനെ അന്വേഷിക്കുന്നു... ഫേസ്ബുക്കിലൂടെ വധുവിനെ തേടി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍!! പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽമീഡിയ...


മിഷേല്‍ ഷാജിയുടെ മരണത്തിൽ ദുരൂഹത നീക്കാൻ രണ്ടുവർഷങ്ങൾക്ക് ശേഷം മിഷേലിനെ ബൈക്കില്‍ പിന്തുടര്‍ന്നതായി കരുതുന്ന യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം പുനരാരംഭിക്കുന്നു; ഡിജിപിയും ക്രൈംബ്രാഞ്ചും തെറ്റിദ്ധരിപ്പിച്ചെന്ന് പിതാവ്... കൊച്ചി കായലില്‍ മിഷേലിന്റെ മൃതദേഹം കിടന്നത് 22 മണിക്കൂറില്‍ അധികം! ആത്മഹത്യ ചെയ്തുവെന്ന് പോലീസും, ക്രൈംബ്രാഞ്ചും പറയുമ്പോഴും മിഷേലിന്റെ ബാഗും മൊബൈല്‍ ഫോണും വാച്ചും മോതിരവും ഇതുവരെ കണ്ടെത്താനായില്ല...


സൗമ്യയുടെ ഭർത്താവ് നാട്ടിലെത്തി കാര്യങ്ങൾ അറിയും മുൻപ് തന്നെ അജാസും മരണത്തിന് കീഴടങ്ങി... സൗമ്യക്കൊപ്പം സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ചു; തീ കൊളുത്തിയശേഷം പ്രണയിനിയെ കയറിപ്പിടിച്ചു.. മരണത്തിലും അവളെ തനിച്ചാക്കാൻ അജാസിനായില്ല; ആശുപത്രിക്കിടക്കയിൽ ഓരോ നിമിഷവും അജാസിന്റെ മനസ്സിൽ മരണം മാത്രമായിരുന്നു... ഇരുവരുടെയും സംസ്‌ക്കാരം ഇന്ന്


അവനെന്തിനിത് ചെയ്തതെന്ന് വിശ്വസിക്കാനാകുന്നില്ല; പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മകനെ കാണാന്‍ എത്തിയത് മരിക്കുന്നതിന്റെ തലേന്നുമാത്രം; മികച്ച സാമ്പത്തികനിലയിലുള്ള കുടുംബം... ഇരട്ട സഹോദരന് ബസ് സര്‍വീസ്; മകന്റെ ക്രൂരത നടുക്കം വിട്ടുമാറാതെ അജാസിന്റെ കുടുംബം

ദിവസം ശരാശരി പതിനായിരം പുലയ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടും ; 200 ദിവസത്തെ ഈ പരീക്ഷണം തീരുമ്പോള്‍ ഇന്ന് കേരളജനസംഖ്യയുടെ 30% എങ്കിലും മരിച്ച് മണ്ണടിഞ്ഞിരിക്കും ; കാലങ്ങള്‍ക്ക് മുന്‍പുള്ള കേരളത്തിൽ നിലനിന്നിരുന്ന സാമൂഹ്യ സാഹചര്യങ്ങളുടെയും ആചാര-അനുഷ്‌ഠാനങ്ങളുടെയും ഭീകരത എത്രത്തോളമായിരുന്നു എന്ന് നവകേരളത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു ഫേസ്‌‌ബുക്ക് പോസ്റ്റ് വൈറലാകുന്നു

11 OCTOBER 2018 01:59 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാ ഉത്തരവും വെബ്‌സൈറ്റിൽ ഇടുന്ന സുതാര്യ സർക്കാർ ഈ ഉത്തരവ് മാത്രം പൂഴ്ത്തിവെച്ചു; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹരീഷ് വാസുദേവന്‍

ഇമ്മാതിരി ഗോവിന്ദൻമാരെ പടിയടച്ചു പിണ്ഡം വെക്കാതെ കേരളം ഗതി പിടിക്കില്ല; കണ്ണൂരിലെ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ

വൈറൽ പനിയും ദേഹാസ്വാസ്ഥൃവും; ആരോഗ്യ വകുപ്പു മന്ത്രി കെകെ ശൈലജ ടീച്ചറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

"വിപ്ലവത്തിന്റെ അഗ്നിമുഖത്തെ തളിർത്ത പൂമരം" ; നിയമ സഭയിലെ ഏക വനിത മന്ത്രിയായിരുന്ന കെ ആർ ഗൗരിയമ്മയ്ക്ക് നൂറിന്റെ നിറവ്

കണ്ണൂര്‍ ആയുര്‍വേദ കോളേജ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ 37 പുതിയ തസ്തികകള്‍

കാലങ്ങള്‍ക്ക് മുന്‍പുള്ള കേരളത്തിൽ നിലനിന്നിരുന്ന സാമൂഹ്യ സാഹചര്യങ്ങളുടെയും ആചാര-അനുഷ്‌ഠാനങ്ങളുടെയും ഭീകരത എത്രത്തോളമായിരുന്നു എന്ന് നവകേരളത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു ഫേസ്‌‌ബുക്ക് പോസ്റ്റ് വൈറലാകുന്നു. പണ്ടുകാലത്ത് വിശ്വാസത്തിന്റെ ഭാഗമായി നിലനിന്ന പല അനുഷ്ഠാനങ്ങളും മാറ്റപ്പെട്ടപ്പോഴൊക്കെയും വിവാദങ്ങളുയര്‍ന്നിരുന്നു. ഇന്ന് അത്തരം പരിഷ്‌കാരങ്ങളുടെ ഗുണമനുഭവിക്കുന്ന നാം കഴിഞ്ഞ ഇരൂന്നൂറ് വര്‍ഷങ്ങളിലേക്ക് പോയ്നോക്കണമെന്ന് രഞ്ജിത്ത് ആന്റണി പോസ്റ്റില്‍ പറയുന്നു. സാമൂഹ്യമാറ്റങ്ങളില്‍ ഇരകള്‍ വരെയും പ്രതിഷേധക്കാര്‍ക്ക് ഒപ്പമുണ്ടാകുമെന്നും പോസ്റ്റിലൂടെ രഞ്ജിത്ത് ചൂണ്ടിക്കാട്ടുന്നു.

രഞ്ജിത്ത് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;

ഒരു ടൈം ഷ്രിങ്ക് പരീക്ഷണം.

കഴിഞ്ഞ് പോയ ഇരുന്നൂറു വര്‍ഷം 200 ദിവസങ്ങളായി ജീവിക്കണം. ഒക്ടോബര്‍ 8 ആം തിയതി നേരം വെളുക്കുമ്പോള്‍ കേരളം 200 കൊല്ലം പുറകിലേയ്ക്ക് പോകും. ഓരോ ദിവസവും ഒരോ വര്‍ഷം. അങ്ങനെ അടുത്ത 200 ദിവസം കൊണ്ട് നമ്മള്‍ രണ്ട് നൂറ്റാണ്ടിലൂടെ കടന്നു പോകും. പരീക്ഷണത്തിന്റെ എളുപ്പത്തിന് ഇന്ന് നമുക്ക് ചുറ്റുമുള്ളതൊക്കെ അവിടെ തന്നെ നിര്‍ത്താം. സാമൂഹ്യ സ്ഥിഥി മാത്രമേ മാറുന്നുള്ളു. നാഷണല്‍ ഹൈവേയും, കാറും, വീടും, ഇന്റര്‍നെറ്റുമൊക്കെ അവിടെ തന്നെ നില്‍ക്കട്ടെ. സാമൂഹ്യ ചുറ്റുപാടുകള്‍ മാത്രമേ 200 വര്‍ഷം പുറകിലേയ്ക്ക് പോകുന്നുള്ളു.

ഒക്ടോബര്‍ 8 ആം തിയതി നേരം വെളുക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് നിങ്ങളുടെ വീട് നഷ്ടപ്പെടും. കാരണം ബ്രഹ്മസ്വത്തിന്റെയൊ, ദേവസ്വത്തിന്റെയൊ സ്ഥലം കയ്യേറിയാണ് നിങ്ങള്‍ വീട് പണിതിരിക്കുന്നത്. ആര്‍ക്കും സ്ഥലം സ്വന്തമായി കൈവശം വെയ്ക്കാന്‍ യോഗ്യതയില്ല. ഇനി പതിച്ചു കിട്ടിയ സ്ഥലമാണെങ്കിലും വീട് തകര്‍ക്കപ്പെടും. ഓടിട്ട വീട് പണിയാന്‍ ആര്‍ക്കും അവകാശമില്ല. ഓടിട്ട വീട്ടില്‍ കിടക്കാനുള്ള അവകാശം നേടാന്‍ അടുത്ത 90 ദിവസം കഴിയണം. കേരളത്തിലെ 80% ആളുകളും സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങി പോരണ്ടി വരും. വീട്ടില്‍ നിന്ന് ഇറക്കി വിടാന്‍ വരുന്ന ദേവസ്വത്തിന്റെയൊ, ബ്രഹമസ്വത്തിന്റെയൊ ക്വൊട്ടേഷന്‍ ടീമുകള്‍ ഇറക്കി വിടുന്നതിന് മുന്‍പ് വീട്ടിലെ സ്ത്രീകളുടെ ബ്ലൌസും ഊരിക്കും. ബ്ലൌസ് ധരിക്കാനുള്ള അവകാശം ഇനി അടുത്ത 60 ദിവസങ്ങള്‍ക്ക് ശേഷമെ ലഭിക്കു. അതും മേല്‍ജാതിക്കാര്‍ സ്ത്രീകള്‍ ധരിക്കുന്ന ഫാഷണബിള്‍ ബ്ലൌസ്സൊന്നും ധരിക്കാന്‍ സാധിക്കില്ല. നാണം മറയ്ക്കാം. അത്രയേ ഉള്ളു.

വീട് പോയി. അടുത്തത് ജോലിയാണ്. നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത എന്തുമായിക്കൊള്ളട്ടെ ജോലിയെടുക്കാനും, സമ്പാദിക്കാനും ജാതിയാണ് യോഗ്യത. അതിനാല്‍ നായര്‍ അടക്കമുള്ള താഴ്ന്ന ജാതിക്കാരുടെ ജോലി പോകും. ഇനി തിരിച്ച് ജോലിക്ക് കയറണമെങ്കില്‍ 110 ദിവസം കഴിയണം. 70 ആം ദിവസം നായര്‍ മാരുടെ നേത?ത്വത്തില്‍ ഒരു സമരം നടക്കും. സര്‍ക്കാര്‍ സര്‍വ്വീസില്‍ മലയാളികള്‍ക്ക് സംവരണം വേണമെന്നതാണ് സമരത്തിന്റെ ആവശ്യം. അങ്ങനെ ഗവണ്മെന്റ് വഴങ്ങും. പക്ഷെ എല്ലാ മലയാളികള്‍ക്കും സംവരണം ലഭിക്കില്ല. നായര്‍ സമുദായത്തിലുള്ളവര്‍ക്ക് മാത്രമായി അത് ചുരുക്കപ്പെടും. നായമ്മാര്‍ 70 ദിവസം കഴിയുമ്പോള്‍ ജോലിക്ക് തിരിച്ച് കയറും. മറ്റ് ജാതിക്കാര്‍ പിന്നെയും 20-30 ദിവസം കാത്തിരിക്കണം. കേരളത്തിലെ 90% ജനങ്ങളെയും ബാധിക്കുന്ന പ്രശ്‌നമാണിത്. ചെറിയ ഒരു ന്യൂനപക്ഷത്തിന് മാത്രമേ ജോലിയില്‍ തുടരാന്‍ സാധിക്കു.

ആദ്യത്തെ 70 ദിവസങ്ങളോളം ദിവസവരും ശരാശരി പതിനായിരം പുലയ സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടും. അവരുടെ ഭര്‍ത്താക്കമ്മാരൊ, അച്ചനെയൊ പിടിച്ച് കെട്ടി കൊണ്ട് പോയി കൊന്നും കളയും. പുലയരുടെ മാത്രം കാര്യമാണിത്. സംബന്ധം, പുടവകൊട, വസ്ത്രദാനം തുടങ്ങിയ അസംബന്ധങ്ങള്‍ വഴി നായര്‍/അമ്പലവാസി സ്ത്രീകളെ ലൈംഗീക അടിമകളാക്കാനും ആള്‍ക്കാര്‍ വരും. വിസമ്മതിക്കുന്ന സ്ത്രീകളെ ബന്ദികളാക്കിയും, ഉപദ്രവിച്ചും, ചിലപ്പോള്‍ കൊന്നു കളഞ്ഞും അവര്‍ പകരം വീട്ടും. 110 ദിവസങ്ങള്‍ക്ക് ശേഷം ഗവണ്മെന്റ് ട്രാവങ്കൂര്‍ നായര്‍ ആക്ട് എന്ന നിയമ നിര്‍മ്മാണത്തിലൂടെ സംബന്ധം നിര്‍ത്തലാക്കുന്നത് വരെ ഇത് തുടരും.

ഒരു ഗുണം ഉണ്ടാവും. പെട്രോള്‍ വിലയും, പാലിയേക്കര ടോള്‍ വിഷയുവുമൊന്നും നിങ്ങളെ ബാധിക്കില്ല. കാരണം NH 47 ലേയ്‌ക്കൊ മെയിന്‍ റോഡുകളിലേയ്‌ക്കൊ നിങ്ങള്‍ക്ക് പ്രവേശനമുണ്ടാവില്ല. കേരളത്തിലെ 90% ജനങ്ങള്‍ക്കും പ്രധാന നിരത്തുകള്‍ അപ്രാപ്ര്യമാകും. ജാതി ശ്രേണിയനുസരിച്ച് നിങ്ങള്‍ക്ക് സഞ്ചാര യോഗ്യമായ വഴികള്‍ നിര്‍ണ്ണയിക്കപ്പെടും. അയിത്തം നിര്‍ണ്ണയിക്കുന്ന ക?ത്യം തീണ്ടാപ്പാടിന് അനുസ?തമായി ആയിരിക്കും വഴികള്‍ ലഭിക്കുക. തിരിച്ച്; NH 47 ലേയ്ക്ക് കയറാന്‍ 130 ദിവങ്ങളോളം കാത്തിരിക്കണം. എന്നാലും പലരും പ്രധാന നിരത്തുകള്‍ ഉപയോഗിക്കാന്‍ മടിക്കും. അടുത്ത 200 ദിവസവും അവര്‍ തങ്ങള്‍ക്കനുവദിച്ച വഴികളിലൂടെ മാത്രമേ നടക്കു.

വീടും, ജോലിയും, യാത്രാ സൌകര്യവും നിര്‍ത്തലാവുന്നതോടെ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ സ്വന്തം സമുദായത്തിലുള്ളവരെ തേടിപ്പിടിച്ച് കോളനികള്‍ പണിയും. ക?സ്ത്യാനികള്‍ മദ്ധ്യതിരുവതാം കൂറിനും, മുസ്ലീങ്ങള്‍ മലപ്പുറം, കോഴിക്കോട് മേഖലയിലേയ്ക്കും കുടിയേറും. അവരൊക്കെ സ്വന്തം വാണിജ്യ ആവാസ ഇക്കോ സിസ്റ്റങ്ങള്‍ ഉണ്ടാക്കി അതിനുള്ളില്‍ ഒതുങ്ങി കൂടാന്‍ ശ്രമിക്കും. പുലയരും, ആദിവാസികള്‍ക്കും അസംഘടിതരും എണ്ണത്തില്‍ കുറവായതിനാലും സസ്റ്റെയിനബിളായൊരു ഇക്കൊ സിസ്റ്റം ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കാതെ വരും. അവര്‍ മാത്രം കടുത്ത സാമ്പത്തിക ചൂഷണങ്ങള്‍ക്ക് വിധേയരാക്കപ്പെടും.

പത്ത് വയസ്സിനു മുകളിലുള്ള പെണ്കുട്ടികള്‍ ലക്ഷക്കണക്കിന് പേര്‍ ദിവസവും വിവാഹിതരാകും. അവരില്‍ ഭൂരിപക്ഷം പേരും ആദ്യ രാത്രിയില്‍ തന്നെ ബലാല്‍സംഗം ചെയ്യപ്പെടും. ഒരു വലിയ ഭൂരിപക്ഷം കുട്ടികള്‍ ആദ്യ രാത്രി തന്നെ മരണമടയും. കുറേ കുട്ടികള്‍ അന്ന് ഗര്‍ഭം ധരിക്കുകയും, പ്രസവത്തോടെ മരിക്കുകയും ചെയ്യും. അങ്ങനെ പ്രസവിച്ച് ഉണ്ടാകുന്ന 50% കുട്ടികള്‍ അഞ്ച് ദിവസം എത്തുന്നതിന് മുന്‍പ് മരണമടയും. ആണ്കുട്ടിയായാലും, പെണ്കുട്ടി ആയാലും സ്‌കൂളിലൊ കോളേജിലൊ പോകാമെന്ന് കരുതണ്ട. വിദ്യാഭ്യാസത്തിനുള്ള യോഗ്യത ജാതി മാത്രമാണ്. ഏകദേം 60-70 ദിവസങ്ങള്‍ക്ക് ശേഷമെ ഒരു വിദ്യാലയത്തിന്റെ വാതില്‍ പടി ചവിട്ടാന്‍ സാധിക്കുക. താഴ്ന്ന ജാതിക്കാരാണെങ്കില്‍ സ്‌കൂള്‍ മുറിയുടെ മൂലയ്ക്ക് ചാക്കിട്ട് തരും. അവിടിരുന്നോണം. ബെഞ്ചിലൊക്കെ മുന്നോക്ക ജാതിക്കാര്‍ ഇരിക്കും.

200 ദിവസത്തെ ഈ പരീക്ഷണം തീരുമ്പോള്‍ ഇന്ന് കേരളജനസംഖ്യയുടെ 30% എങ്കിലും മരിച്ച് മണ്ണടിഞ്ഞിരിക്കും. ബലാല്‍സംഗം ചെയ്യപ്പെട്ടും, നിസാര കാരണങ്ങള്‍ക്ക് കൊന്നു കളഞ്ഞുമാണ് പല മരണങ്ങളും സംഭവിക്കുക. ഒന്നോര്‍ക്കണം, നമ്മള്‍ സാമൂഹിക വ്യവസ്ഥ മാത്രമേ മാറ്റിയുള്ളു. ഈ കാലയളവിലുണ്ടായ; വെള്ളപ്പൊക്കമൊ, പ്രക?തി ദുരന്തങ്ങളൊ, പകര്‍ച്ച വ്യാധികളൊ ഒന്നും നമ്മള്‍ പരിഗണിച്ചിട്ടില്ല. നമ്മുടെ ചുറ്റുപാടും നിര്‍ണ്ണയിക്കുന്ന വ്യവസ്ഥയിലെ ഒരൊറ്റ പരാമീറ്റര്‍ മാത്രമാണ് മാറ്റിയത്. സാമൂഹിക വ്യവസ്ഥ. ആ ഒരൊറ്റ പരാമീറ്റര്‍ മാറ്റിയപ്പോള്‍ ജനസംഖ്യയുടെ 30% ത്തോളം കുറയുന്നു എന്ന് മനസ്സിലാക്കണം. മനുഷ്യന്റെ നിലനില്‍പ്പിന് സാമൂഹ്യ വ്യവസ്ഥയുടെ സ്വാധീനം നമ്മള്‍ ഉദ്ദേശിക്കുന്നതിലും വലുതാണെന്ന് തെളിയിക്കാനാണ് ഈ കണക്കിവിടെ പറഞ്ഞത്.

ഇനി, ഈ 200 ദിവസത്തില്‍ ഏകദേശം 170 ദിവസത്തോളം ബോറന്‍ ജീവിതം നയിച്ച ഒരു കൂട്ടരുണ്ട്. അവര്‍ രാവിലെ എഴുന്നേല്‍ക്കും. ഭക്ഷണം കഴിക്കും. ഉച്ചയ്ക്ക് ഭക്ഷണവും, വെടിവട്ടവും, ഉച്ചമയക്കവും. രാത്രി കഥകളി; പിന്നെ ഉറക്കം. ഇങ്ങനെ തലേ ദിവസത്തേ പോലെ തന്നെ പിറ്റേ ദിവസവും ജീവിച്ച് ബോറടിച്ച് ഇരിക്കുന്ന ഒരു വിഭാഗം. കേരളത്തിന്റെ ജനസംഖ്യയില്‍ 5% മാത്രമേ ഇവരുള്ളു. ബാക്കി ഉള്ളവര്‍ക്കൊക്കെ ഓരോ ദിവസവും വെളുക്കുന്നത് പുതിയ ലോകത്തേയ്ക്കാണ്. അവരുടെ ജീവിതം തലേ ദിവസത്തേക്കാള്‍ അല്‍പം കൂടെ ഭേദപ്പെട്ടിരിക്കും. ഒരു പത്തു ദിവസം കൊണ്ടൊക്കെ തന്നെ അവരുടെ ജീവിത വ്യവസ്ഥയില്‍ തന്നെ വലിയ വത്യാസം അവര്‍ക്ക് അനുഭവപ്പെടും. ഓരോ പത്തു ദിവങ്ങള്‍ കഴിയുമ്പോഴും കഴിഞ്ഞ പത്തു ദിവസങ്ങളേക്കാള്‍ മികച്ച ജീവിത സൌകര്യങ്ങളിലേയ്ക്ക് അവര്‍ എടുത്തുയര്‍ത്തപ്പെടും.

കേരളത്തിലെ 95% പേരുടെയും വീവിത വ്യവസ്ഥ 200 ദിസവം കൊണ്ട് അടിപടലം മാറും. പക്ഷെ ബാക്കി 5% ക്കാരുടെ ജീവിതമൊന്ന് ആലോചിച്ചു നോക്കു. അവര്‍ അനുഭവിച്ച സുഖങ്ങളും സൌകര്യങ്ങളും ഭൂരിപക്ഷവും നേടിയെടുക്കുന്നത് അവര്‍ കാണുന്നുണ്ട്. തങ്ങളുടെ സൌകര്യങ്ങളാണ് അവര്‍ തട്ടിയെടുക്കുന്നതെന്നാണ് അവര്‍ക്ക് തോന്നുക. തട്ടിയെടുപ്പല്ല, തങ്ങള്‍ അന്യായമായി അനുഭവിച്ചു കൊണ്ടിരുന്ന സൌകര്യങ്ങള്‍ ജനാധിപത്യ രീതിയില്‍ വീതിച്ചു കൊടുത്തതാണെന്ന് അവര്‍ക്ക് മനസ്സിലാകില്ല. അവര്‍ പ്രതിഷേധിക്കും. ആദ്യ കാലങ്ങളില്‍ സൌകര്യങ്ങള്‍ നേടിയെടുത്തവര്‍ പിന്നീടുള്ള കാലങ്ങളില്‍ ഈ 5% ത്തോടൊപ്പം കൂടും. അങ്ങനെ പ്രതിഷേധക്കാര്‍ ആദ്യം 5% മേ ഉണ്ടാവു. പിന്നെ പുതുതായി സൌകര്യങ്ങള്‍ ലഭിച്ചവരും അവരോടൊപ്പം കൂടുന്നതോടെ പ്രതിഷേധക്കാരുടെ ശതമാനം കൂടും. 5% എന്നത് പത്താകും, ഇരുപതാകും അങ്ങനെ കൂടി കൂടി വരും. അവസാനം പ്രതിഷേധക്കാര്‍ 95% വും ബാക്കിയുള്ളവര്‍ അഞ്ച് ശതമാനവുമാകും.

സോഷ്യല്‍ ചെയ്ഞ്ചുകള്‍ ഇങ്ങനെയാണ്. ഒരു തലമുറയിലൊന്നും അവസര വത്യാസങ്ങളിലെ അന്തരം പ്രകടമായി കാണാനൊക്കില്ല. ഇത്തരം ചെറിയ ചെറിയ മാറ്റങ്ങളിലൂടെയാണ് ഏകദേശം രണ്ട് നൂറ്റാണ്ട് കൊണ്ട് നമ്മള്‍ ഒരു പരിഷ്‌ക?ത സമൂഹമായി പരിണമിച്ചത്. നമ്മള്‍ മാറ്റിയതും വേണ്ടെന്നു വെച്ചതും, പലതും ആചാരങ്ങളായിരുന്നു. അനുഷ്ഠാനങ്ങളായിരുന്നു. നൂറ്റാണ്ടുകളായി പിന്തുടര്‍ന്ന് വന്ന കീഴ്വഴക്കങ്ങളായിരുന്നു. അവയൊക്കെ മാറിയപ്പോഴൊ, മാറ്റിയപ്പോഴോ ഒക്കെ വിവാദങ്ങളും, പ്രതിഷേധങ്ങളും എന്തിന് ലഹളകള്‍ വരെ ഉണ്ടായിട്ടുണ്ട്. സമൂഹത്തിന്റെ കളക്ടീവ് മെമ്മറി സ്പാന്‍ വളരെ ശുഷ്‌കമാണ്. അതിനാല്‍ പുതിയ മാറ്റങ്ങള്‍ എപ്പോഴും പരക്കെ സ്വീകരിക്കപ്പെടണമെന്നില്ല. പ്രതിഷേധിക്കുന്നവരുടെ അനുപാതം കൂടി വരികയും, പുതിയ മാറ്റങ്ങള്‍ സ്വീകരിക്കാനുള്ള റെസിസ്റ്റന്‍സ്സ് വര്‍ദ്ധിക്കുകയും ചെയ്യും. പലപ്പോഴും ഇരകള്‍ വരെ പ്രതിഷേധക്കാര്‍ക്കൊപ്പം ചേരും. സേവ് ശബരിമലയ്‌ക്കൊപ്പം ഇരകളും പ്രതിഷേധിക്കാന്‍ ഇറങ്ങിയതോടെ പ്രതിഷേധക്കാരുടെ അനുപാതം 100% ആയിരിക്കുകയാണെന്ന് മാത്രം. ഇങ്ങനെ ഒരു സാഹചര്യം ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും. ഇതെങ്ങനെ ആയി തീരുമെന്ന് കാണാന്‍ ആകാംഷ ഉണ്ട്.

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാ ഉത്തരവും വെബ്‌സൈറ്റിൽ ഇടുന്ന സുതാര്യ സർക്കാർ ഈ ഉത്തരവ് മാത്രം പൂഴ്ത്തിവെച്ചു; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹരീഷ് വാസുദേവന്‍  (6 minutes ago)

ഇമ്മാതിരി ഗോവിന്ദൻമാരെ പടിയടച്ചു പിണ്ഡം വെക്കാതെ കേരളം ഗതി പിടിക്കില്ല; കണ്ണൂരിലെ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ  (10 minutes ago)

വൈറൽ പനിയും ദേഹാസ്വാസ്ഥൃവും; ആരോഗ്യ വകുപ്പു മന്ത്രി കെകെ ശൈലജ ടീച്ചറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു  (18 minutes ago)

തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണ്; പീഡന ശ്രമത്തിനു ഇരയായെന്ന് പരാതി നൽകിയ യുവതി കല്ലടയുടെ യാത്രാ ചാർട്ടിൽ ഉണ്ടായിരുന്നില്ല; പീഡന ശ്രമം വിവാദമായതോടെ പ്രതികരണവുമായി കേസിലെ പ്രതി ജോണ്‍സണ്‍ ജോസഫ്  (49 minutes ago)

മദ്യപിച്ചു ലെക്കുകെട്ട് പോലീസ് ആശുപത്രിയിലെത്തിച്ച യുവതിയുടെ ആക്രമണത്തിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും പരിക്ക്  (1 hour ago)

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ രാഹുൽ ഗാന്ധിയുടെ കുട്ടിക്കളി; ഒടുവിൽ സോണിയയ്ക്ക് തുറിച്ചു നോക്കേണ്ടി വന്നു !  (2 hours ago)

താനാവശ്യപ്പെട്ട കൈക്കൂലി നൽകിയില്ല; ഹെൽത്ത് സെന്ററിൽ നിന്ന് പൂർണ്ണ ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും നഴ്സ് ഇറക്കി വിട്ടു; റോഡിൽ പ്രസവിക്കേണ്ടി വന്ന ദുർഗ്ഗതി വെളിപ്പെടുത്തി കുടുംബം  (2 hours ago)

"വിപ്ലവത്തിന്റെ അഗ്നിമുഖത്തെ തളിർത്ത പൂമരം" ; നിയമ സഭയിലെ ഏക വനിത മന്ത്രിയായിരുന്ന കെ ആർ ഗൗരിയമ്മയ്ക്ക് നൂറിന്റെ നിറവ്  (3 hours ago)

കണ്ണൂര്‍ ആയുര്‍വേദ കോളേജ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ 37 പുതിയ തസ്തികകള്‍  (3 hours ago)

പാർലമെൻററി രാഷ്ട്രീയ ജീവിതത്തിനു താൽകാലിക വിരാമം; ലോക്സഭയോട് വിട പറഞ്ഞ് സുമിത്ര മഹാജൻ  (3 hours ago)

സംസ്ഥാനത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്  (4 hours ago)

കുരുക്ക് മുറുകുന്നു; ബിനോയ് കോടിയേരിയും യുവതിയും ഒന്നിച്ചു താമസിച്ചതിന് തെളിവ്; മുംബൈയിലെ ഹോട്ടലിലും ഫ്ളാറ്റിലും ബിനോയ് കോടിയേരിയും യുവതിയുംഒന്നിച്ച്‌ താമസിച്ചതിന് തെളിവുണ്ടെന്ന് മുംബൈ ഒഷ് വാര പോലീസ്  (4 hours ago)

അങ്കണവാടികള്‍ക്കുള്ള ഭക്ഷ്യ വസ്തുക്കള്‍ അംഗീകൃത വിപണന കേന്ദ്രങ്ങളില്‍ നിന്നുമാത്രം വാങ്ങണം  (5 hours ago)

പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മകനെ കാണാന്‍ എത്തിയത് മരിക്കുന്നതിന്റെ തലേന്നുമാത്രം; അവനെന്തിനിത് ചെയ്തതെന്ന് വിശ്വസിക്കാനാകുന്നില്ല... മികച്ച സാമ്പത്തികനിലയിലുള്ള കുടുംബം... ഇരട്ട സഹോദരന്  (5 hours ago)

കത്തോലിക്കാ സഭയെ വെറുപ്പിക്കാനോ പരിശുദ്ധ ഫ്രാങ്കോ പിതാവിന്റെ മനസു വേദനിപ്പിക്കാനോ സർക്കാർ ഉദ്ദേശിക്കുന്നില്ല; ലളിതകലാ അക്കാദമിക്കും ഇടതു സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി അഡ്വ. എ. ജയശങ്കർ  (5 hours ago)

Malayali Vartha Recommends