മുകേഷിനെതിരെ മൂപ്പിച്ചാല്‍ കളി പാളും; മുകേഷിനെതിരെയുള്ള പീഡനാരോപണം പ്രതിരോധിക്കാന്‍ ആദ്യഘട്ടത്തില്‍ സി.പി.എം പോലും രംഗത്തുവരാതിരുന്ന സാഹചര്യത്തിൽ ശോഭനയുടെ തന്ത്രം വിജയിച്ചതിങ്ങനെ...

മുകേഷിനെതിരെയുള്ള പീഡനാരോപണം പ്രതിരോധിക്കാന്‍ ആദ്യഘട്ടത്തില്‍ സി.പി.എം പോലും രംഗത്തുവന്നില്ല. കോണ്‍ഗ്രസ് ആദ്യദിനം പ്രക്ഷോഭ പരിപാടികളുമായി രംഗത്തെത്തി, കൊല്ലത്തെ മുകേഷിന്റെ വീട്ടിലേക്കും എം.എല്‍.എ. ഓഫീസിലേക്കും മാര്‍ച്ചു നടത്തി പ്രതിഷേധത്തിന് തുടക്കമിട്ടു.
എന്നാല്‍ രാത്രി വൈകി എം.എല്‍.എയും നടനുമായ സുഹൃത്ത് മുകേഷിനെ ബന്ധപ്പെട്ടു. സൂക്ഷിച്ചു നീങ്ങിയില്ലെങ്കില്‍ പണിയാകും. ചെങ്ങന്നൂര്‍ ഇലക്ഷനില്‍ ശോഭനാജോര്‍ജും, മുകേഷും ഒരുമിച്ചു പ്രവര്‍ത്തിച്ച പരിചയം. കൂടിയാലോചനകള്‍ക്കൊടുവില്‍ ശോഭന ജോര്‍ജ് മീ..ടൂ.. പ്രചരണവുമായി ഇന്നലെ രംഗത്തെത്തുകയായിരുന്നു. ഇന്നലെ അതിരാവിലെ ശോഭനയുടെ ഫേസ്ബുക്കില്‍ മീ..ടൂ എന്നു പ്രത്യക്ഷപ്പെട്ടു. വിവരമറിയാന്‍ വിളിച്ച പത്രക്കാരോട് ഒന്നുമില്ല എന്നു പറഞ്ഞു ചിരിച്ചു കളിച്ചു. എന്നാല്‍ കോണ്‍ഗ്രസുകാര്‍ പതറി. തങ്ങളുടെ ഉന്നത നേതാവിനെയാണ് ഉന്നം വയ്ക്കുന്നതെന്ന കിംവദന്തികള്‍ പരന്നു. മുകേഷിനെതിരെ മൂപ്പിച്ചാല്‍ കളി പാളും എന്ന കൃത്യമായ സന്ദേശവുമെത്തി.
കാര്യങ്ങള്‍ ഭംഗിയായി കലാശിച്ചതോടെ മുകേഷിന്റെ പത്രസമ്മേളനം പൊടിപൊടിച്ചു. പി.ആര്‍. ജോലികള്‍ സോഷ്യല്‍ മീഡിയയില്‍ നയിക്കാന്‍ ഒരേജന്‍സിയും രംഗത്തെത്തി. സിനിമയിലെ തന്നെ ചിലയാളുകളെ പരാതിക്കാരിയുമായുള്ള കൂടിയാലോചനകള്‍ക്കും നിയോഗിച്ചു.
ശോഭനാ ജോര്‍ജിന്റെ തന്ത്രമാണ് മുകേഷിനെ രക്ഷിച്ചതെന്ന് മറ്റൊരു എം.എല്‍.എ തന്റെ സുഹൃത്തുക്കളോട് പറഞ്ഞതാണ് ഈ തന്ത്രങ്ങള്‍ പുറത്താകാന്‍ കാരണം. ഇതിനിടയില്‍ മുകേഷിനെതിരെ മറ്റൊരാരോപണവുമായി രംഗത്തെത്താന്‍ ഇറങ്ങിത്തിരിച്ച ഒരു സിനിമാ പ്രവര്‍ത്തകയെയും രായ്ക്കുരാമാനം ഒതുക്കി. കൊല്ലം ജില്ലയില്‍ സി.പി.എം. ന് മുകേഷിനെ അത്ര രസിക്കുന്നില്ല. തന്നിഷ്ടവും, അഹങ്കാരവുമെന്നാണ് പാര്‍ട്ടിക്കാര്‍ക്കിടയിലെ സംസാരം. വളരെയേറെ സീനിയര്‍ നേതാക്കളെ വെട്ടിയെറിഞ്ഞ് ഇങ്ങനൊരു സിനിമാക്കാരന് എന്തിനാണ് സീറ്റ് നല്കിയതെന്നാണ് ഭൂരിപക്ഷവും ചോദിക്കുന്നത്.
കൊല്ലം ജില്ലാ സെക്രട്ടറി ബാലഗോപാല്‍ ഇതിനിടയില്‍ മുകേഷിനെ പാര്‍ട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി ശാസിച്ചിരുന്നു. ഇനിയും ഇത്തരം ആരോപണങ്ങളുണ്ടായാല്‍ പാര്‍ട്ടി വളരെ ഗൗരവമായി എടുക്കും എന്നാണ് ബാലഗോപാല്‍ പറഞ്ഞത്. ഇതും അടിയന്തിരമായി പ്രശ്‌നം പരിഹരിക്കുന്നതിന് മുകേഷിനെ നിര്‍ബന്ധിതനാക്കി.
https://www.facebook.com/Malayalivartha






















