Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..

ഈഴവ സമുദായത്തില്‍ പെട്ട ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് ഇവര്‍ക്ക് സഹിക്കാനാകുന്നില്ല; ഏത് ഭരണം വന്നാലും അതിനകത്ത് കടന്ന് കയറി തങ്ങളുടെ ആവശ്യവും അജണ്ടയും നടപ്പിലാക്കണമെന്നതാണ് സവര്‍ണരുടെ നിലപാട്; മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

11 OCTOBER 2018 11:53 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനെ ശബരിമല പ്രതിഷേധത്തിനിടെ ഒരു സ്ത്രീ ജാതീയമായി അധിക്ഷേപിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഈഴവ സമുദായത്തില്‍ പെട്ട ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് സവര്‍ണ കുഷ്ഠ രോഗം പിടിച്ച മനസുള്ളവര്‍ക്ക് സഹിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

ഇവിടുത്തെ സവര്‍ണ സമുദായം ഇപ്പോഴും ഇഴവരെ അടിയാളരായാണ് കാണുന്നത്. ഈഴവനെയും തീയനെയും പട്ടിക ജാതിക്കാരെയും അംഗീകരിക്കാന്‍ ഇവരൊന്നും തയ്യാറല്ല. സവര്‍ണ സമുദായം ഇഴവരെയടക്കം ഏറ്റവും വലിയ ശത്രുവായാണ് കാണുന്നത്. ഈഴവ സമുദായത്തില്‍ പെട്ട ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് ഇവര്‍ക്ക് സഹിക്കാനാകുന്നില്ല. അവരുടെ താത്പര്യം സവര്‍ണ മുഖ്യമന്ത്രി ഉണ്ടാകണമെന്നാണ്. ചോവനെന്നടക്കം ഒരു മുഖ്യമന്ത്രിയെ അധിക്ഷേപിക്കാനുള്ള നാവ് പൊങ്ങണമെങ്കില്‍ എത്രത്തോളം വര്‍ഗീയ ചിന്ത അവരില്‍ ഉണ്ടെന്ന് വ്യക്തമാണ്. വര്‍ഗീയ വിദ്വേഷം ഉണ്ടാക്കലാണ് ഇത്തരക്കാരുടെ ലക്ഷ്യം. കേരളം ഒരു ഭ്രാന്താലയം ആക്കിമാറ്റാനുള്ള ശ്രമം എന്നും പറയാം. എല്ലാവരും ഒരുമയോടെ സമത്വസുന്ദരമായി കഴിയുന്ന അന്തരീക്ഷം നശിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവർ. ഏത് ഭരണം വന്നാലും അതിനകത്ത് കടന്ന് കയറി തങ്ങളുടെ ആവശ്യവും അജണ്ടയും നടപ്പിലാക്കണമെന്നതാണ് സവര്‍ണരുടെ നിലപാട്. പിണറായിയെ ഒരു ചോവന്‍ ആയിട്ടല്ലാതെ മുഖ്യമന്ത്രിയായി കാണാനുള്ള മനസ് അവര്‍ക്കുണ്ടാകില്ല. അത് വായിലൂടെ ഇന്ന് പുറത്തുവന്നു
എന്ന് മാത്രം. അത് ഞങ്ങളെല്ലാം മനസിലാക്കുന്നുണ്ട്. ജാതിയുടെ കുഷ്ഠം ബാധിച്ചവരാണ് ഇത്തരത്തിലുള്ള അധിക്ഷേപം നടത്തുന്നത്. ശരീരത്തില്‍ കുഷ്ഠം വന്നാല്‍ ചികിത്സിച്ച് മാറ്റാം. പക്ഷെ മനസില്‍ കുഷ്ഠം ബാധിച്ച സവര്‍ണരെ ആര്‍ക്കും രക്ഷിക്കാനാകില്ല. ജന്മനാ ഉള്ള ഈ സ്വഭാവം മരണം കൊണ്ട് മാത്രമേ മാറു. പരമ്പരഗതമായുള്ളതാണ് ഇത്തരം സ്വഭാവം. ഈഴവരെ ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാന്‍ ഇവര്‍ ശ്രമിക്കാറുണ്ട്. കാലങ്ങളായി സവര്‍ണരാല്‍ ഈഴവ സമൂഹം പറ്റിക്കപ്പെടുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സവര്‍ണരെ പ്രീണിപ്പെടുത്തിയുള്ള ഭരണമായിരുന്നു പിണറായി നടത്തിയതെന്ന കുറ്റപ്പെടുത്തല്‍ നടത്തിയ വെള്ളാപ്പള്ളി പിണറായി ഇരന്നുവാങ്ങിയ തെറിവിളിയാണെന്നും അഭിപ്രായപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സവര്‍ണ നായന്മാര്‍ക്ക് തീറെഴുതി കൊടുത്തത് എല്ലാവരും കണ്ടതാണ്. പിണറായിയാണ് ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ തന്ന മുഖ്യമന്ത്രിയെന്നാണ് അല്‍പ്പനാളുകള്‍ക്ക് മുമ്പ് വരെ സുകുമാരന്‍നായര്‍ വിളിച്ചുപറഞ്ഞിരുന്നത്. ഇപ്പോള്‍ അതേ സംഘം തന്നെയാണ് പിണറായിയെ തെറിവിളിക്കുന്നത്. എല്ലാ ആനുകൂല്യങ്ങളും അനുവദിച്ച് നല്‍കിയപ്പോള്‍ ഇങ്ങനെയൊരു തെറിവിളി പിണറായി പ്രതീക്ഷിച്ച് കാണില്ല. പക്ഷെ ഇതാണ് ഇവരുടെ സ്വഭാവമെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി തിരിച്ചറിയണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Mayor VV Rajesh കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്  (5 minutes ago)

മൈക്ക് ചതിച്ചപ്പോൾ അയാളുടെ തനിരൂപം വെളിച്ചത്തായി; ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടുതരം നിലപാട്, മുഖ്യമന്ത്രി ചെയ്തത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കൽ  (6 minutes ago)

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും  (27 minutes ago)

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില  (47 minutes ago)

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (1 hour ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (2 hours ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (2 hours ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (2 hours ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (3 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (4 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (4 hours ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (4 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (13 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (14 hours ago)

Malayali Vartha Recommends