പുരുഷന്മാർക്ക് പ്രകോപനപരമായി സന്ദേശങ്ങൾ അയയ്ക്കുന്ന സ്ത്രീകൾക്ക് എതിരെയും ഇത്തരമൊരു കാമ്പയിൻ വേണ്ടതല്ലേ ; മുകേഷിനെ പിന്തുണച്ചു കൊണ്ട് ഭാര്യമേതിൽ ദേവിക രംഗത്ത്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മീടൂ രാജ്യത്തിലൊട്ടാകെ പടർന്നു പന്തലിച്ചുകൊണ്ടിരിക്കുമ്പോൾ എം.എൽ.എ മുകേഷിനെ പിന്തുണച്ചു കൊണ്ട് ഭാര്യമേതിൽ ദേവിക രംഗത്ത്. അതും ഉഗ്രൻ വിമർശനത്തോടെ. താൻ മീ ടൂവിനെ പിന്തുണയ്ക്കുന്നു എന്നാൽ മുകേഷുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുമ്പ് നടന്ന ആരോപണത്തിൽ ഭാര്യ എന്ന നിലയിൽ എനിക്ക് ചിലതു ചോദിക്കാനുണ്ട്. മറ്റൊന്നുമല്ല പുരുഷന്മാർക്ക് പ്രകോപനപരമായി സന്ദേശങ്ങൾ അയയ്ക്കുന്ന സ്ത്രീകൾക്ക് എതിരെയും ഇത്തരമൊരു കാമ്പയിൻ വേണ്ടതല്ലേ മേതിൽ ദേവിക ചോദിക്കുന്നു.
പലപ്പോഴും മുകേഷേട്ടന്‍റെ മൊബൈലിൽ ഞാനാണ് മെസേജസ് കൈകാര്യം ചെയ്യാറുള്ളത്. ഒരുപാട് സ്ത്രീകൾ വളരെ പ്രലോഭിപ്പിക്കുന്ന തരത്തിലുള്ള മെസേജുകൾ അയയ്ക്കാറുണ്ട്. പലപ്പോഴും അതിനു ഞാനാണ് മറുപടി നൽകാറുള്ളത്. ഒരു വൈഫ് എന്ന രീതിയിൽ എന്നെ സംബന്ധിച്ചിടത്തോളം അത് വേറൊരു സ്ത്രീ ചെയ്യുന്ന ഹരാസ്മെന്‍റ് ആണ്. അതിനൊരു കാമ്പയിനിങ് ഒന്നുമില്ലേ, ഇതാണ് എന്‍റെ ചോദ്യo ദേവിക ആഞ്ഞടിച്ചു. ഇവിടെ സ്ത്രീയും പുരുഷനും മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ചില പെരുമാറ്റച്ചട്ടങ്ങൾ എല്ലാവരും ഒരുപോലെ പാലിക്കേണ്ടതാണെന്നും അവർ വ്യക്തമാക്കി.അതേസമയം,.സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങളെ മറികടക്കാനുള്ള ഒരു അവസരമാണ് മീ ടു കാമ്പയിനെന്നും അതുകൊണ്ട് തന്നെ താൻ മീ ടു കാമ്പയിന് എല്ലാവിധ പിന്തുണയും നൽകുന്നെന്നും അവർ പറഞ്ഞു. എന്നാൽ ഇതിന്റെ പേരിൽ എന്തും ആരോപിക്കുന്നത് തെറ്റാണെന്നും അവർ തുറന്നടിച്ചു.
https://www.facebook.com/Malayalivartha






















