പ്രതിഷേധം ദേവസ്വം മന്ത്രിയുടെ വീട്ടിലേയ്ക്ക്; ഇന്നലെ മന്ത്രിയെ കരിങ്കൊടികാണിച്ചതിന് പിന്നാലെയാണ് നൂറുകണക്കിന് യുവമോർച്ച പ്രവർത്തകർ മന്ത്രിയുടെ വസതിയിലേയ്ക്ക് മാർച്ച് നടത്തിയത്

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. തിരുവനന്തപുരത്ത് മന്ത്രിയുടെ വസതിയിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെയാണ് പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തത്.
പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കിയും കണ്ണീവാതകവും പ്രയോഗിച്ചു. ഇതേതുടര്‍ന്നു നിരവധി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. ഇവരെ പോലീസിന്റെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. യുവമോര്‍ച്ചയ്ക്കു പിന്തുണയുമായി ബിജെപി ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
ദേവസ്വം ബോര്‍ഡിനെ സര്‍ക്കാരാണ് നിയന്ത്രിക്കുന്നത്. ബോര്‍ഡിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും മന്ത്രി രാജിവയ്ക്കണമെന്നുമായിരുന്നു യുവമോര്‍ച്ചയുടെ ആവശ്യം.
https://www.facebook.com/Malayalivartha






















