പതിനെട്ടാംപടിക്കല്‍ നടി ജയശ്രീ അയ്യപ്പഭക്തിഗാനം പാടി അഭിനയിച്ച നമ്പിനാല്‍ കെടുവതില്ലെ എന്ന സിനിമയിലെ ഗാനം വൈറലാകുന്നു... 1986ലാണ് ദേവസ്വം ബോര്‍ഡ് അനുമതിയോടെ സിനിമ ചിത്രീകരിച്ചത് , അതിന് 7,500 രൂപയും വാങ്ങിയിരുന്നു

1990 മുതലാണ് ശബരിമലയില്‍ യുവതീ പ്രവേശനം തടഞ്ഞതെന്ന വാദം ശരിവയ്ക്കുന്ന വീഡിയോ യുട്യൂബില്‍. 1986ല്‍ പുറത്തിറങ്ങിയ നമ്പിനാല്‍ കെടുവതില്ലെ എന്ന സിനിയിലെ ഒരു ഭക്തിഗാനരംഗം പതിനെട്ടാംപാടി അഭിനയിക്കുന്ന വീഡിയോ യുട്യൂബില്‍ ലഭ്യമാണ്. ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഈ വീഡിയോ വയറലായിക്കഴിഞ്ഞു. പതിനെട്ടാം പടിയില് ഒരു നടി നൃത്തം ചെയ്യുന്നത് ചിത്രീകരിച്ചിട്ടുണ്ടെന്ന് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ എന്‍.എസ് മാധവനാണ് വെളിപ്പെടുത്തിയത്. ഷൂട്ടിംഗിന്റെ ഫീസ് ആയി 7,500 രൂപ ദേവസ്വം ബോര്‍ഡ് വാങ്ങിയിട്ടുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കെ.ശങ്കര്‍ സംവിധാനം ചെയ്ത ഈ തമിഴ് സിനിമയില്‍ പ്രഭു, വിജയകാന്ത്, ജയശ്രീ, സുധാ ചന്ദ്രന്‍, എം.എന്‍ നമ്പ്യാര്‍, മനോരമ, സെന്തില്‍ എന്നിവരാണ് പ്രധാന വേഷത്തിലഭിനയിച്ചത്. എം.എസ് വിശ്വനാഥനാണ് സംഗീതം നിര്‍വഹിച്ചത്. ദേവസ്വം ബോര്‍ഡിന്റെയും തന്ത്രിയുടെയും അനുമതിയോടെയാണ് ആ പാട്ട് ചിത്രീകരിച്ചത്. അന്നത് വലിയ വിവാദം ആയിരുന്നില്ല. പല വി.ഐ.പികളുടെയും ഭാര്യമാരും മറ്റും ശബരിമലയില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്. ദേവസ്വം കമ്മിഷണറായിരുന്ന ചന്ദ്രികയുടെ ചെറുമകളുടെ ചോറൂണ് ശബരിമലയില്‍ നടന്നപ്പോള്‍ യുവതികള്‍ ഉള്‍പ്പെടുത്തതിന്റെ ഫോട്ടോ ജന്‍മഭൂമി പത്രം പ്രസിദ്ധീകരിച്ചിരുന്നു. അതാണ് ശബരിമലയിലെ യുവതീ പ്രവേശനം എന്ന സുപ്രീംകോടതി വിധിയിലേക്ക് നയിച്ചത്.
https://www.facebook.com/Malayalivartha






















