Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..

ശബരിമല വിധിയുടെ മറവില്‍ രണ്ടാം വിമോചന സമരം നടത്താനുള്ള നീക്കവും സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള മോഹവും നടക്കില്ല, വിധി നടപ്പാക്കണം, ബി.ജെ.പിയുടെ ജാഥയില്‍ അണിനിരന്ന് കോണ്‍ഗ്രസും കലാപം നടത്തുന്നു... ദേശീയ രാഷ്ട്രീയത്തില്‍ ഇത് അപകടകരമാണ് , അതിനാല്‍ എല്‍.ഡി.എഫ് വിശദീകരണയോഗങ്ങള്‍ നടത്തും - കണ്‍വീനര്‍ നിലപാട് വ്യക്തമാക്കുന്നു

11 OCTOBER 2018 02:26 PM IST
മലയാളി വാര്‍ത്ത

ശബരിമലയിലെ സ്ത്രീപ്രവേശന വിധിയുടെ മറവില്‍ രണ്ടാംവിമോചന സമരം നടക്കാനുള്ള നീക്കം വിലപ്പോകില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ വ്യക്തമാക്കി. സുപ്രീംകോടതി വിധിയുടെ മറവില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് നീക്കം. കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കണം. ബി.ജെ.പിയും ആര്‍.എസ്.എസും കോണ്‍ഗ്രസും കലാപം നടത്തുന്നു. അതിനാല്‍ എല്‍.ഡി.എഫ് ഇത് സംബന്ധിച്ച് വിശദീകരണ യോഗം നടത്താന്‍ തീരുമാനിച്ചതായും കണ്‍വീനര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

ശബരിമലയിലെ സ്ത്രീപ്രവേശനം വിശദീകരിക്കാന്‍ 16 മുതല്‍ എല്‍ഡിഎഫ് പൊതുജനകൂട്ടായ്മകള്‍ സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം വിശദീകരണയോഗങ്ങളില്‍ പങ്കെടുക്കും. വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കലാപനീക്കമാണെന്നും വിജയരാഘവന്‍ ആരോപിച്ചു. കോടതി വിധി എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്തു. വിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ തെരുവിലിറക്കി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുക, മന്ത്രിമാരെ തടയുക എന്ന നിലയിലേക്ക് സമരത്തെ വഴിതിരിച്ചുവിടുന്നു. ഭരണഘടന ഉയര്‍ത്തിപിടിക്കേണ്ടതിന് പകരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വിജയരാഘവന്‍ ചൂണ്ടിക്കാട്ടി. ആര്‍എസ്എസും ബിജെപിയും യുഡിഎഫും ഇതിന് പിന്നിലുണ്ട്.

ശബരിമല വിധി സര്‍ക്കാര്‍ ഇടപെടല്‍ കൊണ്ട് ഉണ്ടായതല്ല. സര്‍ക്കാര്‍ മാതൃകാപരമായ ഭരണം നടത്തുകയാണ്. കലാപശ്രമം വികസന കാഴ്ചപാടുകളെ അട്ടിമറിക്കാനാണ്. സര്‍ക്കാരിന്റെ ജനകീയതയും സാമൂഹിക അംഗീകാരം യുഡിഎഫിനെ ക്ഷീണിപ്പിച്ചു. സര്‍ക്കാരിനെതിരെ ബി.ജെ.പി നടത്തുന്ന ജാഥുടെ ഭാഗമാകാന്‍ കോണ്‍ഗ്രസ് തയ്യാറായി. അതിനെ എതിര്‍ക്കില്ലെന്ന് പ്രതിപക്ഷനേതാവും വ്യക്തമാക്കിയിട്ടുണ്ട്. ഈ നീക്കം ഇന്നത്തെ ദേശീയ രാഷ്ട്രീയത്തില്‍ അപകടകരമാണ്. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് മുഖ്യമന്ത്രി കാര്യകാരണ സഹിതം വ്യക്തമാക്കിയിരുന്നു. എന്നിട്ടും അക്രമം അഴിച്ചുവിടുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇത് അപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇതെല്ലാം കണക്കിലെടുത്താണ് യുവതീ പ്രവേശം സംബന്ധിച്ച് വിശദീകരിക്കാന്‍ പൊതുജന കൂട്ടായ്മ നടത്താന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്. നിലപാട് വ്യക്തമാക്കാന്‍ 16ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന ബഹുജനകൂട്ടായ്മ നടത്തും. 23ന് പത്തനംതിട്ടയിലും 24ന് കൊല്ലത്തും മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങള്‍ ഉണ്ടായിരിക്കും. 30നകം ജില്ലാ കേന്ദ്രങ്ങളിലും വിശദീകരണ പൊതു കൂട്ടായ്മകള്‍ നടത്തും. പഞ്ചായത്ത് തലത്തില്‍ ഇടത് മുന്നണി കുടുംബയോഗങ്ങള്‍ വിളിച്ച് നിലപാട് വ്യക്തമാക്കുമെന്നും എ. വിജയരാഘവന്‍ അറിയിച്ചു. 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Mayor VV Rajesh കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്  (3 minutes ago)

മൈക്ക് ചതിച്ചപ്പോൾ അയാളുടെ തനിരൂപം വെളിച്ചത്തായി; ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടുതരം നിലപാട്, മുഖ്യമന്ത്രി ചെയ്തത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കൽ  (4 minutes ago)

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും  (25 minutes ago)

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില  (45 minutes ago)

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (1 hour ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (2 hours ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (2 hours ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (2 hours ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (3 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (4 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (4 hours ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (4 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (13 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (14 hours ago)

Malayali Vartha Recommends