മരുന്നുകളോട് നല്ലരീതിയില്‍ പ്രതികരിച്ച് തുടങ്ങി... കോണ്‍ഗ്രസ് നേതാവും എംപിയുമായ എം.ഐ. ഷാനവാസിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി

കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് അണുബാധയുണ്ടായ കോണ്‍ഗ്രസ് നേതാവും എംപിയുമായ എം.ഐ. ഷാനവാസിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മരുന്നുകളോട് നല്ലരീതിയില്‍ പ്രതികരിക്കുന്നുണ്ട്. ആളുകളെ തിരിച്ചറിയുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
നവംബര്‍ ഒന്നിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ഇപ്പോള്‍ കഴിയുന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രക്തസമ്മര്‍ദ നിലയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. പിന്നീട് ആരോഗ്യം മെച്ചപ്പെട്ടുവെങ്കിലും അണുബാധയെ തുടര്‍ന്ന് തിങ്കളാഴ്ച നില വഷളാകുകയായിരുന്നു. വൃക്കയിലും അണുബാധയുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കി.
കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബഹനാന്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു.
https://www.facebook.com/Malayalivartha





















