Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂർഖൻ പാമ്പിനെയാണ് മുഖ്യമന്ത്രിയും കൂട്ടരും നോവിച്ചു വിട്ടിരിക്കുന്നത്...കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി സജി ചെറിയാനുമെതിരെ സുധാകരന്‍..


ആന്ധ്രപ്രദേശിൽ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് സ്വകാര്യബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ചു..മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അഗാധമായ ദുഃഖം രേഖപ്പെടുത്തി...


ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും സൈബർ സുരക്ഷയ്ക്കും പ്രത്യേക മുൻഗണന നൽകി അടുത്ത അധ്യയന വർഷത്തെ സ്കൂൾ സുരക്ഷാ മാർഗരേഖ....


  പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു.... 71 വയസായിരുന്നു, കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം


കേരളത്തിൽ താപനിലയിൽ വൻ വർദ്ധനവ്.... മൂന്നു ജില്ലകളിൽ താപനില 38 ഡിഗ്രി വരെ ഉയരാൻ സാദ്ധ്യത, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ശബരിമലയുവതീപ്രവേശനം ..സർക്കാരിന് പറയാനുള്ളത്

10 NOVEMBER 2018 07:07 PM IST
മലയാളി വാര്‍ത്ത

More Stories...

മൂർഖൻ പാമ്പിനെയാണ് മുഖ്യമന്ത്രിയും കൂട്ടരും നോവിച്ചു വിട്ടിരിക്കുന്നത്...കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി സജി ചെറിയാനുമെതിരെ സുധാകരന്‍..

ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന് വിജിലന്‍സ്... ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അം​ഗീകരിച്ച് ഹൈക്കോടതി

തെരഞ്ഞെടുപ്പു ചെലവിന്റെ കണക്ക് സമർപ്പിക്കാത്തതിന് സ്ഥാനാർത്ഥികളെ അയോഗ്യരാക്കും മുമ്പ് നോട്ടീസ് നൽകി അവരുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി...

കു​ന്താ​പു​രം താ​ലൂ​ക്ക് ഗാ​നി​ഗ സ​മാ​ജ​ത്തി​ന്റെ മു​ൻ പ്ര​സി​ഡ​ന്റും പ്ര​ശ​സ്ത പ​ഞ്ചാ​യ​ത്ത് രാ​ജ് പ്ര​വ​ർ​ത്ത​ക​നു​മാ​യ ശ്രീ​നി​വാ​സ ഗാ​നി​ഗ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു..

എറണാകുളം എടയാറിലെ ഓയിൽ കമ്പനിയിൽ വൻ തീപിടിത്തം... എട്ടോളം അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം

ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച വിഷയത്തിൽ തർക്കങ്ങൾ തീരുന്നില്ല. ഇതിൽ സർക്കാർ കൈക്കൊണ്ട നടപടികളെയും സർക്കാരിന്റെ പങ്കിനെപ്പറ്റിയും വിശദമാക്കുന്ന പുസ്തകം പി ആർ ഡി പുറത്തിറക്കി. യുവതീ പ്രവേശനവുമായി നാളിതുവരെ ഉണ്ടായ നിയമ യുദ്ധങ്ങളും വിധി പകർപ്പുകളും  ഇവിടെ വായിക്കാം

ദേവസ്വം ബോർഡിന്റെ അഭിഭാഷകൻ എന്നിവരുടെ വിശദീകരണം കേട്ടുകഴിഞ്ഞപ്പോൾ ശബരിമലക്ഷേത്രത്തിന്റെ വിശ്വാസത്തെക്കുറിച്ച് അടിസ്ഥാനപരമായതും വലിയ സ്വാധീനം ചെലുത്തുന്നതുമായച�ോദ്യങ്ങളാണു പരിഗണനയ്ക്കായി ഉയർന്നുവരുന്നത് എന്നു ഞങ്ങൾ
ക്കു തോന്നി. അതിനാൽ പരാതി ഇന്ത്യൻ ഭരണഘടനയുടെ ആർട്ടി ക്കിൾ 226 പ്രകാരം പൊതുതാത്പര്യഹർജി എന്ന നിലയിൽ ഒ.പി 9015/1990 ആയി പരിഗണിച്ചു.' 

ഈ കേസിൽ ഇന്ത്യൻ ഫെഡറേഷൻ ഓഫ് വിമൻ ലോയേഴ്സിന്റെ കേരളഘടകം, കേരള ക്ഷേത്രസംരക്ഷണസമിതിയുടെ പ്രസിഡൻറ് എം.വി. ഗോപാലകൃഷ്ണൻ എന്നിവർ കക്ഷിചേരാൻ അനുമതി തേടുകയും ഹൈക്കോടതിനിയമങ്ങളുടെ 152(2) ചട്ടമനുസരിച്ച് ഇത് അനുവദിക്കു

കയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണു കേസ് പുരോഗമിച്ചത്. വിചാരണയിൽ വന്ന വിഷയങ്ങൾ ഇതുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ഈ കേസിന്റെ വിചാ
രണയിൽ ഉയർന്നുവന്നു. ഓരോ കക്ഷിയും ഉന്നയിച്ച വാദങ്ങൾ 1991 ലെ കോടതിവിധിയിൽ വിശദീകരിച്ചിട്ടുണ്ട്. ആ വിധിയുടെ ഭാഗമായി കോടതി പരിശോധിച്ച കാര്യങ്ങൾ മനസ്സിലാക്കുന്നത് വ്യക്തതയ്ക്ക് ഏറെ സഹായകമാണ്. കൊല്ലവർഷം 1115ൽ തിരുവിതാംകൂർ മഹാരാ
ജാവ് ക്ഷേത്രം സന്ദർശിച്ചപ്പോൾ യുവതിയായ മഹാറാണിയും ദിവാനും ഒപ്പമുണ്ടായിരുന്നുവെന്ന വാദം ഉയർന്നുവന്നു. അടുത്തവർഷങ്ങളിൽ നിരവധിഭക്തർ അവിടെ കുട്ടികളുടെ ച�ോറൂണിനായി എത്തിയിരുന്നതും അത്തരം സന്ദർഭങ്ങളിൽ നിർദ്ദിഷ്ടചാർജ്ജുകൾ വാങ്ങി ദേവസ്വം
ബോർഡ് രസീതു നൽകിയിരുന്നതും ചൂണ്ടിക്കാട്ടി. ശബരിമലയിലെ  ആചാരക്രമങ്ങളിൽ വന്ന മാറ്റങ്ങളും കോടതിവിധിയിൽ പരാമർശിച്ചിട്ടുണ്ട്.

പ്രതിമാസപൂജയ്ക്കായി അമ്പലം തുറക്കുമ്പോൾ പ്രായഭേദമില്ലാതെ സ്ത്രീകൾക്കു സന്ദർശിക്കാൻ 20 വർഷമായി അനുവാദമുണ്ടായിരുന്നു എന്നതും മണ്ഡലം, മകരവിളക്ക്, വിഷുക്കാലങ്ങളിൽ മാത്രമാണു സ്ത്രീകൾക്കു ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദമില്ലായിരുന്നത് എന്നതും രേഖപ്പെടുത്തിയിട്ടുണ്ട്. പഴയകാലത്തു കൊടുംകാട്ടിലൂടെയുളള യാത്ര സ്ത്രീകൾക്കു ദുഷ്കകരമായിരുന്നെങ്കിലും ആധുനികസൗകര്യങ്ങൾ വന്നതോടെ ആ സാഹചര്യത്തിനു മാറ്റമുണ്ടായെന്നും ഹിന്ദുമതം സാഹ ചര്യങ്ങൾ ഉൾക്കൊള്ളാൻ പ്രാപ്തമാണെന്നും ബോർഡ് ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങൾ വച്ചുകൊണ്ട് ക്ഷേത്രത്തിന്റെ ആചാരങ്ങളും മതവി
കാരങ്ങളും പരിഗണിച്ചു ചെയ്യേണ്ട കാര്യമാണ് ഇവയെന്നും ഇതു മൗലി കാവകാശങ്ങളിൽ ഒന്നുപോലും ലംഘിക്കുന്നതല്ലെന്നും ഇങ്ങനെയൊരു പരാതി ഫയൽ ചെയ്യാൻ ഭരണഘടനയുടെ 226-ാം അനുച്ഛേദപ്രകാരം ഹർജിക്കാരന് അവകാശമില്ലെന്നും അതുകൊണ്ട് ഹർജി തള്ളണമെ ന്നുമാണ് ദേവസ്വം ബോർഡ് വാദിച്ചത് എന്നും വിധിയിൽ വ്യക്തമാകുന്നുണ്ട്.

ചന്ദ്രികയുടെ മറുപടി


ദേവസ്വം കമ്മിഷണറായിരുന്ന ചന്ദ്രിക താൻ കൊല്ലവർഷം 1166 ചിങ്ങം ഒന്നാം തീയതി ക്ഷേത്രം സന്ദർശിച്ചിട്ടുണ്ടെന്നും പേരക്കുട്ടിയുടെ ച�ോറൂണു നടത്തിയിട്ടുണ്ടെന്നും കോടതിയിൽ പറഞ്ഞു. മണ്ഡല, മകര വിളക്ക്, വിഷു ഒഴികെയുള്ള സമയങ്ങളിൽ 10 മുതൽ 50 വരെ വയസുള്ള
സ്ത്രീകളുടെ പ്രവേശനത്തിനു നിയന്ത്രണമില്ലെന്നും അവർ വ്യക്തമാക്കി. പ്രതിമാസപൂജകൾ നടക്കുമ്പോൾ എല്ലാ പ്രായക്കാരായ സ്ത്രീകളും ശബരിമല സന്ദർശിക്കാറുണ്ട്. ഇത് ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങൾക്കു വിരുദ്ധമല്ല എന്ന് അവർ വിശദീകരിച്ചതായും വിധിയിൽ പറയുന്നു
ണ്ട്.
ചീഫ് സെക്രട്ടറി

ചീഫ് സെക്രട്ടറി നൽകിയ എതിർസത്യവാങ്മൂലത്തിൽ തിരുക്കൊച്ചി ക്ഷേത്രപ്രവേശനനിയമത്തിലെ മൂന്നാം വകുപ്പു പ്രകാരം എല്ലാ ഹിന്ദുവിനും ക്ഷേത്രത്തിൽ പ്രവേശിക്കാനും ആരാധന നടത്താനും അവകാശമുണ്ടെന്നും വ്യക്തമാക്കി. ശബരിമലക്ഷേത്രത്തിൽ 10 മുതൽ 50 വരെ പ്രായമുള്ള വനിതകളുടെ പ്രവേശനം മണ്ഡലം, മകരവിളക്ക്, വിഷു
സമയത്തു നിരോധിച്ചുകൊണ്ട് എല്ലാ വർഷവും ദേവസ്വം ബോർഡ് വിജ്ഞാപനം പുറപ്പെടുവിക്കാറുണ്ടെന്നും പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 226 പ്രകാരം ഹർജി നിലനിൽക്കുന്നതല്ലെന്നും അതു തള്ളിക്കളയണമെന്നും ചീഫ് സെക്രട്ടറിയും അഭ്യർത്ഥിച്ചു.
കുമ്മനം രാജശേഖരന്റെ കത്ത് ഹിന്ദുമുന്നണിയുടെ അക്കാലത്തെ സംസ്ഥാനസെക്രട്ടറി കുമ്മനം
രാജശേഖരൻ ക്ഷേത്രം തന്ത്രിയായിരുന്ന കണ്ഠരര് മഹേശ്വരർക്ക് ഒരു കത്ത് അയച്ചിരുന്നു. ഈ കത്തിന് അദ്ദേഹം അയച്ച മറുപടി കോടതിമുമ്പാകെ വന്നു. കുമ്മനം രാജശേഖരന്റെ കത്തിന്റെ വിശദാംശങ്ങൾ ഈ ഘട്ടത്തിൽ പുറത്തുവന്നു. ശബരിമലയിൽ വിവാഹച്ചടങ്ങുകളും വനിതക
ളുടെ ഡാൻസും സിനിമാഷൂട്ടിങ്ങും നടന്നു എന്ന കാര്യം ആ കത്തിൽ വ്യക്തമാക്കിയിരുന്നു. ഇതു കാണിക്കുന്നത് അക്കാലത്തു ശബരിമലയിൽ സ്ത്രീകളുടെ പ്രവേശനവും അവർ പങ്കെടുക്കുന്ന ചടങ്ങുകളും കലാപരിപാടികളുമൊക്കെ നടന്നുവന്നിരുന്നു എന്നാണ്.

ഹൈക്കോടതിവിധി

വാദങ്ങളെല്ലാം പരിശോധിച്ച ഹൈക്കോടതി, ശബരിമല കയറാൻ 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കുള്ള നിയന്ത്രണം ശബരി മലയിലെ കാലാതിവർത്തിയായ ആചാരമാണ് എന്ന നിഗമനത്തിലാണ് എത്തിയത്. ആ നിയന്ത്രണം എല്ലാ തീർത്ഥാടനവേളയിലും നടപ്പി
ലാക്കേണ്ടതാണെന്നും നിർദ്ദേശിച്ചു. ഇക്കാര്യം ദേവസ്വം ബോർഡിനെ അറിയിച്ചു. പോലീസ് ഉൾപ്പെടെയുള്ള എല്ലാ സഹായവും ദേവസ്വംബോർഡിനു നൽകണമെന്നു കേരള സർക്കാരിനോടും നിർദ്ദേശിച്ചു. നേരത്തേ ഉണ്ടായിരുന്നു എന്നു തെളിയിക്കപ്പെട്ട സ്ത്രീപ്രവേശത്തിന്
ഇങ്ങനെ അറുതി വരുത്തുകയാണ് കോടതി 1991 ഏപ്രിൽ 5ലെ വിധി യിലൂടെ ചെയ്തത്.
സർക്കാർ ചെയ്തത് 1991നുശേഷം ഈ വിധിയാണ് ഇപ്പോഴത്തെ സുപ്രീം കോടതിവി
ധിവരെ നടപ്പാക്കിവന്നത്. ഇതറിയാതെ എത്തുന്ന ഭക്തയുവതികളെ പമ്പയിൽവച്ചു നിരുത്സാഹപ്പെടുത്തി തിരിച്ചയയ്ക്കുകയാണ് ഇതുവരെ ചെയ്തിരുന്നത്. വിധി നടപ്പാക്കാൻ എൽ.ഡി.എഫ് സർക്കാരുകളടക്കം എല്ലാ സർക്കാരും വേണ്ട സഹായവും നൽകിവന്നു.
സുപ്രീം കോടതിയിലെ പുതിയ റിട്ട് ഈ നില തുടരവെ, 2006-ൽ ശബരിമലയിലെ സ്ത്രീപ്രവേശവുമായിബന്ധപ്പെട്ട കേസ് സുപ്രീം കോടതിമുമ്പാകെ റിട്ട് പരാതിയായി വരിക
യായിരുന്നു. ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനും മറ്റുള്ളവരുമാണ് ഈ റിട്ട് നൽകിയത്. സംസ്ഥാനസർക്കാരിനെ എതിർകക്ഷിയായി ഉൾപ്പെടുത്തിയിരുന്നതിനാൽ സർക്കാരിനോട് സുപ്രീംകോടതി അഭിപ്രായം ചോദിച്ചു

 
ആദ്യ സത്യവാങ്മൂലം

അന്ന് അധികാരത്തിലിരുന്ന വി.എസ്. അച്യുതാനന്ദൻ സർക്കാർ 13.11.2007ൽ ഇതുസംബന്ധിച്ച് സത്യവാങ്മൂലം നല്കി. എന്നാൽ പിന്നീടുവന്ന യുഡിഎഫ് സർക്കാർ അവരുടെ കാലാവധി അവസാനിക്കുന്ന അടുത്ത തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് 05.02.2016ന് ഈ സത്യവാ
ങ്മൂലം പിൻവലിക്കാൻ അനുമതി തേടിക്കൊണ്ട് യുവതീപ്രവേശത്തെ എതിർത്തുകൊണ്ടുള്ള പുതിയ സത്യവാങ്മൂലം നല്കി. വീണ്ടും 2016ൽ ഇടതുപക്ഷജനാധിപത്യമുന്നണി അധികാരത്തിൽ വന്നപ്പോൾ, സർക്കാർ ഏതു സത്യവാങ്മൂലമാണ് അവലംബിക്കുന്നതെന്നു സുപ്രീംകോടതി ആരാ

യുകയും 2007ൽ സർക്കാർ നല്കിയിരുന്ന ആദ്യ സത്യവാങ്മൂലം നിലനിർത്താൻ തീരുമാനിക്കുകയും അതു കോടതിയെ അറിയിക്കുകയും ചെയ്തു. സംസ്ഥാനസർക്കാർ എടുത്ത നിലപാട് ഈ സത്യവാങ്മൂലത്തിൽ എൽഡിഎഫ് സർക്കാർ വ്യക്തമാക്കിയ കാര്യങ്ങൾ ഇവയാണ്:

1. സ്ത്രീകൾക്കോ സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തിനോ എതിരെ ഏതെങ്കിലും തരത്തിലുള്ള വിവേചനം കാണിക്കുന്നതിന് സർക്കാർ എതിരാണ്. സാമൂഹികനീതി ഉറപ്പുവരുത്തുക എന്നതാണ് നിലവിലുള്ള സംസ്ഥാനസർക്കാരിന്റെ നയം. അതുകൊണ്ടുതന്നെ യുവതീ
പ്രവേശത്തിനു സർക്കാർ എതിരല്ല.
2. മുൻകാലങ്ങളിലും സ്ത്രീകൾ ക്ഷേത്രം സന്ദർശിച്ചിരുന്നു എന്നതിന്റെ ചരിത്രപരമായ കാര്യങ്ങൾ ഇതിൽ വ്യക്തമാക്കി. മഹാരാജാവിനൊപ്പം യുവതിയായ മഹാറാണിയും ക്ഷേത്രം സന്ദർശിച്ചിരുന്നു എന്നതുപോലുള്ള കാര്യങ്ങളും ചൂണ്ടിക്കാണിച്ചു.

3. അതിന്റെ അടിസ്ഥാനത്തിൽ ഹിന്ദുമതാചാരത്തിലും ദൈവത്തിലും ക്ഷേത്രാരാധനയിലും വിശ്വസിക്കുന്നവരെ ശബരിമലക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിനോ ആരാധന നടത്തുന്നതിനോ പ്രായവ്യത്യാസമില്ലാതെ അനുവദിക്കണം എന്ന നിലപാടു സർക്കാർ സ്വീകരിച്ചു.

4. അതേസമയംതന്നെ, ശബരിമലക്ഷേത്രത്തിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് വർഷങ്ങളായി പിന്തുടരുന്ന സമ്പ്രദായം ജനങ്ങൾ സ്വീകരിച്ച വിശ്വാസങ്ങളുമായും മൂല്യങ്ങളുമായും ബന്ധപ്പെട്ടതാണെന്നും ഇക്കാര്യത്തിൽ സർക്കാർ നടപ്പിലാക്കാൻ ബാദ്ധ്യതപ്പെട്ട ഹൈ
ക്കോടതിവിധി നിലവിലുണ്ടെന്നും ഓർമ്മിപ്പിച്ചു.

5. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു നിർദ്ദേശം സുപ്രീം കോടതിയിൽ സംസ്ഥാനസർക്കാർ വച്ചു. ഹിന്ദുധർമ്മശാസ്ത്രത്തിൽ ആധികാരികപരിജ്ഞാനമുള്ള പ്രമുഖപണ്ഡിതരും അഴിമതിയില്ലാത്തവരും ബഹുമാന്യരുമായ സമൂഹപരിഷ്‌ക്കർത്താക്കളും ഉൾപ്പെട്ട ഒരു കമ്മി
ഷനെ നിയോഗിച്ച്, പ്രായവ്യത്യാസമില്ലാതെ എല്ലാവിഭാഗം സ്ത്രീകൾക്കും ക്ഷേത്രാരാധന അനുവദിക്കാമോ എന്നതിൽ അവരുടെ നിർദ്ദേശങ്ങളും കാഴ്ചപ്പാടുകളും വാങ്ങി അതിന്റെയടിസ്ഥാനത്തിൽ തീരുമാനം എടുക്കണമെന്നും ആയിരുന്നു അത്.

6. സ്ത്രീകൾ പ്രവേശിച്ചാൽ ക്രമസമാധാനപ്രശ്നവും നിയമവിരുദ്ധപ്രവത്തനങ്ങളും ഉണ്ടാവും എന്നതാണു ഭയമെങ്കിൽ സ്ത്രീകൾക്കു പ്രത്യേക സന്ദർശനകാലം നിശ്ചയിച്ച് അതു പരിഹരിക്കാമെന്നും നിർദ്ദേശിച്ചു. എന്നാൽ ഇത്തരമൊരു ആശങ്ക സർക്കാരിനില്ലെന്ന കാര്യവും

എടുത്തുപറഞ്ഞു.


7. ആചാരങ്ങളിലെ മാറ്റം ശബരിമലയിലും ഉണ്ടായിട്ടുണ്ട് എന്നതും ഓർമ്മിപ്പിച്ചു. എല്ലാ മലയാള മാസത്തിലും ഒന്നാംതീയതി മാത്രം ആയിരുന്ന പൂജ ഇപ്പോൾ ആദ്യത്തെ അഞ്ചുദിവസം നടക്കുന്നുണ്ട്എന്നതും അടുത്തകാലത്ത് ഈ കീഴ്വഴക്കം തുടങ്ങിയത് ജനത്തിരക്ക് കുറയ്ക്കാനാണെന്നതും ഉദാഹരണമായി ചൂണ്ടിക്കാട്ടി. കൊടിയേറ്റവും പടിപൂജയും മുൻപു ചടങ്ങിൽ പെട്ടിരുന്നില്ല. മുമ്പില്ലാതിരുന്നതുലാഭാരം എന്ന ആചാരം ആരംഭിച്ച കാര്യവും ഓർമ്മിപ്പിച്ചു.

8. ഇക്കാര്യങ്ങൾ പറഞ്ഞശേഷം, എന്തുതന്നെയാണെങ്കിലും ഇക്കാര്യത്തിൽ വിവാദമുണ്ടാക്കാൻ സർക്കാരിനു താൽപര്യമില്ല എന്നകാര്യവും വ്യക്തമാക്കി. 

9. ഈ സത്യവാങ്മൂലം സമർപ്പിക്കാനിടയായത് സർക്കാരിന്റെ കാഴ്ചപ്പാട് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടതുകൊണ്ടാണെന്നും വ്യക്തമാക്കി.

10. മറ്റുചില കാര്യങ്ങളും ഇതോടൊപ്പം എടുത്തുപറഞ്ഞു:


a. 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ തടയുന്നതിനുള്ള സാദ്ധ്യമായ എല്ലാ നടപടികളും നിലവിലുള്ള കോടതിനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ചെയ്യുന്നുണ്ട്.
b. സർക്കാർ ഈ വിഷയത്തിൽ ഒരു നിയമനിർമ്മാണം നടത്താൻ ഉദ്ദേശിക്കുന്നില്ല.
c. സുപ്രീം കോടതിവിധി എന്തുതന്നെ ആയാലും സർക്കാർ അതുപ്രകാരം പ്രവർത്തിക്കും.


സംസ്ഥാനസർക്കാരിന്റെ നിലപാട് വ്യക്തമാണ്


കോടതിവിധി എന്തായാലും അതു നടപ്പിലാക്കാമെന്നാണു സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കിയത്. യുവതീപ്രവേശത്തിൽ അനുകൂലമായാലും പ്രതികൂലമായാലും ആ വിധി സ്വീകരിച്ചു നടപ്പിലാക്കുമെന്നാണ് ഇതിനർത്ഥം. പിന്നെങ്ങനെ പുനഃപരിശോധനാഹർജി
നല്കും? മാത്രമല്ല, അത് സുപ്രീംകോടതിയിൽ സർക്കാർ നൽകിയ ഉറപ്പിന് എതിരായിത്തീരുകയും ചെയ്യും. അതൊക്കെക്കൊണ്ടുകൂടിയാണ് റിവ്യൂ ഹർജി നല്കില്ലെന്നു സർക്കാർ വ്യക്തമാക്കിയത്. അതേസമയം,മറ്റാരെങ്കിലും പുനഃപരിശോധനാഹർജിക്കു പോകുന്നതിനു സർക്കാരിനു
തടസ്സവുമില്ല. അതുകൊണ്ട് നിലവിലുള്ള സുപ്രീം കോടതിവിധി സർക്കാർ നടപ്പാക്കുന്നു. അതു സർക്കാരിന്റെ ഭരണഘടനാബാദ്ധ്യതയാണ്.അതു നിറവേറ്റണമെന്നാണ് കേന്ദ്രസർക്കാർ സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളതും. ഇതാണു വസ്തുതകൾ.

സുപ്രീംകോടതിവിധിക്കുശേഷം ഹൈക്കോടതി

സുപ്രീംകോടതിവിധിക്കുശേഷം ഉണ്ടായ ഹൈക്കോടതിയുടെ ചില നിരീക്ഷണങ്ങൾ പരാമർശിക്കേണ്ടതായുണ്ട്. അഹിന്ദുക്കൾ ശബരിമലയിൽ പ്രവേശിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഇന്റലക്ച്വൽ സെൽ സംസ്ഥാന കൺവീനർ ടി.ജി. മോഹൻദാസ്
2018 ഒക്ടോബർ 23-നു നല്കിയ റിട്ട് പെറ്റീഷൻ ഹൈക്കോടതി തള്ളിക്കൊണ്ടാണീ പരാമർശം നടത്തിയത്. ശബരിമല എല്ലാ മതസ്ഥർക്കും അവകാശപ്പെട്ടതാണെന്നു കോടതി പ്രഖ്യാപിച്ചു. സന്നിധാനം വാവരുസ്വാമിയുടെ ഹൃദയം ഇരിക്കുന്ന സ്ഥലമാണെന്ന് കോടതി ഓർമ്മിപ്പിച്ചു.
പതിനെട്ടാംപടിവഴി അല്ലെങ്കിൽ ഇരുമുടിക്കെട്ടില്ലാതെയും ശബരിമലദർശനം നടത്താമെന്നും കോടതി അഭിപ്രായപ്പെട്ടു. മറ്റൊരു കേസിൽ ശബരിമലപ്രവേശത്തിനെത്തുന്ന യുവതികൾക്കു സംരക്ഷണം നല്കണമെന്നും ഹൈക്കോടതി സർക്കാരിനോടു നിർദ്ദേശിക്കുകയുണ്ടായി.
രണ്ടുസ്ത്രീകൾ നല്കിയ ഹർജിയിലായിരുന്നു ഈ പരാമർശം. സുപ്രീംകോടതിവിധി നടപ്പാക്കാൻ സംസ്ഥാനസർക്കാർ ബാദ്ധ്യസ്ഥമാണെന്നും മറ്റൊരുകേസിൽ കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ വിധി നടപ്പാക്കാതെ മറ്റൊരുത്തരവിനായി കാത്തുനില്ക്കാനാവില്ലെന്നും കോടതി വ്യ
ക്തമാക്കി.

ആമുഖം
ശബരിമല സ്ത്രീപ്രവേശനവിഷയത്തിൽ ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച് 29.09.2018ന് ചരിത്രപ്രധാനമായ വിധി പുറപ്പെടുവിച്ചു. 1965ലെ കേരള ഹിന്ദു പ്ലേസസ് ഓഫ്വർഷിപ് (ആതറൈസേഷൻ ഓഫ് എൻട്രി) ആക്റ്റിന്റെ കീഴിൽ രൂപവത്കരിച്ച ചട്ടത്തിലെ 3 (ബി) പ്രകാരം സ്ത്രീകൾക്കു ശബരിമലയിൽ ഏർപ്പെടുത്തിയിരുന്ന പ്രവേശനവിലക്കും അതിനെ ശരിവെച്ചുകൊണ്ട് 1991ലെ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ മഹേന്ദ്രൻ കേസിലെ വിധിയും ഈ സുപ്രീംകോടതി വിധിയോടെ അപ്രസക്തമാ
യി.
ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനും മറ്റും ബോധിപ്പിച്ചതും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം സുപ്രീം കോടതി പരിഗണിച്ചതുമായ റിട്ട് ഹർജി (സിവിൽ) നമ്പർ 373/2006
കേസിലാണ് ഈ വിധി ഉണ്ടായത്. പ്രസ്തുത കേസിൽ സ്ത്രീപ്രവേശത്തെ അനുകൂലിച്ച് ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ, ഇന്ദിരാജെയ്സിംഗ് നേതൃത്വം നൽകുന്ന സംഘടന, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, സംസ്ഥാന സർക്കാർ എന്നിവരും
സ്ത്രീപ്രവേശത്തെ എതിർത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ്,നായർ സർവ്വീസ് സൊസൈറ്റി, പന്തളം രാജകുടുംബം, തന്ത്രികുടുംബം,അയ്യപ്പഭക്തരുടെ സംഘടന തുടങ്ങിയവരുമാണ് പ്രധാനമായ വാദങ്ങൾ ഉന്നയിച്ചത്.
ശബരിമല സുപ്രീംകോടതി വിധിയുടെ സംക്ഷിപ്തം*

* കോടതിവിധിയുടെ പ്രസക്തഭാഗങ്ങളുടെ സ്വതന്ത്രസംഗ്രഹീതപരിഭാഷ.ആധികാരികമായ കോടതിവിധി സുപ്രീംകോടതി വെബ്സൈറ്റിൽ ഇംഗ്ലിഷ് ഭാഷയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്


ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എൻ ഖാൻവിൽകർ എന്നിവർ സംയുക്തമായും ജ: ആർ.എഫ്. നരിമാൻ, ജ: ഡി.വൈ.ചന്ദ്രചൂഡ് എന്നിവർ പ്രത്യേകമായും ശബരിമല  പ്രവേശത്തെ അനുകൂലിച്ചു വിധിന്യായങ്ങൾ പുറപ്പെടുവിച്ചു. ശബരിമലയിൽ സ്ത്രീപ്രവേശം വേണ്ട എന്ന് ജ: ഇന്ദു മൽഹോത്ര വിയോജനവിധിയും പുറപ്പെടുവിച്ചു.ഗഹനമായ നിയമവിഷയങ്ങൾ ചർച്ച ചെയ്തു പുറപ്പെടുവിച്ച ഈ വിധി ന്യായങ്ങളുടെ സംക്ഷിപ്ത രൂപം താഴെ ചേർക്കുന്നു.


ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എ.എം. ഖാൻവിൽകറും പുറപ്പെടുവിച്ച സംയുക്തവിധി


ചരിത്രാതീതകാലം മുതൽ സ്ത്രീകൾക്ക് അസമത്വം കല്പിക്കുകയും അപ്രകാരം വീക്ഷിക്കുകയും ചെയ്തുപോരുന്ന ഒരു സമൂഹമാണുള്ളത്എന്നതിനാലാണു പലർക്കും സ്ത്രീപക്ഷാവകാശങ്ങൾക്കുവേണ്ടി പോരാടേണ്ടി വന്നത്. ജീവിതത്തിന്റെ എല്ലാതുറകളിലും പുരുഷനെപ്പോലെ സ്ത്രീക്ക് അവരുടെ കയ്യൊപ്പു പതിപ്പിക്കാനുള്ള ഇടമില്ല. ദൈവികതയെ
സമീപിക്കുന്നതിനുള്ള പാതയിലും ഈ അസമത്വമുണ്ട്. ദിവ്യത കൽപ്പിക്കുന്ന ഭക്തി സർവ്വസാധാരണമായ സമൂഹത്തിലെ ലിംഗഭേദങ്ങൾക്കു വിധേയമാകരുത്. ഒരു വശത്ത് സ്ത്രീകളെ ദേവതകളായി ആരാധിക്കുകയും മഹത്വവൽക്കരിക്കുകയും ചെയ്യുമ്പോൾ മറുഭാഗത്ത് അവൾക്കു
കർശനനിയന്ത്രണങ്ങൾ ഭക്തിയുടെയും വിശ്വാസത്തിന്റെയും പേരിൽ ഏർപ്പെടുത്തുന്ന മതത്തിന്റെ ദ്വന്ദ്വഭാവം ഉപേക്ഷിക്കപ്പെടണം. അത്തരം പ്രവണതകളും കടന്നുകയറ്റമനോഭാവവും സ്ത്രീകൾക്ക് അപമാനകരവും അവരുടെ അന്തസ്സിനു കോട്ടം തട്ടുന്നതുമാണ്.

സ്ത്രീകളിൽനിന്നുമാത്രം


ചാരിത്രം, പരിശുദ്ധി എന്നിവ പ്രതീക്ഷിക്കുന്ന പുരുഷമേധാവിത്വത്തിന്റെ പ്രചാരകരിൽനിന്നു വ്യത്യസ്തമായി സ്ത്രീയെ പുരുഷനെക്കാൾ ഒരു തരത്തിലും ദുർബ്ബലയോ കുറഞ്ഞതോ താഴ്ന്നതോ ആയ വ്യക്തിത്വമായി കാണാതെ, സമത്വം വിളയിക്കുംവിധം സമൂഹം പ്രത്യക്ഷത്തിൽ മാ
റേണ്ടതുണ്ട്. ഈ സമത്വം കൊണ്ടുവരുന്നതിനുള്ള ശ്രമകരമായ ദൗത്യം നിയമത്തിനും സമൂഹത്തിനുമുണ്ട്. വിശ്വാസത്തിൽനിന്ന് ഉരുത്തിരിയുന്ന പരിശുദ്ധഭക്തിയുടെ അംശത്തെയും മതത്തിൽ വിശ്വസിക്കുന്നതിനും ആചാരങ്ങൾ പാലിക്കുന്നതിനുമുള്ള ഒരാളുടെ സ്വാതന്ത്ര്യത്തെയും മതത്തിലെ പുരുഷാധിപത്യംകൊണ്ടു മറികടക്കാൻ ശ്രമിക്കുന്നത് അനുവദിക്കാൻ കഴിയില്ല.
ജീവശാസ്ത്രപരവും ശാരീരികവുമായ ഘടകങ്ങളുടെ മറവിൽ സ്ത്രീകളെ ഇകഴ്ത്തിക്കാട്ടുന്നതിനും അടിച്ചമർത്തുന്നതിനും നിയമപരിരക്ഷ നൽകാൻ കഴിയില്ല. ജീവശാസ്ത്രപരമായ സവിശേഷതകൾ കാരണം സ്ത്രീകളെ മാറ്റിനിർത്തുന്നതോ വിവേചനം കാട്ടുന്നതോ ആയ ഏതു ചട്ടവും യുക്തിഹീനവും ന്യായീകരിക്കാനാകാത്തതും അടിസ്ഥാനമില്ലാത്തതും ഭരണഘടനാപരമായി നിലനിൽക്കാത്തതുമാണ്.

വിശ്വാസവും മതവും ഒരു തരത്തിലുള്ള വിവേചനത്തെയും പ്രോത്സാഹിപ്പിക്കുന്നില്ല എന്നതു സാർവ്വത്രികസത്യമാണ്. എന്നാൽ പലപ്പോഴും മതപരമായ അനുഷ്ഠാനങ്ങൾ പുരുഷാധിപത്യത്തെ പരിപാലിക്കുന്നതായും അതുവഴി വിശ്വാസത്തിന്റെ അടിസ്ഥാനപ്രമാണങ്ങളെയും ലിംഗസമത്വത്തെയും ധ്വംസിക്കുന്നതായും കാണാവുന്നതാണ്. സാമൂഹികമനോഭാവങ്ങൾ പോലും പുരുഷമേധാവിത്വത്തിൽ കേന്ദ്രീകരിക്കുന്നതും അതിനെ വലംവയ്ക്കുന്നതും സ്ത്രീകളുടെ സാമൂഹികവും മതപരവുമായ പദവിയെ താഴ്ത്തിക്കെട്ടുന്നതുമാണ്. എല്ലാ മതങ്ങളും സാർവ്വത്രികമായ ഒന്നിലേക്ക് എത്താനുള്ള വ്യത്യസ്തമായ മാർഗങ്ങളാണ്. ദൈവികതയുമായി ബന്ധപ്പെട്ടുള്ള ഒരാളുടെ അസ്തിത്വത്തെ സാക്ഷാത്കരിക്കുന്നതിനുള്ള ജീവിതരീതിയാണു മതം. പക്ഷെ, ചില സിദ്ധാന്തങ്ങളും സ്ത്രീകൾ
ഒഴിവാക്കപ്പെടുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും, മതത്തിന്റെ വിശ്വാസവും അന്തഃസത്തയും പുരുഷാധിപത്യമുൻവിധികളാൽ പ്രചാരത്തിലായ ആചാരങ്ങളും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടാക്കിയിട്ടുണ്ട്.ചിലപ്പോൾ ഇത്തരം ആചാരങ്ങൾ തീഷ്ണമായി പ്രചരിപ്പിക്കപ്പെടുന്നു.
ഭരണഘടനാബെഞ്ച് മുൻപാകെ ഈ കേസ് വരുന്നത് സുപ്രീംകോടതിയുടെ മൂന്നംഗബെഞ്ചിന്റെ റഫറൻസ് പ്രകാരമാണ്. ഈ കേസിൽഉൾപ്പെട്ട വാദമുഖങ്ങളുടെ ഗൗരവം കണക്കിലെടുത്ത് അമിക്കസ് ക്യൂറിയായി മുതിർന്ന അഭിഭാഷകരായ രാജു രാമചന്ദ്രൻ, കെ. രാമമൂർത്തി
എന്നിവരുടെ സഹായം സുപ്രീംകോടതി തേടുകയുണ്ടായി. ഭരണഘടനാബെഞ്ച് മുൻപാകെ പരിഗണനയ്ക്കു വന്നിട്ടുള്ള വിഷയങ്ങൾ താഴെപറയും പ്രകാരമാണ്

എ) ആചാരനിഷ്ഠ ഭരണഘടനാലംഘനമോ?

1. സ്ത്രീകൾക്കു മാത്രമുള്ള ജീവശാസ്ത്രപരമായ ഒരു ഘടകത്തിന്റെ അടിസ്ഥാനത്തിൽ നടന്നുവരുന്ന ഒഴിവാക്കലാചാരങ്ങൾ വിവേചനപരമാകുമോ? അതിലൂടെ ഭരണഘടനയുടെ 14, 15,  അനുഛേദങ്ങളുടെ അന്തഃസത്ത ലംഘിക്കപ്പെടുകയും ഭരണഘടനയുടെ 25, 26 അനുഛേദങ്ങളിൽ പറഞ്ഞിട്ടുള്ള ധാർമ്മികതയുടെ സംരക്ഷണംഅവർക്ക് ഇല്ലാതാകുകയും ചെയ്യുമോ?
2. സ്ത്രീകളെ മാത്രമായി ഒഴിവാക്കുന്ന അത്തരം ആചാരങ്ങൾ ഭരണഘടനയുടെ 25-ാം അനുഛേദം അനുവദിക്കുന്ന അത്യന്താപേക്ഷിതമായ മതാചാരങ്ങളുടെ പ്രയോഗം ആകുമോ? മതപരമായ കാര്യങ്ങൾ നടത്താൻ മതസ്ഥാപനങ്ങൾക്കുള്ള അവകാശത്തിന്റെ പേരിൽഇത്തരം ആചാരങ്ങൾ തുടരണമെന്നു നിർബന്ധിക്കാനാകുമോ?

3. ശബരിമല അയ്യപ്പക്ഷേത്രത്തിന് ഒരു പ്രത്യേക മതവിഭാഗത്തിന്റെ സ്വഭാവം ഉണ്ടോയെന്നും അങ്ങനെയുണ്ടെങ്കിൽ ഭരണഘടനയുടെ 296 - എ അനുഛേദപ്രകാരം സർക്കാരിന്റെ സഞ്ചിതനിധിയിൽ നിന്നു സഹായം സ്വീകരിക്കുന്ന സ്റ്റാറ്റ്യൂട്ടറി ബോർഡിനു പ്രത്യേകമതവിഭാഗത്തെ നിയന്ത്രിക്കാൻ അവകാശമുണ്ടോ? ആയത് ഭരണഘടനയുടെ 14, 15(3), 39(A) 51 A(E)എന്നീ അനുഛേദങ്ങളിൽപ്പറയുന്ന തത്വങ്ങൾക്കും ധാർമ്മികതയ്ക്കും എതിരാണോ?
4. ഈ പ്രത്യേക മതവിഭാഗത്തിന് 10-നും 50-നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ ക്ഷേത്രപ്രവേശനം കേരള ഹിന്ദു പ്ലേസസ്ഓഫ് വർഷിപ് (ആതറൈസേഷൻ ഓഫ് എൻട്രി) ചട്ടങ്ങളിലെ
ചട്ടം 3 പ്രകാരം നിരോധിക്കാൻ അവകാശമുണ്ടോ? ഉണ്ടെങ്കിൽ അപ്രകാരമുള്ള സ്ത്രീവിവേചനപരമായ പ്രവേശനനിരോധനം ഭരണഘടനയുടെ 14, 15(3) അനുഛേദങ്ങൾ പ്രകാരം
നിയമപരമായി ആശാസ്യമാണോ?

5. 1965-ലെ കേരള ഹിന്ദു പ്ലേസസ് ഓഫ് വർഷിപ് (ആതറൈസേഷൻ ഓഫ് എൻട്രി) ചട്ടങ്ങളിലെ ചട്ടം 3(b), കേരള ഹിന്ദു പ്ലേസസ് ഓഫ് വർഷിപ് (ആതറൈസേഷൻ ഓഫ് എൻട്രി) ആക്ടിലെ വ്യവസ്ഥകൾക്കു വിരുദ്ധമാണോ? എന്നും അല്ലെങ്കിൽ പ്രസ്തുത ചട്ടം ഭരണഘടനയുടെ പാർട്ട് 3-ലെ
വ്യവസ്ഥകളുടെ ലംഘനമാണോ? 10നും 50നും ഇടയ്ക്കു പ്രായമുള്ള സ്ത്രീകളുടെ ശബരിമലപ്രവേശം നിരോധിച്ച കേരള ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ കേരള ഹൈക്കോട
തി നിരീക്ഷിച്ചത് ഇപ്രകാരമാണ്. ശബരിമല അയ്യപ്പക്ഷേത്രത്തിലെ പ്രതിഷ്ഠ തന്ത്രിയുടെ അഭിപ്രായപ്രകാരം ബ്രഹ്മചാരിയാണ്. ഈ പ്രതിഷ്ഠ അച്ചൻകോവിൽ, ആര്യൻകാവ്, കുളത്തൂപ്പുഴ എന്നിവിടങ്ങളിലെ പ്രതിഷ്ഠകളിൽനിന്നു വിഭിന്നമാണ്. താന്ത്രികപ്രമുഖനായ പുതുമന നാരായൺ നമ്പൂതിരിയുടെ അഭിപ്രായപ്രകാരം, ശബരിമല അയ്യപ്പൻ നൈഷ്ഠിക
ബ്രഹ്മചാരിയാണെന്നും അതിനാലാണു സ്ത്രീകൾക്ക് അവിടെ ആരാധനാസ്വാതന്ത്ര്യം അനുവദിക്കാത്തതെന്നും പറയുന്നു. പ്രതിഷ്ഠ നൈഷ്ഠികബ്രഹ്മചാരിയുടേത് ആയതിനാൽ ചെറുപ്രായത്തിലുള്ള സ്ത്രീകൾക്കു ക്ഷേത്രാരാധാന അനുവദിച്ചുകൂടെന്നും പ്രതിഷ്ഠയുടെ ആചാരപ്രകാരമുള്ള നിഷ്ഠകൾക്കു സ്ത്രീകളുടെ സാമീപ്യം മൂലം ചെറിയ ഇളക്കം പോലും തട്ട
രുതെന്നും പറയുന്നുണ്ട്. അതിനാലാണ് 10നും 50നും ഇടയിൽ പ്രായ മുള്ള സ്ത്രീകൾക്കു ക്ഷേത്രപ്രവേശം നിഷേധിക്കുന്നതെന്നും അവർക്കു ജൈവപരവും ശാരീരികവുമായ കാരണങ്ങളാൽ 41 ദിവസത്തെ വ്രതം അനുഷ്ഠിക്കാനാകില്ലെന്നും ആർത്തവഘട്ടം കഴിഞ്ഞ സ്ത്രീകൾക്ക് ഏതു സമയത്തും ക്ഷേത്രത്തിൽ പ്രവേശിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്യാമെന്നും പറയുന്നു.

ഈ വാദങ്ങളുടെ അടിസ്ഥാനത്തിൽ 10നും 50നും ഇടയ്ക്കു പ്രായമുള്ള സ്ത്രീകൾക്കു പ്രവേശനാനുമതി നിഷേധിച്ചത് ആചാരപരമാണെന്നും ദേവസ്വം ബോർഡിന്റെ പ്രസ്തുത നടപടി ഭരണഘടനയുടെ 15, 25, 26 അനുഛേദങ്ങളുടെ ലംഘനമല്ലെന്നും പ്രസ്തുത നിയന്ത്രണം കേരള
ഹിന്ദു പ്ലേസസ് ഓഫ് വർഷിപ് (ആതറൈസേഷൻ ഓഫ് എൻട്രി) നിയമത്തിന്റെ ലംഘനമല്ലെന്നും അത് ഹിന്ദുമതത്തിലെ ഏതെങ്കിലും പ്രത്യേക വിഭാഗങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണമായി കാണാവുന്നതല്ലെന്നും സ്ത്രീകളിലെ ഒരു പ്രത്യേക പ്രായത്തിലുള്ള വിഭാഗങ്ങൾക്ക്
ഏർപ്പെടുത്തിയതു മാത്രമാണെന്നും കേരള ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.


അയ്യപ്പഭക്തർ പ്രത്യേക മതവിഭാഗമല്ല

തിരുവിതാംകൂർ - കൊച്ചി ഹിന്ദുമതസ്ഥാപനങ്ങൾ ആക്ടിന്റെ കീഴിലാണ് ശബരിമലക്ഷേത്രമെന്നും പ്രസ്തുത നിയമത്തിൻകീഴിൽ രൂപവത്കരിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്നതാണെന്നും നിയമനങ്ങൾ പബ്ലിക് സർവ്വീസ് കമ്മിഷൻ മുഖാന്തരം
പൊതുവിൽ നടത്തുന്നതാണെന്നും അപ്രകാരം ശബരിമല ക്ഷേത്രമാനേജ്‌മെന്റ് സർക്കാർസംവിധാനമായ ദേവസ്വം ബോർഡ് ഏറ്റെടുത്ത ശേഷം ഹിന്ദുമതത്തിലെ ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന്റെ ഗണത്തിൽ വരുന്ന ക്ഷേത്രമായിട്ടല്ല തുടരുന്നതെന്നും കേസിലെ ഹര
ജിക്കാർ ബോധിപ്പിച്ചു. ഭരണഘടന നിലവിൽവന്നശേഷം അനുഛേദം 297 -എ ഉൾപ്പെടുത്തിയെന്നും അതുവഴി സർക്കാരിന്റെ സഞ്ചിതനിധിയിൽനിന്നു ദേവസ്വം ബോർഡിനു ധനസഹായം ലഭ്യമാണെന്നും അതി നുശേഷം ഭരണഘടനാതത്ത്വങ്ങൾക്കെതിരായി ദേവസ്വം ബോർഡിനു
കീഴിലുള്ള ക്ഷേത്രങ്ങളിൽ ഒരുതരത്തിലുള്ള ദുരാചാരവും അനുഷ്ഠിക്കാൻ
പാടില്ല എന്നു നിഷ്കർഷ ഉണ്ടെന്നും വാദിച്ചു.ശബരിമലവിശ്വാസികൾ പ്രത്യേകമതവിഭാഗത്തിന്റെ ഗണത്തിൽ വരുന്നതല്ല. അങ്ങനെയൊരു മതവിഭാഗം രൂപവത്കരിക്കണമെങ്കിൽ അതിന്റെ ആചാരങ്ങളും ഭരണനിർവ്വഹണവും പ്രത്യേകവും വ്യത്യസ്ത വുമായിരിക്കണം. നിയമപ്രകാരം രൂപവത്കരിച്ച ഒരു ബോർഡിനു
കീഴിൽ വരുന്ന ക്ഷേത്രങ്ങളിലെ ആചാരങ്ങൾക്ക് ഐകരൂപ്യം ഇല്ലെങ്കിൽ, ചില ആചാരങ്ങൾ വ്യത്യസ്തമായിരുന്നാൽപ്പോലും, ഭരണനിർവ്വഹണം കേന്ദ്രീകൃതമായി ദേവസ്വം ബോർഡിനു കീഴിൽ വരുന്നതിനാൽ അത്തരം ക്ഷേത്രത്തിലെ വിശ്വാസികൾക്ക് ഒരു പ്രത്യേക മതവിഭാഗത്തിന്റെ സ്വത്വം നിയമപരമായി കൈവരിക്കാനാകില്ല.

വിശ്വാസികൾക്ക് ഒരു പ്രത്യേക മതവിഭാഗത്തിന്റെ ഗണത്തിൽ വരുന്നതിനും ഒരു പ്രത്യേക മതവിഭാഗമായി രൂപപ്പെടുന്നതിനും അങ്ങനെയുള്ള വിശ്വാസികൾ പ്രത്യേകമായ ആചാരാനുഷ്ഠാനങ്ങളും കീഴ്വഴക്കങ്ങളും പാലിക്കുന്നതിനും അവർ തമ്മിലുള്ള പ്രത്യേകബന്ധവും നിയമാനുസൃതമായി അവരുടേതായ സ്വന്തം മതസ്ഥാപനങ്ങളും ഉണ്ടാ
യിരിക്കണം. മാത്രമല്ല, അത്തരം സ്ഥാപനങ്ങൾക്കും സ്വത്തുക്കൾക്കും ശാശ്വതമായ പിന്തുടർച്ചാവകാശം ഉണ്ടായിരിക്കേണ്ടതുമാണ്. ഇങ്ങനെ ഇല്ലാത്ത ഒരു വിഭാഗത്തിന് ഒരു മതസ്ഥാപനവും പ്രത്യേകമായി സ്ഥാപിക്കാനോ മതപരമായ കാര്യങ്ങൾ പ്രത്യേകമായി ആചരിക്കാനോ കഴിയുന്നതല്ല. ഹിന്ദുക്ഷേത്രങ്ങളിൽ തുടർന്നുവരുന്ന ആചാരങ്ങളുടെ
ചില വ്യത്യാസങ്ങൾകൊണ്ടു മാത്രം ഒരു പ്രത്യേക മതവിഭാഗത്തിന്റെ സ്ഥാനം ലഭിക്കുന്നതല്ല. അവിടുത്തെ പൂജാസമയങ്ങളിൽ പാലിക്കുന്ന ആചാരങ്ങളും മതപരമായ ചടങ്ങുകളും മറ്റ് ഏതൊരു ഹിന്ദുക്ഷേത്രത്തിലെയും ചടങ്ങുകൾക്കു സമാനമാണ്. ദേവസ്വം ബോർഡിനു കീഴിലെ
മറ്റെല്ലാ ക്ഷേത്രങ്ങളെയും പോലെ ഭരണനിർവ്വഹണം നടത്തപ്പെടുന്ന ക്ഷേത്രമാണിത്. ഈ സാഹചര്യത്തിൽ ഭരണഘടനയുടെ 26-ാം അനുഛേദപ്രകാരം മതപരമായ ആചാരങ്ങൾ പാലിക്കാനുള്ള സ്വാതന്ത്ര്യം നൽകുമ്പോഴും ആചാരങ്ങളുടെ അവശ്യഘടകം മാത്രമാണു സംരക്ഷി
ക്കപ്പെടേണ്ടത്. അത്തരം ആചാരങ്ങൾ ഭരണഘടനാതത്വങ്ങളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ മതത്തിന്റെ സത്തയ്ക്ക് അത്യന്താപേക്ഷിതമായ ഘടകമാണോ എന്നു വ്യക്തമാക്കപ്പെടേണ്ടതുമാണ്.
ഈ നിയമസാധുത ചൂണ്ടിക്കാണിക്കുന്നതിനായി

The Commissioner
Hindu Religous Endowments, Madras V. Sri. Lakshmindra Theertha
Swamiar of Sri. Shirur Mttu (Shirur Mttu case), Durgah Commttiee,
Ajmer V. Syed Husain Ali (Durgah Ajmer case) എന്നീ കേസുകളിലെ സുപ്രീംകോടതിവിധികൾ ഹർജിക്കാർ ഉദ്ധരിച്ചു. ഭരണഘടന ഏതെങ്കിലും മതവിഭാഗങ്ങൾക്കു പുതിയ അവകാശങ്ങൾ സൃഷ്ടിക്കുന്നില്ല എന്നും അവരുടെ നിലവിലെ അവകാശങ്ങൾ സംരക്ഷിക്കുക മാത്രമാണു ചെയ്യുന്നതെന്നും മതപരമായ കാര്യങ്ങളിൽ അന്ധവിശ്വാസം പോലെയുള്ള ധാരാളം ദുരാചാരങ്ങൾ കാലക്രമത്തിൽ മതവിഭാഗങ്ങളുടെ അടിസ്ഥാനതത്വങ്ങളിൽ കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ പ്രസ്തുത ആചാരങ്ങൾ പരമപവിത്രമായ ഒന്നല്ല എന്നും ചരിത്രപരമായ കാരണങ്ങളാൽ
കൂട്ടിച്ചേർക്കപ്പെട്ട അത്തരം വിഷയങ്ങൾ ആ മതവിഭാഗത്തിന്റെ അന്തഃസത്തയായി മാറിയിട്ടുണ്ടെങ്കിൽപ്പോലും ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾക്കു വിരുദ്ധമാണെങ്കിലും 26 (ബി) അനുഛേദപ്രകാരമുള്ള സംരക്ഷണം ലഭിക്കുകയില്ല എന്നും ദർഗ അജ്മീർ കേസ് വിധിയിൽ

സുപ്രീംകോടതി എടുത്തുപറഞ്ഞതായി ഹരജിക്കാർ വാദിച്ചു. ഹിന്ദുമ തം സ്ത്രീകളോടു വിവേചനം കാണിക്കുന്നില്ല. ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടുള്ള ഇത്തരം വിവേചനങ്ങൾ ഹിന്ദുമതവുമായി ബന്ധപ്പെട്ട ഒരു അനുഷ്ഠാനമോ ആചാരമോ അല്ല. മറിച്ച്, ഹിന്ദുമതം പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീകൾക്ക് ഉന്നതസ്ഥാനം നൽകുന്നു എന്ന
തിനാൽ അത്തരം വിവേചനം ഹൈന്ദവവിരുദ്ധം കൂടിയാണ്. അത് ഹിന്ദുമതത്തിന്റെ അന്തഃസത്തയ്ക്കു നിരക്കുന്നതല്ല. ശബരിമലക്ഷേത്രവും വിശ്വാസികളും ഒരു പ്രത്യേക മതവിഭാഗത്തിൽ പെടുന്നു എന്നു കരുതി യാൽപ്പോലും സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കരുത് എന്നും അയ്യപ്പനുസ്ത്രീദർശനം ഉണ്ടാകാൻ പാടില്ല എന്നുമുള്ള ആചാരങ്ങൾ ഉണ്ടാകാൻ
പാടില്ല.

ബ്രഹ്മചര്യവും ആർത്തവവും


കേവലമായ സ്ത്രീദർശനംകൊണ്ടു മാത്രം ബ്രഹ്മചര്യത്തിനു പ്രതിജ്ഞയെടുത്ത ഒരാളുടെ ബ്രഹ്മചര്യം ഭംഗപ്പെടുകയില്ല. അങ്ങനെ ആകുന്നപക്ഷം അത്തരം പ്രതിജ്ഞകൾ അർത്ഥശൂന്യമാണ്. മാത്രമല്ല, ഭക്തർ ശബരിമലയിൽ പോകുന്നത് ബ്രഹ്മചര്യപ്രതിജ്ഞയെടുക്കാനല്ല, മറിച്ച്  അയ്യപ്പഭഗവാന്റെ അനുഗ്രഹം തേടാനാണ്. ബ്രഹ്മചര്യം പാലിക്കുന്നത് .അത് ആഗ്രഹിക്കുന്നവരുടെ മാത്രം കാര്യമാണ്. അതിൽ ക്ഷേത്രഭരണസംവിധാനത്തിന് ഇടപെടാൻ ഒരു ന്യായവുമില്ല. നേരെമറിച്ച്, സ്ത്രീകൾക്ക് ആർത്തവകാലത്ത് ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വനത്തിലുള്ളിലൂടെയുള്ള മലചവിട്ടൽ പ്രയാസകരമായതുകൊണ്ടാണ് അവർക്ക് ഈ ആചാരം പാലിക്കാൻ കഴിയാത്തത് എന്നും ദേവസ്വം ബോർഡ് പറയുന്നുണ്ട്. ഏതെങ്കിലും ഒരു വർഗ്ഗത്തെയോ വിഭാഗങ്ങളെയോ പൂർണമയും ഒഴിവാക്കാനോ നിരോധിക്കാനോ ഒരു മതവിഭാഗത്തിനും കഴിയുകയില്ല. ചില പ്രത്യേക സമയങ്ങളിൽ ചില വിഭാഗങ്ങൾക്കു പ്രവേശ
നനിയന്ത്രണം ആകാമെന്നല്ലാതെ ഒരു വിഭാഗത്തെയും ശാശ്വതമായി വിലക്കാനാകില്ല. അത്തരത്തിൽ ചട്ടങ്ങൾ രൂപവത്ക്കരിച്ചിട്ടുണ്ടെങ്കിൽ അതു ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ്. ഹർജിക്കാരെ അനുകൂലിക്കുന്ന സംഘടനകളും വ്യക്തികളും ഈ
വാദങ്ങൾക്കുപുറമെ, സ്ത്രീകൾക്കു മാത്രമുള്ള ശാരീരികപ്രത്യേകതകളുടെ അടിസ്ഥാനത്തിൽ 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ആരാധനയിൽനിന്നും ക്ഷേത്രപ്രവേശനത്തിൽനിന്നും വിലക്കുന്ന നടപടി കൾ ഭരണഘടനയുടെ 14-ാം അനുഛേദത്തിന്റെ ലംഘനമാണെന്നും പറഞ്ഞു. അത്തരം തരംതിരിക്കലുകൾ ഭരണഘടനാപരമായ ലക്ഷ്യം അല്ലെന്നും സ്ത്രീപുരുഷന്മാർക്കിടയിൽ പ്രത്യേക തരംതിരിവു ചില വിഷയങ്ങളിൽ സാദ്ധ്യമാകുമെങ്കിലും സ്ത്രീകളിൽ ആർത്തവം പോലെയുള്ളശാരീരികാവസ്ഥയുടെ പേരിൽ ഒരു വിഭാഗത്തെ, 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ളവരെ, പ്രത്യേകമായി തരംതിരിച്ചുകൂട എന്നും വാദിച്ചു. വിവേചനപരമായ അത്തരം നടപടികൾക്കു യുക്തിസഹമായ വിശദീകരണം ഇല്ല. പ്രതിഷ്ഠ അശുദ്ധമാകുന്നതിനാൽ സ്ത്രീകളുടെ പ്ര വേശനം തടയുക എന്നതാണു ലക്ഷ്യമെങ്കിൽ, അതു സ്ത്രീത്വത്തിന്റെ അന്തഃസത്തയ്ക്കു ചേരുന്നതല്ല. സ്ത്രീസമത്വം, നിയമത്തിനു മുൻപിലുള്ള തുല്യത എന്നീ പരിപാവനമായ ഭരണഘടനാതത്ത്വങ്ങളെ അതു ലംഘിക്കുന്നു. അത്തരം തരംതിരിക്കൽനടപടി വിവേചനപരം മാത്രമല്ല, ഏകപക്ഷീയവുമാണ്. ആർത്തവമെന്ന ശാരീരികസവിശേഷത സ്ത്രീകൾക്കുമാത്രം ബാധകമായതിനാൽ ഇത്തരം വിവേചനപരമായ ആചാരങ്ങൾ

ലിംഗവിവേചനം ആയതിനാൽ ഭരണഘടനയുടെ 15 (1) അനുഛേദത്തിന് വിരുദ്ധമാണ്. ആർത്തവഘട്ടത്തിലുള്ള സ്ത്രീകളെ അശുദ്ധരായി കരുതിയിട്ടുള്ള ഒഴിവാക്കൽ ഭ്രഷ്ട് കലിപ്പിക്കുന്നതിനു സമാനമാണ്.അത് അവരിൽ മാനസികാഘാതം സൃഷ്ടിക്കുന്നതും ഭരണഘടനയുടെ 17-ാം അനുഛേദത്തിന്റെ ലംഘനവും വിവേചനപരമായ തൊട്ടുകൂടാ  യ്മയുമാണ്. 1955ലെ പൗരാവകാശസംരക്ഷണ (Protection of Civil
Rights) നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമല്ല കേരള ഹൈക്കോടതിയുടെ മഹേന്ദ്രൻ കേസിലെ വിധി. സ്ത്രീകളെ ഈ രൂപത്തിൽ ആരാധനാസ്വാതന്ത്ര്യത്തിൽനിന്നും ക്ഷേത്രപ്രവേശനത്തിൽനിന്നും അണ്ഡോല്പാദനത്തിന്റെയും ആർത്തവത്തിന്റെയും പേരിൽ ഒഴിവാക്കുന്നതു ഭരണഘടനയുടെ 21-ാം അനുഛേദത്തിനു വിരുദ്ധവും അവരുടെ  ദൈനംദിനസാമൂഹികയിടപെടലുകളെ ദോഷകരമായി ബാധിക്കുകന്നതും അന്തസ്സിനെ ഇകഴ്ത്തിക്കാട്ടുകന്നതും ആയ നടപടിയാണ്. പൊതുജനങ്ങൾക്കായുള്ള ഹിന്ദുക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ ഹിന്ദുമതത്തിലെ എല്ലാ വിഭാഗങ്ങൾക്കും എല്ലാ ജാതിയിൽ ഉള്ളവർക്കും അവകാശമുണ്ട്.

ഹിന്ദുവിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് ഈ അവകാശം ഉള്ളതിനാൽത്തന്നെ ശബരിമലക്ഷേത്രത്തിൽ പ്രവേശിക്കാൻ അവകാശമുന്നയിക്കുന്ന സ്ത്രീകൾക്കും നിയമപരിരക്ഷ ഉണ്ട്. സ്ത്രീകൾക്കു പൊതുക്ഷേത്രങ്ങളിലുള്ള പ്രവേശനം തടയുന്ന ഏതു പ്രവൃത്തിയും 1965ലെ ക്ഷേത്രപ്രവേശന
നിയമത്തിന്റെയും ഭരണഘടനയുടെയും ലംഘനമാണ്. അതിനാൽ ഒരു പ്രത്യേകമതവിഭാഗം എന്ന പരിഗണന ഇല്ലാത്ത ഹിന്ദുമതാചാരങ്ങൾ പാലിക്കുന്ന ക്ഷേത്രം എന്ന നിലയിൽ ശബരിമലയിൽ പ്രത്യേകമായി നിയമപ്രകാരം സംരക്ഷിക്കപ്പെടേണ്ട ഒരു ആചാരമല്ല സ്ത്രീപ്രവേശനനി
രോധം. പ്രത്യേകമതവിഭാഗങ്ങളുടെ ഗണത്തിൽപ്പെടുന്നു എങ്കിൽപ്പോലും ഇത് ഒരു അവശ്യാചാരമല്ല. ഭരണഘടനയുടെ 25-ാം അനുഛേദപ്രകാരം ഉറപ്പുനൽകുന്ന മതാചരണത്തിനുള്ള അവകാശം സ്ത്രീകൾക്കും തുല്യമായി അനുവദിക്കേണ്ടതാണ്.സ്ത്രീകൾക്കെതിരായ എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കാനുള്ള കൺവെൻഷൻ (Convention of Elimination of all forms of Discrimination Against Women CEDAW) എന്ന അന്താരാഷ്ട്ര ഉടമ്പടിയിൽ ഇന്ത്യയും കക്ഷിയാണ്. പ്രസ്തുത കൺവെൻഷന്റെ അടിസ്ഥാനത്തിൽ ആചാരങ്ങളുടെയോ പാരമ്പര്യങ്ങളുടെയോ അടിസ്ഥാനത്തിൽആർത്തവത്തെ ആധാരമാക്കി കൽപ്പിക്കുന്ന ഭ്രഷ്ട് ഇല്ലാതാക്കേണ്ടത് ഓരോ രാജ്യത്തിന്റെയും കർത്തവ്യമാണെന്നും ഈ കർത്തവ്യത്തിൽനിന്ന് ആചാരത്തിന്റെയോ പാരമ്പര്യത്തിന്റെയോ പേരിൽ ഒഴിഞ്ഞുമാറാൻ പാടില്ലെന്നും നിഷ്കർഷിക്കുന്നുണ്ട്. വിശാഖാ കേസിലെ വിധിപ്രകാരം ഇത്തരം വിഷയങ്ങളിൽ ആഭ്യന്തരനിയമങ്ങൾ ഇല്ലാതിരിക്കുകയോ വ്യവസ്ഥകളിൽ പൊരുത്തക്കേടുകൾ ഉണ്ടാവുകയോ ചെയ്താൽ അന്താരാഷ്ട്രയുടമ്പടികൾ പാലിക്കപ്പെടേണ്ടതാണെന്നു സുപ്രീംകോടതിതന്നെ വിധിച്ചിട്ടുമുണ്ട്.

കേരളസർക്കാരിന്റെ നിലപാട്

ഒന്നാം എതിർകക്ഷിയായ കേരളസർക്കാർ എല്ലാവർക്കും ക്ഷേത്ര പ്രവേശനം അനുവദിച്ച 65ലെ കേരള നിയമവും ചട്ടങ്ങളും ഭരണഘടനയുടെ 25 (2) (ബി) അനുഛേദവുമായി പൊരുത്തപ്പെട്ടതാണെന്നു ബോധിപ്പിച്ചു. എന്നാൽ നിയമത്തിലെ മൂന്നാം വകുപ്പുപ്രകാരം ഹിന്ദുക്കൾക്കു പൊതുവായോ ഒരു വിഭാഗത്തിനോ ഉള്ള ആരാധനാലയങ്ങളിൽ പ്രവേശിക്കുന്ന കാര്യത്തിൽ നിരോധം എന്ന ആശയം സങ്കൽപ്പിച്ചിട്ടില്ല എന്നും പ്രസ്തുതനിയമത്തിന്റെ കീഴിൽ ഒരു നിരോധവും ഒരു വിഭാഗത്തിനും ഇല്ല എന്നും വിശ്വാസികളായ പുരുഷൻമാർക്കു പ്രവേശിക്കാവുന്ന എല്ലായിടത്തും സ്ത്രീകൾക്കും പ്രവേശിക്കാമെന്നും ഒരു വേർതിരിവുമില്ല
എന്നുമാണ് സർക്കാരിന്റെ നിലപാടെന്നും കോടതിയെ അറിയിച്ചു.

സ്ത്രീപ്രവേശത്തെ എതിർത്തവരുടെ വാദങ്ങൾ

എന്നാൽ ഹർജിയെ എതിർക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ്, തന്ത്രികുടുംബം, പന്തളം കൊട്ടാരം, അയ്യപ്പഭക്തസംഘടനകൾ എന്നിവർ 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീപ്രവേശനത്തെ എതിർക്കുന്ന നിലപാടാണു സ്വീകരിച്ചത്. അവരുടെ വാദങ്ങൾ താഴെ
പറയും പ്രകാരമാണ്.

ദേവസ്വം ബോർഡ്

ശബരിമലക്ഷേത്രം നൈഷ്ഠികബ്രഹ്മചര്യം എന്ന സങ്കല്പമാണു പിന്തുടരുന്നതെന്നും 41 ദിവസത്തെ ആചാരാനുഷ്ഠാനം, കഠിനവ്രതം, ബ്രഹ്മചര്യം, എന്നിങ്ങനെയുള്ള ആചാരങ്ങൾ മുൻനിർത്തി സ്ത്രീപ്രവേശം നിഷിദ്ധമാണെന്നും ദേവസ്വം ബോർഡ് വാദിച്ചു.

തന്ത്രികുടുംബം

ശബരിമലയിൽ തീപിടുത്തത്തിനുശേഷം കണ്ഠരര് ശങ്കരര് ആണ് നിലവിലുള്ള പ്രതിഷ്ഠ നടത്തിയതെന്നും 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കു പ്രവേശത്തിന് അനുമതിയില്ലെന്നും 41 ദിവസത്തെ വ്രതം ആത്മീയശുദ്ധീകരണം നേടുന്നതിനായി നിഷ്കർഷിക്കപ്പെട്ടതാണെന്നും വ്രതത്തിന്റെ ഭാഗമായി വ്യക്തി സ്വയം എല്ലാ കുടുംബബന്ധ
ങ്ങളിൽനിന്നും 41 ദിവസത്തേക്കു മാറിനിൽക്കേണ്ടതാണെന്നും പറയുകയുണ്ടായി. ദാമ്പത്യബന്ധം പോലെയുള്ളവ നിഷിദ്ധമാണെന്നും 41 ദിവസത്തെ വ്രതത്തിനിടയ്ക്കു സ്ത്രീകൾക്ക് ആർത്തവം സംഭവിക്കുന്നതിനാൽ അവർക്കതു പൂർത്തീകരിക്കാൻ സാധിക്കില്ലെന്നും തന്ത്രികുടുംബം
വാദിച്ചു. ആർത്തവസമയത്തു സ്ത്രീകൾ ഹൈന്ദവാചാരപ്രകാരം ക്ഷേത്രത്തിൽ പോവുകയോ മതപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യാറില്ലെന്നും ക്ഷേത്രാരാധനയുടെ അടിസ്ഥാനഗ്രന്ഥമായ ‘കേരളതന്ത്രസമുച്ചയ’ത്തിന്റെ പത്താം അദ്ധ്യായത്തിൽ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ടെന്നും പറയുന്നു. തീർത്ഥാടനത്തിനുള്ള ഒരു ഉപാധിയാണ് 41 ദിവസത്തെ വ്രതാചരണം. അതു പൂർത്തീകരിക്കാത്ത ആർക്കും ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാധിക്കില്ല. അതിനാൽ ആർത്തവചക്രത്തിന്അകത്തു വരുന്നവർ ഒഴിച്ചുള്ള സ്ത്രീകൾക്കു മാത്രമേ ശബരിമല തീർത്ഥാടനം നടത്താൻ കഴിയൂ. കുടുംബത്തിലെ ജനനമോ മരണമോ കാരണം വ്രതം മുടങ്ങുന്ന പുരുഷന്മാർക്കുപോലും ആ വർഷത്തെ തീർത്ഥാടനം നടത്താൻ അനുവാദമില്ലെന്നും തന്ത്രികുടുംബം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.മതപരമായ ആചാരങ്ങളും പരമ്പരാഗത ആയുർവ്വേദചികിത്സകളും
ആർത്തവഘട്ടത്തെ വിശ്രമത്തിനുള്ള അവസരമായും ശരീരത്തിന്റെ വൃത്തിഹീനത്വത്തിന്റെ കാലയളവായും കരുതുന്നുണ്ട്. അതിനാൽ ദിവസത്തെ കഠിന ആത്മീയ അച്ചടക്കം ആചരിക്കൽ സാധ്യമല്ല. കാമവിചാരങ്ങളിൽനിന്നു തീർത്ഥാടകരുടെ ശ്രദ്ധതിരിച്ച് ആത്മീയശിക്ഷണത്തിന്റെ പരിശീലനത്തിനായുള്ള സാഹചര്യം സൃഷ്ടിക്കലാണു തീർത്ഥാടനത്തിന്റെ മുഖ്യലക്ഷ്യം. നിരോധം സാമൂഹികവിവേചനമല്ലെന്നും ഈ പ്രത്യേക തീർത്ഥാടനകാലയളവുമായി ബന്ധപ്പെട്ടുള്ള
അവശ്യമായ ധാർമ്മികാച്ചടക്കത്തിന്റെ ഭാഗമാണെന്നും വാദിക്കുകയും ചെയ്യുന്നു. അതിനാൽ അർത്ഥവത്തായ തീർത്ഥാടനത്തിനായി വിലക്കപ്പെട്ട പ്രായപരിധിയിൽപ്പെട്ട സ്ത്രീകൾ സ്വയം അകന്നുനിൽക്കുന്നതാണു വിവേകം. ഇതിനുപുറമെ അമ്പലത്തിന്റെ പരിധിക്കുള്ളിൽ ചെറുപ്പക്കാ

രായ സ്ത്രീകൾ പ്രവേശിക്കുന്നത് ആരാധനാമൂർത്തിയുടെ ഹിതത്തിന് അനുസൃതമല്ലെന്നും അതിനാൽ പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകളെ ക്ഷേത്രകാര്യങ്ങളിൽ പങ്കെടുപ്പിക്കാത്ത സമ്പ്രദായം നിലനിർത്തണമെന്നും ദേവപ്രശ്നം അനുശാസിക്കുന്നതായും പറയുന്നു. കേരള
ഹൈക്കോടതിയുടെ മഹേന്ദ്രൻ കേസിലെ വിധിയിൽ അത്തരം ആചാരപരമായ കാര്യങ്ങൾ അടങ്ങുന്നുണ്ടെന്നും പ്രതിഷ്ഠ അനുഷ്ഠിക്കുന്ന സന്ന്യാസത്തിൽനിന്നും ബ്രഹ്മചര്യത്തിൽനിന്നും ചെറിയ വ്യതിയാനങ്ങൾപോലും ഒഴിവാക്കാനാണ് ചെറുപ്പക്കാരായ സ്ത്രീകൾക്കു പ്രവേശനം
നല്കാത്തതെന്നും തന്ത്രികുടുംബം വാദിച്ചു.എൻ.എസ്.എസ്. അടക്കമുള്ള സംഘടനകൾ ഹർജിയെ എതിർത്തുകൊണ്ട് 1965ലെ നിയമത്തിനു കീഴിലുള്ള ചട്ടങ്ങൾ ഭരണഘടനയു
ടെ ലംഘനമല്ല എന്നു വാദിക്കുകയുണ്ടായി. 

അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്റെ നിലപാട്

കേസിൽ കോടതിയെ സഹായിക്കാനായി ചുമതലപ്പെടുത്തിയ അമിക്കസ് ക്യൂറി രാജു രാമചന്ദ്രൻ, ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രം പൊതുജനങ്ങൾക്ക് അവരുടെ അവകാശം എന്ന രീതിയിൽ ആരാധനയ്ക്കായി പ്രവേശിക്കാവുന്ന ഒരു പൊതുക്ഷേത്രമാണെന്നും അവിടേക്കുള്ള
പ്രവേശനം ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിനോ ഉപവിഭാഗത്തിനോ ആയി പരിമിതപ്പെടുത്തിയിട്ടില്ലെന്നും കോടതിയെ അറിയിച്ചു. ക്ഷേത്രത്തിന്റെ പൊതുസ്വഭാവം ഭക്തർക്കു നൽകുന്നത് ദർശനത്തിനോ ആരാധനയ്‌ക്കോവേണ്ടി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനുള്ള അവകാശമാണ്. ഈ സാർവ്വത്രികാവകാശം ക്ഷേത്രാധികാരികളുടെ അനു
വാദത്തെ ആശ്രയിച്ചുകൊണ്ടോ അടിസ്ഥാനപ്പെടുത്തിയോ ഉള്ള ഒന്നല്ലെന്നും ഭരണഘടനയുടെ അനുഛേദം 25 പ്രകാരം അംഗീകരിച്ചിട്ടുള്ളതാണെന്നും ഈ അവകാശം ഭരണഘടനയുടെ ആമുഖത്തിൽ കൈവരിക്കേണ്ടതായി പറയുന്ന ലക്ഷ്യവും ഭരണഘടനയുടെ വീക്ഷണവും
അനുസരിച്ചുള്ള വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കുമുള്ള സ്വാത
ന്ത്ര്യം കൂടിയാണെന്നും കോടതിയെ ധരിപ്പിച്ചു.ദൈവഭക്തയായും ഹിന്ദുമതവിശ്വാസിയായും ഒരു ക്ഷേത്രം സന്ദർശിക്കാനും അവിടെ പ്രവേശിക്കാനും ഉള്ള ഒരു സ്ത്രീയുടെ അവകാശം
അവരുടെ ആരാധനാവകാശത്തിന്റെ അവശ്യഘടകമാണ്. അല്ലാത്തപക്ഷം, അവരുടെ അവകാശത്തെ ദോഷകരമായി ബാധിക്കുന്നു. വിശ്വാസത്തിനകത്തുള്ള തുല്യതയാണ് ഭരണഘടന പ്രദാനം ചെയ്യുന്നത്.

അതു വിവേചനപരമല്ലാത്തതും ഒരേ വിശ്വാസം പിന്തുടരുന്ന സ്ത്രീക്കും പുരുഷനും തുല്യമായി ലഭിക്കേണ്ടതുമാണ്. ഭരണഘടനയുടെ 17-ാം അനുഛേദത്തിൽ ഏതു രൂപത്തിലുള്ള തൊട്ടുകൂടായ്മയും ശുദ്ധി, അശുദ്ധിഎന്നിവയെ അടിസ്ഥാനമാക്കിയുള്ള ആചാരങ്ങളും നിരോധിക്കുകയോ നിർത്തലാക്കുകയോ ചെയ്തിട്ടുള്ളതാണ്. ഭരണഘടനയിലെ ഈ
വ്യവസ്ഥകൾ പ്രകാരം ആർത്തവമുള്ള സ്ത്രീകളെ ആചാരങ്ങളിൽനിന്ന് ഒഴിവാക്കുന്നത് അടിച്ചമർത്തപ്പെട്ട മതവിഭാഗങ്ങളെ ഒഴിവാക്കുന്നതുപോലെയുള്ള വിവേചനമാണ്. ഏതുതരത്തിലുള്ള തൊട്ടുകൂടായ്മയും ആചരിക്കുന്നതും പ്രോത്സാഹനം നൽകുന്നതും പ്രച�ോദനം നൽകുന്നതും1955ലെ പൗരാവകാശനിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കുറ്റകരമാണ്. ശുദ്ധിയുടെയും അശുദ്ധിയുടെയും സങ്കൽപ്പത്തിൽ അധിഷ്ഠിതമായ ഒഴിവാക്കലും വിവേചനവും പൗരവകാശനിയമത്തിന്റെ പശ്ചാത്തലത്തിൽ വേണം മനസിലാക്കേണ്ടത്. 1955ലെ പൗരവകാശനിയമത്തിൽ ഒരേ മതവിഭാഗത്തിൽപ്പെട്ട എല്ലാവിഭാഗം ആളുകൾക്കും ആരാധനയ്ക്ക് അവകാശമുണ്ടെന്നും അത്തരത്തിൽപ്പെട്ട ആളുകളെ അങ്ങനെയുള്ള ആരാധനാലയങ്ങളിൽനിന്നു
വിവേചനപരമായി ഒഴിവാക്കുന്നതു കുറ്റമാണെന്നും പറയുന്നു. ഒരു പൊതുക്ഷേത്രത്തിൽ പ്രവേശത്തിനും ആരാധനയ്ക്കും ആഗ്രഹിച്ച് അവിടെയെത്തുന്ന ഏതു ഭക്തരുടെയും പ്രവേശം ലിംഗഭേദംവച്ചു തടയാൻ കഴിയുന്നതല്ലെന്നും അമിക്കസ് ക്യൂറി രാജു രാമചന്ദ്രൻ ബോധിപ്പിച്ചു.
ശബരിമലയിലെ തർക്കവിഷയമായ ആചാരം പ്രയോഗത്തിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായി സ്ത്രീകളെ അവരുടെ ആർത്തവനിലയും പ്രായവും സ്വമേധയായല്ലാതെ വെളിപ്പെടുത്താൻ നിർബന്ധിക്കുന്നത് ഭരണഘടനയുടെ 21-ാം അനുഛേദം അനുശാസിക്കുന്ന അന്തസ്സിനും
സ്വകാര്യതയ്ക്കുമുള്ള അവകാശം ലംഘിക്കുന്നതിനു കാരണമാകുന്നു. ഇത്തരം വിവേചനപരമായ ഒഴിവാക്കൽനടപടികളെ തള്ളിക്കളയുന്നത് ഭരണഘടനയുടെ ഉദ്ദേശ്യം ഉൾക്കൊള്ളുന്ന നടപടിയാണ്. ഇത് ആചാരം, പൊതുസമാധാനം പാലിക്കൽ, അല്ലെങ്കിൽ ധാർമ്മികത എന്നിവയുടെ അടിസ്ഥാനത്തിൽ ന്യായീകരിക്കാവുന്നതല്ല. വ്യക്ത്യധിഷ്ഠിതമോ വർഗ്ഗാധിഷ്ഠിതമോ ആയ രീതിയിലുള്ള ധാർമ്മികതയല്ല ഭരണഘടനയുടെ 25, 26 അനുഛേദങ്ങളിൽ പരാമർശിക്കുന്നത്. ഇത്തരം വിവേചനപരമായ ഒഴിവാക്കലുകൾ മതപരമായ ആചാരത്തിന്റെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനഘടകമാണെന്നും അതില്ലാതെ മത
ത്തിനു നിലനില്പില്ലെന്നും പ്രത്യേകം തെളിയിക്കാനാകണം. എന്നാൽ ഇതു തെളിയിക്കുന്നതിനുള്ള ഒരുവിധ മതഗ്രന്ഥങ്ങളും തെളിവുകളും സ്ത്രീപ്രവേശത്തെ എതിർക്കുന്നവർക്ക് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല.

1965ലെ കേരള ഹിന്ദു പ്ലേസസ് ഓഫ് വർഷിപ് (ആതറൈസേഷൻഓഫ് എൻട്രി) ആക്റ്റിന്റെ 3, 4 വകുപ്പുകൾ നൽകുന്ന അവകാശങ്ങളുടെയും അധികാരത്തിന്റെയും പരിധിക്കു പുറത്താണ് പ്രസ്തുത നിയമത്തിൻകീഴിലെ ചട്ടം 3 (ബി) യിൽ ഉള്ള നിയന്ത്രണം. അയ്യപ്പവിശ്വാസികൾ
ഒരു പ്രത്യേക മതവിഭാഗത്തിലോ ഗണത്തിലോ പെടുന്നതാണെന്നുതെളിയിക്കാൻ എതിർകക്ഷികൾക്ക് ആയിട്ടില്ല. കേരളഹൈക്കോടതിയുടെ മഹേന്ദ്രൻ കേസിലെ വിധിന്യായത്തിൽ ഇതൊരു പ്രത്യേക മതവിഭാഗമാണെന്നു കണ്ടെത്തിയിട്ടില്ല. പ്രസ്തുത വിധിന്യായത്തിൽ സ്ത്രീക
ളെ ഒഴിവാക്കുന്നത് ഒരു അനുഷ്ഠാനം മാത്രമാണെന്നും അല്ലാതെ അത് അവശ്യമായ ഒരു ആചാരമാണെന്നു കണ്ടെത്തിയിട്ടില്ലെന്നും അമിക്കസ് ക്യൂറി ബോധിപ്പിച്ചു. അയ്യപ്പഭക്തർ ഒരു പ്രത്യേക മതവിഭാഗമാണ് എന്നു വന്നാൽത്തന്നെ, അത്തരം നിയന്ത്രണങ്ങൾ ഭരണഘടനയ്ക്ക് അനു
സൃതമായിരിക്കണം.

അമിക്കസ് ക്യൂറി കെ. രാമമൂർത്തി

എന്നാൽ മറ്റൊരു അമിക്കസ് ക്യൂറിയായ കെ. രാമമൂർത്തിയുടെ നിലപാട് വ്യത്യസ്തമായിരുന്നു. അയ്യപ്പഭക്തരെ പ്രത്യേകമതവിഭാഗത്തിന്റെ പരിധിയിൽ കൊണ്ടുവരാനാകുമെന്നും ഇത്തരം വിവാദപരമായതും എല്ലാ പ്രമുഖക്ഷേത്രങ്ങളിലും നിലനിൽക്കുന്നതുമായ മതവിശ്വാ
സത്തിൽ അധിഷ്ഠിതമായ ആചാരങ്ങൾ ഭരണഘടനയുടെ 14, 15, 17, 21, 25 എന്നീ അനുഛേദങ്ങളുടെ ലംഘനമാകുമോ എന്നതു പൊതുവിൽ പരിശോധിക്കേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു. ആരാധനയുടെ സ്വഭാവവും ക്ഷേത്രത്തിൽ തുടർന്നുവരുന്ന ആചാരങ്ങളും അടിസ്ഥാനമാ
ക്കി ഭരണഘടനയുടെ 26-ാം അനുഛേദത്തിൽ വിഭാവനം ചെയ്യുന്ന ഒരു പ്രത്യേകമതവിഭാഗംതന്നെയാണ് ശബരിമല അയ്യപ്പക്ഷേത്രം എന്നും ഹിന്ദുമതത്തിലെ എല്ലാ വിഭാഗങ്ങളും സ്വീകരിച്ചുപോരുന്ന മതവിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ആചാരം അംഗീകരിച്ചിട്ടുള്ള ഒരു മതവിഭാഗമാണ് അയ്യപ്പഭക്തർ എന്നുമായിരുന്നു അദ്ദേഹത്തിന്റ നിലപാട്.
വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഇത്തരം മതപരമായ ആചാരങ്ങൾ പുരുഷന്മാരുടെയും സ്ത്രീകളുടെയും സ്വാഭാവികമായ അവകാശവുമായി പൊരുത്തപ്പെടാത്തതോ മൗലികാവകാശങ്ങളുടെ ലംഘനമോ ആണെന്നുള്ള വാദം അങ്ങനെ മതാചാരത്തെ വിശ്വസ്തതയോടെ പിന്തുടരുന്ന പൂർവ്വികരുടെ സാമാന്യബോധത്തെയുംജ്ഞാനത്തെയും എതിർ
ക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുപ്രിംകോടതിയുടെ വിധി

മേൽ പ്രസ്താവിച്ച വാദങ്ങൾ പരിഗണിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖാൻവിൽകർ എന്നിവർ താഴെ പറയുന്ന നിഗമനങ്ങളിലാണ് എത്തിച്ചേർന്നത്.ഭരണഘടനയുടെ 26-ാം അനുഛേദപ്രകാരം എല്ലാ മതവിഭാഗങ്ങൾക്കും മതപരവും ധർമ്മപരവുമായ ആവശ്യങ്ങൾക്കുവേണ്ടി സ്ഥാപനങ്ങൾ ഉണ്ടാക്കാവുന്നതും സംരക്ഷിക്കാവുന്നതുമാണ്. ഈ
അനുച്ഛേദം മതപരമായ വിഷയങ്ങളിൽ സ്വന്തം കാര്യങ്ങൾ നടത്തിക്കൊണ്ടുപോകുന്നതിനും സ്ഥാവരജംഗമസ്വത്തുക്കൾ ആർജിക്കുന്നതിനും നിയമപരമായി അവയുടെ ഭരണനിർവ്വഹണം നടത്തുന്നതിനും അതിന്മേലുള്ള അവകാശം പൊതുസമാധാനത്തിനും ധാർമ്മികതയ്ക്കും
ജനങ്ങളുടെ ആരോഗ്യത്തിനും വിധേയമായി വിനിയോഗിക്കുന്നത് ഉറപ്പുനൽകുന്നുണ്ട്.
ഒരു പ്രത്യേകമതവിഭാഗം എന്ന നിലയിൽ ഒരു വിഭാഗത്തെ അംഗീകരിക്കുന്നതിനുള്ള നിയമപരമായ തത്വങ്ങൾ ഷിരൂർ മഠം കേസിലും എസ്.പി. മിത്തൽ കേസിലും സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേകമതവിഭാഗം എന്ന സംരക്ഷണം ആവശ്യപ്പെട്ട വിഭാഗങ്ങളെ ഈ കേസുകളിൽ നിർവ്വചിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പ്രത്യേക മതവിഭാഗത്തിന്റെ ഗണത്തിൽ വരുന്നതിന് അതിലെ അംഗങ്ങൾക്കു പ്രത്യേകമായ ആരാധനാസമ്പ്രദായവും അതിന് ആവശ്യമായ ആത്മീയതത്വസംഹിതയും പൊതുവിശ്വാസവും ആവശ്യമാണ്. അതിനൊരു പൊതുസംഘടനാരൂപം ഉണ്ടാകുകയും പ്രത്യേകപേരിൽ അറിയപ്പെടുകയും വേണം. അവർക്കു സാധാരണ ഹിന്ദുവിഭാഗത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ അല്ലാതെ പ്രത്യേകമായ
ആചാരങ്ങൾ നിലവിലുള്ളതായി തെളിയിക്കപ്പെടുകയും വേണം. അങ്ങനെയുള്ള പ്രത്യേകതകൾ ഉള്ള വിഭാഗത്തെ മാത്രമേ ഒരു പ്രത്യേക ഗണത്തിൽ ഉൾപ്പെടുത്തുവാൻ കഴിയൂ. ശബരിമല സന്ദർശിക്കാൻ വരുന്ന തീർത്ഥാടകർ അയ്യപ്പഭക്തരായതിനാൽ അവരെ അയ്യപ്പന്മാർ എന്നാണു
വിളിക്കുന്നതെന്നും അതിനാൽ അവർ ഒരു പ്രത്യേക ഗണമാണെന്നും പറയുന്നത് അംഗീകരിക്കാനാകില്ല. ശബരിമലക്ഷേത്രം പൊതുവായ ഒരു മതപരമായ എൻഡോവ്‌മെന്റ് ആണെന്നും മറ്റ് അയ്യപ്പക്ഷേത്രങ്ങളിൽ പോകുന്ന ഭക്തർക്ക് ഇത്തരം ആചാരങ്ങളൊന്നും ഇല്ല. ഇതു തെളിയുന്നതിനാൽ പ്രത്യേകമായി തിരിച്ചറിയാൻ കഴിയുന്ന അനുയായികളും വിശ്വാസികളും ശബരിമലക്ഷേത്രത്തിനു മാത്രമായി ഇല്ലെന്ന് ഈ കോടതി അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. അയ്യപ്പഭക്തർക്കു മാത്രമായി ഹിന്ദുമതത്തിനു പൊതുവായുള്ള പ്രത്യേകതകളല്ലാതെ വിശ്വാസികൾ

ക്ക് ആത്മീയസാക്ഷാത്കാരത്തിന് ഉതകുന്ന പൊതുവായ മതസിദ്ധാന്തങ്ങൾ നിലവിലുണ്ടെന്നു തെളിയിക്കാൻ സാധിച്ചിട്ടില്ല. അതിനാൽ അയ്യപ്പഭക്തർ ഹിന്ദുമതത്തിലെ പൊതുവിഭാഗത്തിൽപ്പെടുന്നവരാണ്; ഒരു പ്രത്യേകമതവിഭാഗമായി നിലനിൽക്കുന്നവരല്ല. ചില ആചാരങ്ങൾ ദീർഘകാലം പാലിച്ചു എന്നതുകൊണ്ടുമാത്രം ഒരു പ്രത്യേക ഗണം
ഉണ്ടാകുന്നില്ല.
തിരുവിതാംകൂർ ഹിന്ദുമത ധർമ്മസ്ഥാപന നിയമത്തിന്റെ പരിധിയിൽ വരുന്ന, ഭരണം തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിക്ഷിപ്തമായ, ഒരു പൊതുക്ഷേത്രമാണ് ശബരിമല അയ്യപ്പക്ഷേത്രം. ഈ സാഹചര്യത്തിൽ മതവിശ്വാസത്തിനും മതാചരണത്തിനും മതപ്രചാര
ണത്തിനുമുള്ള അവകാശം ഭരണഘടനയുടെ 25 (1) അനുഛേദത്തിൽ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങൾക്കു വിധേയമായി സ്ത്രീകൾ ഉൾപ്പെടെ എല്ലാ വ്യക്തികൾക്കും ലഭ്യമാണ്.
ഭരണഘടനയുടെ 25 (1) അനുഛേദം ഉറപ്പാക്കുന്ന അവകാശത്തിനു ലിംഗഭേദമോ സ്ത്രീകൾക്കു മാത്രമായ ചില ശാരീരികഘടകങ്ങളോ ആയി ഒരു ബന്ധവുമില്ല. സ്വതന്ത്രമായി മതാചാരങ്ങൾ പാലിക്കുന്നതിനും ക്ഷേത്രം സന്ദർശിക്കുന്നതിനും പ്രവേശിക്കുന്നതിനും 25 (1) അനുഛേദം ഏതു മനുഷ്യർക്കും ഉറപ്പാക്കുന്ന അത്രയുംതന്നെ അവകാശം ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കുമുണ്ട്. ഹിന്ദുമതം ആചരിക്കുന്നതിനും ക്ഷേത്രത്തിൽ പോകുന്നതിനും പ്രവേശിക്കുന്നതിനും സ്ത്രീകളെ ഒഴിവാക്കുന്ന ആചാരം സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുന്നതാണ്. ഭരണഘടനയുടെ 25 (1) അനുഛേദം ഉറപ്പാക്കുന്ന അവകാശം മതങ്ങൾ തമ്മിലുള്ള തുല്യത മാത്രമല്ല, മതത്തിന് അകത്തുള്ള തുല്യതകൂടി ആണ്. ആചാരപരമായ അവകാശം അതിന്റെ വിശാലമായ അർത്ഥത്തിൽ ഒരേ
മതാചരത്തിൽ വിശ്വസിക്കുന്ന എല്ലാ പ്രായത്തിലുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യമായി ലഭ്യമാകേണ്ടതാണ്. അതുകൊണ്ട് 1965ലെ ചട്ടങ്ങളിലെ വിവാദവിഷയമായ ചട്ടം 3 (ബി) സ്ത്രീകളുടെ മതവിശ്വാസം ആചരിക്കുന്നതിനുള്ള അവകാശത്തിന്റെ ലംഘനമാണ്. അതുമൂലം
അനുഛേദം 25 (1) ൽ പറയുന്ന അവകാശം ഹനിക്കപ്പെടും. ഒരു ക്ഷേത്രത്തിലേക്കു പ്രവേശനം ആഗ്രഹിക്കുന്ന പ്രായലിംഗഭേദമന്യേയുള്ള ഭക്തർക്ക് അതിനുള്ള നിയമപരമായ അവകാശമുണ്ട്. ഹിന്ദുക്കളായ സ്ത്രീകൾ പ്രത്യേക പ്രായത്തിലുള്ളവരായതുകൊണ്ട് അയ്യപ്പഭക്തരെന്നനില
യ്ക്കു ശബരിമലക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനും പ്രതിഷ്ഠയ്ക്കു മുൻപിൽ പ്രാർത്ഥിക്കുന്നതിനും നിയമപരമായ ഒരു തടസ്സവും ഇല്ലാത്തതാണ്.ഇത്തരമൊരു ക്ഷേത്രപ്രവേശനാവകാശം ഒരുതരത്തിലുമുള്ള പൊതുസമാധാനത്തിനോ ധാർമ്മികതയ്‌ക്കോ ആരോഗ്യത്തിനോ ഭരണഘടനയുടെ ഭാഗം IIIലെ മറ്റേതെങ്കിലും വ്യവസ്ഥകൾക്കോ വിരുദ്ധമോ അപ

കടമോ ആണെന്നു പറയാനാവില്ല.മൗലികാവകാശങ്ങളുടെ ലംഘനമുണ്ടാകുമ്പോൾ ധാർമ്മികത
എന്ന പദത്തിനു ഭരണഘടനാപരമായ ധാർമ്മികത എന്നാണ് സ്വാഭാവികമായ അർത്ഥം. 10 മുതൽ 50 വരെ വയസുള്ള ഭക്തകളെ ശബരിമലക്ഷേത്രത്തിൽ ആരാധനയ്ക്കു പ്രവേശിപ്പിക്കാൻ അനുവദിക്കുന്നത്. 
പൊതുസമാധാനത്തിനോ പൊതുആരോഗ്യത്തിനോ ഹാനികരമാകുന്ന കാര്യമല്ല. ഭരണഘടന നിഷ്കർഷിക്കുന്ന ധാർമ്മികത, പൊതുധാർമ്മികതയെ സംബന്ധിച്ചിടത്തോളം ബാഹ്യമായി അടിച്ചേൽപ്പിക്കപ്പെട്ടതല്ല. മറിച്ച്, ഈ രാജ്യത്തെ ജനങ്ങൾ സ്വീകരിച്ച, അവർക്കുവേണ്ടി സമർ
പ്പിക്കപ്പെട്ടിട്ടുള്ള, ഭരണഘടനയിലെ ധാർമ്മികത എന്ന അർത്ഥത്തിൽ പൊതുധാർമ്മികതയെ വിവക്ഷിക്കേണ്ടതുമാണ്. പൊതുധാർമ്മികത ഭരണഘടനാധാർമ്മികതയ്ക്ക് വിധേയവുമാണ്.
അയ്യപ്പഭക്തർ ഒരു പ്രത്യേകമതവിഭാഗമായി നിലനിൽക്കുന്നില്ല എന്നു കണ്ടെത്തിയിട്ടുള്ളതിനാൽ അയ്യപ്പഭക്തർ ഹിന്ദുമതാനുയായിക ളാണ് എന്നതാണു വസ്തുത. ശബരിമലക്ഷേത്രപ്രവേശത്തിനു 10 മുതൽ 50 വരെ വയസ്സുള്ള സ്ത്രീകളെ ഒഴിവാക്കിയിരിക്കുന്നത് അവശ്യമായ ഒരു ആചാരമാണോ എന്നു പരിശോധിക്കേണ്ടതുണ്ട്. ഒരു മതത്തിന്റെ ആചാരങ്ങൾ പാലിക്കുന്നതിൽ അവശ്യമായ ആചാരങ്ങൾ എന്തൊക്കെയാണെന്നു മനസ്സിലാക്കണം. 10 മുതൽ 50 വരെ വയസ്സുള്ള സ്ത്രീകളെ ക്ഷേത്രദർശനത്തിൽനിന്ന് ഒഴിവാക്കുന്ന രീതി ഹിന്ദുമതാചാരത്തിന്റെ ഏതെങ്കിലും തത്വങ്ങളിൽ വരുന്നതാണോ എന്നും ഹിന്ദുമതാചാരത്തിന്റെ ഒരു അവശ്യഘടകമായ ആചാരമായി പരിഗണിക്കേണ്ടതുണ്ടോയെന്നും ഹിന്ദുമതത്തിന്റെ പൊതുസ്വഭാവം പ്രസ്തുത സ്ത്രീപ്രവേശം ഒഴിവാക്കുന്ന ആചാരം പാലിക്കപ്പെടുന്നില്ലെങ്കിൽ മാറ്റപ്പെടുമോ എന്നും
തീരുമാനിക്കേണ്ടതുണ്ട് എന്നും കോടതി അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ വിവിധ മുൻകാലവിധികൾ പരിശോധിച്ച സുപ്രീംകോടതി ഒരു പശ്ചാത്തലത്തിലും ഏതു പ്രായത്തിലുമുള്ള സ്ത്രീകളെയും ക്ഷേത്രാരാധനയിൽനിന്ന് ഒഴിവാക്കുന്നത് ഹിന്ദുമതത്തിന്റെ നിലനില്പിനുള്ള അവശ്യാചാരമാണ് എന്നു കരുതാനാവില്ല എന്ന് അഭിപ്രായപ്പെട്ടു.മറിച്ച്, ഹിന്ദുമതാനുയായികളായ സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിക്കാനും ആരാധന നടത്താനും അനുവദിക്കേണ്ടത് ഹിന്ദുമതത്തിന്റെ അവശ്യഭാഗം കൂടിയാണ് എന്നു കണ്ടെത്തി. വേദപാഠങ്ങളിലേയോ ഗ്രന്ഥങ്ങളിലേയോ തെളിവുകളുടെ അഭാവത്തിൽ, ശബരിമലക്ഷേത്ര
ത്തിൽ തുടർന്നുവരുന്ന സ്ത്രീപ്രവേശനിരോധം എന്ന ആചാരത്തെ ഹിന്ദുമതത്തിന്റെ അവശ്യാചാരമെന്ന രീതിയിൽ അംഗീകരിക്കാവുന്നതല്ല.

ശബരിമലക്ഷേത്രത്തിൽ സ്ത്രീകൾ പ്രവേശിച്ച് ആരാധന നടത്താൻ അനുവദിക്കുന്നതുമൂലം ഹിന്ദുമതത്തിന്റെ രീതികൾക്ക് ഒരുതരത്തിലും അടിസ്ഥാനമാറ്റം വരുമെന്നു സങ്കൽപ്പിക്കാനാവില്ല. അതിനാൽ 1965ലെ നിയമത്തിനു കീഴിലുണ്ടാക്കിയ ചട്ടം 3 (ബി) യുടെ പിൻബലത്തിൽ നടത്തുന്ന സ്ത്രീവിവേചനപരമായ ഒഴിവാക്കൽ, ഹിന്ദുമതാനുയായികളായി അയ്യപ്പഭക്തർ തുടരുന്നതിന് അവശ്യമോ അവിഭാജ്യമോ ആയ ഘടകമല്ല. ഒരു വ്യക്തിയുടെ മതപരമായ ആചാരത്തിന് ഒരു
പ്രത്യേക ദിവസം മുതൽക്കോ ഒരു സംഭവം മുതൽക്കോ മാറ്റം വന്നിട്ടുണ്ടെന്ന് ആർക്കും പറയാനാകില്ല. അപ്രകാരമുള്ള മാറ്റത്തിനു വിധേയമാകാവുന്ന ഏത് ആചാരവും മതത്തിന്റെ സത്തയല്ലാത്തതാണ്. അവശ്യഘടകമല്ലാത്ത ആചാരങ്ങൾ കേവലം ആലങ്കാരികമാണ് എന്നു
മാത്രമേ വിശേഷിപ്പിക്കാനാകൂ.
ഒരു ആചാരം അവശ്യാചാരമായി മാറുന്നതിന് തടസ്സമേതുമില്ലാത്ത ഒരു തുടർച്ച അനിവാര്യമാണ്. 10 മുതൽ 50 വരെ വയസ്സുള്ള സ്ത്രീകളായ ഭക്തർ ക്ഷേത്രദർശനം നടത്തുകയും അവരുടെ കുട്ടികളുടെ ച�ോറൂണുചടങ്ങ് എല്ലാ മാസവും അഞ്ചുദിവസം ക്ഷേത്രത്തിൽവച്ചു നടത്തുകയും
എല്ലാ മാസവും അഞ്ചുദിവസം പൂജകൾ ചെയ്യുകയും ചെയ്തുവരുന്ന പതിവുണ്ടായിരുന്നു എന്ന് ദേവസ്വം ബോർഡ് ഹൈക്കോടതി മുൻപാകെ സമ്മതിച്ചതായി കേരള ഹൈക്കോടതിയുടെ മഹേന്ദ്രൻ കേസിലെ വിധിയും വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത സ്ത്രീകൾക്കു ക്ഷേത്രത്തിൽ പ്ര
വേശിക്കുന്നതിനുള്ള വിലക്ക് മണ്ഡലം, മകരവിളക്ക്, വിഷു ദിവസങ്ങളിൽ മാത്രമായിരുന്നു എന്ന നിലപാടും ആ കേസിൽ സ്വീകരിച്ചിട്ടുണ്ട്.

1950ലെ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു മുൻപ് എല്ലാ പ്രായത്തിലുള്ള സ്ത്രീകളും അവരുടെ കുട്ടികളുടെ ച�ോറൂണുചടങ്ങിനു ക്ഷേത്രദർശനം നടത്തിയിരുന്നു എന്നതിനാൽ വാദമായിരിക്കുന്ന സ്ത്രീകളെ ഒഴിവാക്കൽ ആചാരം ഒരു ദുരാചാരമാണെന്നു സീനിയർ അഭിഭാഷിക ഇന്ദിര
ജയ്സിങ്ങും ചൂണ്ടിക്കാണിച്ചിരുന്നു. അതിനാൽ ഈ ഒഴിവാക്കലാചാരത്തിന് അനുസ്യൂതമായ തുടർച്ചയില്ല എന്നു കാണുന്നതിനാൽ അത് ഒരുഅവശ്യാചാരമായി കണക്കാക്കാവുന്നതല്ല.
1965ലെ കേരള ഹിന്ദു പ്ലേസസ് ഓഫ് വർഷിപ് (ആതറൈസേഷൻഓഫ് എൻട്രി) ആക്റ്റിന്റെ 2-ാം വകുപ്പിൽ പറയുന്ന നിർവ്വചനങ്ങൾ പരിശോധിച്ചാൽ ഹിന്ദു എന്ന നിർവ്വചനത്തിൽ ബുദ്ധ, സിഖ്, ജൈനമതങ്ങൾ ആചരിക്കുന്നവരും ഉൾപ്പെടുന്നു. ഹിന്ദുവായ ആൾ എന്നതിൽ എല്ലാ ലിംഗവിഭാഗങ്ങളും ഉൾപ്പെടുന്നു. ജാതി, ഉപജാതി, മതശാഖ എന്നിവ പരാമർശിക്കുന്ന ഒരിടത്തും പുരുഷവിഭാഗം, ഉപവിഭാഗം എന്നിങ്ങനെ പരിമിതി നിർദ്ദേശിക്കുന്നില്ല. നിയമത്തിലെ മൂന്നാംവകുപ്പ് പൊതുആരാധനാസ്ഥലങ്ങൾ എല്ലാ വിഭാഗങ്ങളിലും തരത്തിലും ഉൾപ്പെട്ട ഹിന്ദുക്കൾക്കു പ്രാപ്യമാക്കണമെന്നു വ്യവസ്ഥ ചെയ്യുന്നു. അത്തരം പൊതു ആരാധനാസ്ഥലത്തു പ്രവേശിക്കുന്നതിൽനിന്നോ ആരാധന നടത്തുന്നതിൽനിന്നോ മതപരമായ ചടങ്ങ് ആചരിക്കുന്നതിൽനിന്നോ ഏതെങ്കിലും വിഭാഗത്തിലോ വർഗ്ഗത്തിലോ പെട്ട ഒരു ഹിന്ദുവിനെയും നിരോധിക്കാനോ തടസ്സപ്പെടുത്താനോ നിരുത്സാഹപ്പെടുത്താനോ പാടുള്ളതല്ല. 3-ാം വകുപ്പിലെ വ്യവസ്ഥകളുടെ സൂക്ഷ്മമായ അവലോകനം വെളിപ്പെടുത്തുന്നത് കേരളത്തിലെ പൊതുവായ ആരാധനാസ്ഥലങ്ങളും, വിരുദ്ധമായ നിയമങ്ങളുടേയോ ആചാരങ്ങളുടേയോ കോടതിവിധിപ്രകാരമുള്ള തടസ്സങ്ങളുടേയോ അഭാവത്തിൽ, എല്ലാ ഹിന്ദുക്കൾക്കും പ്രാപ്യമാകേണ്ടതാണ് എന്നാണ്. ഇവിടെ വിവക്ഷിക്കുന്ന വിഭാഗം എന്ന പദത്തിൽ ലിംഗഭേദമെന്യേ എല്ലാവരും ഉൾപ്പെടുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആചാരമോ കീഴ്വഴക്കമോ എന്തുതന്നെ ആയിരുന്നാലും നിയമത്തിനാണു പ്രാബല്യം നൽകേണ്ടത്. നിയമത്തിന്റെ അഞ്ചാം വകുപ്പിലും മൂന്നാം വകുപ്പിലും വ്യവസ്ഥ ചെയ്യുന്ന അവകാശങ്ങളുടെ ലംഘനത്തിനു ശിക്ഷ നിഷ്കർഷിക്കുന്നുണ്ട്. 4-ാം വകുപ്പിൽ ചട്ടങ്ങൾ നിർമ്മിക്കാനുള്ള അധികാരം സർക്കാരിനു നൽകിയിട്ടുണ്ട്. എന്നാൽ പ്രസ്തുത വകുപ്പിനു കീഴിൽ ഉണ്ടാക്കുന്ന ചട്ടങ്ങൾ ലിംഗഭേദമന്യേ ഒരു ഹിന്ദുവിനും പ്രത്യേകവിഭാഗത്തിലോ ക്ലാസിലോ പെടുന്നതാണെന്ന കാരണത്താൽ വിവേചനപരമാവില്ലെന്നു ശ്രദ്ധിക്കണമെന്നു വ്യവസ്ഥ ചെയ്യുന്നു. ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഒരു പ്രത്യേകവിഭാഗം എന്നതിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളും ഉൾപ്പെടുന്നു. എന്നാൽ 4-ാം വകുപ്പിലെ 1-ാം ഉപവകുപ്പു പ്രകാരം ചട്ടങ്ങൾ രൂപവത്ക്കരിച്ചതിൽ ചട്ടം 3 (ബി) യിൽ ‘’ആചാരങ്ങളും കീഴ്വഴക്കങ്ങളും പ്രകാരം ക്ഷേത്രത്തിൽ പ്രവേശിക്കാൻ സ്ത്രീകളെ അനുവദിക്കാത്ത സമയങ്ങളിൽ’’ അവർക്കു നിയന്ത്രണം ഏർപ്പെടുത്തുന്നതായി പറയുന്നതാണ് വിവാദവിഷയമായ ചട്ടം. ഒരു ചട്ടം നിർമ്മിക്കുന്നതിനുള്ള അധികാരം നിയമത്തിനു കീഴിൽ ഒരു അധികാരസ്ഥാനത്തിനു നൽകുമ്പോൾ അത്തരം അധികാരം ആ നിയമത്തിലെ വ്യവസ്ഥകൾക്കു വിധേയമായി വിനിയോഗിക്കപ്പെടേണ്ടതുണ്ട്. അത് ചട്ടരൂപവത്ക്കരണത്തിനുള്ള അധികാരപരിധിക്കുള്ളിൽ ആയിരിക്കേണ്ടതുമാണ്. ഇതിൽ ഏതെങ്കിലും ഒരു നിബന്ധന പാലിക്കാത്തപക്ഷം അത്തരം ചട്ടങ്ങൾ റദ്ദ് ചെയ്യപ്പെടും. ചട്ടനിർമ്മാണം നടത്തുന്ന അധികാരസ്ഥാപനം മൂലനിയമത്തിൽ പറയുന്ന വ്യവസ്ഥകളുടെ പരിധിയിൽ നിന്നുകൊണ്ട് ഏൽപ്പിച്ചുകൊടുത്ത അധികാരം വിനിയോഗിച്ചു ചട്ടം രൂപവത്ക്കരിക്കേണ്ടതാണ്. നിയമത്തിനുകീഴിൽ രൂപവത്ക്കരിക്കുന്ന ചട്ടങ്ങൾ മൂലനിയമത്തിൽ വ്യവസ്ഥ ചെയ്യാത്ത സ്ഥിരമായ അവകാശങ്ങളോ കർത്തവ്യങ്ങളോ ഇല്ലായ്മ ചെയ്യാനോ നടപ്പിൽ വരുത്താനോ അധികാരം നൽകുന്നില്ല.നിയമത്തിലെ ഒരു നിർബന്ധിതവ്യവസ്ഥയ്ക്കു പ്രത്യക്ഷത്തിൽ വിരുദ്ധമാണു രൂപവത്ക്കരിച്ച ചട്ടമെങ്കിൽ മറ്റു കാര്യങ്ങൾ പരിഗണിക്കാതെ കോടതി പ്രസ്തുത ചട്ടം അസാധുവായി പ്രഖ്യാപിക്കുന്നതാണ്. പൊതുആരാധനാസ്ഥലത്തു സ്ത്രീകൾക്ക്, പ്രത്യേകിച്ച് ഹിന്ദുമതവിഭാഗത്തിൽപ്പെടുന്ന സ്ത്രീകൾക്ക്, ചില ആചാരങ്ങളും കീഴ്വഴക്കങ്ങളും ചൂണ്ടിക്കാണിച്ച് ചില പ്രത്യേകസമയങ്ങളിൽ പ്രവേശനം അനുവദിക്കാതിരിക്കുന്നതിലൂടെ മൂലനിയമത്തിൽ ഉദ്ദേശിക്കാത്ത ചില ആചാരങ്ങളും കീഴ്വഴക്കവുംസംരക്ഷിക്കാൻ ചട്ടം 3 (ബി) കൊണ്ട് ഉദ്ദേശിക്കുന്നതായി കാണുന്നു. അത് നിയമത്തിലെ 3-ാം വകുപ്പിന്റെയും 4-ാം വകുപ്പിന്റെയും പരിധിക്കുപുറത്താണ്. പൊതു ആരാധനയുടെ പേരിൽ ആരാധനാസ്വാതന്ത്ര്യം

ഹിന്ദുക്കളിലെ എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ് എന്നതിനാൽ അതു കണക്കിലെടുത്തുവേണം അതിനു വിരുദ്ധമായ ആചാരങ്ങളും കീഴ്വഴക്കവും പരിഗണിക്കേണ്ടത്. 1965ലെ നിയമത്തിൽ ഇതിന് അനുസൃതമായാണു വ്യവസ്ഥകളുള്ളത്. അതിനാൽ നിയമത്തി
ലെ ഉദ്ദേശ്യത്തെയും ഭരണഘടനയുടെ 25 (1) അനുഛേദത്തിനു കീഴിൽ ഉറപ്പുവരുത്തിയിട്ടുള്ള മതാചരണത്തിനുള്ള മൗലികാവകാശത്തെയും ഹനിക്കുന്നതാണു ചട്ടം 3 (ബി) യിലെ വ്യവസ്ഥ എന്നു വ്യക്തമാണ്.

വിധിയുടെ സംഗ്രഹം 

മുകളിൽ ചേർത്ത വിശകലനങ്ങളുടെ അടിസ്ഥാനത്തിൽ കോടതിഎത്തിച്ചേർന്ന നിഗമനങ്ങൾ താഴെ പറയുന്നു.
1. അയ്യപ്പഭക്തർ ഒരു പ്രത്യേക മതവിഭാഗമല്ല. ഹിന്ദുമതത്തിൽ പൊതുവായതല്ലാതെ പ്രത്യേകമായ ആത്മീയാഭിവൃദ്ധിക്ക് അനുഗുണമായ അവരുടേതായ സവിശേഷ മതപ്രമാണങ്ങൾ അയ്യപ്പഭക്തർക്ക് ഇല്ലാത്തതിനാലും അവർ ഹിന്ദുമതത്തിൽ പൊതുവിൽ ഉൾപ്പെടുന്നവരായതിനാലും അവരെ പ്രത്യേക മതവിഭാഗം എന്ന ഗണത്തിൽ
കണക്കാക്കേണ്ടതില്ല.
2. ഭരണഘടനയുടെ 25 (1) അനുഛേദത്തിൽ വിവരിച്ചിരിക്കുന്ന നിയന്ത്രണങ്ങൾക്കു വിധേയമാണെങ്കിലും എല്ലാ വ്യക്തികൾക്കും അവരവരുടെ മനഃസാക്ഷിക്കും സ്വതന്ത്രമായ മതവിശ്വാസത്തിനും മതാചരണത്തിനും മതപ്രചാരണത്തിനും ഉള്ള സ്വാതന്ത്ര്യം പ്രക
ടമായിത്തന്നെ ഉള്ളതാണ്. ഭരണഘടനയുടെ 25 (1) അനുഛേദ ത്തിനുകീഴിൽ ഉറപ്പുവരുത്തിയിട്ടുള്ള ഈ അവകാശങ്ങൾക്ക് ലിംഗഭേദമോ സ്ത്രീകൾക്കു മാത്രം ബാധകമായിട്ടുള്ള പ്രത്യേകമായ ചില

ശാരീരികഘടകങ്ങളോ തടസ്സമാവുകയില്ല.

3. 1965ലെ 3 (ബി) ചട്ടപ്രകാരം ശബരിമലക്ഷേത്രത്തിൽ അനുവർത്തിച്ചുവരുന്ന സ്ത്രീകളെ വിവേചനപരമായി ഒഴിവാക്കുന്ന ആചാരം ഹിന്ദുസ്ത്രീകളുടെ ആരാധനയുടെയും മതവിശ്വാസങ്ങളുടെയും ലംഘനമാണ്. ഇങ്ങനെ നിഷേധിക്കുന്നത് അവരുടെ ആരാധനാവകാ
ശത്തെ ഇല്ലായ്മചെയ്യുന്നു. ഭരണഘടനയുടെ 25 (1) അനുഛേദപ്രകാരമുള്ള മതാചരണത്തിനുള്ള അവകാശം എല്ലാ പ്രായത്തിലുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യമായി ലഭ്യമാണ്.
4. 1965ലെ നിയമത്തിനുകീഴിൽ രൂപവത്ക്കരിക്കപ്പെട്ട ചട്ടങ്ങളിലെ വിവാദമായ ചട്ടം 3 (ബി) 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീവിഭാഗങ്ങളുടെ ക്ഷേത്രപ്രവേശനം ഒഴിവാക്കാൻ വ്യവസ്ഥ ചെയ്യുന്നത്, ഹിന്ദു സ്ത്രീകൾക്ക് അവരുടെ മതവിശ്വാസങ്ങൾ ആചരിക്കാനുള്ള
അവകാശത്തെ പ്രകടമായി ലംഘിക്കുന്നതും 25 (1) അനുഛേദത്തിൽ വിവക്ഷിക്കുന്ന മൗലികമായ മതാവകാശം ഇല്ലാതാക്കുന്നതുമാണ്.
5. ഭരണഘടനയുടെ 25 (1) അനുഛേദത്തിൽ പറയുന്ന ധാർമ്മികതഎന്ന പദം, ഒരു വ്യക്തി, ഒരു വിഭാഗം അഥവാ ഒരു മതവിഭാഗംഅർത്ഥമാക്കുന്ന ധാർമ്മികതയുടെ നിർവ്വചനത്തിൽ ഉൾപ്പെടുത്തുന്ന രീതിയിൽ സങ്കുചിതമായി കാണാൻ കഴിയില്ല. ഈ രാജ്യത്തെ ജനങ്ങൾ സ്വീകരിക്കുകയും അവർക്കുതന്നെ സമർപ്പിക്കുകയും ചെയ്തിട്ടുള്ള ഭരണഘടനയുടെ 25 (1) അനുഛേദത്തിൽ പറയുന്ന ഭരണഘടനാധാർമ്മികതയുടെ പര്യായമായാണ് ‘ധാർമ്മികത’ മനസിലാ
ക്കേണ്ടത്.
6. പൊതുസമാധാനം, ധാർമ്മികത, ആരോഗ്യം (PUBLIIC ORDER, MORALTIY, HEALTH) എന്നീ ഭരണഘടനാസങ്കൽപ്പങ്ങളെ 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അവരുടെ സ്വതന്ത്ര
മായ മതം ആചരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനും ശബരിമലക്ഷേത്രത്തിൽ പ്രവേശിച്ച് ആരാധന നടത്താനുള്ള നിയമപരമായ വ്യവസ്ഥയെ നിഷേധിക്കുന്നതിനും അവർക്കെതിരെ വിവേചനപരമായി നിലപാട് എടുക്കുന്നതിനും ഒരു ഉപായമായി
ഉപയോഗിക്കരുത്.
7. ശബരിമലക്ഷേത്രത്തിൽ 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കു പ്രവേശം നിഷേധിക്കുന്ന തരത്തിലുള്ള ആചാരം മതാചാരത്തിന്റെ അവിഭാജ്യഘടകമാണെന്ന ദേവസ്വം ബോർഡിന്റെ അവകാശവാദം സ്വീകരിക്കാൻ കഴിയില്ല.

8. ആനന്ദമാർഗ്ഗി കേസിലെ സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ, ശബരിമലക്ഷേത്രത്തിൽ പിന്തുടർന്നുവരുന്ന സ്ത്രീകളെ ഒഴിവാക്കുന്ന ആചാരം പാലിക്കപ്പെടാതിരിക്കുന്നത് ഹിന്ദുമതത്തിന്റെ പൊതുസ്വഭാവത്തിൽ മാറ്റം വരുത്തുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന ഒന്നായി കരുതാൻ കഴിയില്ല. കൂടാതെ 10 മുതൽ 50
വരെ വയസ്സുള്ള ഭക്തകൾ ക്ഷേത്രത്തിൽ വരാറുണ്ടെന്നും കുട്ടികളുടെ ച�ോറൂണുചടങ്ങുമായി ബന്ധപ്പെട്ട് എല്ലാ മാസവും അഞ്ചുദിവസം പൂജകൾ ചെയ്യാറുണ്ടെന്നും ദേവസ്വം ബോർഡ് ഹൈക്കോടതി മുൻപാകെ സമ്മതിച്ചിട്ടുള്ളതിനാൽ സ്ത്രീകളെ ഒഴിവാക്കുന്ന ആചാരം
കാലാകാലങ്ങളായി തടസ്സങ്ങളില്ലാതെ തുടർന്നുവരുന്നതായി കരുതാനാകില്ല.
9. 1965ലെ നിയമത്തിൻകീഴിൽ ഉണ്ടാക്കിയ ചട്ടം 3 (ബി)യുടെ പിൻ ബലത്തിലുള്ള ഇത്തരം ഒഴിവാക്കലാചാരങ്ങൾ മതത്തിന്റെ അത്യന്താപേക്ഷിതമോ അവിഭാജ്യമോ ആയ ഘടകമല്ല.
10. 1965ലെ 3 (ബി) ചട്ടം ശ്രദ്ധാപൂർവ്വം വിലയിരുത്തുമ്പോൾ അത് 1965ലെ നിയമത്തിലെ 3-ാം വകുപ്പിനും 4-ാം വകുപ്പിനും വിരുദ്ധമാണെന്നു വ്യക്തമാണ്. ഏതെങ്കിലും ആചാരമോ കീഴ്വഴക്കമോ സ്ത്രീകൾ ഉൾപ്പെടെയുള്ള ഹിന്ദുക്കളിലെ എല്ലാവിഭാഗങ്ങളും തടസ്സമാകാ
ത്ത രീതിയിൽ പൊതു ആരാധനാലയം പ്രാപ്യമാക്കണം എന്നാണ് 1965ലെ നിയമത്തിലെ 3-ാം വകുപ്പു വ്യക്തമാക്കിയിട്ടുള്ളത്.11. 1965ലെ നിയമത്തിലെ 4 (1) നു കീഴിൽ ഉണ്ടാക്കുന്ന ചട്ടങ്ങൾ ഹി
ന്ദുവിഭാഗത്തിൽപ്പെട്ട ഒരു വിഭാഗത്തിലുള്ള ആൾക്കാർക്കും എതിരെവിവേചനപരമായ രീതിയിൽ ആകാൻ പാടില്ലാത്തതാണ് എന്നു വ്യവസ്ഥ ചെയ്തിട്ടുള്ളതിനാൽ ചട്ടം 3 (ബി) നിയമത്തിലെ 4-ാം വകുപ്പിന്റെ പരിധി ലംഘിക്കുന്നു.
12. 1965ലെ നിയമത്തിലെ 3, 4 വകുപ്പുകൾ വ്യക്തമാക്കുന്നത് ആചാരങ്ങളും കീഴ്വഴക്കവും പൊതു ആരാധനാസ്ഥലങ്ങളിൽ ആരാധനനടത്താനുള്ള എല്ലാവിഭാഗം ഹിന്ദുക്കളുടെയും അവകാശങ്ങൾ കണക്കിലെടുത്താകണം എന്നാണ്. അതിനു വിരുദ്ധമായ എല്ലാ വ്യാഖ്യാനങ്ങളും 1965ലെ നിയമത്തിന്റെ ഉദ്ദേശ്യത്തെ ഇല്ലാതാക്കുന്നതും 25(1) അനുഛേദത്തിൽ ഉറപ്പുനൽകുന്ന മതം ആചരിക്കുന്നതിനുള്ള മൗലികാവകാശത്തിനു ഭംഗം വരുത്തുന്നതുമാണ്. അതിനാൽ ചട്ടം 3
(ബി) മൂലനിയമത്തിന്റെ പരിധി ലംഘിക്കുന്നതാണ്.

മേൽ വിശകലനങ്ങളുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തിൽ ഹർജിയിൽ ആവശ്യപ്പെട്ടപ്രകാരം എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കു പ്രവേശനം അനുവദിച്ചുകൊണ്ട് റിട്ട് ഹർജി അനുവദിക്കുന്നു.

ജസ്റ്റിസ് ആർ. എഫ്. നരിമാൻ

ചീഫ് ജസ്റ്റിസിന്റെയും ജസ്റ്റിസ് ഖാൻവിൽകറുടെയും വിധിപ്രസ്താവത്തോടു പൂർണമായും യോജിച്ചുകൊണ്ട് പ്രത്യേകമായി ജ: ആർ. എഫ്. നരിമാൻ പ്രഖ്യാപിച്ചു. ചീഫ് ജസ്റ്റിസിന്റെ വിധിയിൽ വിശദമായി പരാമർശിച്ചിട്ടുള്ള കണ്ടെത്തലുകളോട് ഈ വിധി യോജിക്കുകയാണ്. മത
പരമായ അവകാശങ്ങൾ വിനിയോഗിക്കുന്നതിന് ശബരിമലഭക്തർക്കു മതപരമായ പ്രത്യേകവിഭാഗം എന്ന സ്റ്റാറ്റസ് ഉണ്ടോ എന്നു പ്രത്യേകം പരിശോധിച്ചു. സുപ്രീംകോടതിയുടെ മുൻ വിധികളിൽ ഇതുമായി ബന്ധപ്പെട്ട നിയമവശം വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. പ്രസ്തുത വിധികൾഅവലോകനം ചെയ്തുകൊണ്ട് താഴെ പറയുന്ന നിഗമനങ്ങളിൽ എത്തി
ച്ചേർന്നു.
1. എല്ലാ വ്യക്തികൾക്കുമുള്ള മൗലികാവകാശത്തെ ഭരണഘടനയുടെ 25-ാം അനുഛേദം അംഗീകരിക്കുന്നു.
2. ഈ മൗലികാവകാശം എല്ലാവ്യക്തികൾക്കും തുല്യതയോടെ അവകാശപ്പെട്ടതാണ്. ഒരു മതവിഭാഗത്തിൽപ്പെട്ട ആചാരം അനുഷ്ഠിക്കാൻ ഒരു വ്യക്തിക്കുള്ള അവകാശം അയാൾ അനുഷ്ഠിക്കുന്നിടത്തോളം കാലം അതേ മതവിഭാഗത്തിൽപ്പെട്ട ആ ആചാരം അനു
ഷ്ഠിക്കുന്നത് തടയാൻ കഴിയുന്നതല്ല.
3. ഭരണഘടനയുടെ ആമുഖത്തിൽ മൗലികാവകാശത്തിന്റെ ഉള്ളടക്കമെന്നു പറയുന്നത് ചിന്തിക്കാനും വിശ്വസിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യം എന്നാണ്. അതുവഴി എല്ലാവ്യക്തികൾക്കും അവരുടെ മനഃസാക്ഷിക്ക് അനുസൃതമായി സ്വതന്ത്രമായി മതം
ആചരിക്കുന്നതിനും വിശ്വസിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും  അവകാശമുണ്ടായിരിക്കുന്നതാണ്.
4. മതത്തിൽ വിശ്വസിക്കാനും ആചാരങ്ങൾ പാലിക്കാനും പ്രചാരണം നടത്താനുമുള്ള അവകാശം വിശ്വാസത്തിനും ആരാധനയ്ക്കും നടത്താനുമുള്ള അവകാശം കൂടി ഉൾപ്പെടുന്നതാണ്.
5. മതം എന്ന വാക്കിന്റെ അർത്ഥത്തിൽത്തന്നെ അതിലുള്ള അവകാശങ്ങളും അടങ്ങിയിട്ടുണ്ട്. ഭരണഘടനയുടെ ഈ അനുഛേദത്തിൽ മതം എന്ന് ഉദ്ദേശിക്കുന്നത് വ്യക്തികളുടെയും സമൂഹത്തിന്റെയും വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തുന്ന തത്വങ്ങൾ വഴി ആത്മീയാഭിവൃദ്ധിക്കു പ്രേരകമായ വിഷയങ്ങൾ കൂടിയാണ്. ഇത് ഏകദൈവവിശ്വാസികളെ മാത്രമല്ല, അവിശ്വാസികളും നിരീശ്വരവാദികളുമായ വ്യക്തികളെക്കൂടി ഉൾക്കൊള്ളുന്നതുമാണ്.

6. മതേതരപ്രവർത്തനങ്ങളിൽനിന്നു വിഭിന്നമായി മതത്തിന്റെ അനുപേക്ഷണീയമായ ഘടകമാണ് മൗലികാവകാശങ്ങളുടെ വിഷയം.ബാഹ്യമായ അന്ധവിശ്വാസങ്ങളും അനാവശ്യമായ ആചാരങ്ങളുടെ കൂട്ടിച്ചേർക്കലുകളും മറ്റും മതത്തിന്റെ അവിഭാജ്യഘടകങ്ങളായി കണ
ക്കാക്കാൻ കഴിയുന്നതല്ല. ഒരു മതവിശ്വാസത്തിന്റെയോ ആചാരത്തിന്റെയോ അത്യന്താപേക്ഷിതമായ ഘടകങ്ങൾ ഏതെല്ലാമാണെന്ന് കോടതിമുൻപാകെ വരുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ നിർണയിക്കപ്പെടേണ്ടതും അത് അത്യന്താപേക്ഷിതമാണ് എന്ന് ആ മതവിഭാഗംതന്നെ പറയേണ്ടതുമാണ്. അത്തരത്തിലുള്ള ഒരു അത്യന്താപേക്ഷിതഘടകം മതത്തിന്റെ ആചാരങ്ങളിൽനിന്നു നീക്കംചെയ്യുന്ന പക്ഷം മതവിഭാഗം അതുപോലെ നിലനിൽക്കു
മോ എന്നും മാറ്റം കൈവരിക്കുമോ എന്നുമാണ് ഇക്കാര്യത്തിൽ പരിശോധിക്കേണ്ട ഒരു സംഗതി. എന്നാൽ ഒരു മതവിഭാഗത്തിലെ വ്യത്യസ്തവിഭാഗങ്ങൾ കോടതിമുൻപാകെ മതത്തിന്റെ അത്യന്താപേക്ഷിതഘടകം ഏതെന്നതു സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോൾ അത് അവശ്യഘടകമാണോ അല്ലയോ എന്നു കോടതിക്കു തീരുമാനിക്കാം. മതപരമായ പ്രവൃത്തികൾ മതേതരമായ പ്രവൃത്തികളുമായി കൂടിക്കലർന്നുകിടക്കാവുന്ന സംഗതികളിൽ, സാഹചര്യങ്ങളിൽ, ഏതു പ്രവൃത്തിക്കാണു പ്രാമുഖ്യം നൽകേണ്ടതെന്നു തീരുമാനിക്കേണ്ടതുണ്ട്. പ്രായോഗികപരിഗണനയുടെ അടിസ്ഥാനത്തിലാണു കോടതികൾ പ്രവർത്തിക്കേണ്ടത്.
7. വ്യക്തിപരമായ അവകാശങ്ങളിൽനിന്ന് ഒരാളെ മാറ്റിനിർത്തുന്നത് പൊതുസമാധാനം, സദാചാരം, ആരോഗ്യം എന്നീ ഘടകങ്ങൾ വച്ചുകൊണ്ടാണ്. പൊതുസമാധാനം എന്നത് ക്രമാസമാധാനത്തിൽനിന്നു ഭിന്നമാണ്. പൊതുസമാധാനലംഘനം പൊതുസമാധാനത്തെ
വലിയ തോതിൽ ബാധിക്കുന്നതുമാണ്. സദാചാരം എന്ന പദം നിർവ്വചിക്കാൻ പ്രയാസമുള്ള ഒന്നാണെങ്കിലും പരിഷ്കൃതസമൂഹത്തിന് അങ്ങേയറ്റം അനിഷ്ടദായകമോ ചൂഷണമോ അപമാനകരമോ ആകാവുന്നതോ ആയ ആചാരത്തെ സദാചാരവിരുദ്ധമെന്നു തൽ
ക്കാലം പറയാം. ശബ്ദമലിനീകരണം, രോഗനിയന്ത്രണം എന്നിവ ആരോഗ്യനിയന്ത്രണത്തിൽ ഉൾപ്പെടുന്നതാണ്.
8. അനുഛേദം 25 (1) പ്രകാരമുള്ള മൗലികാവകാശം ഭരണഘടനയുടെഭാഗം മൂന്നിലെ മറ്റു വ്യവസ്ഥകൾക്കു വിധേയമാണ്. ഒരാൾ മറ്റൊരാളെ മറ്റൊരു മതവിശ്വാസത്തിലേക്കു പരിവർത്തനം നടത്തിക്കൊണ്ടുള്ള രീതിയിൽ തന്റെ മതം പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽഅത്തരമൊരു മതപരിവർത്തനം പ്രസ്തുത വ്യക്തിയുടെ വിശ്വാസസ്വാതന്ത്ര്യവുമായി ഏറ്റുമുട്ടുന്നത് ആകയാൽ അതൊരു മതാചാരത്തിനുള്ള വിലക്കായി മാറുന്നതാണ്. മതാചരണത്തിൽ സ്റ്റേറ്റിന്റെ ഇടപെടൽ ഉണ്ടാകുമ്പോൾ ഭരണഘടനയുടെ 14, 15, 19, 21 എന്നീ അനുഛേദങ്ങൾ നൽകുന്ന അവകാശങ്ങൾ ബാധകമാകും. സ്റ്റേറ്റ് അല്ലാതെയുള്ളവരിൽനിന്നു നടപടികളുണ്ടാകുമ്പോൾ അനുഛേദം 15 (2), 17 എന്നിവ ബാധകമാകും.

9. ഭരണഘടനയുടെ അനുഛേദം 25 (2), (25) (1) നു വിധേയമാണ്. അത് മതാചാരവുമായി ബന്ധപ്പെട്ടതും ധനകാര്യം, സാമ്പത്തികം,രാഷ്ട്രീയം എന്നിങ്ങനെയുള്ള മതനിരപേക്ഷപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതുമാണ്.
10. ഹിന്ദുമതവിശ്വാസങ്ങൾ ആചരിക്കുന്ന എല്ലാ വ്യക്തികൾക്കും, എല്ലാവിഭാഗത്തിലുംപെട്ട ഹിന്ദുക്കൾക്കും, പൊതുസ്വഭാവമുള്ള എല്ലാ ഹിന്ദുമതസ്ഥാപനങ്ങളും തുറന്നിടേണ്ടതാണ്.
11. ഭരണഘടനയുടെ അനുഛേദം 25 (1) പ്രകാരമുള്ള മൗലികാവകാശം മതസമുദായങ്ങൾക്കും അതിലെ വിഭാഗങ്ങൾക്കുമുള്ളതാണ്. വ്യക്തി കളുടെ പൊതുവിശ്വാസത്തിന്റെയോ പൊതുസംഘടനയുടെയോ പ്രത്യേക പേരിന്റെയോ അടിസ്ഥാനത്തിലാണ് ഒരു മതസമുദായത്തെ
പ്രത്യേകവിഭാഗമായോ ഗണമായോ നിർണയിക്കുന്നത്. അവരെ ആ മതവിഭാഗത്തിലെ മറ്റ് ആളുകളിൽനിന്നു വേർതിരിക്കാവുന്നതുമാണ്.
12. 26-ാം അനുഛേദത്തിൽ പ്രത്യേക മതവിഭാഗങ്ങൾക്കു നൽകിയിട്ടു ള്ള വിഭിന്നമായ അവകാശങ്ങൾ താഴെ പറയുന്നു.
• മതപരവും ധാർമ്മികവുമായ ആവശ്യങ്ങൾക്കുവേണ്ടി സ്ഥാപനങ്ങൾ ഏർപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുക.
• മതപരമായ വിഷയങ്ങളിൽ അതിന്റേതായ കാര്യങ്ങൾ നടത്തി
പ്പോവുക
• സ്ഥാവരവും ജംഗമവുമായ വസ്തുവകകൾ ആർജിക്കുകയും
കൈവശം വെക്കുകയും ചെയ്യുക
• അങ്ങനെ സ്വത്തുക്കളുടെ നിയമാനുസൃതഭരണം നടത്തുക

ഈ കാര്യങ്ങളാണ് അത്യന്താപേക്ഷിതമായ മതപരമായ വിഷയങ്ങൾ എന്ന നിലയിൽ സംരക്ഷിച്ചിട്ടുള്ളത്.
13. ഭരണഘടനയുടെ അനുഛേദം 26 (ബി) പ്രകാരം മതങ്ങൾക്ക് അവരുടെ കാര്യങ്ങൾ നടത്തിക്കൊണ്ടുപോകാൻ നൽകപ്പെട്ടിട്ടുള്ള അവകാശം പൊതുസ്വഭാവത്തിലുള്ള മതസ്ഥാപനങ്ങൾ ഹിന്ദുക്കളിലെ എല്ലാ വിഭാഗങ്ങൾക്കും പ്രാപ്യമാക്കണമെന്ന ഭരണഘടനാനുസൃതമായ നിയമങ്ങൾക്കു വിധേയമായിരിക്കും.
14. പൊതുസ്വഭാവമുള്ള ഹിന്ദുമതസ്ഥാപനത്തിലെ വ്യക്തികൾക്കുള്ള ക്ഷേത്രപ്രവേശനാധികാരം അതിനായുള്ള നിയമത്തിനു വിധേയമായിരിക്കുമെങ്കിലും ചില വ്യക്തികൾ പ്രവേശിക്കുന്നതിൽനിന്നുപൂർണമായുംതടയാത്തിടത്തോളംവിവേചനപരമല്ലാത്തതിനാൽ
ആയത് ഭരണാഘടനപ്രകാരം നിലനിൽക്കുന്നതാണ്. കേരള ഹൈക്കോടതിയുടെ മഹേന്ദ്രൻ കേസിലെ വിധി പരിശോധിച്ചാൽ 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശാരീരികമായ
പ്രത്യേകതകൾ മൂലം 41 ദിവസത്തെ വ്രതം അനുഷ്ഠിക്കാനാവില്ല എന്ന് കണ്ടെത്തിയതായി കാണാവുന്നതാണ്. പഴയ ആചാരങ്ങൾ ഉണ്ടായിരുന്ന സമയത്ത് അവിടെ നിരോധമൊന്നും ഇല്ലാതിരുന്നതിന്റെ ഫലമായി അപൂർവ്വമായിട്ടാണെങ്കിലും സ്ത്രീകൾ ക്ഷേത്രദർശനം നടത്തിയിരുന്നുവെന്ന് പ്രസ്തുത വിധിയിൽ കേരള ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിനുവേണ്ടി ഫയൽ ചെയ്യപ്പെട്ട സത്യവാങ്മൂലത്തിൽ സമീപവർഷങ്ങളിൽപ്പോലും 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ കുട്ടികളുടെ ച�ോറൂണുചടങ്ങിനായി ശബരിമല അമ്പലത്തിൽ പോയിട്ടുള്ളതായി പറഞ്ഞിട്ടുണ്ട്. ബോർഡ് ഇത്തരം അവസരങ്ങളിൽ നിശ്ചിതചാർജ് ഈടാക്കി രസീത് നൽകിയ സാഹചര്യം
പോലും ഉണ്ടായിട്ടുണ്ട്. പിന്നീട് ശബരിമല അമ്പലത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിന് പുരോഹിതന്റെ ഉപദേശപ്രകാരം മാറ്റങ്ങൾ കൊണ്ടുവന്നു. മാസപൂജയ്ക്കായി നടതുറക്കുമ്പോൾ സ്ത്രീകൾക്ക് അവരുടെ പ്രായഭേദമന്യേ സന്ദർശനത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ
മണ്ഡലം, മകരവിളക്ക്, വിഷു അവസരങ്ങളിൽ ക്ഷേത്രപ്രവേശം നിഷേധിച്ചിരുന്നതായും ഡിവിഷൻ ബെഞ്ച് കണ്ടെത്തി. തെളിവുകൾ പരിശോധിച്ച ഹൈക്കോടതി പ്രായമായ ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഈ വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ അനുവദിച്ചിരുന്നില്ല എന്ന വിധി പ്രസ്താവിച്ചു. ജ്യോതിഷികൾ നടത്തിയ ദേവപ്രശ്ത്തിൽ ക്ഷേത്രപരിസരത്ത് യുവതീസാന്നിധ്യം ദേവൻ ഇഷ്ടപ്പെടുന്നില്ല എന്ന ചിന്താഗതി ബലപ്പെടുത്തി. അതിനുശേഷം 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശാരീരികമായകാരണങ്ങളാൽ 41 ദിവസത്തെ വ്രതം അനുഷ്ഠിക്കാനാകില്ല എന്ന കാരണത്താൽ അവരെ ശബരിമല യിൽ പോകാൻ അനുവദിച്ചിരുന്നില്ല എന്ന വിധിയും പ്രസ്താവിക്കുകയുണ്ടായി. കൂടാതെ ദേവൻ നൈഷ്ഠികബ്രഹ്മചാരിയാണെന്നും യുവതികൾക്ക് ശബരിമല അമ്പലത്തിൽ ആരാധന നടത്തുവാൻപാടില്ല എന്നും സ്ത്രീകളുടെ സാന്നിധ്യത്താൽ ഏതെങ്കിലും നേരിയ വ്യതിയാനം ബ്രഹ്മചര്യത്തിനോ നിഷ്ഠകൾക്കോ ഉണ്ടാകരുതെന്നും പ്രസ്താവിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കേരള ഹൈക്കോടതി 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ശബരിമലക്ഷേത്രത്തിൽ പ്രവേശിക്കുന്നത് കീഴ്വഴക്കങ്ങൾക്ക് അനുസൃതമാണെന്നും ദേവസ്വം ബോർഡ് ഏർപ്പെടുത്തിയ വിലക്ക് ഭരണഘടനാലംഘനമല്ലെന്നും ഒരു പ്രത്യേക വിഭാഗത്തെ പൂർണമായും നിരോധിച്ചിട്ടില്ലാത്തതിനാലും വിലക്ക് പ്രത്യേക പ്രായത്തിൽപ്പെട്ട സ്ത്രീ കൾക്കു മാത്രമായതിനാലും അത്തരം വിലക്ക് 1965ലെ നിയമത്തിനുവിരുദ്ധമല്ലെന്നും ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു.

സുപ്രീംകോടതിയിൽ ക്ഷേത്രതന്ത്രി 23.4.2014ന് ഫയൽ ചെയ്ത സത്യവാങ്മൂലം രസകരമാണ്. പരശുരാമമഹർഷിയുടെ പരീക്ഷയ്ക്കുവിധേയരായ രണ്ടു ബ്രാഹ്മണസഹോദരന്മാർ ‘തരണം’, ‘താഴമൺ’ എന്നിങ്ങനെ നാമകരണം ചെയ്യപ്പെട്ടെന്നും നിലവിലെ തന്ത്രി താഴമൺ സഹോദരന്റെ പിൻഗാമിയാണെന്നും പറയുന്നു. എല്ലാ മലയാളമാസ ത്തിലെയും ആദ്യ അഞ്ചുദിവസത്തിലും കൂടാതെ മണ്ഡല, മകരവിളക്ക്, വിഷു ഉത്സവകാലങ്ങളിലും മാത്രമാണ് ശബരിമലക്ഷേത്രം തുറന്നിരിക്കുന്നത്. വ്രതം ആചരിച്ചുകൊണ്ടുമാത്രമേ ക്ഷേത്രദർശനം നടത്താവൂ എന്നും തന്ത്രി പറയുന്നുണ്ട്.
ശബരിമലതീർത്ഥാടനം നടത്തുന്നതിന് വ്രതം അനുഷ്ഠിക്കുന്നതിന്റെ ഭാഗമായി വ്യക്തി തന്റെ കുടുംബബന്ധങ്ങളിൽനിന്നു മോചിതനാവുകയും ഋതുമതികളായ സ്ത്രീകളോടു ബന്ധമില്ലാതെ ആത്മീയാന്വേഷിആയിരിക്കുഅകയും വേണമെന്നും വീട്ടിൽ ആരെങ്കിലും വ്രതം എടുക്കുക
യാണെങ്കിൽ സ്ത്രീകൾക്ക് ആർത്തവാശുദ്ധി വരുമ്പോൾ അവർ വീടു വിട്ടുപോകണമെന്നും സ്ത്രീകൾക്ക് 41 ദിവസത്തെ വ്രതം പൂർത്തിയാക്കാൻ ശാരീരികപ്രത്യേകതകൾ മൂലം കഴിയില്ലെന്നും തന്ത്രി ബോധിപ്പിച്ചു. ആർത്തവസമയത്ത് സ്ത്രീകൾ ക്ഷേത്രങ്ങളിൽ പോവുകയോ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുകയോ ചെയ്യാറില്ലെന്നത് അടിസ്ഥാന താന്ത്രി
കഗ്രന്ഥമായ തന്ത്രസമുച്ചയത്തിൽ പറയുന്നുണ്ടെന്നും ഇത്തരത്തിൽ വിലക്ക് ഏർപ്പെടുത്തിയതുകൊണ്ടാണ് 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാത്തതെന്നും പറയുന്നുണ്ട്.സ്ത്രീകളെ ശബരിമല പ്രവേശനത്തിൽ നിന്നും വിലക്കിയത് അവരുടെശാരീരികവും ജൈവശാസ്ത്രപരവുമായ പ്രതിഭാസമായ ആർത്തവം മുൻനിർത്തിയാണെന്ന് വ്യക്തമാണ്. രണ്ടാമതായി നൈഷ്ഠിക ബ്രഹ്മചാരിയായ ദേവന്റെ ബ്രഹ്മചര്യത്തെയും നിഷ്ഠയെയും യുവിതകളായ സ്ത്രീകൾ വ്യതിചലിപ്പിക്കരുത് എന്ന കാരണവും ബോധിപ്പിച്ചിട്ടുണ്ട്. സ്ത്രീകളിലെ ആർത്തവ പ്രതിഭാസത്തെ അശുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് അവരെ മതപരമായ ചടങ്ങുകളിൽ നിന്നും തടയുകയാണ് മിക്കവാറും പുരാതന

മതങ്ങൾ ചെയ്തിട്ടുള്ളത്.ശബരിമല ക്ഷേത്രത്തെയും വിശ്വാസികളെയും ഒരു പ്രത്യേക മത
വിഭാഗമായി കാണാനാവില്ല. എല്ലാതരം ഹിന്ദുക്കളും, ക്രിസ്ത്യാനികളും, മുസ്ലീങ്ങളും തുടങ്ങിയ എല്ലാ മതങ്ങളിലും ഉള്ളവരും വ്യക്തികളും മതത്തിന്റെ വ്യത്യാസമില്ലാതെ എല്ലാവരും തങ്ങളുടെ മതങ്ങളിൽ നിന്നും മാറാതെ ആരാധകരായി അവിടെ സന്ദർശിക്കുന്നു എന്നത് വ്യക്തമാ
ണ്. ഇത് സംബന്ധിച്ച് സമാനമായ മുൻ സുപ്രീംകോടതി വിധികളെ അടിസ്ഥാനപ്പെടുത്തി വിശകലനം ചെയ്താൽ ശബരിമലയിൽ മാത്രമല്ല, ആയിരത്തിലധികം വിവിധ അയ്യപ്പ ക്ഷേത്രങ്ങളിലായി അയ്യപ്പനെ ആരാധിച്ചുപോരുന്ന ഒരുപാട് വിഭാഗങ്ങളുണ്ട്. ആയതിനാൽ ഇവർ ഒരു വ്യത്യസ്ത മതവിഭാഗമായി പരിഗണിക്കപ്പെടുന്നില്ല. പ്രസ്തുത സാഹചര്യ
ത്തിൽ 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ പ്രവേശിക്കുന്നത് തട യുന്നത് ആചാരങ്ങൾക്കും കീഴ്വഴക്കങ്ങളും അനുസൃതമാണെന്ന് പറയുന്നത് 1965 ലെ നിയമത്തിലെ 3-ാം വകുപ്പ് പ്രകാരം നിയമവിരുദ്ധമാണ്.
എല്ലാ സ്ത്രീകളെയും ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടഞ്ഞിട്ടില്ല എന്ന വാദം നിരർത്ഥകമാണ്. 10നും 50നും വയസ്സിന് മദ്ധ്യേ പ്രായമുള്ള സ്ത്രീകളെ പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്. ഈ വിഭാഗം സ്ത്രീകൾക്ക് ശബരിമല ഒഴിച്ചുള്ള മറ്റ് അയ്യപ്പ ക്ഷേത്രങ്ങളിൽ ആരാധന നടത്താവുന്നതാണെന്ന വാദം അവർക്ക് ഇഷ്ടമുള്ള ക്ഷേത്രത്തിൽ ആരാധന നടത്താനുള്ള അവകാശം പ്രദാനം ചെയ്യുന്ന മതാചാര പ്രയോഗത്തിനുള്ള മൗലിക അവകാശം നിഷേധിക്കുന്നതിന് തുല്യമാണ്.

ഇക്കാരണത്തിന്റെ അടിസ്ഥാനത്തിലും തന്ത്രിമാരും മറ്റ് ചിലരും പറയുന്ന മതാചാരപ്രകാരമുള്ള നിരോധനത്തിനുള്ള അവകാശം ശരിയല്ലാത്തതും സ്ത്രീകളുടെ ജീവശാസ്ത്രപരമായ ഘടകമായ ആർത്തവത്തിന്റെ പേരിൽ അവരെ പൂർണമായും വിലക്കുന്നതും മൗലികാവകാശത്തിന്
വിരുദ്ധവുമാണ്. ആയതിനാൽ റിട്ട് ഹർജി അനുവദിക്കുന്നതോടൊപ്പം ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസിന്റെ വിധിന്യായത്തെ അനുകൂലിക്കുകയും 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ വിലക്കുന്ന ആചാരമോകീഴ്വഴക്കമോ ഭരണഘടനയുടെയും 1965 ലെ നിയമത്തിന്റെയും ലംഘന
മാണെന്നു വിധി പ്രസ്താവിക്കുകയും ചെയ്യുന്നു.

ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ്

മുകളിൽ വിശദമായി പ്രതിപാദിച്ചതും ഈ കേസിൽ ഉൾപ്പെട്ടതുമായ വാദങ്ങളുടെയും തെളിവുകളുടെയും നിയമപ്രശ്നങ്ങളുടെയും സമഗ്രമായ ഒരു അവലോകനമാണ് ജസ്റ്റിസ് ചന്ദ്രചൂഢിന്റെ വിധിയിലുള്ളത്.
എന്നാൽ വിധി പൂർണമായും ചീഫ് ജസ്റ്റിസിന്റെയും ജസ്റ്റിസ് നരിമാന്റെയും വിധികളോട് യോജിക്കുകയാണ്. വിധിന്യായത്തിന്റെ പ്രസക്തഭാഗങ്ങൾ താഴെ ചേർക്കുന്നു.
1. ഒരു പ്രത്യേക മതവിഭാഗമായി കണക്കാക്കപ്പെടാൻ ആവശ്യമെന്ന്സുപ്രീംകോടതി പലവിധികളിലും നിഷ്കർഷിച്ച മാനദണ്ഡങ്ങളിൽശബരിമല അയ്യപ്പക്ഷേത്രവും ഭക്തരും ഉൾപ്പെടുന്നില്ല.
2. സ്ത്രീകളെ മതാരാധാനയിൽനിന്ന് ഒഴിവാക്കണമെന്നുള്ളത് മതഗ്രന്ഥങ്ങളിൽ ഉണ്ടെങ്കിൽപ്പോലും അതു ഭരണഘടനാമൂല്യങ്ങളായ വ്യക്തിയുടെ സ്വാതന്ത്ര്യത്തിനും അന്തസ്സിനും സമത്വത്തിനും വി
ധേയമാണ്. അത്തരം ആചാരങ്ങൾ ഭരണഘടനാധാർമ്മികതയ്ക്ക് എതിരാണ്.
3. ശബരിമലക്ഷേത്രത്തിൽനിന്നു സ്ത്രീകളെ ഒഴിവാക്കുന്ന ആചാരം മതപരമായ ആചാരപ്രയോഗത്തിന് അവശ്യമായ ഒന്നല്ല. അത്  സ്ത്രീകളുടെ അന്തസ്സിനെയും പൗരാവകാശതുല്യതയ്ക്കുള്ള അവരുടെ അവകാശത്തെയും നിന്ദിക്കുന്നതിനാൽ അത്തരം ആചാരങ്ങൾക്ക് ഭരണഘടനാപരമായ സാധുത നൽകുന്ന കാര്യത്തോട് കോടതി വി
യോജിക്കുന്നു.
4. ആർത്തവാവസ്ഥയെ അടിസ്ഥാനമാക്കി സാമൂഹികമായ ബഹി ഷ്കരണം ഏർപ്പെടുത്തുന്നത് ഭരണഘടനാപരമായ മൂല്യങ്ങൾക്കുഭ്രഷ്ട് കൽപ്പിക്കുന്നതുപോലെയുള്ള ഒരു തരം തൊട്ടുകൂടായ്മയാണ്.വ്യക്തികൾക്കു ഭ്രഷ്ട് കൽപ്പിക്കുന്ന ശുദ്ധിയുടെയും അശുദ്ധിയുടെയും
അടിസ്ഥാനത്തിലുള്ള ആശയങ്ങൾക്കു ഭരണഘടനാക്രമത്തിൽ ഒരു സ്ഥാനവുമില്ല.
5. 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ ക്ഷേത്രപ്രവേശംതടഞ്ഞുകൊണ്ട് 1955 ഒക്ടോബർ 21നും 1956 നവംമ്പർ 27നുംദേവസ്വം ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ 1965 ലെ
കേരള ഹിന്ദു പ്ലേസസ് ഓഫ് വർഷിപ് (ആതറൈസേഷൻ ഓഫ്എൻട്രി) ആക്റ്റിന്റെ 3-ാം വകുപ്പിനും ഭരണഘടനയ്ക്കും വിരുദ്ധമാണ്.

6. 1965ലെ നിയമത്തിന്റെ 3-ാം വകുപ്പിനു വിരുദ്ധമായ ഒരു ആചാരം നടപ്പാക്കുന്ന ഒന്നാണ് 1965ലെ ചട്ടം 3 (ബി). അത് 3-ാം വകുപ്പിൽ പ്രതിപാദിച്ചിട്ടുള്ള ക്ഷേത്രപ്രവേശത്തിനുള്ള അവകാശത്തിനു പ്രത്യക്ഷത്തിൽ വിരുദ്ധമാണ്. 1965ലെ ആക്ടിനു വിരുദ്ധമാണ് പ്രസ്തുത 3 (ബി) ചട്ടം.

ജസ്റ്റിസ് ഇന്ദു മൽഹോത്ര

അഞ്ചംഗ ഭരണഘടനാബെഞ്ചിലെ നാലു ജഡ്ജിമാരും പറഞ്ഞ  വിധിക്കു വിരുദ്ധമായി ഹർജിക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ല എന്ന നിലപാടാണ് ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിയോജനവിധിയിലുള്ളത്.

ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച കേരള ഹൈക്കോടതിയിലെ മഹേന്ദ്രൻ കേസിലെ വിധിന്യായം അന്തിമമായിട്ടുള്ളതും പ്രസ്തുത വിധി പിന്നീട് ഒരിക്കലും നിയമപ്രകാരം ച�ോദ്യം ചെയ്തിട്ടില്ലാത്തതും ആണ്. ഭരണഘടനയുടെ 226-ാം അനുഛേദപ്രകാരം ഉള്ള റിട്ട് ഹർജിയിൽ ഹൈക്കോടതി പ്രഖ്യാപിച്ച വിധി ഏവർക്കും ബാധകമായ തും അതു നിലനിൽക്കെ മറ്റൊരു വിധി പ്രസ്താവിക്കുന്നതു നിയമപ്രകാരമല്ലാത്തതുമാണ്. ആ സാഹചര്യത്തിൽ ഭരണഘടനയുടെ 32-ാം അനുഛേദപ്രകാരം സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഒരു ഹർജിയിലൂടെ പ്രസ്തുത വിധി പുനഃപരിശോധിക്കപ്പെടുന്നതു നിയമപരമല്ല എന്നും ജ.ഇന്ദു മൽഹോത്ര അഭിപ്രായപ്പെട്ടു.
ഹിന്ദു ആരാധനാമൂർത്തികൾക്കു ഭൗതികവും ലൗകികവും താത്വിക വുമായ ഭാവങ്ങളുണ്ട്. ഒരേ ആരാധനാമൂർത്തിക്കുതന്നെ വ്യത്യസ്തമായശാരീകവും ആത്മീയവും ആയ ഭാവങ്ങളും ആവിർഭാവങ്ങളും ഉണ്ടായിരിക്കും. ഈ രൂപങ്ങളെ ഓരോന്നിനെയും എല്ലാ വ്യക്തികളും ആരാധിക്കണം എന്നില്ല.
ശബരിമലക്ഷേത്രത്തിലെ പ്രതിഷ്ഠ ഒരു നൈഷ്ഠികബ്രഹ്മചാരിയുടെ രൂപത്തിലുള്ളതാണ്. ആരാധനാമൂർത്തിയിലും അതിന്റെ സ്വയം ആവിർഭവിക്കപ്പെട്ട രൂപത്തിലുമുള്ള വിശ്വാസം ഭരണഘടനയുടെ 25(1) അനുഛേദപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള മൗലികാവകാശമാണ്.
കാലങ്ങളായി പിന്തുടർന്നുവരുന്ന അനിവാര്യമതാചരണത്തെ അടിസ്ഥാനമാക്കിയാണ് 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെപ്രവേശം നിയന്ത്രിച്ചിട്ടുള്ളത്. ഇക്കാര്യം കേരള ഹൈക്കോടതിയുടെ വിധിയിലും പരാമർശിക്കുന്നുണ്ട്. ആരാധനാമൂർത്തിയുടെ ആവിർഭാവം
സംരക്ഷിക്കപ്പെടുന്നതിനുവേണ്ടി നൂറ്റാണ്ടുകളായി പിന്തുടർന്നുവരുന്ന മതപരമായ ആചാരങ്ങളും അതുമായി ബന്ധപ്പെട്ട ആരാധനകളും ശബരിമലക്ഷേത്രത്തിലുള്ള പ്രത്യേകതകളാണ്. ഈ മതവിഭാഗത്തിന്റെ ആരാധനാസമ്പ്രദായങ്ങളിലും രീതിയിലുമുള്ള ഏതൊരു ഇടപെടലും

ക്ഷേത്രത്തിന്റെ സവിശേഷതയ്ക്കു കോട്ടമുണ്ടാക്കാൻ സാദ്ധ്യതയുള്ളതും ക്ഷേത്രാരാധകരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും ഹനിക്കാവുന്നതുമാണ്. അത് ഒരു അനിവാര്യമായ മതാചരണമാണെന്ന എതിർകക്ഷിയുടെ വാദം ന്യായമാണ്. ഇത്തരത്തിലുള്ള ഒഴിവാക്കലുകൾ തൊട്ടുകൂടായ്മ ആകുന്നതല്ല. ഒരു നിശ്ചിതപ്രായത്തിലുള്ള സ്ത്രീകൾക്കു മാത്രമാണ് പ്രവേശനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഭരണഘടനയിലെ 17-ാം അനുഛേദത്തിൽ
വിവക്ഷിക്കുന്ന തൊട്ടുകൂടായ്മ എന്നത് ഹിന്ദുസമൂഹത്തിലെ കീഴ്ജാതി ക്കാർക്കും അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്കും എതിരെയുള്ള ആചാര മാണെന്നും അത് ഹർജിക്കാർ ആരോപിക്കുന്നതുപോലെ സ്ത്രീകൾക്ക്എതിരെയുള്ള ഒന്നല്ല എന്നും വ്യക്തമാണ്.
ശബരിമലക്ഷേത്രം പിന്തുടർന്നുവരുന്ന ആചാരങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും ഉള്ള ഒരു നിയമപരമായ അംഗീകാരമാണ് 1965ലെ ചട്ടം 3(ബി) നൽകുന്നത്. ക്ഷേത്രത്തിൽ അനാദികാലം മുതൽ നിലനിന്നിരുന്നതും ആചരിച്ചുവരുന്നതുമായ ആചാരങ്ങളും കീഴ്വഴക്കങ്ങളും അംഗീക
രിക്കപ്പെടുന്നു എന്നതുകൊണ്ട് പ്രസ്തുത ചട്ടം 3 (ബി) 1965ലെ ആക്ടിന്റെ3-ാം വകുപ്പിലെ വ്യവസ്ഥകൾക്ക് അനുസൃതമാണ്. ക്ഷേത്രത്തിന്റെ പവിത്രതയ്ക്ക് അവശ്യം വേണ്ട ഒരു ആചാരവും ആചരണവും ആയതിനാലാണ് ദേവസ്വം ബോർഡ് 1956ൽ വിജ്ഞാപനം മൂലം പ്രസ്തുത സ്ത്രീപ്രവേശം നിയന്ത്രിച്ചിട്ടുള്ളത്. ചട്ടം 3 (ബി) 1965ലെ നിയമത്തിന്റെ മൂന്നാം
വകുപ്പിനു വിരുദ്ധമാണെന്ന പരാതിക്കാരുടെ വാദം നിയമത്തിലെ 3-ാംവകുപ്പിലെ നിബന്ധനവ്യവസ്ഥകൾ പരിഗണിക്കാതെയുള്ളതാണ്.ആയതിനാൽ ഈ റിട്ട് ഹർജി നിയമപ്രകാരം നിലനിൽക്കുന്നതല്ല.ശബരിമല ക്ഷേത്രത്തിലെ അയ്യപ്പൻമാർക്കും വിശ്വാസികൾക്കുംഭരണഘടനയുടെ 26-ാം അനുഛേദം ഉറപ്പുനൽകുന്ന സംരക്ഷണത്തിന്
അർഹതയുള്ള ഒരു മതവിഭാഗത്തിന്റെ അല്ലെങ്കിൽ അതിന്റെ ഉപവിഭാഗത്തിന്റെ സവിശേഷതകൾ ഉണ്ടെന്നുള്ള എതിർകക്ഷികളുടെ വാദംപ്രസക്തമാണ്. ഇത് ഒരു സിവിൽ കോടതി മുൻപാകെ തീർച്ചപ്പെടുത്തേണ്ട സംഗതിയാണ്. ചട്ടം 3 (ബി), 1965ലെ 3-ാം വകുപ്പിന് വിരുദ്ധമാ
കുന്നതല്ല. *

ഇക്കാരണങ്ങളാൽ സ്ത്രീപ്രവേശം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ നിലനിൽക്കത്തക്കതല്ല.

* ഭരണഘടനാബഞ്ചിലെ ചീഫ് ജസ്റ്റിസ് അടക്കമുള്ള നാലു ജഡ്ജിമാർ പ്രഖ്യാപിച്ച യോജിപ്പുള്ള വിധിയാണ് ഇക്കാര്യത്തിൽ നിയമപരമായി ബാധകമായത്. – എഡിറ്റർ

1. പുണ്യമലയായ ശബരിമല കയറുന്നതിനും ശബരിമല ശ്രീകോവിലിൽ ആരാധന നടത്തുന്നതിനും 10നും 50നും ഇടയിൽപ്രായമുള്ള സ്ത്രീകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം ച�ോദ്യചെയ്തുകൊണ്ടാണ് ബഹുമാനപ്പെട്ട ഈ കോടതി മുമ്പാകെ 2006ലെ 373 -ാം
നമ്പർ സിവിൽ റിട്ട് ഹർജി ഫയൽ ചെയ്തിട്ടുള്ളത്. പ്രസ്തുത മല കയറുന്നതിനും അമ്പലത്തിൽ ആരാധന നടത്തുന്നതിനും പ്രായപരിധിപരിഗണിക്കാതെ എല്ലാ സ്ത്രീകളെയും അനുവദിക്കാമോ എന്നതാണ് ഉന്നയിച്ചിട്ടുള്ള പ്രശ്നം. ഈ വിഷയത്തിൽ, ശബരിമലയിൽസ്ത്രീപ്രവേശം നിയന്ത്രിച്ചുകൊണ്ട് AIR 1993 KER 42ൽ റിപ്പോർട്ട്ചെയ്ത 05.04.1991 തീയതിയിലെ OP NO. 9015/1990 കേസിൽഹൈക്കോടതിയുടെ വിധി ഉണ്ട്. അതുകൊണ്ട്, തെളിവുകളുടെഅടിസ്ഥാനത്തിൽ കോടതി അന്തിമതീർപ്പ് ഉണ്ടാക്കുന്നതിനുമുമ്പായി, നിലനിൽക്കുന്ന ആചാരങ്ങൾക്കു വിരുദ്ധമായി സ്വതന്ത്രമായഒരു നിർദേശം പുറപ്പെടുവിക്കാൻ സർക്കാരിനു കഴിയില്ല.എന്നിരിക്കിലും, സ്ത്രീകളോടൊ പൊതുജനങ്ങളിൽ ഏതെങ്കിലും വിഭാഗത്തോടൊ ഏതെങ്കിലും തരത്തിലുള്ള വിവേചനത്തെ സർക്കാർ അനുകൂലിക്കുന്നില്ല. ഈ പരാതിയിൽ ഉന്നയിച്ചിരിക്കുന്ന വാദങ്ങൾ
ക്കു സർക്കാർ എതിരല്ല. സമൂഹനീതി ഉറപ്പാക്കുക എന്നത് കേരളത്തിലെ നിലവിലുള്ള സർക്കാർ ഉയർത്തിപ്പിടിക്കുന്ന നയമാണ്. സമൂഹനീതിയും ലിംഗസമത്വവും ഉറപ്പുവരുത്താനാണ്

 സംസ്ഥാനസർക്കാർ സമർപ്പിച്ച സത്യവാങ്മൂലം

(പ്രസക്തഭാഗങ്ങൾ)
അനുബന്ധം 1


തിരുവിതാംകൂർ കൊച്ചി ദേവസ്വം ബോർഡുകളിലെ അംഗത്വത്തിൽ ഓരോന്നുവീതം വനിതകൾക്കു സംവരണം ചെയ്ത് 1950ലെ ട്രാവൻകൂർ കൊച്ചിൻ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് ഭേദഗതി ചെയ്ത് 2007ലെ അഞ്ചാംനമ്പർ നിയമംസർക്കാർ കൊണ്ടുവന്നത്.
ജാതി, മതം, വംശം, ലിംഗം, മതവിശ്വാസം എന്നിവ പരിഗണിക്കാതെ പൗരരുടെ മൗലികവാകാശം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ലിംഗസമത്വവും മതസ്വാതന്ത്ര്യത്തിനുള്ള അവ
കാശവും സർക്കാർ ഉറപ്പുവരുത്തേണ്ടതാണ്. എല്ലാ വ്യക്തികൾക്കും മനഃസാക്ഷിസ്വാതന്ത്ര്യത്തിനും ആരാധനയ്ക്കും തുല്യസ്വാതന്ത്ര്യം ഭരണഘടന പ്രദാനം ചെയ്യുന്നു. അതുകൊണ്ട് ഒരുവിഭാഗം സ്ത്രീകളെ ശബരിമലയിൽ പ്രവേശിക്കുന്നതിലും ആരാധന നടത്തുന്നതിലും നിന്നു തടയുന്നതു ന്യായമല്ല. ശബരിമലയിൽ വരാൻ ശരീരശേഷിഉള്ളവരെ ക്ഷേത്രം സന്ദർശിക്കാനും ആരാധന നടത്താനും അനുവദിക്കണം. ഒരു പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകളെ തടയുന്നതു
തീർച്ചയായും പൊതു അവകാശത്തെ ബാധിക്കുന്നതും അതിനാൽ പൊതുതാത്പര്യവിഷയവും ആണ്. 
2. കഴിഞ്ഞ അൻപതുവർഷത്തിനിടെ, പ്രത്യേകിച്ച് തീപിടിത്തദുരന്തത്തെ തുടർന്നു ക്ഷേത്രം പുനർനിർമ്മിച്ച ശേഷം, ശബരിമലയിൽ മതപരമായ കീഴ്വഴക്കങ്ങളിലും ആചാരങ്ങളിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പഴയ ആചാരങ്ങൾ നിലനിന്നപ്പോഴും സ്ത്രീകൾ ക്ഷേത്രം
സന്ദർശിക്കാറുണ്ടായിരുന്നെന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. ലഭ്യമായ തെളിവുകൾപ്രകാരം മുൻകാലങ്ങളിൽ തിരുവിതാംകൂർ മഹാരാജാവ് മഹാറാണിയോടൊപ്പം ക്ഷേത്രം സന്ദർശിച്ചിട്ടുണ്ട്. അതുകാണിക്കുന്നത് പഴയകാലങ്ങളിൽ സ്ത്രീകളെ നിയന്ത്രിച്ചിരുന്നില്ലെ
ന്നാണ്.
3. ശബരിമലക്ഷേത്രം അതിപുരാതനമായ ഒന്നായതിനാൽ ചട്ടങ്ങൾ എങ്ങനെ വന്നു എന്നത് ആർക്കുമറിയില്ല. എന്നിരുന്നാലും പൊതുവിൽ, മാറ്റങ്ങൾ എല്ലായ്‌പോഴും ചെറുക്കപ്പെട്ടിട്ടുണ്ട്;
അനായാസം സ്വീകരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട്, ശരിയും പുരോഗമനകരവുമായ ഏതുതരം മാറ്റത്തെയും സമൂഹനവീകരണമായാണു കാണേണ്ടത്. നീതിബോധമുള്ള ഒരു സമൂഹത്തിനും ലിംഗവിവേചനവും മുൻവിധിയും ആധാരമാക്കാൻ കഴിയില്ല; അത് സുശക്തമായ
ഉദാരതത്വങ്ങളിൽ അധിഷ്ഠിതമായിരിക്കണം. ഹിന്ദുമതാചാരം പിൻതുടരുകയും ദൈവത്തിലും ക്ഷേത്രാരാധനയിലും വിശ്വസിക്കുകയും ചെയ്യുന്ന ഒരാളെയും പ്രായഭേദമെന്യെ ശബരിമലക്ഷേത്രത്തിൽ പ്രവേശിച്ച് ആരാധന നടത്തുന്നതിൽനിന്നു തടയരുതെന്നാണ് സർക്കാരിന്റെ അഭിപ്രായം.

4. അതുകൊണ്ട്, ഒരാളുടെയും ആരാധനാവകാശം തടസ്സപ്പെടുത്താൻ പാടില്ലെന്നാണ് സർക്കാരിന്റെ അഭിപ്രായം. എന്നാൽ, വർഷങ്ങളായി പിൻതുടരുന്ന സമ്പ്രദായവും ജനങ്ങൾ സ്വീകരിച്ച വിശ്വാസ
വും മൂല്യങ്ങളുമായി ബന്ധപ്പെട്ടതും നടപ്പിലാക്കാൻ ബാദ്ധ്യതയുള്ള ഹൈക്കോടതിവിധി ഉള്ളതുമാണു ശബരിമലപ്രവേശനകാര്യം എന്നതു പരിഗണിച്ച് ഈ കോടതിയോട് ഒരു അഭ്യർത്ഥന
നടത്തേണ്ടതുണ്ടെന്നുസർക്കാരിനുതോന്നുന്നു.  എല്ലാസ്ത്രീകൾക്കും പ്രായവ്യത്യാസമില്ലാതെക്ഷേത്രാരാധനയ്ക്ക്അനുമതിനൽകാമോ എന്നവിഷയത്തിൽനിർദ്ദേശങ്ങളുംകാഴ്ചപ്പാടുകളുംസമർപ്പിക്കാൻ ഹിന്ദുധർമ്മശാസ്ത്രത്തിൽ ആധികാരികജ്ഞാനമുള്ള മുഖപണ്ഡിതരും അറിയപ്പെടുന്നവരും അഴിമതിരഹിതരുമായ
സമൂഹപരിഷ്കർത്താക്കളും ഉൾപ്പെടുന്ന ഒരു കമ്മിഷനെ നിയമിക്കണം എന്നതാണത്.
5. എല്ലാവർക്കും സ്വീകാര്യമായ ന്യായവും നീതിയുക്തവുമായ തീരുമാനത്തിൽ പരമോന്നതകോടതിക്ക് എത്തിച്ചേരാനും ഈ തർക്കവിഷയത്തിൽ ശരിയായ കണക്കെടുപ്പും തിട്ടപ്പെടുത്തലും നടത്താനും വേണ്ടിയാണ് പണ്ഡിതരുടെ കമ്മിഷനെ നിയമിക്കാനുള്ള അഭ്യർ
ത്ഥന സർക്കാർ നടത്തുന്നത്. 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ അനുവദിച്ചാൽ ക്രമസമാധാനം തകരാറിലാകാനും മറ്റുനിയമവിരുദ്ധപ്രവൃത്തികൾ കൂടാനും സാദ്ധ്യതയുണ്ടെന്നതാണ് സ്ത്രീപ്രവേശത്തെയും ആരാധനയെയും എതിർക്കുന്നവരുടെ ഒരു വാദം.
ഈ ഭയം ശരിയാണെങ്കിൽ സ്ത്രീകൾക്കു പ്രത്യേക തീർത്ഥാടനസീസണുകൾ നിശ്ചയിച്ച് അതു പരിഹരിക്കാനാകും. എന്നാൽ ഈ ഭയം സർക്കാരിനില്ല.
6. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനായ ശ്രീ. കെ. എൽ. മോഹനവർമ്മയുടെ അഭിപ്രായത്തിൽ സ്ത്രീകൾക്കു ശബരിമലയിൽ പ്രവേശം നിഷേധിച്ചത് ഏതെങ്കിലും താന്ത്രികമായ കാരണങ്ങൾ കൊണ്ടല്ല. ക്ഷേത്രം നിബിഡവനത്തിലാണ് സ്ഥിതി ചെയ്തിരുന്നത്. അയ്യപ്പസ്വാമിയെ ആരാധിക്കാനായി ഭക്തർ രാത്രിയും പകലും കൊടുംകാട്ടിലൂടെ യാത്ര ചെയ്യേണ്ടിയിരുന്നു. വന്യമൃഗങ്ങളിൽനിന്നു ള്ള ആക്രമണത്തിനും സാദ്ധ്യതകളുണ്ടായിരുന്നു. ഇതുമാത്രമാണ് ആദ്യകാലങ്ങളിൽ സ്ത്രീകളെ ശബരിമലയിൽ വിലക്കിയത്. 'കാനനവാസൻ' എന്നാണ് അയ്യപ്പസ്വാമിയെ ഭക്തർ വിളിക്കുന്നത്, അയ്യപ്പസ്വാമിയുടെ വാഹനം മാംസഭോജിയായ പുലിയാണ്.

7. ഇപ്പോൾ ശബരിമല ഒരു ടൗൺഷിപ്പായി വികസിച്ചു. ഭക്തർക്ക് വാഹനങ്ങളിൽ ക്ഷേത്രത്തിന്റെ വളരെയടുത്ത് എത്താം. ഗതാഗതസൗകര്യത്തിന്റെയും ആശയവിനിമയത്തിന്റെയും ആധുനികകാലത്ത് അത്തരം നിയന്ത്രണങ്ങൾക്കു നിലനില്ക്കാനാവില്ല. എന്നാൽ, സൗക
ര്യങ്ങൾ വളരെ പരിമിതമായതിനാൽ, ദശലക്ഷക്കണക്കിനു ഭക്തർ എത്തുന്ന നവംബർ മുതൽ ജനുവരി വരെയുള്ള തീർത്ഥാടനകാലത്ത് 50നുമുകളിലും പത്തിനുതാഴെയുമുള്ള സ്ത്രീകളെമാത്രം പ്രവേശിപ്പിക്കുന്ന നിലവിലെ രീതി തുടരുന്നതാണു പ്രായോഗികം എന്നതാണ് ഒരു വിഭാഗം ഭക്തരുടെ അഭിപ്രായം. സ്ത്രീകൾക്കുമാത്രമായി ഒരുസീസൺ അനുവദിക്കുന്നതോ മണ്ഡലപൂജ – മകരവിളക്ക് ഒഴിച്ചുള്ള എല്ലാ സീസണിലും എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കു ദർശനം
അനുവദിക്കുന്നതോ പരിഗണിക്കാവുന്ന കാര്യമാണ്. പന്തളം പ്രവശ്യ ഭരിച്ചിരുന്ന പാണ്ഡ്യവംശത്തിന്റെ അന്നത്തെ ഭരണാധികാരിയാണ് ഇപ്പോഴത്തെ തന്ത്രികുടുംബത്തെ നിയമിച്ചതെന്നും ശ്രീ.മോഹനവർമ്മ സ്ഥാപിക്കുന്നു. അതിനർഥം, തന്ത്രിയെ നിയമിച്ചതു
ഭരണാധികാരിമാത്രമാണ് എന്നതാണ്.
8. പ്രത്യേക സീസണിൽ സ്ത്രീകൾക്കു ശ്രീകോവിലിൽ ദർശനം നടത്താമോ എന്നതും വ്രതത്തിന്റെ കാലാവധി ആചാരപ്രകാരമുള്ള 41 ദിവസത്തിൽനിന്നു കുറയ്ക്കാമോ എന്നതും പരിശോധിക്കണം.
പ്രത്യേകസീസണിൽ തന്ത്രിയും ശാന്തിക്കാരും സുരക്ഷാജീവനക്കാരും ഒഴികെ ആരാധന സ്ത്രീകൾ നടത്തിക്കണമെന്നും നിഷ്‌ക്കർഷിക്കാവുന്നതാണ്.
9. പ്രമുഖ ഹിന്ദുതത്വചിന്തകനും പ്രൊഫസറും സംസ്ക്കാരവിശ്വാസവിഷയങ്ങളിലെ എഴുത്തുകാരനുമായ ശ്രീ. അമ്പലപ്പുഴ രാമവർമ്മയുടെ അഭിപ്രായം പരാമർശിക്കുന്നത് ഈ ഘട്ടത്തിൽ ഉചിതമായിരിക്കും. ആചാരങ്ങൾ മാറുകയാണ്. കൊടിയേറ്റവും പടിപൂജയും മുൻപു
ചടങ്ങിൽ പെട്ടിരുന്നില്ല. ക്ഷേത്രത്തിനു ചുറ്റും ഉണ്ടായിരുന്ന വളരെയേറെ കിണറുകൾ മൂടിയിട്ടുണ്ട്. ഭസ്മക്കുളത്തിനും പാത്രക്കുളത്തിനും മാറ്റങ്ങൾ ഉണ്ടായി. ലഭ്യമായ രേഖകൾ പ്രകാരം, സ്വാതന്ത്ര്യത്തിനുമുൻപ് തിരുവിതാകൂറിലെ റാണി മഹാരാജാവിനോടൊപ്പം പതിനെ
ട്ടാംപടി കയറാതെ വടക്കുഭാഗത്തുകൂടി ക്ഷേത്രം സന്ദർശിച്ചിട്ടുണ്ട്.

10. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിനു ചുറ്റുവട്ടത്തുള്ള സ്ത്രീകൾ കുട്ടികളോടൊപ്പം ആരാധനാമൂർത്തിയെ സന്ദർശിച്ചിരുന്നതായും അറിയാം. അവർ പടി കയറാതെ വടക്കുഭാഗത്തുകൂടിയാണ് ക്ഷേത്രത്തിൽ പ്രവേശിച്ചിരുന്നത്. അയ്യപ്പക്ഷേത്രത്തിനു വളരെ
അടുത്തായാണു മാളികപ്പുറത്തമ്മയെ പ്രതിഷ്ഠിച്ചിട്ടുള്ളത്. വ്രതമാലയിട്ട സ്ത്രീകളെ മാളികപ്പുറത്തമ്മ എന്നാണു വിളിക്കാറ്. മുൻകാലങ്ങളിൽ മാളികപ്പുറത്തമ്മയ്ക്കു പൂജ നടത്തിയിരുന്നില്ല. ഇപ്പോൾ അയ്യപ്പസ്വാമിയെപ്പോലെ മാളികപ്പുറത്തമ്മയ്ക്കും ദിവസം രണ്ടുനേരം
പൂജ നടത്തുന്നുണ്ട്. വനം വെട്ടിത്തെളിച്ചാണു കോൺക്രീറ്റ് കെട്ടിടങ്ങൾ പണിഞ്ഞിട്ടുള്ളത്. മുൻപ് ശ്രീകോവിലിനെക്കാൾ ഉയരത്തിൽ ഫ്ലൈ ഓവർ ഉണ്ടായിരുന്നില്ല. സമീപകാലത്താണു
കെട്ടിടങ്ങൾപണിതത്. അവബഹുമാനപ്പെട്ടഈകോടതിനിയമിച്ച സെൻട്രൽ എംപവേർഡ് കമ്മിറ്റിയുടെ അംഗീകാരത്തോടെ ഇക്കോ സ്മാർട്ട് എന്ന സ്ഥാപനം തയ്യാറാക്കിയ ശബരിമല മാസ്റ്റർ
പ്ലാൻ അനുസരിച്ച് ഇപ്പോൾ പൊളിക്കാൻ പോകുകയുമാണ്. ഇപ്പോൾ 10നും 50നും ഇടയിലുള്ള സ്ത്രീകൾ രഹസ്യമായി ക്ഷേത്രം സന്ദർശിക്കുന്നുവെന്ന് ആരോപണവുമുണ്ട്. നിയമസംഹിതയായ
'മനുസ്മൃതി' പറയുന്നു:

'യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ'
(എവിടെ സ്ത്രീകൾ പൂജിക്കപ്പെടുന്നോ അവിടെ ദേവകൾ വിളയാടും).
ശ്രീ ശങ്കരാചാര്യർ 'സൗന്ദര്യലഹരി'യിൽ പറയുന്നു: 'ശിവഃ ശക്ത്യാ
യുക്തോ യദി ഭവതി ശക്തഃ പ്രഭവിതും ന ചേദേവം ദേവോ ന ഖലു
കുശലഃസ്പന്ദിതുമപി' (ശക്തി/പാർവ്വതിയോടു ചേർന്നുനിൽക്കുമ്പോൾ
മാത്രമാണു മഹാദേവൻ പൂർണ്ണത പ്രാപിക്കുന്നത്, അല്ലെങ്കിൽ
അദ്ദേഹത്തിനു ചലിക്കാൻ പോലും കഴിയില്ല).
അറിയപ്പെടുന്ന പണ്ഡിതനായ പ്രൊഫ. അമ്പലപ്പുഴ രാമവർമ്മ 02.08.2007ൽ എഴുതിയത്, രേഖകൾ പ്രകാരം അമ്മമഹാറാണി യുടെ ജനനം മലയാളവർഷം 1072 (AD 1897)ൽ ആണെന്നും
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, 1939ൽ മഹാറാണി ശബരിമല സന്ദർശിച്ചപ്പോൾ അവരുടെ പ്രായം 42 മാത്രം ആയിരുന്നിരിക്കും എന്നുമാണ്. തിരുവിതാംകൂർ രാജവംശത്തിന്റെ ചരിത്രകാരനായ ശ്രീ. ജോൺ ജെ. കട്ടക്കയം 'നമ്മുടെ രാജകുടുംബം' എന്ന ഗ്രന്ഥത്തിൽ പറഞ്ഞിട്ടുള്ളത് അമ്മമഹാറാണി മലയാള മാസം 1114 (AD 939)–ൽ ആണ് ശബരിമല സന്ദർശിച്ചത് എന്നാണ്. തിരുവിതാംകൂർ രാജവംശത്തിലെ ആധികാരികചരിത്രകാരനും പ്രസിദ്ധനാടക
കൃത്തും രാജകുടുംബവുമായി അടുത്ത ബന്ധമുള്ള ആളും ആയ ശ്രീ.റ്റി.എൻ. ഗോപിനാഥൻ നായർ 'അവസാനത്തെ നാടുവാഴിയുടെ അമ്മ' എന്ന പുസ്തകത്തിന്റെ 1999ൽ പ്രസിദ്ധീകരിച്ച രണ്ടാം പതിപ്പിലും മുകളിൽ പറഞ്ഞ കാര്യം ഉറപ്പിക്കുന്നുണ്ട്. കൂടാതെ, ശ്രീ.ജോൺ ജെ. കട്ടക്കയത്തിന്റെ പുസ്തകം തിരുവിതാംകൂറിലെ ആറാം സ്റ്റാൻഡേർഡ് പാഠപുസ്തകം ആയിരുന്നു. ആലപ്പുഴ ജില്ലയിലെ കലവൂർ പോലുള്ള കേരളത്തിലുള്ള നിരവധി അയ്യപ്പക്ഷേത്രങ്ങളിൽ ല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ആരാധന നടത്താൻ ഇന്നും അനുവദിക്കുന്നുണ്ട്.

11. രാജാവിനു ഭാര്യയോടു ചേർന്നു മാത്രമേ യാഗം നടത്താൻ പാടുള്ളൂ.സീതയെ ഉപേക്ഷിച്ച ഭഗവാൻ രാമൻ യാഗം നടത്തിയതു സാങ്കല്പികപ്രതിഷ്ഠയായ കാഞ്ചനസീതയുടെ സാന്നിദ്ധ്യത്തിലായിരുന്നു.മുൻപും സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചിരുന്നു. അതിനാൽ ഇത്
പുതുതായി സ്ഥാപിച്ചുകിട്ടേണ്ട ഒരു അവകാശമല്ല, മറിച്ച് പഴയഅവകാശത്തിന്റെ പുനഃസ്ഥാപിക്കലാണ്.

12. 1936ലെ ക്ഷേത്രപ്രവേശനവിളംബരം പഴയ ആചാരങ്ങളിൽ മിക്കതിലും വിപ്ലവകരമായ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. മതപരമായആചാരങ്ങൾ മാറ്റങ്ങൾക്ക് വിധേയമാകുന്നവയാണ്. സ്ത്രീപ്രവേശനകാര്യത്തിലും മാറ്റങ്ങൾ ഉണ്ടായിട്ടുള്ളതും കൂടുതൽ മാറ്റങ്ങൾ ആവ
ശ്യമുള്ളതുമാണ്. ഇപ്പോൾ, എല്ലാ മലയാളമാസവും ആദ്യ അഞ്ചുദിവസം പൂജ നടക്കുന്നുണ്ട്. ജനത്തിരക്കു കുറയ്ക്കാനാണ് ഈ രീതിനടപ്പിലാക്കിയത്. ഇപ്പോൾ ഭഗവാൻ അയ്യപ്പനോടൊപ്പം ദിവസം/മൂന്നുനേരം മാളികപ്പുറത്തമ്മയ്ക്കും പൂജകളും നിവേദ്യങ്ങളും അർപ്പിക്കു
ന്നുണ്ട്. മുൻപ് ഇല്ലായിരുന്ന തുലാഭാരം എന്ന ആചാരം പുതുതായി ആരംഭിച്ചിട്ടുണ്ട്.
13. ഒരേ മതം ആചരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന എല്ലാവർക്കും മതപരമായ തുല്യാവകാശങ്ങൾ ഭരണഘടന ഉറപ്പുനൽകുന്നു.അതുകൊണ്ട്, ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശം നിഷേധിച്ചാൽ അതു ഭരണഘടനാവകാശങ്ങളുടെ ലംഘനമാകും. ശാസ്താവ്
സ്ത്രീവിരുദ്ധ ആരാധനാമൂർത്തിയല്ല. ശാസ്താവിന്റെ 'അഷ്ടോത്തരശതക'പ്രകാരം ശാസ്താവിനു 'പൂർണ്ണ', 'പുഷ്കല' എന്ന രണ്ടു ഭാര്യമാരും 'സത്യകൻ' എന്ന മകനും ഉണ്ടെന്നാണു വിശ്വാസം. അയ്യപ്പൻ മനുഷ്യാവതാരലക്ഷ്യം പൂർത്തീകരിച്ചശേഷം ശാസ്താവിൽ വിലയംപ്രാപിച്ചെന്നു വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് അയ്യപ്പനെയുംശാസ്താവിനെയും ഒന്നായി കണക്കാക്കേണ്ടതാണ്. ഒരു സ്ത്രീ ബ്രഹ്മചാരിയൊ സന്യാസിയൊ യോഗിനിയൊ ആണോ എന്നു
പരിഗണിക്കാതെതന്നെ സ്ത്രീകൾ ആദരിക്കപ്പെടണമെന്നതാണ്

ഭാരതത്തിന്റെ പാരമ്പര്യം. ഭഗവാൻ ബുദ്ധൻ പ്രസേനജിത്ത് മഹാരാജാവിനുള്ള ഉപദേശത്തിൽ പറഞ്ഞിട്ടുള്ളത് ഭരണാധികാരിഒരിക്കലും സത്യത്തിനും ധർമ്മത്തിനും എതിരായ ഒന്നിനും
പരിഗണന നല്കരുത് എന്നാണ്. ഇന്നലെ ചെയ്ത തെറ്റ് ഇന്നത്തെആചാരമായും നാളത്തെ ശാസ്ത്രമായും കാണാൻ മൂഢർക്കേ കഴിയൂ.ഒരു ഭരണാധികാരി അത്തരം തെറ്റുകളെ പിൻതുണയ്ക്കരുത്. അജ്ഞതയുടെ ഇരുൾമൂടിയ കൊടുംകാട്ടിൽ അന്ധൻ അന്ധനെ നയിക്കുന്ന
സ്ഥിതി പരിതാപകരമാണെന്നാണു ഭഗവാൻ ബുദ്ധൻ ഉപദേശിച്ചിട്ടുള്ളത്.
14. ശബരിമല ശാസ്താപ്രതിഷ്ഠ ഒരിക്കൽ ഒരു ബുദ്ധവിഹാരം ആയിരുന്നെന്ന് പ്രാചീനകേരളചരിത്രത്തിലെ ചില പണ്ഡിതർ പറയുന്നുണ്ട്. ശബരിമലയിലെ തീർത്ഥാടകർ ഉരുവിടുന്ന ചില മന്ത്രങ്ങൾ ബുദ്ധാനുയായികളുടെ 'ശരണത്രയ'ത്തോടു സാമ്യമുള്ളതാണ് (ബുദ്ധം
ശരണം ഗച്ഛാമി, ധർമ്മം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി).

15. എന്തുതന്നെയായാലും ഒരു വിവാദമുണ്ടാക്കാൻ സർക്കാരിനു താല്പര്യമില്ല. പരിപാവനമായ അയ്യപ്പക്ഷേത്രത്തിന്റെ ശ്രീകോവിലിനുമുന്നിൽ പൂജയിലും ചടങ്ങുകളിലും 50 വയസ്സിനുമുമ്പ് അമ്മമഹാറാണി പങ്കെടുത്തിട്ടുണ്ടെങ്കിലും രാജാവിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും സർക്കാർ എല്ലാ രീതിയിലും ബഹുമാനിക്കുന്നുണ്ട്. സർക്കാർ അതിൽ അനുചിതമായി എന്തെങ്കിലും കാണുന്നില്ല.പണ്ഡിതരുടെ ഈ സാക്ഷ്യങ്ങൾ സത്യമാണെങ്കിൽ, രാജ്യത്തുള്ള
എല്ലാ സ്ത്രീകൾക്കും ഈ സൗകര്യവും അവകാശവും അനുവദിക്കണമെന്നും ശബരിമലയിൽ പ്രവേശിക്കാനും ഭഗവാൻ അയ്യപ്പനെ ആരാധിക്കാനുമുള്ള അവകാശം നിഷേധിക്കരുതെന്നു മാത്രമാണ് ബഹുമാനപ്പെട്ട കോടതി മുമ്പാകെയുള്ള സർക്കാരിന്റെ അപേക്ഷ. ഈ നീതിപീഠം ഈ വിഷയത്തിന്മേൽ സർക്കാരിന്റെ അഭിപ്രായം ആരാഞ്ഞതുകൊണ്ടു മാത്രമാണ് സമഗ്രമായൊരു സത്യവാങ്മൂലം വിനയപൂർവ്വം സമർപ്പിക്കുന്നത്. ശബരിമലയിൽ 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ നിലവിലുള്ള കോടതിനിർദ്ദേശപ്രകാരം തടയുന്നതിനു സാദ്ധ്യമായ എല്ലാ നടപടിയും സർക്കാർ സ്വീകരിച്ചുവരികയാണ്. ഈ വിഷയത്തിൽ പുതിയ നിയമനിർമ്മാണം നടത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ബഹുമാനപ്പെട്ട ഈ കോടതിയുടെ ഉത്തരവു
വന്നാൽ വിധിപ്രകാരം സർക്കാർ പ്രവർത്തിക്കുകയും ചെയ്യും.

സമത്വത്തിനുള്ള അവകാശം


14. നിയമത്തിനു മുൻപാകെ സമത്വം രാഷ്ട്രം, ഭാരതത്തിന്റെ ഭൂപ്രദേശത്തിനകത്ത് യാതൊരാൾക്കും നിയമത്തിന്റെ മുൻപാകെ സമത്വമോ നിയമങ്ങളുടെ സമമായ സംരക്ഷണമോ നിഷേധിക്കുവാൻ പാടുള്ളതല്ല.
17. തൊട്ടുകൂടായ്മ നിർത്തലാക്കൽ ''തൊട്ടുകൂടായ്മ'' നിർത്തലാക്കുകയുംഅതിന്റെ ഏതു രൂപത്തിലും ഉള്ള ആചരണം വിലക്കുകയും ചെയ്തിരിക്കുന്നു. ''തൊട്ടുകൂടായ്മ''യിൽനിന്ന് ഉളവാകുന്ന ഏതെങ്കിലും അവശതനിർബന്ധിച്ചേൽപ്പിക്കുന്നത് നിയമപ്രകാരം ശിക്ഷിക്കാവുന്ന ഒരു കുറ്റമായിരിക്കുന്നതാണ്.
സ്വാതന്ത്ര്യത്തിനുള്ള അവകാശം
21. ജീവന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം നിയമംവഴി സ്ഥാപിച്ചിട്ടുള്ള നടപടിക്രമം അനുസരിച്ചല്ലാതെ യാതൊരാളുടെ യും ജീവനോ വ്യക്തിസ്വാതന്ത്ര്യമോ ഇല്ലാതാക്കുവാൻ പാടുള്ളതല്ല. 1 [21 ക. വിദ്യാഭ്യാസത്തിനുള്ള അവകാശം ആറുമുതൽ പതിനാലു വയസ്സു വരെയുള്ള എല്ലാ കുട്ടികൾക്കും രാഷ്ട്രം, നിയമം വഴി തീരുമാനിക്കുന്ന അങ്ങനെയുള്ള രീതിയിൽ, സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിന് വ്യവസ്ഥ ചെയ്യേണ്ടതാണ്.]

വിധിയിൽ പരാമർശിച്ചിട്ടുള്ള ഭരണഘടനയിലെ മൗലികാവകാശങ്ങൾ

അനുബന്ധം 2

ഭാരതത്തിന്റെ ഭരണഘടന
ഭാഗം III മൗലികാവകാശങ്ങൾ

1. 2002ലെ ഭരണഘടന (എൺപത്തിയാറാം ഭേദഗതി) ആക്റ്റ്, 2-ാം വകുപ്പുപ്രകാരം ഉൾക്കൊള്ളിച്ചത്.

മതസ്വാതന്ത്ര്യത്തിനുള്ള അവകാശം

25. മനഃസാക്ഷിക്കും സ്വതന്ത്രമായ മതവിശ്വാസത്തിനും മതാചരണത്തിനും മതപ്രചരണത്തിനും ഉള്ള സ്വാതന്ത്ര്യം - (1) പൊതുസമാധാനത്തിനും സാൻമാർഗികതയ്ക്കും ആരോഗ്യത്തിനും ഈ ഭാഗത്തിലെ മറ്റുവ്യവസ്ഥകൾക്കും വിധേയമായി, എല്ലാ ആളുകളും മനഃസാക്ഷിസ്വാ
തന്ത്ര്യത്തിനും സ്വതന്ത്രമായി മതം വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉള്ള അവകാശത്തിനും ഒരു പോലെ അവകാശം ഉള്ളവരാകുന്നു.
(2) ഈ അനുച്ഛേദത്തിലെ യാതൊന്നും(ക) മതാചരണത്തോട് ബന്ധപ്പെടാവുന്ന സാമ്പത്തികമോ ധന
പരമോ രാഷ്ട്രീയമോ ആയ ഏതെങ്കിലും പ്രവർത്തനത്തെയോ മതേതരമായ മറ്റ് ഏതെങ്കിലും പ്രവർത്തനത്തെയോ ക്രമപ്പെടുത്തുന്നതോ നിയന്ത്രിക്കുന്നതോ; (ഖ) സാമൂഹ്യക്ഷേമത്തിനും, സാമൂഹ്യപരിഷ്‌ക്കരണത്തിനും അല്ലെങ്കിൽ പൊതുസ്വഭാവമുള്ള ഹിന്ദുമതസ്ഥാപനങ്ങൾ
എല്ലാ ഇനത്തിലും വിഭാഗത്തിലുംപെട്ട ഹിന്ദുക്കൾക്ക് തുറന്നുകൊടുക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നതോ,ആയ നിലവിലുള്ള ഏതെങ്കിലും നിയമത്തിന്റെ പ്രവർത്തനത്തെ ബാ
ധിക്കുകയോ അങ്ങനെയുള്ള ഏതെങ്കിലും നിയമം നിർമ്മിക്കുന്നതിൽ നിന്ന് രാഷ്ട്രത്തെ തടയുകയോ ചെയ്യുന്നതല്ല.
വിശദീകരണം I കൃപാണുകൾ ധരിക്കുന്നതും കൊണ്ടുനടക്കുന്നതും സിക്കുമതവിശ്വാസത്തിൽ ഉൾപ്പെടുന്നതായി കരുതപ്പെടേണ്ടതാണ്. വിശദീകരണം II – (2)-ാം ഖണ്ഡത്തിലെ (2) ഉപഖണ്ഡത്തിൽ ഹിന്ദുക്കളെപ്പറ്റിയുള്ള പരാമർശത്തിന് അതിൽ സിക്കുമതത്തിലോ ജൈനമതത്തിലോ ബുദ്ധമതത്തിലോ വിശ്വസിക്കുന്ന ആളുകളെപ്പറ്റിയുള്ള ഒരുപരാമർശം ഉൾപ്പെടുന്നതായി അർത്ഥം കല്പിക്കേണ്ടതും ഹിന്ദുമതസ്ഥാപനങ്ങളെപ്പറ്റിയുള്ള പരാമർശത്തിന് അതനുസരിച്ച് അർത്ഥം കല്പിക്കേണ്ടതുമാകുന്നു.
26. മതപരമായ കാര്യങ്ങളുടെ നടത്തിപ്പിനുള്ള സ്വാതന്ത്ര്യം - പൊതുസമാധാനത്തിനും സാൻമാർഗ്ഗികതയ്ക്കും ആരോഗ്യത്തിനും വിധേയമായിഒരോ മതവിഭാഗത്തിനും അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും ഭാഗത്തിനും(ക) മതപരവും ധർമ്മപരവുമായ ആവശ്യങ്ങൾക്കുവേണ്ടി സ്ഥാപനങ്ങൾ ഏർപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും;(3) മതപരമായ വിഷയങ്ങളിൽ അതിന്റേതായ കാര്യങ്ങൾ നടത്തുന്നതിനും;

(4) സ്ഥാവരവും ജംഗമവുമായ വസ്തുക്കൾ ഉടമയിൽ വെക്കുന്നതിനും ആർജ്ജിക്കുന്നതിനും;
(ഘ) അങ്ങനെയുള്ള വസ്തുവിന്റെ ഭരണം നിയമാനുസൃതമായി നടത്തുന്നതിനും, അവകാശമുണ്ടായിരിക്കുന്നതാണ്.
അവലംബം: ഭാരതത്തിന്റെ ഭരണഘടന (ദ്വിഭാഷ പതിപ്പ്). കേന്ദ്രസർ
ക്കാരിനുവേണ്ടി കേരള ഔദ്യോഗികഭാഷ (നിയമനിർമ്മാണ) കമ്മി
ഷൻ പ്രസിദ്ധീകരിച്ചത്. എഡിഷൻ: 2016

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൃഷ്ണപിള്ള സ്മാരകം തകർക്കൽ:  (30 minutes ago)

ഡാമുകൾ നിറഞ്ഞൊഴുകുന്നു...! ഇന്നും നാളെയും നിർണ്ണായകം...! പ്രവാസികളെ പുറത്തിറങ്ങല്ലേ..... ദുബായിലേക്ക് പോകാൻ 90,000 രൂപ  (59 minutes ago)

ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കൂട്ടി നയാര കമ്പനി  (1 hour ago)

Andhra-Pradesh അന്വേഷണം പ്രഖ്യാപിച്ചു  (1 hour ago)

ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന് വിജിലന്‍സ്... ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അം​ഗീകരിച്ച് ഹൈക്കോടതി  (2 hours ago)

ഇയാളാര് ഷാജഹാൻ ചക്രവർത്തിയോ? രാഹുൽ മാങ്കൂട്ടത്തിനെ തകർത്തത് വി ഡി സതീശൻ ; ഗുരുതര ആരോപണവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്; ഹൈക്കോടതി ഉത്തരവിലെ പരാമർശങ്ങൾ സുപ്രീം കോടതി നീക്കി; സുപ്രീംകോടതിയുടെ ഉത്തരവ് രാഹുൽ മാങ്കൂട്ടത്തിന് തിരിച്ചടിയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പ  (3 hours ago)

മണിപ്പൂരിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി...  (3 hours ago)

തെരഞ്ഞെടുപ്പു ചെലവിന്റെ കണക്ക് സമർപ്പിക്കാത്തതിന് സ്ഥാനാർത്ഥികളെ അയോഗ്യരാക്കും മുമ്പ് നോട്ടീസ് നൽകി അവരുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി...  (3 hours ago)

കു​ന്താ​പു​രം താ​ലൂ​ക്ക് ഗാ​നി​ഗ സ​മാ​ജ​ത്തി​ന്റെ മു​ൻ പ്ര​സി​ഡ​ന്റും പ്ര​ശ​സ്ത പ​ഞ്ചാ​യ​ത്ത് രാ​ജ് പ്ര​വ​ർ​ത്ത​ക​നു​മാ​യ ശ്രീ​നി​വാ​സ ഗാ​നി​ഗ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു..  (3 hours ago)

പുലിറ്റ്സർ ജേതാവായ എഴുത്തുകാരൻ ജോൺ ട്രേസി കിഡ്ഡർ അന്തരിച്ചു...  (3 hours ago)

ബ്രസീൽ-ഫ്രാൻസ് പോരാട്ടം രാത്രി ഒന്നരയ്ക്ക്  (3 hours ago)

എറണാകുളം എടയാറിലെ ഓയിൽ കമ്പനിയിൽ വൻ തീപിടിത്തം... എട്ടോളം അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 480 രൂപയുടെ കുറവ്  (4 hours ago)

ഇരുമ്പുമറയ്ക്കുള്ളിൽ കഴിയുന്ന മുഖ്യമന്ത്രിയെ പരസ്യ ബോർഡുകളിലും ടെലിവിഷൻ പാളികളിലും മാത്രമേ ജനങ്ങൾക്ക് കാണാൻ കഴിയൂ; മുഖ്യമന്ത്രിയുടെ ഓഫീസ് രാവണൻ കോട്ടയോ; ആഞ്ഞടിച്ച് ചെറിയാൻ ഫിലിപ്പ്  (4 hours ago)

Malayali Vartha Recommends