ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...

കൊടുങ്ങല്ലൂർ ചന്തപ്പുരയിലെ സ്വകാര്യ ഫ്ലാറ്റിൽ നിന്ന് പുറത്തുവരുന്നത് നാടിനെ നടുക്കുന്ന വാർത്ത. റോസ് വില്ല ഫ്ലാറ്റിലെ ഫ്രിഡ്ജിനുള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകളഴിക്കാൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. 'ആമി' എന്നെഴുതിയ ചെറിയ പെട്ടിക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു ഭ്രൂണം.
സംഭവത്തിൽ താമസക്കാരായ യുവദമ്പതികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. നഴ്സിംഗ് പഠിച്ചിട്ടുള്ള യുവതി, ഗർഭം അലസി പ്രസവിച്ചതാണെന്നും കളയാനുള്ള മടി കാരണമാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചതെന്നും മൊഴി നൽകിയെങ്കിലും പോലീസ് ഇത് പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ശാസ്ത്രീയ പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























