കുന്താപുരം താലൂക്ക് ഗാനിഗ സമാജത്തിന്റെ മുൻ പ്രസിഡന്റും പ്രശസ്ത പഞ്ചായത്ത് രാജ് പ്രവർത്തകനുമായ ശ്രീനിവാസ ഗാനിഗ വാഹനാപകടത്തിൽ മരിച്ചു..

കുന്താപുരം താലൂക്ക് ഗാനിഗ സമാജത്തിന്റെ മുൻ പ്രസിഡന്റും പ്രശസ്ത പഞ്ചായത്ത് രാജ് പ്രവർത്തകനുമായ ശ്രീനിവാസ ഗാനിഗ (68) ദേശീയപാതയിൽ തല്ലൂരിന് സമീപം വാഹനാപകടത്തിൽ മരിച്ചു. കുന്താപുരത്ത് യോഗത്തിൽ പങ്കെടുത്ത ശേഷം മോട്ടോർ സൈക്കിളിൽ കാറ്റ് ബെല്ലൂരിലേക്ക് മടങ്ങുകയായിരുന്നു.
എതിരെ അമിത വേഗത്തിൽ വന്ന മോട്ടോർ സൈക്കിൾ അദ്ദേഹത്തിന്റെ ബൈക്കിൽ ഇടക്കുകയായിരുന്നെന്ന് പൊലീസ്. ഇടിയുടെ ആഘാതത്തിൽ ഗാനിഗ റോഡിലേക്ക് തെറിച്ചു വീഴുകയും തലക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. നാട്ടുകാർ ഉടൻ കുന്താപുരയിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് അടിയന്തര ചികിത്സയ്ക്കായി മണിപ്പാലിലെ കെ.എം.സി ആശുപത്രിയിലേക്കും മാറ്റി. എന്നാൽ ഡോക്ടർമാരുടെ ശ്രമങ്ങൾക്കിടയിലും അമിത രക്തസ്രാവം മൂലം അദ്ദേഹം മരണത്തിന് കീഴടങ്ങി.
"
https://www.facebook.com/Malayalivartha



























