എം.ഡി.എസ്’ കോഴ്സുകളിലേക്കുള്ള ഈ വർഷത്തെ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് മേയ് രണ്ടിന്

എം.ഡി.എസ്’ കോഴ്സുകളിലേക്കുള്ള ഈ വർഷത്തെ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്-എം.ഡി.എസ് 2026) മേയ് രണ്ടിന് ദേശീയതലത്തിൽ നടത്തുന്നതാണ്.
നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിനാണ് പരീക്ഷാ ചുമതലയുള്ളത്. വിജ്ഞാപനവും വിവരണപത്രികയും https://natboard.edu.inൽ. ഓൺലൈനിൽ മാർച്ച് 30 വരെ അപേക്ഷ സ്വീകരിക്കുന്നതാണ്.
അപേക്ഷ/പരീക്ഷാ ഫീസ് ● ജനറൽ, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 3500 രൂപ. പട്ടികജാതി/വർഗം, ഭിന്നശേഷി വിഭാഗങ്ങൾക്ക് 2500 രൂപ മതി. യോഗ്യത ● .ഡി.എസ് ബിരുദം. സംസ്ഥാന ഡെന്റൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം. 12 മാസത്തെ നിർബന്ധിത റൊട്ടേറ്ററി ഇന്റേൺഷിപ്/പ്രാക്ടിക്കൽ ട്രെയിനിങ് 2026 മേയ് 31നകം പൂർത്തിയാക്കുകയും വേണം.
മേയ് രണ്ടിന് 2-5 മണിവരെ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത ‘നീറ്റ്-എം.ഡി.എസ്’ പരീക്ഷയിൽ ബി.ഡി.എസ് നിലവാരത്തിലുള്ള 240 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാവും. ശരി ഉത്തരത്തിന് നാലുമാർക്ക്. തെറ്റിയാൽ ഒരുമാർക്ക് കുറക്കും. അഡ്മിറ്റ് കാർഡ് ഏപ്രിൽ 29ന് ലഭ്യമാകും.
കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂർ നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. ജൂൺ രണ്ടിന് പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തും.
"
https://www.facebook.com/Malayalivartha


























