സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 480 രൂപയുടെ കുറവ്

കേരളത്തിൽ സ്വർണവിലയിൽ ഇടിവ്. ഇന്ന് 480 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,07,720 രൂപയായി. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് കുറഞ്ഞത്. 13,465 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി പവന് 3400 രൂപയാണ് വർദ്ധിച്ചത്.
ആഗോള വിപണിയിൽ എണ്ണ വില കുറഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില ഉയരാനായി കാരണം. എന്നാൽ ഇന്ന് എണ്ണവില വീണ്ടും ബാരലിന് നൂറ് ഡോളറിന് മുകളിൽ എത്തി നിൽക്കുകയാണ്. ഇതാണ് ഇന്ന് സ്വർണവിലയെ സ്വാധീനിച്ചത്.
ഈ മാസത്തിന്റെ ആരംഭത്തിൽ 1,26,920 രൂപയായിരുന്നു സ്വർണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. പിന്നീടുള്ള ദിവസങ്ങളിൽ വില താഴ്ന്ന് 23ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി സ്വർണവില. മൂന്നാഴ്ചയ്ക്കിടെ ഏകദേശം 27000 രൂപയാണ് കുറവുണ്ടായത്.
"
https://www.facebook.com/Malayalivartha



























