Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...


ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....


ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...

ബേസില്‍ ജോസഫ് ടോളിവുഡിലേക്ക് : അല്ലു അര്‍ജുന്‍ ബേസില്‍ ചിത്രം അടുത്ത വര്‍ഷം

26 MARCH 2026 02:22 AM IST
മലയാളി വാര്‍ത്ത

തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ നായകനായി സൂപ്പര്‍ ഹീറോ ഫാന്റസി ചിത്രത്തിലൂടെ ബേസില്‍ ജോസഫ് ടോളിവുഡിലേക്ക് അരങ്ങേറ്റം നടത്തുകയാണ്. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദിന്റെ ഉടമസ്ഥതയിലെ ഗീത ആര്‍ട്‌സിന്റെ ബാനറില്‍ ആയിരിക്കും നിര്‍മ്മാണം. അറ്റ്‌ലി ചിത്രത്തിനുശേഷം ലോകേഷ് കനകരാജ്, സുകുമാര്‍ എന്നിവരുടെ ചിത്രങ്ങള്‍ അല്ലു അര്‍ജുനെ കാത്തിരിക്കുന്നുണ്ട്.മിക്കവാറും ലോകേഷ് ചിത്രത്തിനുശേഷം ആയിരിക്കും ബേസില്‍ ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് സൂചന.

പുഷ്പയുടെ മൂന്നാം ഭാഗം ആണ് അല്ലുവും സുകുമാറും ചേര്‍ന്ന് ഒരുക്കുക. ലോകേഷ് കനകരാജിന്റേത് മാസ് ആക്ഷന്‍ ചിത്രവും . മലയാളത്തില്‍ ആദ്യമായി സൂപ്പര്‍ ഹീറോയായി എത്തിയ 'മിന്നല്‍ മുരളി' ബേസില്‍ ജോസഫ് ആണ് സംവിധാനം ചെയ്തത്.അടുത്തിടെ അല്ലു അര്‍ജുന്റെ സഹോദരനും നടനുമായ അല്ലു സിരീഷിന്റെ പ്രീവെഡ്ഡിംഗിന് ബേസില്‍ ജോസഫ് പങ്കെടുത്തിരുന്നു. അല്ലു അര്‍ജുനുമായി കൈകോര്‍ക്കുന്നതിന്റെ ഭാഗം കൂടിയാണ് ഇതെന്ന് കരുതിയിരുന്നു പ്രേക്ഷകര്‍.കുഞ്ഞിരാമായണം, ഗോദ, എന്നിവയാണ് ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മറ്റു ചിത്രങ്ങള്‍.

രണ്‍വീര്‍ സിംഗ് നായകനായി ശക്തിമാന്‍ എന്ന ബോളിവുഡ് ചിത്രം ഒരുക്കുന്നതിന് വിലപ്പെട്ട രണ്ടു വര്‍ഷം നീക്കിവച്ചെങ്കിലും ആ പ്രോജക്ട് യാഥാര്‍ത്ഥ്യമായില്ല. സോണി പിക് ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കാനായിരുന്നു ലക്ഷ്യം. അതേസമയം ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്യുന്ന അതിരടി റിലീസിന് ഒരുങ്ങുന്നു.

 

 

കോളേജ് ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം മേയ് 14ന് റിലീസ് ചെയ്യും. കിടിലന്‍ മാസ് ട്രാന്‍സ് ഫോര്‍മേഷനിലാണ് ബേസിലിന്റെ സാം ബോയ് എന്ന കഥാപാത്രം എത്തുന്നത്. ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ബേസില്‍ ജോസഫും ഡോ. അനന്തു എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോ.അനന്തു എസും ചേര്‍ന്നാണ് നിര്‍മ്മാണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (3 minutes ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (13 minutes ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (25 minutes ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (33 minutes ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (45 minutes ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (1 hour ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (1 hour ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (1 hour ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (1 hour ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (2 hours ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (2 hours ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (2 hours ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (2 hours ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (3 hours ago)

Malayali Vartha Recommends