വേണ്ടിവന്നാൽ മണ്ഡലകാലത്ത് ദർശനം നടത്താനെത്തുന്ന യുവതികളെ ഹെലികോപ്റ്ററിൽ പമ്പയിൽ എത്തിക്കും; യുവതികൾ ശബരിമലയിൽ എത്തുമ്പോൾ ഉണ്ടാകുന്ന പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് പോലീസിന്റെ ബദൽ മാർഗങ്ങൾ: ദർശനത്തിനായി ഓൺലൈനിലൂടെ ബുക്കിങ് ചെയ്തത് 560 യുവതികൾ

മണ്ഡലകാലത്ത് ദർശനം നടത്താനെത്തുന്ന സ്ത്രീകളെ ഹെലികോപ്റ്ററിൽ പമ്പയിൽ എത്തിക്കാനുള്ള സാധ്യത തേടി പൊലീസ്. ദ ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ശബരിമല ഓൺലൈൻ ബുക്കിങ്ങിലൂടെ ഇതിനോടകം പ്രായപരിധിക്ക് പുറത്തുള്ള(പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ളവർ) 560 സ്ത്രീകൾ ദർശനത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്. ഇതിൽ കേരളത്തിൽനിന്ന് മൂന്ന് സ്ത്രീകളൊഴികെ ബാക്കിയുള്ളവർ കർണാടക, തമിഴ് നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിങ്ങളിൽനിന്നുള്ളവരാണ്. ഈ സംസ്ഥാനങ്ങളിൽനിന്ന് കുടുംബസമേതമാണ് ബുക്കിങ്ങുകൾ വന്നിട്ടുള്ളത്. എന്നാൽ ഇവർ ശബരിമലയിലേക്ക് വരുമ്പോൾ കനത്ത പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് ബദൽ മാർഗങ്ങൾ തേടുന്നത്.
ഇത്തരത്തിൽ ശബരിമലയിലേക്ക് വരുന്ന സ്ത്രീകളെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽനിന്ന് ഹെലികോപ്റ്റർ മാർഗം പമ്പയിലെ ഹെലിപ്പാഡിൽ എത്തിക്കാനാകുമോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. സുപ്രീം കോടതി വിധിക്ക് ശേഷം രണ്ട് തവണ ശബരിമല നട തുറന്നപ്പോഴും സംഭവിച്ചത് മണ്ഡലകാലത്ത് ഒരു തരത്തിലും ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാരും പോലീസും. ശബരിമല ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുളള ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് മണ്ഡല കാലത്ത് പോലീസ് ഒരുക്കുക.
പമ്പയിലെത്തുന്ന വാഹനങ്ങള്‍ക്ക് പാസ്സ് നിര്‍ബന്ധമാക്കിയും ആകാശ നിരീക്ഷണം നടത്തിയുമൊക്കെ പ്രതിഷേധക്കാരെ നേരിടാന്‍ തന്നെയാണ് പോലീസ് തീരുമാനം. മണ്ഡലകാലത്തേക്ക് ഇതിനകം തന്നെ 500 അധികം സ്ത്രീകള്‍ ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തിക്കഴിഞ്ഞു. ഇവരെ ഹെലികോപ്റ്റര്‍ വഴി പോലീസ് സന്നിധാനത്തേക്ക് എത്തിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
തുലാമാസ പൂജകള്‍ക്കായും ചിത്തിര ആട്ട വിശേഷത്തിനായും നട തുറന്നപ്പോള്‍ യുവതികള്‍ ശബരിമലയില്‍ എത്തിയിരുന്നുവെങ്കിലും ഒരാളെപ്പോലും ദര്‍ശനം നടത്തിക്കാന്‍ പോലീസിന് സാധിച്ചിരുന്നില്ല. സന്നിധാനത്ത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കാതെ പോലീസ് സംയമനം പാലിക്കുകയും നടപ്പന്തല്‍ വരെ എത്തിയ സ്ത്രീകളെ പോലും തിരികെ കൊണ്ടു പോവുകയുമാണുണ്ടായത്.
എത്ര സുരക്ഷയൊരുക്കിയാലും സന്നിധാനത്ത് പ്രതിഷേധമുയര്‍ന്നാല്‍ അവിടെ പോലീസ് നടപടി സര്‍ക്കാരിനെ സംബന്ധിച്ച് ആത്മഹത്യാപരമാകും. അതുകൊണ്ട് മണ്ഡലകാലത്ത് പോലീസ് കുറച്ച് കൂടി പ്രായോഗികമായ വഴികളാവും തേടുക. ദര്‍ശനത്തിന് എത്തുന്ന യുവതികളെ ഹെലികോപ്റ്ററില്‍ സന്നിധാനത്ത് എത്തിക്കാനാണ് പോലീസ് ആലോചിക്കുന്നത്.
അക്രമികളെ തടയാന്‍ പോലീസ് ശബരിമലയിലും പരിസരത്തും വ്യോമനിരീക്ഷണം ശക്തമാക്കും. വ്യോമസേനയുടേയും നാവിക സേനയുടേതും പങ്കാളിത്തത്തോടെയാണ് ആകാശ നിരീക്ഷണം നടത്തുക. നിലയ്ക്കലിലെ ഹെലിപാഡ് അത്യവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാനാകുന്ന വിധത്തില്‍ തയ്യാറാക്കി നിര്‍ത്തും. പത്തനംതിട്ട ഡിസിപി ആയിരിക്കും വ്യോമനിരീക്ഷണത്തിന്റെ നോഡല്‍ ഓഫീസര്‍.
മണ്ഡലകാലത്ത് ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് പോലീസ് പാസ്സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അവരവരുടെ സ്ഥലങ്ങളിലെ പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് പാസ് വാങ്ങേണ്ടതുണ്ട്. ഈ പാസ്സ് കൈവശമില്ലാത്ത വാഹനങ്ങള്‍ക്ക് പോലീസ് പാര്‍ക്കിംഗ് അനുവദിക്കില്ല. ബേസ് ക്യാംപായ നിലയ്ക്കല്‍ വരെ മാത്രമേ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ അനുവദിക്കൂ. അവിടെ നിന്ന് കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് മാത്രമാണ് അനുമതി.
https://www.facebook.com/Malayalivartha























