ശബരിമലയിൽ ദർശനത്തിനെത്തുന്ന യുവതികളെ തടയുന്നത് ആർഎസ്എസ്സിന്റെയും ബിജെപിയുടെയും വിവരമില്ലായ്മ; ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ പ്രധാനമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നു?

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെതിരെ കടുത്ത വിമര്‍ശവുമായി ഗുജറാത്ത് എം.എല്‍.എ ജിഗ്‌നേഷ് മേവാനി. ശബരിമലയില്‍ കാണുന്നത് ആര്‍.എസ്.എസിന്റെയും, ബി.ജെ.പിയുടെയും വിവരമില്ലായ്‌മയാണെന്ന് ജിഗ്‌നേഷ് ആരോപിച്ചു. ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ലോകം നമ്മുടേത് എന്ന യുവജന കൂട്ടായ്‌മ കാസര്‍കോട് നിന്നാരംഭിച്ച പദയാത്രയില്‍ സംസാരിക്കുകയായിരുന്നു ജിഗ്‌നേഷ് മേവാനി.
ശബരിമലയിൽ ദർശനത്തിനെത്തുന്ന യുവതികളെ തടയുന്നത് ആർഎസ്എസ്സിന്റെയും ബിജെപിയുടെയും വിവരമില്ലായ്മയെയാണ് ചൂണ്ടിക്കാട്ടിയ അദ്ദേഹം സ്ത്രീകളുടെ പുരോഗതിക്കായി നിരവധി പദ്ധതികള്‍ നടപ്പാക്കിയെന്നു അവകാശപ്പെടുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ മൗനം പാലിക്കുന്നതെന്ന് ചോദിച്ചു.
കോടതി വിധി അംഗീകരിക്കാതെ ദര്‍ശനത്തിന് എത്തുന്ന യുവതികളെ തടയുന്നത് ശരിയല്ല. മുത്തലാഖ് വിലക്കുന്നത് പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പറയുന്ന ബി.ജെ.പി ശബരിമല വിഷയത്തില്‍ കോടതി വിധി അംഗീകരിക്കണമെന്നും ജിഗ്‌നേഷ് ആവശ്യപ്പെട്ടു.
ജനാധിപത്യം സംരക്ഷിക്കുക, പ്രകൃതിയെ വീണ്ടെടുക്കുക തുടങ്ങിയ സന്ദേശങ്ങള്‍ ഉയര്‍ത്തിയാണ് നാളത്തെ ലോകം നമ്മുടേത് എന്ന യുവജന കൂട്ടായ്‌മ പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. വയനാടൊഴിച്ചുള്ള ജില്ലകളിലെ പര്യടനത്തിനുശേഷം അടുത്ത മാസം 20ന് തിരുവനന്തപുരത്താണ് സമാപനം.
https://www.facebook.com/Malayalivartha























