ശ്രീധരൻ പിള്ള കോടതിയിൽ സ്വീകരിച്ച നിലപാട് തിരിച്ചടിയാകുമെന്ന് റിപ്പോർട്ട്

ശബരിമല നടയടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിലെ മലക്കം മറിച്ചിലിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരൻ പിള്ളയ്ക്ക് ഹൈക്കോടതിയിൽ തിരിച്ചടിയാകും. ശബരിമല നട അടക്കുന്ന വിഷയത്തില്‍ തന്ത്രിയുമായി സംസാരിച്ചെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള സമ്മതിക്കുന്നു. ഹര്‍ജിക്കൊപ്പം ശ്രീധരന്‍ പിള്ള ഹൈക്കോടതിയില്‍ കോഴിക്കോട് നടത്തിയ പ്രസംഗത്തിന്റ കൈയ്‌യെഴുതു പ്രതിയും സി.ഡിയും ഹാജരാക്കിയിട്ടുണ്ട്. ക്ഷേത്ര നടയടയ്ക്കുന്നതിനുള്ള നിയമോപദേശത്തിനായി തന്ത്രി വിളിച്ചെന്ന മുൻ നിലപാടാണ് കഴിഞ്ഞദിവസം ശ്രീധരന്‍ പിള്ള തിരുത്തിയത്.
ശബരിമല വിഷയത്തില്‍ ഉപദേശം തേടി തന്ത്രി തന്നെ വിളിച്ചില്ലെന്നും തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നുമാണ് ശനിയാഴ്ച മാറ്റിപ്പറഞ്ഞത്.
തന്ത്രി വിളിച്ചില്ല എന്ന നിലപാട് മാറ്റത്തിന് മുൻപായിരുന്നു ഹർജി. കേസിൽ ചൊവ്വാഴ്ചവരെ ശ്രീധരൻ പിള്ളയെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കുമ്പോൾ പ്രസംഗത്തിൽ മലംക്കം മറിഞ്ഞ ശ്രീധരൻ പിള്ള ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ എന്ത് നിലപാടെടുക്കുമെന്നാണ് കണ്ടറിയേണ്ടത്.
https://www.facebook.com/Malayalivartha























