പകല്‍ കമ്മ്യൂണിസം,രാത്രി ബിജെപിയുമായി ചര്‍ച്ച നടത്തുകയും ചെയ്യുന്ന അവസരവാദിയാണ് മുഖ്യമന്ത്രി;1977ല്‍ പിണറായി വിജയന്‍ ജയിച്ചത് ആര്‍എസ്എസുകാരുടെ വോട്ട് നേടി; കെ .മുരളീധരൻ

ശബരിമല വിഷയത്തിൽ ആർ.എസ്.എസ് നേതാവ് വൽസൻ തില്ലങ്കേരിയെ നിയന്ത്രിക്കാൻ കഴിയാത്ത മുഖ്യമന്ത്രിയാണ് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിക്കുന്നതെന്ന് കെ.പി.സി.സി പ്രചാരണ വിഭാഗം കൺവീനർ കെ. മുരളീധരൻ.
പകൽ കമ്യൂണിസം പ്രസംഗിക്കുകയും രാത്രി ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്യുന്ന അവസര വാദിയാണ് അദ്ദേഹമെന്ന് മുരളീധരൻ ആരോപിച്ചു. 1977ല്‍ പിണറായി വിജയന്‍ ജയിച്ചത് ആര്‍എസ്എസുകാരുടെ വോട്ട് നേടിയാണ്. 7500 വോട്ടുകളോളം പിണറായിക്ക് വേണ്ടി ആര്‍എസ്എസുകാര്‍ ചെയ്തു.
ബിജെപി നേതാവ് കുമ്മനം രാജശേഖരനുമായി ഓരോ ആഴ്ചയും സര്‍ക്കാര്‍ ചെലവില്‍ കൂടിക്കാഴ്ച നടത്തുമായിരുന്നു. ഇത് പൊളിയുമെന്ന ഘട്ടത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറഞ്ഞതെന്നും മുരളീധരന്‍ ആഞ്ഞടിച്ചു.
പൊലീസ് സന്ദർഭോചിതമായ ഇടപെടൽ നടത്തിയത് കൊണ്ട് സന്നിധാനത്ത് സംഘർഷം ഉണ്ടായില്ലെന്നാണ് ദേവസ്വം കമീഷണർ ഹൈകോടതിയെ അറിയിച്ചത്. ആർ.എസ്.എസുകാർ തോന്നിവാസം നടത്തിയപ്പോൾ പൊലീസ് കൈയ്യും കെട്ടി നിന്നതാണോ സന്ദർഭോചിതമായ ഇടപെടലെന്ന് മുരളീധരൻ പരിഹസിച്ചു.
ലോക്നാഥ് ബെഹ്റ ഡി.ജി.പിയായി ഇരിക്കുന്നിടത്തോളം കാലം ആർ.എസ്.എസിന്‍റെ സംരക്ഷണം പൊലീസ് ഏറ്റെടുക്കുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്.
കോൺഗ്രസുകാർ ബി.ജെ.പിയിൽ പോകുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ബി.ജെ.പിക്ക് ആളെ കൂട്ടികൊടുക്കുന്ന ജോലിയാണോ മുഖ്യമന്ത്രിക്കുള്ളത്. വർഗീയ പ്രസംഗം നടത്തിയ ശ്രീധരൻപിള്ളയെ പൊലീസ് അറസ്റ്റ് ചെയ്യാത്തത് എന്തു കൊണ്ടാണ് ? ശ്രീധരൻപിള്ളയെ അറസ്റ്റ് ചെയ്യാനുള്ള ധൈര്യം മുഖ്യമന്ത്രിക്കില്ല -മുരളീധരൻ കുറ്റപ്പെടുത്തി.
വിശ്വാസം സംരക്ഷിക്കാന്‍, വര്‍ഗീയതയെ തുരത്താന്‍ എന്നീ വിഷയങ്ങള്‍ ഉന്നയിച്ച് കെപിസിസി സംഘടിപ്പിക്കുന്ന പ്രചാരണ യാത്ര തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha























