ആരോപണങ്ങൾ അടിസ്ഥാനരഹിതം ;മന്ത്രി ജി.സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയിലെ പദവി രാജിവച്ചു

ചട്ടങ്ങള്‍ മറികടന്ന് നിയമനം നല്‍കിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ മന്ത്രി ജി.സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയിലെ പദവി രാജിവച്ചു. കേരള സര്‍വ്വകലാശാലയുടെ സ്വാശ്രയ സ്ഥാപനങ്ങളുടെ തലപ്പത്ത് ഡോം ടെക് ഡയക്ടറായി ജൂബിലി നവപ്രഭക്ക് സ്ഥിരം നിയമനം നല്‍കിയത് ചട്ടങ്ങള്‍ മറികടന്നാണെന്ന് ആരോപണമുയര്‍ന്നിരുന്നു,. ആരുടെയും ശുപാര്‍ശ പ്രകാരമല്ല തനിക്ക് നിയമനം ലഭിച്ചതെന്നും തന്റെ പദവി സ്ഥിരപ്പെടുത്താനോ ശമ്ബളം വര്‍ദ്ധിപ്പിക്കുവാനോ ശ്രമിച്ചിട്ടില്ലെന്നും നവപ്രഭ വ്യക്തമാക്കി. എന്നാല്‍ വിവാദം ഉയര്‍ന്നതിന്റെ പേരില്‍ രാജിവയ്‌ക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























