ശബരിമലക്കേസില്‍ നിന്ന് അഭിഭാഷകൻ പിന്മാറി ; യുവതീ പ്രവേശന വിഷയത്തില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരാകില്ലെന്ന് അഭിഭാഷകൻ ആര്യാമ സുന്ദരം

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരാകില്ലെന്ന് അഭിഭാഷകൻ ആര്യാമ സുന്ദരം. സമാനമായ മറ്റൊരു കേസില്‍ നേരത്തെ ഹാജരായതിനാല്‍ ഇപ്പോഴത്തെ കേസില്‍ ഹാജരാകാനില്ലെന്ന് ആര്യാമ സുന്ദരം വ്യക്തമാക്കി. ഹാജര്‍ ആകാനുള്ള ബുദ്ധിമുട്ട് സുന്ദരം ബോര്‍ഡിനെ അറിയിച്ചു. സുന്ദരം നേരത്തെ എന്‍എസ്എസ്സിന് വേണ്ടി കേസില്‍ ഹാജര്‍ ആയിട്ടുണ്ട്. അതേസമയം സ്ത്രീ പ്രവേശന വിധിക്ക് എതിരെ നല്‍കിയ റിട്ട് ഹര്‍ജികളില്‍ ഒന്നില്‍ ഹര്‍ജികര്‍ക്ക് വേണ്ടി ആര്യമ സുന്ദരം ഹാജര്‍ ആയേക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുതിയ അഭിഭാഷകനെ കണ്ടെത്താന്‍ ഉള്ള ചര്‍ച്ച ആരംഭിച്ചു.
ശബരിമലക്കേസില്‍ സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരാകാന്‍ കോണ്‍ഗ്രസ് നേതാവ് മനുഅഭിഷേക് സിംഗ്‌വിയെയാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ കേസില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം അറയിച്ചതിനെ തുടർന്ന് ആര്യാമ സുന്ദരത്തെ ദേവസ്വം ബോര്‍ഡ് പരിഗണിക്കുകയായിരുന്നു. കേസില്‍ നിന്നും രണ്ടാമത്തെ അഭിഭാഷകനും പിന്മാറിയതോടെ ദേവസ്വം ബോര്‍ഡിന് ഇനി മറ്റൊരാളെ കണ്ടെതുക എന്നത് വെല്ലുവിളിയാണ്.
പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് കൊണ്ട് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച പുനപരിശോധന ഹര്‍ജികള്‍ നാളെ മൂന്ന് മണിക്കാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ നിലനില്‍ക്കുമോ എന്നായിരിക്കും നാളെ കോടതി പരിഗണിക്കുക എന്ന് നിയമ വിദഗ്‌ദ്ധര്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha























