'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..

കേരളത്തിന്റെ വികസന ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ടാണ് യു.ഡി.എഫ് സർക്കാരിന്റെ കന്നി ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കപ്പെട്ടത്. പരമ്പരാഗത പ്രഖ്യാപനങ്ങളിൽ നിന്ന് മാറി, മാറുന്ന കാലത്തിനനുസരിച്ച് ചിന്തിക്കുന്ന പുതിയ തലമുറയെ നെഞ്ചോട് ചേർക്കുന്ന ഒരു വലിയ പ്രഖ്യാപനമാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയിൽ നടത്തിയത്. ഡിജിറ്റൽ ലോകത്തും നൂതന ആശയങ്ങളിലും വിപ്ലവം സൃഷ്ടിക്കുന്ന 'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിനായി 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്.കേരളത്തിലെ ന്യൂജെൻ പിള്ളേരുടെ കഴിവുകളെയും സംരംഭകത്വ മോഹങ്ങളെയും ആഗോള നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. സ്വന്തമായി സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ ആഗ്രഹിക്കുന്ന യുവതലമുറയ്ക്ക് വലിയൊരു കൈത്താങ്ങായി ഈ സർക്കാർ സഹായം മാറും.സംസ്ഥാനത്തെ കോളേജുകളിലെ റാഗിങ്ങും അക്രമങ്ങളും തടയുന്നതിനായി ‘സിദ്ധാർത്ഥൻ സ്റ്റുഡന്റ് ഡിസ്ട്രസ്സ് ആപ്പ് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ക്യാമ്പസുകളിൽ വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും
ഉറപ്പാക്കാൻ സിദ്ധാർത്ഥൻ ആന്റി റാഗിങ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ ആക്ട് നടപ്പിലാക്കുമെന്നും ബജറ്റിൽ അദ്ദേഹം പ്രഖ്യാപിച്ചു. പുതിയ സാങ്കേതികവിദ്യകളും വിപ്ലവകരമായ ആശയങ്ങളുമായിവിപണി കീഴടക്കാൻ ഒരുങ്ങുന്ന യുവാക്കൾക്ക് പലിശരഹിത വായ്പകളും സബ്‌സിഡികളും സാങ്കേതിക പിന്തുണയും ഉറപ്പാക്കാൻ ഈ തുക വിനിയോഗിക്കും.തൊഴിലന്വേഷകരിൽ നിന്ന് തൊഴിൽദാതാക്കളായി മാറാൻ ആഗ്രഹിക്കുന്ന മലയാളി യുവാക്കൾക്ക് ഈ പ്രഖ്യാപനം നൽകുന്ന ആവേശം ചെറുതല്ല. ഉന്നതവിദ്യാഭ്യാസത്തിന് ശേഷം വിദേശത്തേക്ക് ചേക്കേറുന്ന യുവജനങ്ങളെ നാട്ടിൽ തന്നെ നിർത്തി,
അവരുടെ ബുദ്ധിയും കഴിവും കേരളത്തിന്റെ വളർച്ചയ്ക്കായി ഉപയോഗിക്കാൻ ഈ സ്മാർട്ട് ബജറ്റ് പ്രഖ്യാപനത്തിലൂടെ സാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. നാളെയുടെ വാഗ്ദാനങ്ങളായ ന്യൂജെൻ പിള്ളേരെ ഹൃദയത്തോട് ചേർത്തുപിടിച്ച്, അവരുടെ നല്ല ഭാവിക്കായി തുക വകയിരുത്തിയതിലൂടെ യുവാക്കളുടെ ഹൃദയം കീഴടക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന് സാധിച്ചിരിക്കുകയാണ്. ഈ കന്നി ബജറ്റ് വഴി കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖല ഇനി പുതിയൊരു കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പാണ്.
https://www.facebook.com/Malayalivartha






















