ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..

ഷാജി എന്ന രാജനഗരിയിലെ ചായ വിൽപ്പനക്കാരൻ. നന്മയുടെ പ്രതീകം എന്ന് വിശേഷിപ്പിക്കാം. ഇന്ന് സാമൂഹികമാധ്യമങ്ങളിൽ വൈറലാണ് സൈക്കിളിൽ ചായ വിറ്റുനടക്കുന്ന തൃപ്പൂണിത്തുറ കിഴക്കേക്കോട്ട മരട്ടിപ്പറമ്പിൽ വീട്ടിൽ ഷാജി (52). ഇദ്ദേഹത്തെ കാണാനും അഭിനന്ദനം അറിയിക്കാനുമായി ഷാജിയുടെ വീട്ടിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തുന്നുണ്ട്. അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം . ആ വീഡിയോ ഇതിനോടകം തന്നെ എല്ലാവരും കണ്ടതാണ് .
നാടിന്റെ അഭിനന്ദനപ്രവാഹമാണ് ഇപ്പോൾ ഷാജിക്ക്.പതിവുപോലെ സൈക്കിളിൽ ചായപ്പാത്രവുമായി ഓരോ കടകളിലും മറ്റും ചായ നൽകിപ്പോകവേയാണ് തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷൻഭാഗത്ത് വലിയ ശബ്ദവും കരച്ചിലും കേട്ടത്. 16-ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നുവിത്. ഒരു സ്‌കൂട്ടർ യാത്രക്കാരിയെ സ്വകാര്യ ബസ് ഇടിച്ചിട്ടിരിക്കുന്ന കാഴ്ച. ഓടിക്കൂടിയവരോടൊപ്പം ചേർന്ന് അവരെ വണ്ടിയുടെ മുൻ ചക്രത്തിനിടയിൽ നിന്നും എടുത്തപ്പോഴുള്ള കാഴ്ച, രക്തത്തിൽ കുളിച്ച്, ധരിച്ചിരുന്ന ചുരിദാറൊക്കെ അരയ്ക്കു താഴെ ഭാഗം കീറി ഇല്ലാതായിപ്പോയ നിലയിലായിരുന്നു. എപ്പോഴും മുണ്ടുടുത്ത് നടക്കാറുള്ള ഷാജി മറ്റൊന്നും നോക്കിയില്ല.
താൻ ഉടുത്തിരുന്ന മുണ്ടഴിച്ച് ആ സ്ത്രീയെ ഉടുപ്പിക്കുകയായിരുന്നു. ആ സ്ത്രീയുടെ നഗ്‌നത മറച്ച ഷാജിയുടെ മനസ്സിനാണ് സമൂഹം കൈയടിക്കുന്നത്.അപകടത്തിൽ പരിക്കേറ്റ സ്ത്രീയെ ഒരു ഓട്ടോയിൽ കയറ്റി ആശുപത്രിയിലേക്കയച്ചു. മുണ്ടില്ലാതെ റോഡിൽ നിൽക്കുകയായിരുന്ന ഷാജിയുടെ അടുത്തേക്ക് സമീപത്തുള്ള 'മഹാരാഷ്ട്ര' വസ്ത്രാലയത്തിലെ ഉടമയുടെ മകൻ ഒരു പുതിയ മുണ്ടുമായെത്തി. അതുടുത്ത് ഷാജി വീണ്ടും ചായപ്പാത്രമുള്ള സൈക്കിളുമായി മുന്നോട്ടുചവുട്ടി. ''മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് വിളിച്ചിരുന്നു.
കൊച്ചിയിൽ വരുമ്പോൾ കാണാം'' എന്നാണ് അറിയിച്ചിരിക്കുന്നതെന്ന് ഷാജി പറഞ്ഞു.ചോറ്റാനിക്കരയ്ക്കടുത്ത് എരുവേലി പാലസ് സ്‌ക്വയർ ഭാഗത്തുള്ള ഷീജാ ജോർജ് (52) ആയിരുന്നു അപകടത്തിൽ പെട്ടത്. സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണിവർ.ബസിന്റെ മുന്‍ചക്രത്തിനടിയിലേക്ക് വീണ സ്ത്രീയെ റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ചുകൊണ്ടുപോയി. നാട്ടുകാരുടെ വലിയ ബഹളം കേട്ടാണ് ബസ് ജീവനക്കാര്‍ വണ്ടി നിര്‍ത്തിയത്. തുടര്‍ന്ന് പ്രദേശത്തുണ്ടായിരുന്നവര്‍ ഓടിയെത്തി ബസ് പിന്നോട്ട് നീക്കിയാണ് സ്ത്രീയെ രക്ഷപ്പെടുത്തിയത്.
ജീവിതത്തില്‍ ആദ്യമായാണ് അത്തരമൊരു ഭയാനകമായ കാഴ്ച കാണുന്നതെന്ന് ഷാജി ഓര്‍ക്കുന്നു. ബസിന്റെ ടയര്‍ സ്ത്രീയുടെ ശരീരത്തില്‍ തൊട്ടുരുമ്മിയാണ് നിന്നിരുന്നത്. ആളുകള്‍ ചേര്‍ന്ന് അവരെ എഴുന്നേല്‍പ്പിച്ചപ്പോഴാണ് റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടതു കാരണം അവരുടെ അരയ്ക്ക് താഴേക്കുള്ള വസ്ത്രങ്ങളെല്ലാം പൂര്‍ണ്ണമായും കീറിപ്പറിഞ്ഞ നിലയിലാണെന്ന് ശ്രദ്ധയില്‍പ്പെട്ടത്.ആ പരുങ്ങലില്‍ മറ്റൊന്നും ചിന്തിക്കാനോ വസ്ത്രം വാങ്ങി വരാനോ ഉള്ള സമയം അവിടെയുണ്ടായിരുന്നില്ല.
ഒരു സ്ത്രീ എന്ന നിലയില്‍ അവരുടെ അന്തസ്സിനും സാഹചര്യത്തിനും പ്രയാസമുണ്ടാകരുതെന്ന് കരുതി ഷാജി തല്‍ക്ഷണം താന്‍ ഉടുത്തിരുന്ന മുണ്ടഴിച്ചു നല്‍കി അവരുടെ ശരീരം മറയ്ക്കുകയായിരുന്നു. ആ സമയത്ത് താന്‍ മുണ്ടുടുത്തിട്ടുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ചോ സ്വന്തം നാണത്തെക്കുറിച്ചോ ഓര്‍ത്തില്ലെന്നും, ഒരു സ്ത്രീയെ അത്തരമൊരു അവസ്ഥയില്‍ ആശുപത്രിയിലേക്ക് വിടുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കുക മാത്രമായിരുന്നു മനസ്സിലെന്നും ഷാജി പറയുന്നു. പിന്നീട് എല്ലാവരും ചേര്‍ന്ന് സ്ത്രീയെ ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് അയച്ചു. ഇതിനുശേഷമാണ് അടുത്തുള്ള കടയിലെ ഒരു പയ്യന്‍ ഷാജിക്ക് ഉടുക്കാന്‍ മറ്റൊരു മുണ്ട് കൊണ്ടുവന്നു നല്‍കിയത്. ഏതായാലും അദ്ദേഹത്തെ കാണാൻ ഉടൻ തന്നെ മുഖ്യമന്ത്രി എത്തുമെന്ന് പ്രതീക്ഷിക്കാം .
https://www.facebook.com/Malayalivartha























