നിരാശയോടെ.... ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര നാലാം സ്ഥാനത്ത് ...

ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയ്ക്ക് നിരാശ. നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത നീരജിന് തിരിച്ചുവരവ് നിരാശയുടേതായി. 85.69 മീറ്റർ മാത്രമായിരുന്നു മത്സരത്തിൽ താരത്തിന്റെ മികച്ച ദൂരം.
നീരജ് തന്റെ ആദ്യ ശ്രമത്തിൽ ഫൗൾ ആയാണ് തുടങ്ങിയത്. രണ്ടാമത്തെ ശ്രമത്തിൽ 82.77 മീറ്ററും, മൂന്നാമത്തെ ശ്രമത്തിൽ തന്റെ മികച്ച ദൂരമായ 85.69 മീറ്ററും അദ്ദേഹം കണ്ടെത്തി. നാലാമത്തെ ശ്രമത്തിൽ 83.45 മീറ്റർ എറിഞ്ഞെങ്കിലും അഞ്ചാം ശ്രമം വീണ്ടും ഫൗളായി. ഇതോടെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്താൻ കഴിയാത്തതിനാൽ നീരജിന് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടാനായില്ല.
ശ്രീലങ്കയുടെ റുമേഷ് പതിരഗെ 88.68 മീറ്റർ എറിഞ്ഞ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗ്രാനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ് (86.38 മീറ്റർ) രണ്ടാം സ്ഥാനത്തും, അമേരിക്കയുടെ കർട്ടിസ് തോംസൺ (85.99 മീറ്റർ) മൂന്നാം സ്ഥാനവും സ്വന്തമാക്കുകയും ചെയ്തു. നടുവിനേറ്റ പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന നീരജ് ചോപ്രയുടെ തിരിച്ചുവരവ് മത്സരമായിരുന്നു ഇത്.
കഴിഞ്ഞ വർഷം ഇതേ വേദിയിൽ നീരജ് 90 മീറ്റർ ദൂരം പിന്നിട്ടിരുന്നുവെങ്കിലും ഇത്തവണ ആ പ്രകടനം ആവർത്തിക്കാനായി സാധിച്ചില്ല.
" f
https://www.facebook.com/Malayalivartha























