ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി പരിശോധന നടത്തി. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 126 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 137 പേരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് എം.ഡി.എം.എ (2.680 ഗ്രാം), കഞ്ചാവ് (59.265 കി.ഗ്രാം) ഹാഷിഷ് ഓയില്‍ (4.0 ഗ്രാം), കഞ്ചാവ് ചെടികള്‍ (3 എണ്ണം) എന്നിവ പിടിച്ചെടുത്തു.
ഇതുവരെ രജിസ്റ്റര്‍ ചെയ്ത ആകെ കേസുകള്‍ 3080, ആകെ അറസ്റ്റ് 3313. ഇതുവരെ പിടിച്ചെടുത്ത എം.ഡി.എം.എ 1683 ഗ്രാം. കഞ്ചാവ് 288.956 കി.ഗ്രാം.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
https://www.facebook.com/Malayalivartha

























