മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...

മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് സുകുമാരൻ നായർ .പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എൻഎസ്എസിൻ്റെ ബജറ്റ് സമ്മേളനം നടക്കുന്നതിനിടയിലുള്ള പ്രസംഗത്തിലാണ് സുകുമാരൻ നായരുടെ വിമർശനം .
പണ്ട് പലതവണ എൻഎസ്എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരെ കാണാനായി കാത്തുനിന്ന വ്യക്തിയാണ് ഒടുവിൽ നിലപാട് മാറ്റി അഹങ്കാരിയായ രീതിയിൽ പ്രവർത്തിച്ച മുഖ്യമന്ത്രിയെന്നാണ് വിമർശനം. നേരത്തേയും, സതീശനെതിരെ സുകുമാരൻ നായർ കടുത്ത പ്രയോഗങ്ങൾ നടത്തിയിരുന്നു. ഇതിൻ്റെ തുടർച്ചയെന്നോണമാണ് ഇന്നത്തെ വിമർശനവും. ഗണേഷ് കുമാറിനെ പുറത്താക്കിയതല്ലെന്നും അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞു വീണ്ടും എടുത്തില്ലെന്നും സുകുമാരൻ നായർ .
എൻഎസ്എസിന് ജനാധിപത്യം ഉണ്ടെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. എൻഎസ്എസിൽ അർഹതയുള്ള ഒരുപാട് പേരുണ്ട്. എല്ലാവർക്കും മാറി മാറി കൊടുക്കേണ്ടി വരും. കിട്ടാതിരിക്കുന്ന ആളുകൾക്കും കൊടുക്കേണ്ടിവരുമെന്നും സുകുമാരൻ നായർ .
അതേസമയം പത്തനാപുരത്ത് ചട്ടവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ ഗണേഷ് കുമാർ കേസ് കൊടുക്കട്ടെ എന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ തിരിച്ചടിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























