Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .

20 JUNE 2026 03:36 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി

മാസപ്പടി കേസിലെ  രേഖകൾ തിരുവനന്തപുരം ആയുർവേദ കോളേജിലെ എച്ച്ഡിഎഫ്സി ബാങ്ക് ലോക്കറിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണാ വിജയൻ മാറ്റിയതായി സൂചന .  ഇ ഡി  അന്വേഷണം വരുമെന്ന് ദിവസങ്ങൾക്ക് മുമ്പ് മനസ്സിലാക്കിയ വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റിയെന്നാണ് ഡയറക്ടറേറ്റിന് ലഭിച്ച വിവരം.  കരിമണൽ കമ്പനിയുമായുള്ള വീണയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരം ബാങ്കിലെ  ലോക്കർ പരിശോധിച്ചത്. ഇ ഡി ക്ക്  മുമ്പിൽ കഴിഞ്ഞ ദിവസം വീണ ഹാജരാക്കിയ വിവരങ്ങളിൽ എച്ച്ഡിഎഫ്സിലെ ബാങ്കിലെ ലോക്കറിന്റെ വിവരങ്ങൾ ഉണ്ട്.   ഈ വിവരം വീണ കൃത്യമായി നൽകിയത് അതിൽ സംശയിക്കത്തക്ക രേഖകൾ ഒന്നും ഇല്ലാത്തതുകൊണ്ടാണ്.  

 

തിരുവനന്തപുരം എച്ച്ഡിഎഫ്സി ബാങ്കിലേക്ക് രാവിലെ വീണയെ വിളിച്ചു വരുത്തിയാണ് ഉദ്യോഗസ്ഥർ ലോക്കർ  തുറന്നത്.  മൂന്ന് മണിക്കൂറോളം പരിശോധനകൾ നീണ്ടു.  അന്വേഷണത്തിനിടയിൽ വീണ ലോക്കർ തുറന്നതിന്റെ വിശദാംശങ്ങൾ അടക്കം ബാങ്കിൽ നിന്ന് ശേഖരിച്ചിട്ടുണ്ട്.   എന്നാൽ ഇത്  ബാങ്ക് പൊതുമേഖല ബാങ്കല്ല സ്വകാര്യ ബാങ്കിലെ വിവരങ്ങൾ ഏതെങ്കിലും അന്വേഷണ ഏജൻസിക്ക് കൈമാറണമെന്ന് നിയമത്തിൽ പരാമർശമില്ല അതുകൊണ്ടുതന്നെ വീണ ബാങ്കിൽ എത്തിയതിന്റെ വിശദാംശങ്ങൾ കൃത്യമായി നൽകാൻ എച്ച് ഡി എഫ് സി ബാങ്ക് ബാധ്യസ്ഥമല്ല.  ഉണ്ടായിരുന്ന സ്വർണ്ണം അടക്കമുള്ള മറ്റ് വിവരങ്ങൾ ഇഡി രേഖപ്പെടുത്തി.  എച്ച്ഡിഎഫ്സി ബാങ്കിന് പുറമേ തിരുവനന്തപുരം ധനലക്ഷ്മി ബാങ്കിൽ വീണയുടെയും കമ്പനിയുടെയും പേരിൽ രണ്ട് അക്കൗണ്ടുകൾ ഉണ്ട് .

 

എന്നാൽ ഇവിടെ ലോക്കർ എടുത്തിട്ടില്ല.  ഈ മൂന്ന് അക്കൗണ്ടുകളും വളരെ മുൻപേ മരവിപ്പിച്ചിട്ടുണ്ട്കോടതി  ഇ.ഡി. ക്ക് കൈമാറാൻ പറഞ്ഞ 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.  ഇത് കൈമാറിയാൽ മാത്രമേ വീണയെ  ഇ ഡിക്ക്  ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ.  കോടതി നിർദേശിച്ച സമയപരിധി കഴിഞ്ഞിട്ടും എസ്എഫ്ഐ ഒ ഇതുവരെ രേഖകൾ കൈമാറാത്തതിൽ ദുരൂഹതയുണ്ട്. സി.എം.ആര്‍.എല്‍. സുപ്രീംകോടതിയിലേക്ക് അപ്പീലുമായി പോകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് അതീവ കരുതലോടെയും പഴുതടച്ചും നീങ്ങുകയാണ്  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹൈക്കോടതി വിധി അനുകൂലമായ പശ്ചാത്തലത്തില്‍, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയുടെ ബാങ്ക് ലോക്കറുകള്‍ തുറക്കാനും വിദേശ അക്കൗണ്ടുകളിലെ പണമിടപാടുകള്‍ അരിച്ചുപെറുക്കാനും ഇ.ഡി. തീരുമാനിച്ചു.

വീണയ്ക്ക് രണ്ടാമതും  ചോദ്യംചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് ഉടന്‍ നല്‍കുന്നതിനൊപ്പം സി.എം.ആര്‍.എല്ലുമായി ബന്ധപ്പെട്ട കൂടുതല്‍ ഉന്നതരെ വരും ദിവസങ്ങളില്‍ കൊച്ചിയിലേക്ക് വിളിപ്പിക്കും. ലഭിച്ച പണം എന്തുചെയ്തു എന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തെത്തിക്കാന്‍ അതിശക്തമായ നീക്കങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട് കേസില്‍ ഇ.ഡി അന്വേഷണം ചോദ്യംചെയ്തുകൊണ്ടുള്ള സി.എം.ആര്‍.എല്ലിന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തള്ളിയതിന് പിന്നാലെയാണ് കേന്ദ്ര ഏജന്‍സി നീക്കങ്ങള്‍ ത്വരിതപ്പെടുത്തുന്നത്. ഹൈക്കോടതി വിധി ഇ.ഡിക്ക് കേസുമായി മുന്നോട്ട് പോകാന്‍ വലിയ നിയമസാധുതയാണ് നല്‍കിയിരിക്കുന്നത്.നേരത്തെ, വീണയുമായും സി.എം.ആര്‍.എല്ലുമായും ബന്ധപ്പെട്ട് ഏകദേശം പന്ത്രണ്ടോളം സ്ഥലങ്ങളില്‍ ഇ.ഡി വ്യാപക റെയ്ഡ് നടത്തിയിരുന്നു. അന്ന് പരിശോധനയുടെ ഭാഗമായി വീണയോട് ഇ.ഡി ഉദ്യോഗസ്ഥര്‍ ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നെങ്കിലും

 

വ്യക്തമായ മറുപടികളൊന്നും ലഭിച്ചിരുന്നില്ല. ഡിജിറ്റല്‍ തെളിവുകളടക്കം മുന്‍നിര്‍ത്തി നടത്തിയ പരിശോധനകളില്‍ ലഭിച്ച നിര്‍ണ്ണായക രേഖകളുടെ അടിസ്ഥാനത്തില്‍ വീണയെ കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി വിശദമായി ചോദ്യംചെയ്യാനാണ് ഇ.ഡിയുടെ നീക്കം.പരിശോധനകള്‍ക്ക് പിന്നാലെ ഇ.ഡി ഡയറക്ടര്‍ രാഹുല്‍ നവീന്റെ സാന്നിധ്യത്തില്‍ കൊച്ചിയില്‍ പ്രത്യേക അവലോകന യോഗം ചേര്‍ന്നിരുന്നു. കേസുമായി ബന്ധപ്പെട്ട തെളിവുശേഖരണം തൃപ്തികരമായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് വിലയിരുത്തിയ യോഗം, ബാക്കി അന്വേഷണ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഡയറക്ടര്‍ നിര്‍ദേശം നല്‍കി.കേസുമായി ബന്ധപ്പെട്ട് വിവിധ ബാങ്കുകളിലെ 242-ഓളം അക്കൗണ്ടുകളിലായി ഏകദേശം 18 കോടിയോളം രൂപ ഇ.ഡി ഇതിനകം മരവിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരു അക്കൗണ്ട് വീണയുമായി നേരിട്ട് ബന്ധമുള്ളതാണ്..

 

വീണയുടെ വിദേശ അക്കൗണ്ടുകള്‍ വഴിയുള്ള പണമിടപാടുകളെക്കുറിച്ചും കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുന്നുണ്ട്. സി.എം.ആര്‍.എല്ലുമായി ബന്ധപ്പെട്ട കൂടുതല്‍ ഉന്നതരെയും വരും ദിവസങ്ങളില്‍ ചോദ്യംചെയ്‌തേക്കും.കേസില്‍ ആകെ 132 കോടിയോളം രൂപയുടെ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. ഈ കള്ളപ്പണ ഇടപാടില്‍ നിന്നാണ് വീണ ഉള്‍പ്പെടെയുള്ളവര്‍ക്ക് സി.എം.ആര്‍.എല്‍ പണം നല്‍കിയിട്ടുള്ളത്. ഈ തുക ആരൊക്കെ കൈപ്പറ്റിയിട്ടുണ്ടോ അവരിലേക്കെല്ലാം അന്വേഷണം നീളും. സി.എം.ആര്‍.എല്ലില്‍ നിന്ന് കൈപ്പറ്റിയ പണം വീണ എന്തിനാണ് ഉപയോഗിച്ചത്, എവിടെയൊക്കെയാണ് വിനിയോഗിച്ചത് എന്നതിലാണ് ഇ.ഡിക്ക് വ്യക്തത വരേണ്ടത്. ഹൈക്കോടതി വിധി അനുകൂലമായതോടെ സമഗ്രമായ തുടരന്വേഷണത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് ഇ.ഡി.

 

 വീണയ്ക്കെതിരായ അന്വേഷണത്തിൽ തുടർനടപടിയുടെ ഭാഗമായി അവരുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയേക്കും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വീകരിക്കുന്ന നടപടിയാണിത്. വീണയുടെ ബാങ്ക് അക്കൗണ്ട്, സ്ഥിരനിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളുമാണ് ഇ.ഡി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ശേഖരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യംചെയ്യുന്നതിനു വൈകാതെ വീണയ്ക്കു സമൻസ് നൽകുമെന്നാണു വിവരം. ഇതിനു പിന്നാലെയാണ് സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്കു നീങ്ങുകവീണയുടെയും എക്സാലോജിക് കമ്പനിയുടെയും ഏറ്റവും വലിയ വരുമാന സ്രോതസ്സ് സിഎംആർഎൽ കമ്പനിയായിരുന്നുവെന്ന് എസ്എഫ്ഐഒ റിപ്പോർട്ടിൽ പറയുന്നു. കൺസൽറ്റന്റ് എന്ന നിലയിൽ വീണയ്ക്കു മാത്രം 2016–17 മുതൽ 2020–21 വരെ സിഎംആർഎൽ നൽകിയത് 2.07 കോടിയാണ്.

എക്സാലോജിക്കിന് 2017–18, 2018–19 സാമ്പത്തിക വർഷത്തിലായി 71 ലക്ഷവും നൽകി.വീണയും എക്സാലോജിക്കുമായുള്ള കരാറുകൾ സിഎംആർഎലിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അറിഞ്ഞിട്ടില്ല. വീണയും സിഎംആർഎലുമായി 2017 മാർച്ച് മുതൽ 2020 ജൂൺ വരെ 93 ഇമെയിലുകൾ അയച്ചതിന്റെ ഉള്ളടക്കം പണമിടപാട് സംബന്ധിച്ച ഇൻവോയ്സ് മാത്രമായിരുന്നു. കമ്പനിക്കു നൽകുന്ന സേവനത്തെക്കുറിച്ച് ഒരു പരാമർശവുമുണ്ടായിരുന്നില്ല. സിഎംആർഎലിൽ ആദായനികുതി വകുപ്പിന്റെ പരിശോധന നടന്ന 2019 ജനുവരിയോടെ എക്സാലോജിക്കിന്റെ ഇൻവോയ്സുകൾ ഫയലിൽ രേഖപ്പെടുത്തുന്നതു സിഎംആർഎൽ അവസാനിപ്പിച്ചു. എന്നാൽ, ഐടി കൺസൽറ്റന്റ് എന്ന നിലയിൽ വീണയ്ക്ക് 2020 ഏപ്രിൽ വരെ ഇൻവോയ്സ് അനുസരിച്ചു പണം നൽകി. പ്രധാന വരുമാനം നിലച്ചതിനാലാകാം, 2021-22 ആയപ്പോഴേക്കും എക്സാലോജിക് നഷ്ടത്തിലായി.

 

ചെയ്യാത്ത തൊഴിലിന് മുഖ്യമന്ത്രിയുടെ മകൾ എന്ന പ്രിവിലേജ് ഉപയോഗിച്ച് വീണ മാസപ്പടി വാങ്ങിയെന്നാണ് കേസ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ ഒരന്വേഷണമാണ് ഇ.ഡി. നടത്താൻ പോകുന്നത്.അതായത്  മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി ശശിധരൻ കർത്തയുടെ കമ്പനിക്ക് എന്തെല്ലാം  സൗജന്യങ്ങൾ ചെയ്തുകൊടുത്തിട്ടുണ്ട്? ഇക്കാര്യത്തിൽ മാത്യു കുഴൽനാടനെയാണ് ഇ.ഡി. ആശ്രയിക്കുന്നത്. മാത്യുവിന്റെ കൈയിൽ കരിമണൽ കർത്തയുമായി ബന്ധപ്പെട്ട് നിരവധി തെളിവുകൾ ഉണ്ടെന്ന് ഇ.ഡിക്ക് വിവരം ലഭിച്ചു.  കരിമണൽ കമ്പനി വാങ്ങിയ  ഭൂമിക്ക്    ഭൂപരിഷ്കരണ നിയമത്തിൽ നിന്ന് ഇളവ് ലഭിക്കാൻ  സഹായിക്കുന്ന വിധത്തിൽ റവന്യു  പ്രിൻസിപ്പൽ സെക്രട്ടറിയും ജില്ലാ കളക്ടറും  നൽകിയ റിപ്പോർട്ട് മാത്യു കുഴൽ നാടൻ  കോടതിയിൽ  ഹാജരാക്കിയിട്ടുണ്ട്.. 

 

ഈ അനുകൂല റിപ്പോർട്ട് ഉണ്ടായിട്ടും സി എം ആർ എൽ  അപേക്ഷ ലാൻഡ് ബോർഡ് തള്ളിയതാണെന്ന്  വിജിലൻസ്  പ്രോസിക്യൂഷൻ അറിയിച്ചു.  സ്വകാര്യവ്യക്തികളുടെ ഖനനാനുമതി  റദ്ദാക്കാൻ  ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ നൽകിയ നിർദ്ദേശം  ലംഘിച്ച്  സിഎംആർഎൽ അപേക്ഷ  പരിഗണിക്കണമെന്ന് തീരുമാനിച്ച  മന്ത്രിസഭായോഗത്തിന്റെ  മിനിറ്റ്സ് കുഴൽ നാടൻ  ഹാജരാക്കി.  മിനിറ്റ്സിൽ  സി എം ആർ  എലിന് അനുകൂലമായി വന്ന സുപ്രീം കോടതി വിധിയെ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിൽ  നിന്നും നിയമോപദേശം  തേടാനുള്ള നിർദ്ദേശമാണ്  ഉള്ളതെന്ന്  വിജിലൻസ് പ്രോസിക്യൂട്ടർ  അറിയിച്ചു.  മുഖ്യമന്ത്രിയുടെ മകൾ സ്വകാര്യ കരിമണൽ  കമ്പനിയായ സി എം ആർ എല്ലിൽ  നിന്നും മാസപ്പടി കൈപ്പറ്റിയതിന് സർക്കാരിൽ നിന്നും പ്രത്യുപകാരം ലഭിച്ചെന്നാണ്  കുഴൽനാടന്റെ ആരോപണം. ഇതിനുള്ള രേഖകൾ അദ്ദേഹം കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെങ്കിലും അതൊന്നും അഴിമതി സ്ഥാപിക്കുന്നതല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

 

അങ്ങനെയാണ് പുതിയ രേഖകൾ ഹാജരാക്കാൻ കുഴൽനാടൻ നിർബന്ധിതനായത്. കുഴൽ നാടൻ  ഹാജരാക്കിയ നാല് രേഖകളും സർക്കാർ സഹായം പരസ്യമായി സമ്മതിക്കുന്നതാണ് . മുഖ്യമന്ത്രിയും സർക്കാരും എന്തുതന്നെ പറഞ്ഞാലും സ്വകാര്യ കമ്പനിയുടെ മുതലാളിയെ രക്ഷിക്കാൻ ഇടതു സർക്കാർ അരയും തലയും മുറുക്കി രംഗത്തിറങ്ങിയതായി മനസ്സിലാക്കാം.  ഒരു സ്വകാര്യ മുതലാളിക്ക് വേണ്ടി സംസ്ഥാനത്തെ മന്ത്രിസഭ ഒന്നടങ്കം നിലകൊണ്ടതിന്റെ തെളിവാണ് കുഴൽനാടൻ ഹാജരാക്കിയിരിക്കുന്നത്. ഇടതു സർക്കാരുകളുടെ  പരിസ്ഥിതി പ്രേമം പഴങ്കഥയായത് ഒന്നാം  പിണറായി സർക്കാരിന്റെ കാലത്താണ്. ഉരുള്‍പൊട്ടലും പ്രളയവും രൂക്ഷമായ പശ്ചാത്തലത്തില്‍  2019 ൽ ഖനനത്തിന്  ഏര്‍പ്പെടുത്തിയ നിരോധനം  വെറും 12 ദിവസത്തിനുള്ളില്‍ പിണറായി സർക്കാർ പിന്‍വലിച്ചു.  2019 ഓഗസ്റ്റ്  ഒന്‍പതിന്  നിർത്തിവച്ച  ഖനന പ്രവര്‍ത്തനങ്ങൾ  21നു പുനസ്ഥാപിച്ചു. 

 

ഖനന മാഫിയക്ക് സർക്കാർ പൂർണമായും കീഴടങ്ങിയതു കൊണ്ടാണ് ഇത്തരമൊരു തീരുമാനം പെട്ടെന്ന് ഉണ്ടായത് . ഖനന മേഖല സ്തംഭിക്കുകയാണെങ്കിൽ സർക്കാരിന്റെ വരുമാനം നിലയ്ക്കും എന്നതാണ് യാഥാർത്ഥ്യം.   ഇത് ശശിധരൻ  കർത്തയ്ക്ക് വേണ്ടിയാണെന്ന് ആരോപണം ഉയർന്നിരുന്നു. പ്രളയത്തിന്റെ തനിയാവര്‍ത്തനം ഉണ്ടായത് പരിസ്ഥിതി ലോലപ്രദേശമായ പശ്ചിമഘട്ടത്ത് നടക്കുന്ന വ്യാപകമായ ഖനനം കാരണമാണെന്ന്  പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗിലും മറ്റു ശാസ്ത്രജ്ഞരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  എന്നാൽ ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയശേഷം പരിസ്ഥിതിയെ നശിപ്പിക്കുന്ന നിരവധി നടപടികൾ തുടങ്ങിവച്ചു. ഇതിന്റെ  തുടര്‍ച്ചയാണ് യഥേഷ്ടം നൽകിയ ഖനനാനുമതി. പരിസ്ഥിതിയെക്കുറിച്ച് ധവളപത്രം   ഇറക്കിയ പിണറായി സര്‍ക്കാര്‍ അതില്‍ ക്വാറികളെക്കുറിച്ച് ഒന്നും  പറഞ്ഞില്ല. ഇതിന് കാരണം ക്വാറികൾ അനുവദിക്കേണ്ട സാഹചര്യം വന്നു ചേരുമെന്ന് സർക്കാരിന് അറിയാമായിരുന്നത് കൊണ്ടാണ്.

 

റോഡ്, തോട്, നദികള്‍, വീടുകള്‍ തുടങ്ങിയവയില്‍ നിന്ന് ക്വാറികൾ  100 മീറ്റര്‍ അകലമെങ്കിലും പാലിക്കണമെന്ന നിബന്ധന ഇടത് സർക്കാർ  50 മീറ്ററാക്കി. ക്വാറിക്കു നല്കുന്ന അനുമതിയുടെ കാലാവധി മൂന്നു വര്‍ഷത്തില്‍ നിന്ന് അഞ്ചു വര്‍ഷമാക്കി. വനത്തില്‍ നിന്നുള്ള ക്വാറിയുടെ  ദൂരപരിധി 100 മീറ്ററില്‍ നിന്ന് 50 മീറ്ററായി വെട്ടിക്കുറച്ചു. ഭൂപതിവ് ചട്ടങ്ങള്‍ ദേദഗതി ചെയ്ത് പട്ടയഭൂമിയില്‍ പോലും വ്യാപകമായ ഖനനത്തിനു വഴിയൊരുക്കി. കേരള നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തി നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്താന്‍ അവസരമൊരുക്കി. വി എസ് സർക്കാരിന്റെ കാലത്ത് ഖനനത്തിന് കടുത്ത നിയന്ത്രണമാണ് ഉണ്ടായിരുന്നത്. പിണറായി വിജയനായിരുന്നു അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. ഖനനത്തിന് അനുമതി നൽകണമെന്ന് സിപിഎം  സർക്കാരിനോട് അക്കാലത്ത് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ അനുമതി നൽകിയില്ല.

 

അന്നും വ്യവസായ വകുപ്പ് പാർട്ടി ഔദ്യോഗിക പക്ഷത്തിന്റെ കൈയിലായിരുന്നു.  എന്നാൽ ഇത്തരം നയപരമായ തീരുമാനങ്ങൾ മുഖ്യമന്ത്രിയാണ് കൈകൊണ്ടിരുന്നത്. ഖനനത്തിന് അനുമതി നൽകുന്നതിനോട് വി എസിന് പൂർണമായ വിയോജിപുണ്ടായിരുന്നു.  ഖനനാനുമതി സ്വകാര്യ മേഖലക്ക് നൽകിയത് ശശിധരൻ കർത്തക്ക് വേണ്ടിയാണെന്ന് വി.എസ് പക്ഷം ഇന്നും വിശ്വസിക്കുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളുടെ പേരിൽ അക്കാലത്ത് പല വികസന പദധതികൾക്കും വി എസ് തടസ്സം  നിന്നിരുന്നു. പരിസ്ഥിതിയെ ഇല്ലാതാക്കി വികസനം വേണ്ടെന്നായിരുന്നു  വി എസിന്റെ നിലപാട്. ഇത് പാർട്ടിയും സർക്കാരും തമ്മിൽ കടുത്ത കലഹത്തിന് ഇടയാക്കി. ഖനനം ഉണ്ടെങ്കിൽ മാത്രമേ പാർട്ടിക്ക് നിലനിൽക്കാൻ കഴിയുകയുള്ളു.കോടി കണക്കിന് രൂപയാണ് കമ്മീഷൻ ഇനത്തിൽ പാർട്ടിക്ക് ലഭിക്കുന്നത്. ക്വാറികൾക്ക് അനുമതി യഥേഷ്ടം നൽകുന്നതിൽ ഉദ്യോഗസ്ഥർക്കും സന്തോഷമാണ്.

 

മൈനിംഗ് ആന്റ് ജിയോളജി വിഭാഗം ഉദ്യോഗസ്ഥർക്ക് ഖനനത്തിലൂടെ ലഭിക്കുന്നത് ലക്ഷങ്ങളാണ്. പാർട്ടി നിലനിൽക്കുന്നതും ക്വാറി മാഫിയയുടെ സഹായത്തോടെയാണ്.  2019 ൽ തന്നെയാണ് കരിമണല്‍  സ്വകാര്യ മേഖലയിൽ ഖനനം ചെയ്യാനുള്ള നീക്കവുമുണ്ടായത്. ഇ.പി. ജയരാജൻ ആയിരുന്നു അന്ന് മന്ത്രി. സി  പി എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് സ്വകാര്യമേഖലയിൽ കരിമണൽ ഖനനം നടത്താനുള്ള ഫയൽ മന്ത്രിസഭാ യോഗത്തിന് മുന്നിൽ വ്യവസായ വകുപ്പ് സമർപ്പിച്ചത്. സ്വകാര്യ മേഖലയില്‍ ഖനനം നടത്താന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്ന് മുഖ്യമന്ത്രി  വ്യക്തമാക്കിയിരുന്നു.  അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി ഒരു ഫയല്‍ വ്യവസായ വകുപ്പില്‍ എങ്ങനെ ഉടലെടുത്തു  എന്ന ചോദ്യം ഉയർന്നു. കരിമണല്‍ ഉള്‍പ്പെടെയുള്ള ധാതു ഖനനം സ്വകാര്യ മേഖലയില്‍ തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന നിയമ ഭേദഗതിയെ  മറികടന്നാണ്  വ്യവസായ വകുപ്പ് സ്വകാര്യ ലോബിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ദ്രുതഗതിയില്‍ ഫയല്‍ നീക്കുകയും ചെയ്തത്.

ഇതിന്  പിന്നില്‍ ഉന്നതതല ഗൂഡാലോചനയുണ്ടെന്ന് വ്യക്തമായിരുന്നു.   സംഭവം വിവാദമായതോടെ മുഖ്യമന്ത്രി തന്നെ വിഷയത്തിൽ ഇടപെടുകയായിരുന്നു.മുഖ്യമന്ത്രിയുടെ പിന്തുണയോടെയാണ് അങ്ങനെയൊരു നീക്കം വകുപ്പില്‍ നടന്നത് . ചൂടു വെള്ളത്തിൽ വീണ ഇ പി ജയരാജൻ പാർട്ടിയുടെ അംഗീകാരമില്ലാതെ ഇത്രയും വലിയൊരു തീരുമാനം സ്വീകരിക്കുകയില്ല എന്ന് എല്ലാവരും കരുതി. ഇത്രയേറെ ഗൗരവസ്വഭാവമുള്ള ഈ വിഷയം മന്ത്രിസഭയിലോ ഇടതുമുന്നണിയിലോ ചര്‍ച്ച ചെയ്യാതെ അനുമതി നല്‍കുന്ന ഘട്ടം വരെയെത്തി എന്നാണ് മാധ്യമങ്ങൾ  റിപ്പോര്‍ട്ടുകൾ റിപ്പോർട്ട്  ചെയ്തത്. .  നിയമവിരുദ്ധമായ ഈ നടപടിയുടെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ വ്യവസായ മന്ത്രിക്കോ വകുപ്പിലെ ഉന്നതര്‍ക്കോ കഴിഞ്ഞില്ല. അതേസമയം തനിക്ക് ഒന്നും പേടിക്കാനാവില്ലെന്നാണ് ഇ പിയുമായി ബന്ധപ്പെട്ടവർ പറഞ്ഞത്.. 

 

പാർട്ടി അംഗീകാരം ഉണ്ട് എന്നത് തന്നെയാണ് ഇതിനർത്ഥം. . ഇതിനു പിന്നാലെ ഗൂഢാലോചന വെളിച്ചത്തു കൊണ്ടു വരാന്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു . പൊതുമേഖലയില്‍ ഖനനം നടക്കുന്ന ആലപ്പാട് പോലെയുള്ള മേഖലകളില്‍ ജനങ്ങള്‍ അനുഭവിക്കുന്ന കെടുതികള്‍ക്കും  പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ശ്വാശ്വതമായ പരിഹാരം കാണാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ശാസ്ത്രീയമായ ഖനനം പോലും നിയന്ത്രണ വിധേയമായി നടത്തുന്നതിനെക്കുറിച്ച് കൃത്യമായ നിലപാട്  സ്വീകരിക്കാന്‍ കഴിയാത്ത ഒരു സര്‍ക്കാരാണ് സ്വകാര്യ മേഖലയില്‍ ഖനനാനുമതി നല്‍കാന്‍ തുനിഞ്ഞത്.ഖനനത്തിന് ആദ്യം അനുമതി നൽകിയത് 2019 ലെ  ലോക്സഭാ തെരഞ്ഞടുപ്പിന് തൊട്ടു മുമ്പാണ്. കോടി കണക്കിന് രൂപയാണ് സ്വകാര്യ ഖനനകരാറിലൂടെ മറിഞ്ഞത്. കരിമണൽ ഖനനത്തിന് സർക്കാർ അനുമതി നൽകിയത് പാലാ ഉപതെരഞ്ഞടുപ്പിന് തൊട്ടു പിന്നാലെയാണ്.

 

കേരളത്തിലെ  . തെരഞ്ഞടുപ്പിൽ അഴിമതിക്കുള്ള കാഹളമാണ് ഇതിലൂടെ മുഴങ്ങുന്നതെന്ന്  ആരോപിക്കുന്നതിൽ തെറ്റില്ല. സ്വകാര്യ മേഖലക്കുള്ള അനുമതി തത്കാലം തള്ളാത്ത സാഹചര്യത്തിൽ മുതലാളിമാരുടെ കടാക്ഷം സി പി എമ്മിന് മേൽ എന്നും ഉണ്ടായിരിക്കും. ഇത്തരത്തിൽ സർക്കാർ അറിഞ്ഞു കൊണ്ടു നൽകിയ അനുമതികളാണ് ഇപ്പോൾ പിണറായിയുടെ തലയിലായിരിക്കുന്നത് . തീർത്തും അപ്രതീക്ഷിതമായിരുന്നു പിണറായിക്ക്  ഇത് . അതുകൊണ്ടാണ് സർക്കാർ അഭിഭാഷകൻ  ഹൈക്കോടതിയിൽ വിഷയം സർക്കാരിനെതിരെ തിരിച്ചുവിടാൻ ശ്രമിച്ചത്.പക്ഷേ കോടതി വഴങ്ങിയില്ല. കാരണം സർക്കാർ എന്നത്  പിണറായിയാണെന്ന് കോടതിക്കറിയാം. ഇവിടെയാണ് പോയിന്റ്. കർത്തയുടെ കമ്പനിക്ക് ഇത്തരത്തിൽ നിരവധി സഹായങ്ങൾ പിണറായി നൽകിയിട്ടുണ്ടെന്നാണ് ഇ.ഡിയുടെ വിശ്വാസം. ചുരുക്കത്തിൽ മകളെയും പിതാവിനെയും ഇ ഡി അകത്താക്കാനുളള പരിപാടിയാണ് ആസൂത്രണം ചെയ്യുന്നത്.

 

അതിനാണ് പഴുതില്ലാത്ത അന്വേഷണം നടത്തുന്നത്. ജസ്റ്റിസ് വി.കെ.മോഹനൻ കമ്മീഷനെ ഉപയോഗിച്ച് തങ്ങളെ വക വരുത്താൻ  സർക്കാർ നടത്തിയ നീക്കങ്ങൾ ഇ.ഡി. മറന്നിട്ടില്ല.എസ്.എഫ് ഐ ഒക്ക് പിന്നാലെ ഇ.ഡി.എത്തിയത് മുഖ്യമന്ത്രിക്കുള്ള ക്വട്ടേഷനുമായാണ്.എസ്.എഫ്.ഐ. ഒ കുറ്റപത്രം കുറ്റമറ്റതാണെന്ന നിഗമനത്തിലാണ് ഇ.ഡി.യുള്ളത്. എത്രയും വേഗം പൂട്ട് മുറുക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര ഏജൻസി. അതിൽ മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ? കാത്തിരിക്കാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (34 minutes ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (51 minutes ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (1 hour ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (1 hour ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (1 hour ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (2 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (2 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (2 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (2 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (3 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (3 hours ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (3 hours ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (4 hours ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (4 hours ago)

Malayali Vartha Recommends