വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ബാങ്ക് ലോക്കര്‍ മാത്രമല്ല ബാങ്കിലെ സിസിടിവി കാമറകളാണ് പരിശോധനയ്ക്കു വിധേയമാക്കേണ്ടത്. ലോക്കറും അക്കൗണ്ടും മരവിപ്പിക്കുന്നതിനു മുന്‍പ് തന്നെ എച്ചിഡിഎഫ്‌സി ബാങ്ക് ലോക്കറിലുണ്ടായിരുന്ന കോടികളുടെ വകകള്‍ വീണ കടത്തിയിരുന്നതായി ഇഡിക്ക് സൂചന ലഭിച്ചു. സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും ഉള്‍പ്പെടെ സാധനങ്ങള്‍ ലോക്കറിലുണ്ടായിരുന്നുവെന്നും അതെല്ലാം കേസ് അന്വേഷണം മുറുകുന്ന ഘട്ടത്തില്‍തന്നെ നീക്കം ചെയ്തിരുന്നു.
മറ്റ് വിവിധ ബാങ്കുകളിലും വീണയ്ക്കുണ്ടായിരുന്ന ലോക്കറുകളില്‍ വന്‍തോതില്‍ ആഭരണങ്ങളും സ്വത്ത് വകകളുമുണ്ടായിരുന്നു. പലപ്പോഴും മുഖ്യമന്ത്രിയുടെ ഭാര്യയും മകളും ധരിക്കുന്ന വസ്ത്രങ്ങള്‍ ലക്ഷങ്ങള്‍ വിലമതിക്കുന്നതാണ്. വജ്ര ആഭരണങ്ങള്‍ മാറിമാറി ഉപയോഗിക്കുന്നതും ഫോട്ടോകളില്‍ വ്യക്തമാണ്. പതിനായിരങ്ങള്‍ വില വരുന്ന ചെരിപ്പുകളും ലക്ഷം വിലയുള്ള ബാഗും ഇവര്‍ ഉപയോഗിച്ചിരുന്നു. കരിമണല്‍ കര്‍ത്തയില്‍ നിന്ന് മാത്രമല്ല ഇത്തരത്തില്‍ വിവിധ കൊള്ളക്കമ്പനികളില്‍ നിന്നുള്ള പണം വീണയ്ക്ക് ലഭിച്ചിരുന്നതായി ഇഡി കണ്ടെത്തിയിട്ടുണ്ട്.
പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിയുടെ ബാങ്ക് ലോക്കര്‍ പരിശോധിച്ചപ്പോള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു സുപ്രധാനമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അടുത്ത ചോദ്യം ചെയ്യലില്‍ ഈ രേഖകള്‍ മുന്നില്‍ വച്ചായിരിക്കും അടുത്ത ഘട്ടം ചോദ്യം ചെയ്യലും അറസ്റ്റും. തിരുവനന്തപുരത്തെ എച്ച്.ഡി.എഫ്.സി ബാങ്കിലെ ലോക്കറില്‍ ഉന്നത ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട് വീണാ വിജയന്റെ ബാങ്ക് അക്കൗണ്ട് നേരത്തെ ഇ.ഡി മരവിപ്പിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട ആകെ 242 അക്കൗണ്ടുകളിലായി ഏകദേശം 18.36 കോടി രൂപയാണ് ഇതുവരെ മരവിപ്പിച്ചിട്ടുള്ളത്.
അതില്‍ വീണയുടെ അക്കൗണ്ടും ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലോക്കറുമുണ്ടെന്ന് വ്യക്തമായത്.സി.എം.ആര്‍.എലില്‍നിന്ന് എക്സാ ലോജിലേക്ക് വന്ന 2.78 കോടി രൂപയുടെ വിനിയോഗമടക്കമുള്ളതാണ് പരിശോധന. എന്തു സേവനമാണ് വീണ കരിമണല്‍ കമ്പനിക്ക് ചെയ്തു കൊടുത്തതെന്ന് ചോദ്യത്തിന് നേരിയ ഉത്തരം പോലും നല്‍കാന്‍ വീണയ്ക്ക് സാധിച്ചിട്ടില്ല. സേവനത്തിനുള്ള പ്രതിഫലമായാണ് പണം ലഭിച്ചതെന്ന കാര്യത്തില്‍ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ സാധിക്കാത്തതിനു പിന്നാലെയാണ് ബാങ്ക് ലോക്കറുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്.
ചോദ്യം ചെയ്യലില്‍ മാസപ്പടി കേസുമായി ബന്ധപ്പെട്ട് രണ്ട് കോടി 74 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുകളുടെ കണക്കുകളാണ് വീണ പ്രധാനമായും ബോധിപ്പിക്കേണ്ടി വന്നത്. ഈ തുക ഏതൊക്കെ വഴിയിലൂടെ വന്നു, എവിടേക്ക് പോയി തുടങ്ങിയ കാര്യങ്ങളില്‍ ഇ ഡി വിശദീകരണം തേടിയിട്ടുണ്ട്. കേസില്‍ അന്വേഷണം നടത്തുന്ന എസ്എഫ്‌ഐഒ പക്കലുള്ള മുഴുവന്‍ രേഖകളും ഇ ഡിക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് 134 രേഖകള്‍ ഇ ഡിക്ക് ലഭിച്ചിട്ടുണ്ട്.
2016-17 കാലയളവിലാണ് വീണയുടെ ഐ ടി കമ്പനിയായ എക്‌സാലോജിക്കും സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാടുകള്‍ ആരംഭിക്കുന്നത്. 2016ല്‍ ആദ്യ കരാറിലും 2017ല്‍ മറ്റൊരു കരാറിലും ഇരു കമ്പനികളും ഒപ്പുവച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന സാമ്പത്തിക വിനിമയങ്ങളുടെ വിശദാംശങ്ങള്‍ അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.
കരിമണല്‍ കമ്പനി സി എം ആര്‍ എല്ഡ എം ഡി ശശിധരന്‍ കര്‍ത്തയുടെ മകളെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് വീണയെ ചോദ്യം ചെയ്തത്. ഇരുവരും തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപെടലുകളും മറ്റ് ബിസിനസുകളുമാണ് ചോദ്യം ചെയ്യലില്‍ വിഷയമായത്.
കരിമണല്‍ കമ്പനിയില്‍ പിണറായി കുടുംബത്തിനും നിക്ഷേപമുണ്ടോ എന്നതില്‍ വരെ ഇഡി അന്വേഷണം നടത്തിയിരുന്നു.ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ കര്‍ത്തയും മകന്‍ ശരണ്‍ എസ് കര്‍ത്തയും ഇ ഡി ചോദ്യം ചെയ്തിരുന്നു. വീണ എന്തു സഹായം ചെയ്തു എന്ന ചോദ്യത്തിന് ഇവര്‍ക്കും ഉത്തരം നല്‍കാന്‍ സാധിച്ചിരുന്നില്ല. കര്‍ത്തയുടെ മകളും സി എം ആര്‍ എലിന്റെ സഹോദര സ്ഥാപനമായ നിപുണ ഇന്റര്‍നാഷണല്‍ ഡയറക്ടറുമായ ഷൈബി എസ് കര്‍ത്തയെ ചോദ്യം ചെയ്തപ്പോള്‍ വേറെയും സംഭാവന വീണയ്ക്ക് നല്‍കിയിരുന്നതായി സൂചന ലഭിച്ചിരുന്നു.
കുറഞ്ഞത് 50 കോടി രൂപ വീണയുടെ ഇല്ലാത്ത കമ്പനികളില്‍ വന്നു ചേര്‍ന്നുവെന്നാണ് സൂചന. സമാനമായ രീതിയില്‍ നിപുണ ഇന്റര്‍നാഷണലിനും സി എം ആര്‍ എല്‍ പണം നല്‍കിയതായി എസ് എഫ് ഐ ഒ കണ്ടെത്തിയിരുന്നു. ഈ ഇടപാടുകളെ പറ്റിയാണ് ഇ ഡി ഷൈബിയില്‍ നിന്ന് വിവരങ്ങള്‍ തേടിയത്.ഇല്ലാത്ത ചെലവുകള്‍ കാണിച്ച് 132 കോടിയിലധികം രൂപയുടെ ക്രമക്കേട് സി എം ആര്‍ എല്ലുമായി ബന്ധപ്പെട്ട് നടന്നെന്ന എസ് എഫ് ഐ ഒ കണ്ടെത്തലിലെ കള്ളപ്പണ ഇടപാടിലാണ് ഇ ഡി വീണയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. കമ്പനിയില്‍ നിന്ന് വീണയ്ക്ക് 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ 2.78 കോടി രൂപയും എം പവര്‍ ഇന്ത്യ ക്യാപിറ്റലില്‍ നിന്ന് 50 ലക്ഷം വായ്പയും ലഭിച്ചിരുന്നു.നിലവിലെ സൂചനകള്‍ പ്രകാരം വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.
https://www.facebook.com/Malayalivartha






















